Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തന്നെ കൊലപ്പെടുത്താന്‍ രണ്ടു സഹതടവുകാര്‍ക്ക് അഞ്ച് കോടി രൂപയുടെ ക്വട്ടേഷന്‍ കൊടുത്തെന്ന് കൊടി സുനി; ഉദ്യോഗസ്ഥന്റെ ഒത്താശയെന്നും ആരോപണം

വിയ്യൂര്‍ ജയിലില്‍ കൊടി സുനിയടക്കമുള്ള തടവുകാര്‍ നടത്തിയ ഫോണ്‍ വിളികളെക്കുറിച്ച് അന്വേഷിക്കാനെത്തിയപ്പോഴാണ് തനിക്കെതിരെയുള്ള ക്വട്ടേഷനെ കുറിച്ച് ജയില്‍ ഡിഐജി എം.കെ വിനോദ്കുമാറിന് കൊടി സുനി മൊഴി നല്‍കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2021, 03:38 pm IST
inKerala

തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തന്നെ കൊലപ്പെടുത്താന്‍ രണ്ടു സഹതടവുകാര്‍ക്ക് അഞ്ച് കോടി രൂപയുടെ ക്വട്ടേഷന്‍ കൊടുത്തെന്ന ടിപി വധക്കേസ് പ്രതി കൊടി സുനിയുടെ മൊഴി വിവാദത്തിലേക്ക്. ഉന്നത ജയില്‍ ഉദ്യോഗസ്ഥന്റെ ഒത്താശയോടെയാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന കൊടി സുനിയുടെ ആരോപണത്തെ ഗൗരവത്തോടെയാണ് അധികൃതര്‍ കാണുന്നത്. ഉത്തര മേഖലാ ജയില്‍ ഡിഐജിക്ക് കൊടി സുനി നല്‍കിയ മൊഴിയുടെ നിജസ്ഥിതി അറിയാനും തുടര്‍നടപടികളെടുക്കാനുമാണ് ജയില്‍ അധികൃരുടെ തീരുമാനം.

വിയ്യൂര്‍ ജയിലില്‍ കൊടി സുനിയടക്കമുള്ള തടവുകാര്‍ നടത്തിയ ഫോണ്‍ വിളികളെക്കുറിച്ച് അന്വേഷിക്കാനെത്തിയപ്പോഴാണ് തനിക്കെതിരെയുള്ള ക്വട്ടേഷനെ കുറിച്ച് ജയില്‍ ഡിഐജി എം.കെ വിനോദ്കുമാറിന് കൊടി സുനി മൊഴി നല്‍കിയത്. തന്നെ വകവരുത്താനുള്ള നീക്കത്തെക്കുറിച്ച് വിവരം ലഭിച്ചത് ഫോണ്‍ വഴിയാണെന്ന് സുനി പറയുന്നു. ഉന്നത ജയില്‍ ഉദ്യോഗസ്ഥന്റെ ഒത്താശയോടെ കൊടുവള്ളിയിലെ സ്വര്‍ണക്കടത്ത് സംഘമാണ് റഷീദിനും അനൂപിനും ക്വട്ടേഷന്‍ ഏല്‍പിച്ചത്. ജയില്‍ സൂപ്രണ്ടിന്റെ ഓഫീസ് സഹായിയായി പ്രവര്‍ത്തിച്ചിരുന്ന അയ്യന്തോള്‍ ഫ്‌ളാറ്റ്  കൊലക്കേസ് പ്രതി റഷീദ്, മറ്റൊരു കൊലക്കേസ് പ്രതി അനൂപ് എന്നിവരെയാണ് ക്വട്ടേഷന്‍ ഏല്‍പിച്ചതെന്നാണ് കൊടി സുനി മൊഴിയില്‍ ആരോപിക്കുന്നത്.

ഇക്കാര്യം താന്‍ അറിഞ്ഞതിനാല്‍ പദ്ധതി നടപ്പായില്ലെന്നും മൊഴിയില്‍ കൊടി സുനി പറയുന്നു. ഫോണ്‍ ഉപയോഗിച്ചതിന്റെ പേരില്‍ കൊടി സുനിയെ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്കും റഷീദിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കും മാറ്റിയിട്ടുണ്ട്. അനൂപിനെ ഏതാനും മാസം മുമ്പ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കും മാറ്റിയിരുന്നു. തടവുകാരുടെ ഫോണ്‍ വിളിയുള്‍പ്പെടെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലുമായി ബന്ധപ്പെട്ട് അടുത്തിടെയുണ്ടായ വിവാദങ്ങളില്‍ മുഖ്യമന്ത്രി ബന്ധപ്പെട്ട അധികൃതരോട് കടുത്ത അതൃപ്തി അറിയിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട് ലഭിക്കട്ടെയെന്ന് ഡിജിപി

  കൊടി സുനിയുടെ മൊഴിയെക്കുറിച്ച് ഇപ്പോള്‍ പറയാന്‍ തനിക്കാകില്ല. ആദ്യം ഇതു സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് ലഭിക്കണം. ഇതുവരെ എനിക്ക് റിപ്പോര്‍ട്ട് കിട്ടിയിട്ടില്ല. റിപ്പോര്‍ട്ട് ലഭിച്ചാലേ ഇക്കാര്യത്തില്‍  ഔദ്യോഗികമായി പറയാന്‍ സാധിക്കൂ.

–ഷേക് ദര്‍വേഷ് സാഹേബ് (ജയില്‍ ഡിജിപി)

മൊഴിയിലെ വാസ്തവം അന്വേഷിക്കണം-. ജയില്‍ ഡിഐജി

കൊടി സുനി  നല്‍കിയ മൊഴിയിലെ വാസ്തവം സംബന്ധിച്ച് അന്വേഷിക്കണം. മൊഴി സംബന്ധിച്ച് ഉന്നതതല അന്വേഷണം നടത്തും. ഇതിനായി ജയില്‍ ഡിജിപിയോട് ശുപാര്‍ശ ചെയ്യും. കൊടി സുനിയുടെ മൊഴി സംബന്ധിച്ച റിപ്പോര്‍ട്ട് തുടര്‍നടപടികള്‍ക്കായി ജയില്‍ ഡിജിപിക്ക് നല്‍കും. പൂജപ്പുര സെന്‍ട്രല്‍ ജയിലെത്തി കൊലക്കേസ് പ്രതി റഷീദിന്റെ മൊഴിയെടുക്കും. രണ്ടു ദിവസത്തിനുള്ളില്‍ റഷീദിനെ കാണാന്‍ പോകും. ജയിലിലെ റഷീദിന്റെ ഇടപടലുകള്‍ സംബന്ധിച്ച് അന്വേഷിക്കും.

-എം.കെ.വിനോദ് കുമാര്‍ (ഉത്തരമേഖലാ ജയില്‍ ഡിഐജി)

Tags: ടിപി ചന്ദ്രശേഖരന്‍ജയില്‍കൊടി സുനി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇമ്രാന്‍ ഖാന് ജയിലില്‍ സി ക്ലാസ് സൗകര്യം; സെല്ലില്‍ പ്രാണികളും കൊതുകുകളും, പുറത്തിറക്കണമെന്ന് അഭിഭാഷകനോട് അഭ്യര്‍ത്ഥിച്ച് ഇംറാന്‍

India

കര്‍ണാടക ജയിലുകളില്‍ ഭീകര റിക്രൂട്ട്‌മെന്റ്: മുന്നറിയിപ്പുകള്‍ വകവയ്‌ക്കാതെ കോണ്‍ഗ്രസ് സര്‍ക്കാര്‍

India

മോദിയ്‌ക്കെതിരായ അവിശ്വാസം: പ്രതിപക്ഷത്തിന് വോട്ട് ചെയ്യില്ലെന്ന് ചന്ദ്രശേഖര്‍ റാവു; 30 വര്‍ഷം ഭരിച്ചിട്ടും കോണ്‍ഗ്രസ് ഒന്നും ചെയ്തില്ലെന്ന് കെസിആര്‍

Kerala

കനത്ത മഴയില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്റെ മതിലിന്റെ ഒരുഭാഗം തകര്‍ന്നു; സുരക്ഷയ്‌ക്കായി സായുധ സേനയെ നിയോഗിക്കും

Kerala

കേരളത്തിലേക്ക് തോക്ക് കടത്തിയ കേസ്; ടി.പി. ചന്ദ്രശേഖര്‍ കൊലക്കേസ് പ്രതിയെ കര്‍ണാടക പോലീസ് കസ്റ്റഡിയില്‍ എടുത്തു

പുതിയ വാര്‍ത്തകള്‍

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി, ഹെര്‍ണിയ ശസ്ത്രക്രിയ നടത്തിയ രോഗി മരിച്ചു

100 പേരേ പങ്കെടുക്കൂ, അച്ചടക്കം പാലിക്കാം: ജന്തർ മന്തറിൽ പ്രകടനാനുമതി തേടി യൂത്ത് കോൺഗ്രസ് ഹൈക്കോടതിയിൽ

വിജിലന്‍സ് ഉദ്യോഗസ്ഥരെ കണ്ട് കൈക്കൂലി പണം ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍, പൈപ്പ് തകര്‍ത്ത് പണം കണ്ടെത്തി

സ്‌കൂള്‍ കായിക മേളയുടെ വേദി തകര്‍ന്നുവീണ വിഷയം : തൃശൂര്‍ കോര്‍പ്പറേഷനില്‍ വാക്കേറ്റം

സ്മിത് മച്ചാറിന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്റെ സ്നേഹചുംബനം ; ക്യാപ്റ്റൻ മനുഷ്യത്വത്തിന്റെ വലിയ മാതൃകയെന്നും ഹംദാൻ

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

യോഗേന്ദ്രയാദവ് (വലത്ത്) നേഹ ബോറ (ഇടത്ത്)

തെരുവ്കലാപത്തിലൂടെ മോദിയെ അട്ടിമറിക്കണമെന്ന് ആഹ്വാനം ചെയ്ത യോഗേന്ദ്രയാദവും ഇടത് വിദ്യാര്‍ത്ഥിസംഘടന നേതാവ് നേഹബോറയും കസ്റ്റഡിയില്‍

മാന്‍ഗഢ് ധാമിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണം: വനവാസി കല്യാണ്‍ ആശ്രമം

വെല്ലുവിളികള്‍ക്ക് പരിഹാരം ഭാരതീയ വിജ്ഞാന പാരമ്പര്യം:  ഡോ. മോഹന്‍ ഭാഗവത്

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.