Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

വഴി തടയലും കടയടപ്പിക്കലും നടക്കില്ല; സ്‌കൂളുകള്‍ പ്രവര്‍ത്തിക്കും; മെട്രോയടക്കം ഓടും; ബന്ദിനെതിരെ ക്രിമിനല്‍ നടപടികള്‍ പ്രഖ്യാപിച്ച് ബസവരാജ് ബൊമ്മൈ

സ്‌കൂളുകള്‍, മെട്രോ, ട്രെയില്‍, ആര്‍ടിസി, ബിഎംടിസി എന്നിവ സാധാരണഗതിയില്‍ ഇന്ന് പ്രവര്‍ത്തിക്കുന്നതാണ്. ക്രമസമാധാന നില തകരാന്‍ അനുവദിക്കില്ലെന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ കമല്‍ പന്തും പറഞ്ഞു. ലോക്ക്ഡൗണ്‍ സമയത്ത് ഉണ്ടായ നഷ്ടം കണക്കിലെടുത്ത് ബന്ദിന് പിന്തുണ പ്രഖ്യാപിക്കാന്‍ കഴിയില്ലെന്ന് ഓട്ടോറിക്ഷ, ടാക്സി ഡ്രൈവര്‍മാരുടെ അസോസിയേഷനുകള്‍ വ്യക്തമാക്കി. പൊതുമേഖലാ സ്ഥാപനമായ കെഎസ്ആര്‍ടിസി അതിന്റെ പ്രവര്‍ത്തനത്തിനായി പോലീസ് വകുപ്പില്‍ നിന്ന് സംരക്ഷണം തേടിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2021, 08:56 pm IST
inIndia

ബെംഗളൂരു: കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത ബന്ദ് സാധാരണനിലയില്‍ സമാധാനപരമായി മുന്‍പോട്ട് കൊണ്ടുപോകണമെന്നും അല്ലാത്തപക്ഷം കര്‍ശന നടപടി നേരിടേണ്ടിവരുമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. ബന്ദ് ജനജീവിതത്തെ ബാധിക്കാന്‍ അനുവദിക്കില്ല. സംസ്ഥാനത്തുട നീളമുള്ള ജില്ലകളില്‍ കര്‍ശന പോലീസ് സുരക്ഷ ഏര്‍പ്പെടുത്തുമെന്ന് അദ്ദേഹം അറിയിച്ചു.

ജനങ്ങളുടെ ദൈനംദിന പ്രവൃത്തികളെ ബന്ദ് ബാധിക്കാത്ത രീതിയിലുള്ള എല്ലാ ക്രമീകരണങ്ങളും സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം സംയുക്ത കിസാന്‍ മോര്‍ച്ച ഏര്‍പ്പെടുത്തിയ ബന്ദ് രാജ്യതാല്‍പ്പര്യമല്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കൊവിഡിന് ശേഷമുള്ള സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്നതിനായി നടത്തുന്ന ഇത്തരം സമരങ്ങള്‍ രാജ്യസ്നേഹികള്‍ക്ക് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ഇത് കൊണ്ട് പൊതുജനങ്ങള്‍ക്ക് നഷ്ടം മാത്രമേ ഉണ്ടാകുകയുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.  

ബന്ദിനെ പൂര്‍ണ ശബ്ദത്തോടെ അപലപിക്കുന്നതായി ബൊമ്മൈ അറിയിച്ചു. കര്‍ണാടകയിലെ വിവിധ സംഘടനകള്‍ ഭാരത് ബന്ദിന്റെ അക്രമങ്ങള്‍ നടത്തുവാന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഇക്കാരണത്താല്‍ ജനങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരു തടസവുമില്ലെന്ന് ഉറപ്പുവരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ വിപുലമായ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന പാതകളിലെ വഴി തടയല്‍ സമരം (രാസ്താ രോക്കോ) പുലര്‍ച്ചെ ആറ് മണി മുതല്‍ വൈകീട്ട് ആറ് മണി വരെ തുടരുമെന്ന് സംസ്ഥാനത്തെ രാജ്യ റായ്‌ത്ത സംഘ അറിയിച്ചിട്ടുണ്ട്.  

രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെ ബന്ദ് ആചരിക്കുമെന്നും ഹൈവേകള്‍ തടയുന്നതിനു പുറമേ, ഞങ്ങള്‍ ട്രെയിനുകള്‍ നിര്‍ത്തുമെന്നും കെആര്‍ആര്‍എസ് പ്രസിഡന്റ് കോഡിഹള്ളി ചന്ദ്രശേഖര്‍ പറഞ്ഞു. നിലവിലെ ബന്ദ് ആഹ്വാനം നിരവധി സംഘടനകളെ സംസ്ഥാനത്ത് വിഭജിച്ചിട്ടുണ്ട്. ഏതാനും സംഘടനകള്‍ ബന്ദിന് പിന്തുണ അറിയിച്ചപ്പോള്‍ മറ്റു പലരും ബന്ദിനെ അനുകൂലിക്കാതെ കര്‍ഷകര്‍ക്ക് ധാര്‍മ്മിക പിന്തുണ നല്‍കിക്കൊണ്ട് പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ തീരുമാനിച്ചു. കൊവിഡ് മൂലമുണ്ടായ നഷ്ടം കണക്കിലെടുത്ത് ഇത്തരമൊരു ബന്ദ് നിലവില്‍ പ്രാധാന്യമര്‍ഹിക്കുന്നില്ലെന്ന് നിരവധി സംഘടനകള്‍ ചൂണ്ടിക്കാട്ടി.

സ്‌കൂളുകള്‍, മെട്രോ, ട്രെയില്‍, ആര്‍ടിസി, ബിഎംടിസി എന്നിവ സാധാരണഗതിയില്‍ ഇന്ന് പ്രവര്‍ത്തിക്കുന്നതാണ്. ക്രമസമാധാന നില തകരാന്‍ അനുവദിക്കില്ലെന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ കമല്‍ പന്തും പറഞ്ഞു. ലോക്ക്ഡൗണ്‍ സമയത്ത് ഉണ്ടായ നഷ്ടം കണക്കിലെടുത്ത് ബന്ദിന് പിന്തുണ പ്രഖ്യാപിക്കാന്‍ കഴിയില്ലെന്ന് ഓട്ടോറിക്ഷ, ടാക്സി ഡ്രൈവര്‍മാരുടെ അസോസിയേഷനുകള്‍ വ്യക്തമാക്കി. പൊതുമേഖലാ സ്ഥാപനമായ കെഎസ്ആര്‍ടിസി അതിന്റെ പ്രവര്‍ത്തനത്തിനായി പോലീസ് വകുപ്പില്‍ നിന്ന് സംരക്ഷണം തേടിയിട്ടുണ്ട്.  

ബസുകള്‍ പ്രവര്‍ത്തിക്കുമെന്നും സുരക്ഷ ആവശ്യപ്പെട്ട് പോലീസ് കമ്മീഷണര്‍ക്ക് കത്തെഴുതിയിട്ടുണ്ടെന്നും ബിഎംടിസി അറിയിച്ചു. ഒന്നര വര്‍ഷത്തിനുശേഷമാണ് രാജ്യത്തെ ബിസിനസും മറ്റ് പ്രവര്‍ത്തനങ്ങളും സാധാരണ നിലയിലേക്ക് മടങ്ങാന്‍ തുടങ്ങിയതെന്ന് ബൊമ്മൈ പറഞ്ഞു. ഇപ്പോള്‍ ബന്ദിന്റെ പേരില്‍ പ്രവര്‍ത്തനങ്ങളെ വീണ്ടു തകരാറിലാക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഈ ഘട്ടത്തില്‍ ബന്ദ് നടത്തുന്നത് ദൈനംദിന ജീവിതത്തെ പ്രതികൂലമായി ബാധിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വഴിതടയുന്നവര്‍ക്കും, പൊതുയാത്രകള്‍ തടസപ്പെടുത്തുന്നവര്‍ക്കുമെതിരെ ക്രിമിനല്‍ നിയമനടപടി സ്വീകരിക്കും.  

എല്ലാ ബസ് സ്റ്റേഷനുകളിലും, റെയില്‍വേ സ്റ്റേഷനുകളിലും മറ്റും പോലീസ് സുരക്ഷ ഏര്‍പ്പെടുത്തുമെന്നും യാത്രക്കാരെ സുരക്ഷിതരാക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

Tags: കര്‍ണ്ണാടകബസവരാജ് ബൊമ്മെ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കര്‍ണാടകയിലെ സാമ്പത്തികത്തട്ടിപ്പ് ; മലയാളി ദമ്പതികളെ കരുനാഗപ്പള്ളിയില്‍ നിന്ന് പിടികൂടി ബംഗളൂരു പൊലീസിന് കൈമാറി

India

അമുസ്ലീങ്ങളുടെ തലവെട്ടാന്‍ യുട്യൂബറുടെ ആഹ്വാനം

India

കര്‍ണാടക ജയിലുകളില്‍ ഭീകര റിക്രൂട്ട്‌മെന്റ്: മുന്നറിയിപ്പുകള്‍ വകവയ്‌ക്കാതെ കോണ്‍ഗ്രസ് സര്‍ക്കാര്‍

India

തിരുപ്പതി സ്പെഷ്യല്‍ ലഡ്ഡുവിന് ഇനി നന്ദിനി നെയ്യ് ഇല്ല; കാരണം വില കൂട്ടിയത്; കര്‍ണ്ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ വിമര്‍ശിച്ച് ബിജെപി

Kerala

ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ് കേസ്: തട്ടിപ്പുകാരെ ഭീഷണിപ്പെടുത്തി പണം വാങ്ങിയ കര്‍ണാടക പോലീസ് കൊച്ചിയില്‍ പിടിയില്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്രയമായത് പൊലീസ് ബസുകള്‍, റോഡ് പണി തത്കാലം നിര്‍ത്തി

ധ്രുവ് റാഠിയുടെ പ്രതിഷേധത്തിൽ പാകിസ്ഥാനികളും, ബംഗ്ലാദേശികളും : ഭാരത് കീ ജയ് വിളിച്ച് മോദിയ്‌ക്ക് പിന്തുണയുമായെത്തി പ്രവാസി ഇന്ത്യക്കാർ

സംസ്ഥാനത്തെ സ്പാകളില്‍ പൊലിസിന്റെ മിന്നല്‍ പരിശോധന: 14 കേസ് രജിസ്റ്റര്‍ ചെയ്തു

വഖഫ് ബോര്‍ഡ് ഭരണസമിതി പിരിച്ചുവിട്ടതിനെ വിമര്‍ശിച്ച് പിണറായി വിജയന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.