ന്യൂദല്‍ഹി: ഒരു നൈജീരിയന്‍ പൗരന് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മയക്കുമരുന്ന് സിന്‍ഡിക്കേറ്റില്‍പ്പെട്ട രണ്ടുപേരെ ഡല്‍ഹി പോലീസ് സ്പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്യുകയും 30 കോടി രൂപയിലധികം വിലമതിക്കുന്ന 16.65 കിലോഗ്രാം മയക്കുമരുന്ന് കണ്ടെടുത്തു.
ബാബു ലാല്‍ (ബാബ്ലു), ചിഗോസി ഫോസ്റ്റര്‍ ഒകഫോര്‍ (ഡേവിഡ്) എന്നിവരാണ് പ്രതികള്‍.
അന്താരാഷ്ട്ര മയക്കുമരുന്ന് സിന്‍ഡിക്കേറ്റിലെ അംഗങ്ങളാണെന്ന് ഇരുവരും വെളിപ്പെടുത്തിയതായി പോലീസ് പറഞ്ഞു. നൈജീരിയന്‍ പൗരന് ഹെറോയിന്റെ പ്രധാന വിതരണക്കാരനാണ്. ബാബു ലാല്‍ പഞ്ചാബിലെയും ഹരിയാനയിലെയും ചെറുകിട മയക്കുമരുന്ന് കടത്തുകാര്‍ക്ക് ഹെറോയിന്‍ വിതരണം ചെയ്യുന്ന വിതരണക്കാരനായി ജോലി ചെയ്യുന്നു..
നൈജീരിയന്‍ പൗരന് വ്യാജ ഐഡികള്‍ ഉപയോഗിച്ച് കൊറിയര്‍ കമ്പനികള്‍ വഴി യുകെ, ശ്രീലങ്ക, യുഎഇ, നേപ്പാള്‍, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക എന്നിവയുള്‍പ്പെടെ മറ്റ് രാജ്യങ്ങളിലേക്ക് ഹെറോയിന്‍ ചരക്കുകള്‍ അയച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു.
നൈജീരിയന്‍ പൗരന് ആറ് മാസത്തെ ബിസിനസ് വിസയില്‍ 2019 ജൂലൈയില്‍ ഇന്ത്യയിലെത്തി. വിസ. കാലാവധി കഴിഞ്ഞിട്ടും . അനധികൃതമായി ഇന്ത്യയില്‍ താമസിക്കുകയായിരുന്നു.
ചെന്നൈയെ വടപണിയില് പ്രവര്‍ത്തിച്ചിരുന്ന ഫിസിയോ തെറാഫി സെന്റര്‍ മയക്കുമരുന്ന ഇടപാടിന്റെ ഇടനില കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്നതായും സൂചനയുണ്ട്. മലയാളികള്‍ ഉള്‍പ്പെടെ നിരവധി യുവതികള്‍ ഇവിടെ മയക്കുമരുന്ന വാഹകരായി പ്രവര്‍ത്തിച്ചിരുന്നു. ഇസ്ളാമിക തീവ്രവാദി ഇമാം അലിയുടെ ആസ്ഥാനത്തിനു സമീപമാണ് ഫിസിയോ തെറാഫി സെന്റര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: