പനാജി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71 -ാം ജന്മദിനത്തോടനുബന്ധിച്ച് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള പ്രഖ്യാപിച്ച സേവാപ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി ഗോവ ആര്‍ച്ച് ബിഷപ്പ് ഫിലിപ്പ് നെറി ഫെറോ. ഇന്നലെ രാജ്ഭവനിലെത്തിയ ആര്‍ച്ച് ബിഷപ്പ് ഗവര്‍ണറെ പിന്തുണ അറിയിക്കുകയും അനുമോദിക്കുകയും ചെയ്തു.
71 അനാഥാലയങ്ങള്‍ക്കും 71 ഡയാലിസിസ് രോഗികള്‍ക്കുമാണ് ധനസഹായം പ്രഖ്യാപിച്ചത്. ഗവര്‍ണറുടെ വിവേചനഫണ്ടില് നിന്നും ജനങ്ങള്‍ക്കിടയില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനെ സ്വാഗതം ചെയ്ത് ഗോവയിലെ പ്രതിപക്ഷ നേതാവും പ്രസ്താവന പുറപ്പെടുവിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: