Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Defence

ചൈനയുടെയും പാകിസ്ഥാന്റയും താലിബാന്റെയും ഭീഷണി നേരിടാന്‍ സൈനിക ശക്തിയായി റോക്കറ്റ് ഫോഴ്‌സ്; മിസൈല്‍ യുദ്ധത്തിന് ഇന്ത്യക്ക് പുതിയ സംവിധാനം

ഇന്ത്യ ഇന്റര്‍നാഷണല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ക്ലാഷ് ഓഫ് സിവിലൈസേഷന്‍സ് എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2021, 10:33 am IST
inDefence

ന്യൂദല്‍ഹി: ചൈനയുടെയും പാകിസ്ഥാന്റയും താലിബാന്റെയും ഭീഷണി നേരിടാന്‍ ഇന്ത്യ റോക്കറ്റ് ഫോഴ്സ് എന്ന പുതിയ സൈനിക സംവിധാനം രൂപീകരിക്കുന്നു. വിവിധ തരം മിസൈലുകളാണ് റോക്കറ്റ് ഫോഴ്‌സില്‍ ഉള്‍പ്പെടുത്തുക. സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്താണ് ഇത് പ്രഖ്യാപിച്ചത്. അതിര്‍ത്തിക്കപ്പുറത്തു നിന്നുള്ള ഭീഷണി നേരിടാന്‍ സംയോജിത യുദ്ധ തന്ത്രമാണ് ആവശ്യമെന്ന് വിപിന്‍ റാവത്ത് പറഞ്ഞു. ഇന്ത്യ ഇന്റര്‍നാഷണല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ക്ലാഷ് ഓഫ് സിവിലൈസേഷന്‍സ് എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സായുധസേനകളും പോലീസ് സേനയും തമ്മില്‍ കൂടുതല്‍ ഏകോപനം വേണം. ജനങ്ങളും സൈന്യവും ഒത്തുചേര്‍ന്നുള്ള പ്രവര്‍ത്തനവും വേണം. ഏകീകൃത തിയേറ്റര്‍ കമാന്‍ഡുകള്‍, ബഹിരാകാശം, സൈബര്‍ സ്പേസ്, പ്രത്യേക പ്രവര്‍ത്തനങ്ങള്‍ എന്നീ മേഖലകളില്‍ കഴിവുകള്‍ ശക്തമാക്കുന്നതിലൂടെ സംയോജിത യുദ്ധയന്ത്രം രൂപീകരിക്കാനുള്ള ശ്രമങ്ങളാണ് തുടരുന്നത്. റോക്കറ്റ് ഫോഴ്‌സ് അടക്കമുള്ളവ ഈ നീക്കത്തിന്റെ ഭാഗമാണ്, ബിപിന്‍ റാവത്ത് പറഞ്ഞു. അഫ്ഗാനിസ്ഥാനില്‍ സ്വാധീനമുണ്ടാക്കാനാണ് ചൈന ശ്രമിക്കുന്നത്. ചൈനീസ്, ഇസ്ലാമിക നാഗരികതകള്‍ തമ്മിലുള്ള കൂട്ടുകെട്ടിനെ കരുതിയിരിക്കണം. താലിബാന്‍ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്ഥാനില്‍ ഇനി എന്തൊക്കെ സംഭവിക്കുമെന്ന് അറിയാന്‍ കാത്തിരിക്കേണ്ടതുണ്ട്.  

ഇന്ത്യക്കെതിരായ നിഴല്‍ യുദ്ധം ശക്തമാക്കാന്‍ പാകിസ്ഥാന്‍ ആവുന്നതും ശ്രമിക്കുന്നുണ്ട്. ജമ്മു-കശ്മീരില്‍ അവര്‍ ആ നീക്കം തുടരുന്നു. പഞ്ചാബില്‍ ഒരിക്കല്‍ക്കൂടി ശ്രമം നടത്തുന്നു. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് അത് വ്യാപിപ്പിക്കാനും ശ്രമിക്കുന്നു. നേരിട്ട് എതിര്‍ക്കാന്‍ കഴിയാത്ത പാകിസ്ഥാനെപ്പോലൊരു എതിരാളി എപ്പോഴും നിഴല്‍ യുദ്ധത്തിനേ ശ്രമിക്കൂ. മറ്റൊരര്‍ഥത്തില്‍ ചൈന ഇന്ത്യക്കെതിരെ നടത്തുന്ന നിഴല്‍ യുദ്ധത്തിന്റെ ഉപകരണമാണ് പാകിസ്ഥാന്‍ എന്നും പറയാം. നേരിട്ടോ അല്ലാതെയോ ഉള്ള ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ പുതിയ തന്ത്രങ്ങള്‍ ആവശ്യമാണ്. റോക്കറ്റ് ഫോഴ്‌സ് അതിന്റെ ഭാഗമാണ്, സംയുക്ത സൈനിക മേധാവി പറഞ്ഞു. ഇന്ത്യയും സാങ്കേതികവിദ്യയെ, യുദ്ധത്തിന്റെ വളരെ പ്രധാനപ്പെട്ട മുഖമായി പരിഗണിക്കണം. ഒരു എതിരാളി നമ്മുടെ തന്ത്രപ്രധാന ശൃംഖലകളെയും ഊര്‍ജം, ബാങ്കിങ്, ഗതാഗതം, ആശയ വിനിമയ ശൃംഖലകളെയും തകര്‍ക്കാന്‍ ശ്രമിക്കും. ഭാവി യുദ്ധങ്ങള്‍ മുന്‍കാല യുദ്ധങ്ങള്‍ പോലെ ആയിരിക്കില്ലെന്നും ബിപിന്‍ റാവത്ത് പറഞ്ഞു.

Tags: ഐഎസ്പ്രതിരോധംബിപിന്‍ റാവത്ത്militaryRocket
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഷ്‌ട്രപതിയുടെ വിശ്വസ്തൻ; സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ യുവ ഇന്ത്യൻ ആർമി ഓഫീസർ സൈന്യത്തിൽ നിന്നും വിരമിച്ചു

Kerala

മലയാളികള്‍ക്ക് അഭിമാനമായി ഡോ. അനില്‍ മേനോന്‍ ബഹിരാകാശത്ത്, രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ പ്രവേശിക്കുക പുലര്‍ച്ചെ

India

അതിര്‍ത്തിഗ്രാമത്തില്‍ തീര്‍ത്ഥാടനമൊരുക്കി സൈന്യം; പരമ്പരാഗത ധൂമപ്രാര്‍ത്ഥനയില്‍ പങ്കെടുത്ത് ഗ്രാമീണർ

Varadyam

സൗരഭ്  സിങ്ങിന്റെ സൈനിക വിജയങ്ങള്‍

ഹിമാഴ്സ് സംവിധാനം ഘടിപ്പിച്ച ട്രക്ക് (ഇടത്ത്) അമേരിക്കന്‍ ചരക്ക് വിമാനത്തില്‍ നിന്നും ഹിമാഴ്സ് ട്രക്ക് ഇറക്കുന്നു (നടുവില്‍) ഹിമാഴ്സില്‍ നിന്നും കുതിച്ചുയരുന്ന റോക്കറ്റ് (വലത്ത്)
World

ഒരേ സമയം റോക്കറ്റുകളും മിസൈലുകളും അയയ്‌ക്കാന്‍ കഴിയുന്ന യുഎസിന്റെ ഹിമാഴ്സ് ഇറാനില്‍ തീ പടര്‍ത്തുന്നു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.