Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രഥമ മനുഷ്യനിര്‍മിത ദ്വീപ് നിര്‍മാണത്തിന് ഒരു നൂറ്റാണ്ട്

എസ്. കൃഷ്ണകുമാര്‍byഎസ്. കൃഷ്ണകുമാര്‍
May 31, 2026, 03:14 pm IST
inKerala
കൊച്ചി ദ്വീപ് നിര്‍മാണത്തിന് ഉപയോഗിച്ച ലോര്‍ഡ് വെല്ലിങ്ടണ്‍ മണ്ണുമാന്തി കപ്പല്‍ (ഫയല്‍ ചിത്രം)

കൊച്ചി ദ്വീപ് നിര്‍മാണത്തിന് ഉപയോഗിച്ച ലോര്‍ഡ് വെല്ലിങ്ടണ്‍ മണ്ണുമാന്തി കപ്പല്‍ (ഫയല്‍ ചിത്രം)

മട്ടാഞ്ചേരി: ലോകത്തെ ആദ്യ മനുഷ്യനിര്‍മിത ദ്വീപ് കൊച്ചി ഐലന്റ് നിര്‍മാണത്തിന് ഒരു നൂറ്റാണ്ട്. ഒപ്പം ദ്വീപ് നിര്‍മാണത്തിനായി എത്തിയ മണ്ണുമാന്തി കപ്പല്‍ ആഗമനത്തിനും നൂറ്റാണ്ടിന്റെ മികവ്. തുറമുഖം, ദക്ഷിണ നാവികകേന്ദ്രം തുടങ്ങിയവയാല്‍ ഇന്ന് കൊച്ചി ദ്വീപ് ലോക ശ്രദ്ധേയമാണ്. വേമ്പനാട്ട് – കൊച്ചി കായലുകളാല്‍ ചുറ്റപ്പെട്ട മൂന്നരകിലോമീറ്റര്‍ നീളവും 450 അടി വീതിയുമുള്ള ദ്വീപ് നിര്‍മാണം പ്രാരംഭം കുറിച്ചത് 1926 മെയ് മാസമാണ്. 1341 ല്‍ പെരിയാര്‍ ജലപ്രളയത്തില്‍ ഒലിച്ചെത്തിയ മണല്‍തിട്ടകളിലെ ചെളി സംഭരിച്ചായിരുന്നു ദ്വീപ് നിര്‍മാണം.

കൊച്ചിയിലുള്ള ബ്രിട്ടീഷ് ഭരണാധികാരികളുടെ നിര്‍ദേശവുമായെത്തിയ തുറമുഖ എന്‍ജിനീയര്‍ സര്‍ റോബര്‍ട്ട് ബ്രിസ്റ്റോയുടെ രൂപകല്പനയും നേതൃത്വത്തിലുമാണ് ആദ്യ ദ്വീപ് നിര്‍മാണം നടന്നത്. 250 ലക്ഷം രൂപ ചെലവില്‍ ബ്രിസ്റ്റോ തയാറാക്കിയ ദ്വീപ് നിര്‍മാണ റിപ്പോര്‍ട്ട് മദ്രാസ് ബിട്ടീഷ് സര്‍ക്കാര്‍ അംഗീകരിച്ച് ദ്വീപ് നിര്‍മാണത്തിന് നിരീക്ഷണ കമ്മിറ്റിയെയും ചുമതലപ്പെടുത്തി. ഇതിനായി 1925ല്‍ സ്‌കോട്ട്‌ലാന്റില്‍ നിര്‍മിച്ച 873 ടണ്‍ ഭാരമുള്ള ഹൂപ്പര്‍ വിഭാഗത്തില്‍പ്പെട്ട ലോര്‍ഡ് വെല്ലിങ്ടണ്‍ മണ്ണുമാന്തി കപ്പല്‍ കൊച്ചിയില്‍ കൊണ്ടുവന്നു. മൂന്ന് പ്രൊപ്പെല്ലറുകളുമായി ആവിയന്ത്രത്താല്‍ പ്രവര്‍ത്തിക്കുന്ന മണ്ണുമാന്തി കപ്പലില്‍ ചെളി സംഭരണത്തിന് 1300 യാര്‍ഡ് നീളവും 39 ഇഞ്ച് വ്യാസവുമുള്ള വലിയ കുഴലാണ് പ്രവര്‍ത്തിച്ചത്. പ്രതിദിനം മൂന്ന് ഘട്ടങ്ങളിലായി 20 മണിക്കൂര്‍ കപ്പല്‍ പ്രവര്‍ത്തിപ്പിച്ചും കൊച്ചിയിലെ നൂറുകണക്കിന് ജനങ്ങളുടെ പ്രയത്‌നവും തൊഴിലുമായി ദശലക്ഷക്കണക്കിന് ക്യുബിക്ക് മീറ്റര്‍ ചെളി നിക്ഷേപത്തിലുടെയാണ് ലോകത്തെ പ്രഥമ മനുഷ്യ നിര്‍മിത ദ്വീപ് ‘കൊച്ചി ദ്വീപ്’ പൂര്‍ത്തിയായി ചരിത്രത്തിലിടം നേടിയത്. തുടര്‍ന്ന് ദ്വീപില്‍ തുറമുഖത്ത് വാര്‍ഫ് നിര്‍മച്ച് 1928ല്‍ മെയ് 28ന് കൊച്ചി തുറമുഖത്ത് ആദ്യ ചരക്ക് കപ്പല്‍ എസ്എസ് പത്മ പ്രവേശിച്ച് തുറമുഖ ചരിത്രവും കുറിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്ത് നാവിക പട്ടാള സേനാ ക്യാമ്പുകള്‍ പ്രവര്‍ത്തിച്ച ‘കൊച്ചി ദ്വീപ്’ ഇന്ന് രാജ്യത്തെ മേജര്‍ തുറമുഖ നഗരിയും ദക്ഷിണ നാവികസേന കേന്ദ്ര ആസ്ഥാനവും മാരിടൈം മേഖലയിലെ സുപ്രധാന കേന്ദ്രവും ഇന്ധന സംഭരണ കേന്ദ്രവുമായി കയറ്റിറക്കുമതി വ്യാവസായിക തലസ്ഥാനമായി മാറിക്കഴിഞ്ഞു.

ലോര്‍ഡ് വെല്ലിങ്ടണ്‍ കപ്പലിന്റെ നങ്കൂരങ്ങളി ലൊന്ന് ഫോര്‍ട്ടുകൊച്ചി കടപ്പുറത്ത്, (2) ‘കൊച്ചി ദ്വീപ്’

ലോര്‍ഡ് വെല്ലിങ്ങ്ടണ്‍ മണ്ണുമാന്തി കപ്പല്‍ ഓര്‍മകളില്‍

കൊച്ചി ദ്വീപ് നിര്‍മാണത്തില്‍ മുഖ്യപങ്ക് വഹിച്ച ഹൂപ്പര്‍ മണ്ണുമാന്തി കപ്പല്‍ ഓര്‍മയായി. 1926 മുതല്‍ കൊച്ചി കായലില്‍ മണ്ണുമാന്തി ആഴം നിലനിര്‍ത്തല്‍ പ്രവര്‍ത്തനം നടത്തിയിരുന്ന ലോര്‍ഡ് വെല്ലിങ്ടണ്‍ 1978 ഫെബ്രുവരിയില്‍ പുറംകടലില്‍ മുങ്ങിത്താഴുകയായിരുന്നു. 52 വര്‍ഷക്കാലം സേവനം നടത്തിയ കപ്പല്‍ അപകടത്തില്‍പ്പെട്ടതിനെ സംബന്ധിച്ച കാരണം ഇന്നും അജ്ഞാതം. കപ്പലപകടത്തെ തു ടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയ നാവികസേന തുടര്‍ന്ന് കപ്പലിന്റെ മൂന്ന് നങ്കൂരങ്ങളും ആവി കുഴലുമടക്കം തീരത്ത് എത്തിച്ചു. കൊച്ചി തുറമുഖം ലോര്‍ഡ് വെല്ലിങ്ടണ്‍ നങ്കൂരങ്ങള്‍ ഫോര്‍ട്ടുകൊച്ചി, തുറമുഖത്തെ പാര്‍ക്ക്, മര്‍ച്ചന്റ്‌നേവി കേന്ദ്രം എന്നിവിടങ്ങളില്‍ സ്ഥാപിച്ചു. ആവി എന്‍ജിന്‍ ഭാഗം ഫോര്‍ട്ടുകൊച്ചി കടപ്പുറത്തും സ്ഥാപിച്ച് മണ്ണുമാന്തി കപ്പല്‍ ചിന്തയെ ജനങ്ങളിലെത്തിക്കുന്നു.

 

Tags: The world's first man-made islandBritish Government of MadrasLord Wellington's Landing ShipEngineer Sir Robert Bristow
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

‘ വന്ദേമാതരം ഇഷ്ടമില്ലാത്തവരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധം ‘ ; അവഹേളിച്ച് എം സ്വരാജ്

ഗര്‍ഭിണികളായ പൊലീസുകാരികള്‍ക്ക് യൂണിഫോമില്‍ മാറ്റം

കർണാടകയും, തെലങ്കാനയും , ഹിമാചലും , കശ്മീരും കേന്ദ്രസർക്കാരിന്റെ വഴിയേ : വന്ദേമാതരം മുഴുവൻ പാടി, കർണാടകയിൽ ഇത് രണ്ടാം തവണ

ഓണക്കാലത്തെ യാത്രാക്ലേശത്തിന് ആശ്വാസം:വന്ദേഭാരത് കോച്ചുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു

‘ വിലക്കിയതല്ല , ഖാർഗെയ്‌ക്ക് കസേര കൊണ്ടുവരാൻ പറഞ്ഞതാണ് ‘ ; സോണിയയെ രക്ഷിക്കാൻ ന്യായീകരണവുമായി ജയറാം രമേശ്

ഗണേഷ്‌കുമാര്‍ എന്‍എസ്എസ് തലപ്പത്ത് നിന്ന് പുറത്തായത് ദൈവീകമായി,മറ്റൊരു മതത്തില്‍ വിശ്വസിച്ച് ആരാധന നടത്തി,ഗണേഷ് രാജിവയ്‌ക്കണം

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ വന്ദേമാതരം മുഴുവന്‍ ആലപിച്ചു

അരവിന്ദദർശനം: മനുഷ്യനിൽ നിന്ന് മഹാമനുഷ്യനിലേക്കുള്ള പരിണാമയാത്ര

ലഹരിക്കേസിലെ പ്രതി താമിര്‍ ജിഫ്രി മരിച്ച സംഭവത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം

ഓണാഘോഷ വേളയില്‍ സ്‌കൂളുകളില്‍ നടത്താനിരുന്ന എട്ടാം ക്ലാസ് പരീക്ഷ മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.