Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അഫ്ഗാനിസ്ഥാനും തീവ്രവാദവും കേന്ദ്രീകരിച്ച് മോദി-ബൈഡന്‍ ചര്‍ച്ച; ഇന്തോ-യുഎസ് ബന്ധത്തിന് കരുത്തേകും: വിദേശ സെക്രട്ടറി

അമേരിക്കയില്‍ സപ്തംബര്‍ 22 ബുധനാഴ്ച എത്തുന്ന പ്രധാനമന്ത്രി മോദി യുഎസ് പ്രസിഡന്‍റ് ജോ ബൈഡനുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തുമെന്ന് വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ഷ്രിംഗ്ല. മതമൗലികവാദവല്‍ക്കരണവും തീവ്രവാദവും തടയാനുള്ള വഴികളാണ് ഇരുവരും ഉഭയകക്ഷി കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്യുകയെന്ന് വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ഷ്രിംഗ്ല പ്രത്യേക വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2021, 10:59 pm IST
inIndia

ന്യൂദല്‍ഹി: അമേരിക്കയില്‍ സപ്തംബര്‍ 22 ബുധനാഴ്ച എത്തുന്ന പ്രധാനമന്ത്രി മോദി യുഎസ് പ്രസിഡന്‍റ് ജോ ബൈഡനുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തുമെന്ന് വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ഷ്രിംഗ്ല. മതമൗലികവാദവല്‍ക്കരണവും തീവ്രവാദവും തടയാനുള്ള വഴികളാണ് ഇരുവരും ഉഭയകക്ഷി കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്യുകയെന്ന് വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ഷ്രിംഗ്ല പ്രത്യേക വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പിന്നീട് ക്വാഡ് നേതാക്കളുടെ ഉച്ചകോടിയിലും പ്രധാനമന്ത്രി മോദിയും യുഎസ് പ്രസിഡന്‍റ് ജോ ബൈഡനും പങ്കെടുക്കും. അഫ്ഗാനിസ്ഥാനിലെ പ്രാദേശിക സുരക്ഷാസാഹചര്യവും ഇരുവരുടെയും ഉഭയകക്ഷി ചര്‍ച്ചയില്‍ വിഷയമാകും. ‘ആഗോള തീവ്രവാദ ശൃംഖലകള്‍ തകര്‍ക്കല്‍, അതിര്‍ത്തിക്ക് കുറുകെയുള്ള തീവ്രവാദം, തീവ്രവാദവും മതമൗലികവാദവല്‍ക്കരണവും തടയല്‍ എന്നിവയും ചര്‍ച്ചാവിഷയമാകും,’ ഷ്രിംഗ്ല പറഞ്ഞു.

സപ്തംബര്‍ 24ന്  വീണ്ടും മോദിയും ബൈഡനും തമ്മില്‍ ഉഭയകക്ഷി ചര്‍ച്ച നടക്കും. ഈ ചര്‍ച്ചയില്‍ പുഷ്‌കലവും ബഹുമുഖവുമായ ഇന്ത്യാ-യുഎസ് ബന്ധങ്ങള്‍ വിലയിരുത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വിവിധ മാര്‍ഗ്ഗങ്ങളും ചര്‍ച്ച ചെയ്യും. വ്യാപാരം, നിക്ഷേപ ബന്ധങ്ങള്‍ എന്നിവ ശക്തിപ്പെടുത്തുക, പ്രതിരോധ സുരക്ഷാ പങ്കാളിത്തങ്ങള്‍ മെച്ചപ്പെടുത്തുക, ക്ലീന്‍ എനര്‍ജി മേഖലയിലെ പങ്കാളിത്തം വിപുലമാക്കുക എന്നീ കാര്യങ്ങളും ചര്‍ച്ചാ വിഷയമാകുമെന്ന് ഷ്രിംഗ്ല പറഞ്ഞു.

യുഎസ്-ബ്രിട്ടന്‍-ആസ്‌ത്രേല്യ എന്നീ ത്രിരാഷ്‌ട്രങ്ങളുടെ ഉടമ്പടിയായ ഓകസ് ഉടമ്പടിയും ക്വാഡ് രാഷ്‌ട്രങ്ങളും തമ്മില്‍ വ്യത്യാസമുണ്ടെന്ന് ഷ്രിംഗ്ല വിശദീകരിച്ചു. ജപ്പാന്‍, ആസ്‌ത്രേല്യ, അമേരിക്ക, ഇന്ത്യ എന്നീ നാല് രാഷ്‌ട്രങ്ങള്‍ അംഗങ്ങളായ ക്വാഡ് ഇന്തോൃ-പസഫിക് മേഖലയിലെ ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്ന സംഘമാണ്. എന്നാല്‍ ഓകസ് മൂന്ന് രാഷ്‌ട്രങ്ങല്‍ ചേര്‍ന്നുണ്ടാക്കിയ ഒരു ഉടമ്പടിയാണ്. ഇത് ക്വാഡിനെ സംബന്ധിച്ചിടത്തോളം പ്രസക്തമല്ല, വിദേശകാര്യസെക്രട്ടറി വ്യക്തമാക്കി.  

ആണവോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന മുങ്ങിക്കപ്പലുകള്‍ അമേരിക്കയില്‍ നിന്നും വാങ്ങുന്നതിനുള്ള ആസ്ത്രേല്യയുടെ കരാര്‍ ആണവ നിര്‍വ്യാപനക്കരാറിന്റെ ലംഘനമാവില്ല. കാരണം ഈ മുങ്ങിക്കപ്പലുകളില്‍ ആണവായുധങ്ങള്‍ ഉപയോഗിക്കുന്നില്ലെന്നും ഈ കപ്പലുകള്‍ ആണവോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്നു എന്ന് മാത്രമേയുള്ളൂവെന്നും ഷ്രിംഗ്ല പറഞ്ഞു. 

Tags: bidenക്വാഡ്പ്രധാനമന്ത്രി നരേന്ദ്രമോദിഇന്തോ യുഎസ് ബന്ധംഅഫ്ഗാനിസ്ഥാന്‍ പ്രതിസന്ധിഅഫ്ഗാന്‍ പ്രതിസന്ധിterrorismഓക്കസ് ഉടമ്പടിSecretaryഹര്‍ഷ് വര്‍ധന്‍ ഷ്രിംഗ്ലതാലിബാന്‍അഫ്ഗാനിസ്ഥാന്‍joe biden
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

India

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

India

പാകിസ്ഥാന്റെ ഭീകരവാദത്തിന് പ്രത്യാഘാതങ്ങൾ ഉണ്ടാകും: ഐക്യരാഷ്‌ട്രസഭയിൽ ഷഹബാസ് ഷെരീഫിന് ഭാരതത്തിന്റെ മറുപടി

News

പാകിസ്ഥാനെ തിരിച്ചടിക്കാൻ താലിബൻ തയാർ;യുദ്ധമായേക്കുമെന്ന് ആശങ്ക

World

ഭീകരവാദത്തിന്റെ മുഴുവൻ സംവിധാനവും തകർക്കണം : എസ്‌സി‌ഒ ഉച്ചകോടിയിൽ ഷെബാസ് ഷെരീഫിനെ നേരിട്ട് ശാസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.