ലണ്ടന്‍: ലോകത്തിന് ഏറ്റവും വലിയ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നത് ഇസ്ലാമിക ഭീകരതയാണെന്ന് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍. ഈ ഭീകരതയുടെ ഭാഗമാണ് താലിബാന്. പലതരം ഭീകരസംഘടനകള്‍ ഉണ്ടെങ്കിലും അവയുടെയെല്ലാം അടിസ്ഥാന ആദര്‍ശം ഒന്നുതന്നെയാണ്, ഒരു പൊതുപരിപാടിയില്‍ ബ്ലെയര്‍ തുറന്നടിച്ചു.
മതഭീകരരുടെ ആദര്‍ശമെന്ന നിലയ്ക്കും, ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ അക്രമം ഉപയോഗിക്കുന്നുവെന്ന നിലയ്ക്കും ഇസ്ലാമിസം ലോകത്തിനുള്ള ഏറ്റവും വലിയ സുരക്ഷാ ഭീഷണിയാണ്. മുസ്ലിം ഭീകരത ഉയര്‍ത്തുന്ന വെല്ലുവിളി തടയാതിരിക്കരുതെന്ന സന്ദേശമാണ് അഫ്ഗാന് ഭരണം താലിബാന് പിടിച്ചത് നല്‍കുന്നത്. ആഗോള ഇസ്ലാമിക ഭീകരതയുടെ ഭാഗമാണ് താലിബാന്. ഇസ്ലാം മതത്തെ രാഷ്ട്രീയ തത്വശാസ്ത്രമാക്കി മാറ്റണമെന്ന് മാത്രമല്ല ആ ലക്ഷ്യം നേടാന്‍ വേണമെങ്കില്‍ സായുധ കലാപം അഴിച്ചുവിടണമെന്നും ഇസ്ലാമിക ഭീകരര്‍ വിശ്വസിക്കുന്നു.
മറ്റ് ഇസ്ലാമിസ്റ്റുകളും ഇതേ ലക്ഷ്യത്തില്‍ വിശ്വസിക്കുന്നു. എന്നാല്‍ അവര്‍ അക്രമം വേണ്ടെന്നു പറയുന്നുവെന്നു മാത്രം. അതായത് അടിസ്ഥാന ആദര്‍ശം ഒന്നുതന്നെ. ഈ ആദര്‍ശം (ഇസ്ലാമിസം) തുറന്ന, ആധുനിക, സാംസ്കാരിക സഹിഷ്ണുതയുള്ള,സമൂഹങ്ങളുമായി അനിവാര്യമായ സംഘര്‍ഷത്തിലാണ്.
‘ഈ ആദര്‍ശവും അതിന്റെ മറവിലുള്ള അക്രമവുമാണ് ലോക സുരക്ഷയ്ക്കുള്ള ഒന്നാമത്തെ വലിയ ഭീഷണി. അതിനെ നിയന്ത്രിച്ചില്ലെങ്കില്‍ അത് നമ്മിലേക്ക് വരും, അമേരിക്കയില്‍ നടന്ന ഭീകരാക്രമണങ്ങളെപ്പോലെ. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ജൈവ ഭീകരതയെന്ന വിഷയത്തെപ്പറ്റിയും നാം ഗൗരവമായി ചിന്തിക്കണം. ശാസ്ത്രകഥയെന്ന് നാം കരുതുമെങ്കിലും ഇതിനെ നേരിടാനും നാം സന്നദ്ധമാകണം, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: