Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോഴിക്കോട് കൂട്ടമാനഭംഗം: പ്രതി ‘കട്ടകമ്മ്യൂണിസ്റ്റ്’; യുവതിയെ ഫഹദ്  പരിചയപ്പെട്ടത് ടിക് ടോക്കിലൂടെ

ഒന്നാം പ്രതി കെ.എ. അജ്‌നാസ്, കൂട്ടുപ്രതികളായ ലിജാസ്, ശുഹൈബ് എന്നിവര്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരാണ്. അജ്‌നാസിനെയും ഫഹദിനെയും വെള്ളിയാഴ്ചയും മറ്റ് രണ്ടു പേരെ ഇന്നലെയുമാണ് അറസ്റ്റ് ചെയ്തത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2021, 08:36 am IST
in Kerala

കോഴിക്കോട്: ചേവരമ്പലത്തെ ലോഡ്ജില്‍ കൊല്ലം സ്വദേശിനിയെ കൂട്ട മാനഭംഗത്തിന് ഇരയാക്കിയ കേസില്‍ അറസ്റ്റിലായ നാലു പേരില്‍ ഒരാള്‍ സജീവ സിപിഎം പ്രവര്‍ത്തകനും മൂന്നു പേര്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരും. പ്രതികളെല്ലാം അത്തോളി സ്വദേശികളാണ്. രണ്ടാം പ്രതി ഇടത്തില്‍ താഴം നെടുവില്‍ പൊയില്‍ വീട്ടില്‍ എന്‍.പി. ഫഹദ് സജീവ സിപിഎം പ്രവര്‍ത്തകനാണ്. ഫെയ്‌സ്ബുക്കിലെ പ്രൊഫൈലില്‍, ‘നിഷ്പക്ഷനല്ല ഞാന്‍… കട്ടക്കമ്യൂണിസ്റ്റ്’ എന്നും ‘ഇടതുപക്ഷത്തോടൊപ്പം’ എന്നുമുള്ള കുറിപ്പോടു കൂടിയ ഫോട്ടോയാണുള്ളത്.  

ഒന്നാം പ്രതി കെ.എ. അജ്‌നാസ്, കൂട്ടുപ്രതികളായ ലിജാസ്, ശുഹൈബ് എന്നിവര്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരാണ്. അജ്‌നാസിനെയും ഫഹദിനെയും വെള്ളിയാഴ്ചയും മറ്റ് രണ്ടു പേരെ ഇന്നലെയുമാണ് അറസ്റ്റ് ചെയ്തത്. ഒളിവില്‍ കഴിയുകയായിരുന്ന ലിജാസിനെയും ശുഹൈബിനെയും തലയാട് വനമേഖലയിലെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ നിന്നാണ് ഇന്നലെ രാവിലെ പോലീസ് പിടികൂടിയത്. നാല് പ്രതികളെയും കോടതിയില്‍ ഹാജരാക്കിയ ശേഷം ഈ മാസം 21 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. കേസില്‍ കൂടുതല്‍ പ്രതികളുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

ടിക്‌ടോക് വഴി പരിചയപ്പെട്ട കൊല്ലം സ്വദേശിനിയെ പ്രേമം നടിച്ച് അജ്‌നാസ് കോഴിക്കോട്ടേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ബുധനാഴ്ച ട്രെയിനില്‍ കോഴിക്കോട്ടെത്തിയ യുവതിയെ അജ്‌നാസും ഫഹദും കൂടി ഫഹദിന്റെ കാറില്‍ കയറ്റി ലോഡ്ജ് മുറിയിലെത്തിച്ചു. അജ്‌നാസ് പീഡിപ്പിച്ച ശേഷം അടുത്ത മുറിയില്‍ കാത്തിരിക്കുകയായിരുന്ന മറ്റ് രണ്ടുപ്രതികള്‍ എത്തി ബലമായി മദ്യവും ലഹരി വസ്തുക്കളും നല്കി ബലാത്സംഗം ചെയ്തു. ബലാത്സംഗ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി. ക്രൂരമായ ബലാത്സംഗത്തില്‍ ഗുരുതരമായി പരിക്കേറ്റ് ബോധം കെട്ട യുവതിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രതികള്‍ കടന്നുകളയുകയായിരുന്നു. ആശുപത്രി അധികൃതരാണ് പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് അസി. കമ്മിഷണര്‍ കെ. സുദര്‍ശന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

കൂട്ട ബലാത്സംഗം നടന്ന ലോഡ്ജ് പോലീസ് അടച്ചുപൂട്ടി. പ്രദേശവാസികളും ബിജെപി പ്രവര്‍ത്തകരും ലോഡ്ജിനെതിരേ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ലോഡ്ജിന്റെ ലഡ്ജര്‍ പരിശോധിച്ചപ്പോള്‍ സംശയാസ്പദമായ രീതിയിലാണ് ലോഡ്ജ് പ്രവര്‍ത്തിച്ചിരുന്നതെന്ന് പോലീസിന് വ്യക്തമായി. ഇന്നലെ അറസ്റ്റിലായ മൂന്നും നാലും പ്രതികളെ തെളിവെടുപ്പിനായി എത്തിച്ചപ്പോഴാണ് ലോഡ്ജില്‍ സമാന സംഭവങ്ങള്‍ മുമ്പും നടന്നിട്ടുണ്ടെന്നാരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. കേസില്‍ ലോഡ്ജ് നടത്തിപ്പുകാരുടെ പങ്കും പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു.

Tags: കേസ്kozhikode
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് വീണ്ടും ഷിഗെല്ല; രോഗബാധ സ്ഥിരീകരിച്ചത് പയ്യോളിയിലെ ഒമ്പത് വയസ്സുകാരന്

Kerala

കോഴിക്കോട് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ക്ക് വിലക്ക്

Kerala

കോഴിക്കോട് ആംബുലൻസ് അപകടം: രോഗി മരിച്ചു

സംഘശതാബ്ദിയോടനുബന്ധിച്ച് ആര്‍എസ്എസ് കോഴിക്കോട് മഹാനഗര്‍ സംഘടിപ്പിച്ച പൗരപ്രമുഖ സംഗമത്തില്‍ ആര്‍എസ്എസ് അഖിലഭാരതീയ പ്രചാര്‍പ്രമുഖ് സുനില്‍ ആംബേകര്‍ സംസാരിക്കുന്നു. മഹാനഗര്‍ സംഘചാലക് ഡോ. സി.ആര്‍.മഹിപാല്‍, വിഭാഗ് സംഘചാലക് യു. ഗോപാല്‍മല്ലര്‍ എന്നിവര്‍ സമീപം
Kerala

ആര്‍എസ്എസ് പ്രവര്‍ത്തിച്ചത് രാഷ്‌ട്രസ്വത്വം ജനജീവിതത്തില്‍ ആവിഷ്‌കരിക്കാന്‍: ആംബേക്കര്‍

Kerala

കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന സമ്മേളനം 22 മുതല്‍

പുതിയ വാര്‍ത്തകള്‍

ഹംപി വിഠല ദേവസ്ഥാനം

കല്‍ത്തൂണുകളുടെ സംഗീതം

ഇന്ത്യയോട് പലതവണ പരാജയപ്പെട്ട പാകിസ്ഥാൻ തുറന്ന ഭീഷണി മുഴക്കി ! സിന്ധു നദിയിലെ വെള്ളത്തിനായി ഞങ്ങൾ എന്തും ചെയ്യുമെന്ന് മുനീർ

സംസ്ഥാനത്ത് അരിവില കുത്തനെ വര്‍ദ്ധിച്ചു; വിപണി വില നിയന്ത്രണ സംവിധാനം നോക്കുകുത്തിയായി

പിണറായി വിജയനെ സംരക്ഷിക്കാന്‍ ആരുണ്ട്, പണ്ട് ഞങ്ങളൊക്കെയുണ്ടായിരുന്നു

കൊച്ചിയിൽ 14കാരിയെ രണ്ട് വർഷമായി ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമം : 76കാരനായ മുഹമ്മദ് സാലി അറസ്റ്റിൽ

ആര്‍.വി. ബാബുവിനെതിരായ കേസ്; മതഭീകര സംഘടനയുടെ പിന്തുണയ്‌ക്കുള്ള ഉപകാരസ്മരണ: ഹിന്ദുഐക്യവേദി

ഫിഫ ലോകകപ്പ് 2026: അര്‍ജന്റീനയുടെ ഈജിപ്ഷ്യന്‍ പോര്

ഫിഫ ലോകകപ്പ് 2026: സ്വിസ്സിന്റെ കൊളംബിയന്‍ തന്ത്രങ്ങള്‍

നെടുമ്പാശ്ശേരിയിൽ സ്പായിൽ അതിക്രമിച്ചു കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്ന പരാതി; ഗുണ്ടാ നേതാവ് മരട് അനീഷ് വീണ്ടും പിടിയിൽ

‘ട്രംപ് കാര്‍ഡ്’ ബലോഗന് ഫിഫയുടെ ഗ്രീന്‍ സിഗ്നല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.