Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

വനിതാ മന്ത്രാലയത്തില്‍ സ്ത്രീ ജീവനക്കാര്‍ വേണ്ട, പുരുഷന്മാര്‍ക്ക് മാത്രം പ്രവേശനം; ഇസ്ലാമിക് നിയമത്തിന്റെ പൂര്‍ണരൂപം നടപ്പാക്കാന്‍ ഒരുങ്ങി താലിബാന്‍

അഫ്ഗാന്‍ വനിതകള്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ പ്രവേശനം അനുവദിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി അബ്ദുല്‍ ബാഖി ഹഖാനി പറഞ്ഞു. എന്നാല്‍ ആണുങ്ങള്‍ക്കൊപ്പം ഇരുന്ന് പഠിക്കാന്‍ അനുവദിക്കില്ല. അഫ്ഗാന്‍ സര്‍വകലാശാലകളെ ലിംഗഭേദമനുസരിച്ച് വേര്‍തിരിക്കും. പുതിയ ഡ്രസ്‌കോഡ് അവതരിപ്പിക്കുമെന്നും താലിബാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2021, 12:17 pm IST
in World

കാബൂള്‍: ഭരണം കയ്യേറിയപ്പോഴുള്ള താലിബാന്റെ പ്രഖ്യാപനങ്ങള്‍ വെറും പാഴ്‌വാക്ക്. സ്ത്രീ ജീവനക്കാര്‍ക്ക് താലിബാന്‍ പ്രവേശം നിഷേധിച്ചു. കാബൂളിലെ വനിതാകാര്യ മന്ത്രാലയത്തിലെത്തിയ വനിതാ ജീവനക്കാര്‍ക്കാണ് താലിബാന്‍ ഭരണകൂടം പ്രവേശനം നിഷേധിച്ചത്. മന്ത്രാലയത്തിന്റെ കെട്ടിടത്തിനുള്ളിലേക്ക് പുരുഷന്മാര്‍ക്ക് മാത്രമേ പ്രവേശനാനുമതിയുള്ളൂവെന്നും താലിബാന്‍ അറിയിച്ചതായും വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.  

ഇസ്ലാമതം സ്ത്രീകള്‍ക്ക് അനുവദിക്കുന്ന എല്ലാ സ്വാതന്ത്ര്യവും നല്‍കുമെന്നാണ് അഫ്ഗാന്‍ ഭരണം പിടിച്ചെടുത്തപ്പോള്‍ താലിബാന്‍ വ്യക്തമാക്കിയത്. എന്നാല്‍ സര്‍ക്കാര്‍ രൂപീകരണത്തിന് പിന്നാലെ കടുത്ത നിയന്ത്രണങ്ങളാണ് സ്ത്രീകള്‍ക്കായി താലിബാന്‍ ഭരണകൂടം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അഫ്ഗാന്‍ മന്ത്രിസഭയില്‍ ഒരു വനിതാ നേതാവിനെപ്പോലും ഉള്‍പ്പെടുത്തിയതുമില്ല.  

അഫ്ഗാന്‍ സ്ത്രീകളെ പുരുഷന്മാര്‍ക്കൊപ്പം ജോലി ചെയ്യാന്‍ അനുവദിക്കില്ലെന്ന് താലിബാന്‍ ഭരണകക്ഷിയുടെ ഒരു മുതിര്‍ന്ന നേതാവ് ദിവസങ്ങള്‍ക്ക് മുമ്പ് വ്യക്തമാക്കിയിരുന്നു. ഇസ്ലാമിക് നിയമത്തിന്റെ പൂര്‍ണരൂപം നടപ്പാക്കാന്‍ ഒരുങ്ങുകയാണ് താലിബാനെന്ന് മുതിര്‍ന്ന നേതാവായ വഹീദുല്ല ഹാഷിമി റോയിട്ടേഴ്സിനോട് പറഞ്ഞു.  

അതേസമയം അഫ്ഗാനില്‍ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും വിദ്യാഭ്യാസത്തിനായി താലിബാന്‍ സര്‍ക്കാര്‍ പുതിയ നിയമങ്ങള്‍ പ്രഖ്യാപിച്ചു. അഫ്ഗാന്‍ വനിതകള്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ പ്രവേശനം അനുവദിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി അബ്ദുല്‍ ബാഖി ഹഖാനി പറഞ്ഞു. എന്നാല്‍ ആണുങ്ങള്‍ക്കൊപ്പം ഇരുന്ന് പഠിക്കാന്‍ അനുവദിക്കില്ല. അഫ്ഗാന്‍ സര്‍വകലാശാലകളെ ലിംഗഭേദമനുസരിച്ച് വേര്‍തിരിക്കും. പുതിയ ഡ്രസ്‌കോഡ് അവതരിപ്പിക്കുമെന്നും താലിബാന്‍ അറിയിച്ചു.  

അതിനിടെ താലിബാനെ വൈദേശിക ഭീകരസംഘടനയായി തന്നെ കണക്കാക്കണമെന്ന ആവശ്യവുമായി യുഎസ് സെനറ്റര്‍മാര്‍. വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനെ നേരിട്ട് കണ്ട് സെനറ്റര്‍മാരായ ജോണി കെ. എണസ്റ്റ്, ടോമി ട്യൂബര്‍വില്ലെ, റിക്ക് സ്‌കോട്ട്, ഡാന്‍ സള്ളിവന്‍ എന്നിവരാണ് താലിബാനെതിരായ സമീപനം ശക്തമാക്കണെന്ന് അഭിപ്രായപ്പെട്ടത്.

താലിബാന്‍ ജനാധിപത്യ ഭരണകൂടമല്ല. ഒരു ജനാധിപത്യ ഭരണത്തെ രക്തരൂക്ഷിതമായ യുദ്ധത്തിലൂടെ അട്ടിമറിച്ചാണ് താലിബാന്‍ ഭരണംപിടിച്ചതെന്ന് മറക്കരുത്. താലിബാന്റെ ഭരണകൂടത്തിന്റെ തലപ്പത്ത് ഇരിക്കുന്നവര്‍ കൊടുഭീകരരാണ്. അന്താരാഷ്‌ട്രസമൂഹത്തെ മുഴുവന്‍ സമ്മര്‍ദ്ദത്തിലാക്കിയാണ് ഒരു മാസമായി താലിബാന്‍ കാബൂളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. അമേരിക്കന്‍ സൈന്യത്തിന്റെ അതിവേഗ പിന്മാറ്റം മേഖലയില്‍ വലിയ സുരക്ഷാ പ്രശ്നമാണ് സൃഷ്ടിച്ചതെന്നും സെനറ്റര്‍മാര്‍ കൂട്ടിച്ചേര്‍ത്തു.

Tags: അഫ്ഗാന്‍ സ്ത്രീകള്‍താലിബാന്‍അഫ്ഗാനിസ്ഥാന്‍അഫ്ഗാനിസ്ഥാന്‍ പ്രതിസന്ധിഅഫ്ഗാന്‍ പ്രതിസന്ധി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പെണ്‍കുട്ടികള്‍ പത്താം വയസില്‍ പഠനം അവസാനിപ്പിക്കണം; അഫ്ഗാനിലെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച് താലിബാന്‍

India

ടൈ എന്നാല്‍ ക്രിസ്ത്യാനികളുടെ കുരിശ്; അത് നിരോധിക്കണം: താലിബാൻ

Kerala

ഷംസീറിന് താലിബാന്റെ സ്വരം: പ്രഫുല്‍ കൃഷ്ണ

India

ഐസിസ് ബന്ധമുള്ള വനിതാ ജിഹാദി സുമേര ലവ് ജിഹാദ് ട്രെയിനര്‍; ഗെയിമിംഗ് ആപ്പുകളിലൂടെ കുട്ടികളെ കുടുക്കി

Cricket

അഫ്ഗാനിസ്ഥാന് പരമ്പര; രണ്ടാം ഏകദിനത്തില്‍ ബംഗ്ലാദേശിനെ 142 റണ്‍സിന് തോല്‍പ്പിച്ചു

പുതിയ വാര്‍ത്തകള്‍

തുള്‍സി ഗബ്ബാര്‍ഡ് (ഇടത്ത്) ഡോ. ഫൗചി (വലത്ത്) കൊറോണ വൈറസിന്‍റെ പ്രതീകാത്മക ചിത്രം (നടുവില്‍)

കോവിഡിന് പിന്നില്‍ അമേരിക്ക; ചൈനയിലെ വുഹാന്‍ ലാബില്‍ കൊറോണ വൈറസിനെ കൂടുതല്‍ മാരകമാക്കാനുള്ള പഠനത്തിന് പണം നല്‍കിയത് അമേരിക്ക

കൊച്ചിയിലെ ഒരു നടിയും വിഴിഞ്ഞം തുറമുഖം തട്ടിപ്പിനിരയായി ദിവ്യ എസ് അയ്യരുടെ ഒപ്പ് തട്ടിപ്പുകാരന് പണം പിടുങ്ങാന്‍ എളുപ്പവഴിയൊരുക്കി

ഫ്രാൻസിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രം സെപ്റ്റംബറിൽ ഭക്തർക്കായി തുറന്ന് നൽകും ; പ്രഖ്യാപനം മോദിയുടെ സന്ദർശനത്തിന് പിന്നാലെ

ബിജെപിയുടെ തൃശൂര്‍ ജില്ലാ നേതാവ് ശ്രീകുമാറിനെ സ്ത്രീപീഢകനാക്കി കുടുക്കാന്‍ ശ്രമിച്ച പൊലീസിനെ തള്ളി ശ്രീകുമാറിന് ജാമ്യം അനുവദിച്ച് കോടതി

തൃണമൂൽ കോൺഗ്രസിന്റെ 440 കോടിയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് ബംഗാൾ പോലീസ് ; പാർട്ടിയുടെ ദൈനം ദിനപ്രവർത്തനങ്ങൾക്കുള്ള പണം പോലുമില്ലാതെ മമത

പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഹമാസ് സ്വാധീനം ഇന്ത്യയ്‌ക്ക് ഭീഷണിയെന്ന് പറഞ്ഞ ഇസ്രയേല്‍ സ്ഥാനപതിയെ വിമര്‍ശിച്ച് പോപ്പുലര്‍ ഫ്രണ്ടിന്റെ റൗഫ്

മോദിയെ ട്രംപ് പ്രശംസിച്ചതില്‍ പ്രതിഫലിക്കുന്നത് ഇന്ത്യയോടുള്ള ഊഷ്മള ബന്ധമെന്ന് ശശി തരൂര്‍, പാക് ബന്ധവുമായി താരതമ്യം വേണ്ട

ജി.കാര്‍ത്തികേയന്റെ ശിഷ്യന്‍ ആയതിനാല്‍ മരുമകള്‍ വിഴിഞ്ഞം തുറമുഖം എംഡിയായി തുടരുമെന്ന് കരുതി, കോണ്‍ഗ്രസിനുള്ളില്‍ ദിവ്യ എസ് അയ്യര്‍ അനഭിമത…

കുവൈറ്റിലേക്കുള്ള വിമാനസർവീസുകൾ 25 മുതൽ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ

തമിഴ്‌നാട് നിലപാട് പെരിയാര്‍ തീരത്തെ ജനങ്ങളോടുളള വെല്ലുവിളിയെന്ന് മുല്ലപ്പെരിയാര്‍ സമര സമിതി, ബജറ്റില്‍ പരാമര്‍ശമില്ലാത്തത് നിരാശാജനകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.