Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വോട്ട് മുഖ്യം, കാന്തപുരത്തിന് പിന്നാലെ സിപിഎം

2006ല്‍ വിഎസ് നയിച്ച തെരഞ്ഞെടുപ്പിലാണ് വോട്ട് ശതമാനത്തില്‍ വലിയ മുന്നേറ്റം ഉണ്ടായത്. 48.81 ശതമാനം. മുന്നണിക്ക് 50 ശതമാനം വോട്ട് കിട്ടണമെങ്കില്‍ മുസ്ലിം മതവിഭാഗത്തില്‍ സ്വാധീനം ഉണ്ടാക്കണമെന്നാണ് വിലയിരുത്തല്‍. നിരവധി വര്‍ഷങ്ങളായി കാന്തപുരം വിഭാഗവുമായി ചേര്‍ന്ന് സിപിഎം നടത്തുന്ന അടവുനയം ഇതിന്റെ ഭാഗമാണ്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Sep 7, 2021, 03:21 pm IST
in Kerala

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പില്‍ തുടര്‍വിജയം ഉണ്ടായെങ്കിലും വോട്ട് ശതമാനത്തില്‍ വലിയ മുന്നേറ്റം ഉണ്ടാകാത്തത് മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ പ്രത്യേകിച്ച് മുസ്ലിം വിഭാഗങ്ങള്‍ക്കിടയില്‍ കാര്യമായ സ്വാധീനം സൃഷ്ടിക്കാന്‍ കഴിയാത്തതിനാലാണെന്ന വിലയിരുത്തലില്‍ സിപിഎം. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയോട് അടുത്തുവരുന്ന മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ നിന്ന് കൂടുതല്‍ അംഗങ്ങളെ റിക്രൂട്ട് ചെയ്യണമെന്നും തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു.

2006ല്‍ വിഎസ് നയിച്ച തെരഞ്ഞെടുപ്പിലാണ് വോട്ട് ശതമാനത്തില്‍ വലിയ മുന്നേറ്റം ഉണ്ടായത്. 48.81 ശതമാനം. മുന്നണിക്ക് 50 ശതമാനം വോട്ട് കിട്ടണമെങ്കില്‍ മുസ്ലിം മതവിഭാഗത്തില്‍ സ്വാധീനം ഉണ്ടാക്കണമെന്നാണ് വിലയിരുത്തല്‍. നിരവധി വര്‍ഷങ്ങളായി കാന്തപുരം വിഭാഗവുമായി ചേര്‍ന്ന് സിപിഎം നടത്തുന്ന അടവുനയം ഇതിന്റെ ഭാഗമാണ്.

എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി എന്നിവയ്‌ക്കെതിരെ പരസ്യവിമര്‍ശനം ഉന്നയിക്കുമെങ്കിലും, എല്ലാ തെരഞ്ഞെടുപ്പുകളിലും രഹസ്യധാരണയിലൂടെ പിന്തുണ ഉറപ്പിക്കാന്‍ സിപിഎമ്മിന് സാധിക്കാറുണ്ട്. തദ്ദേശ സ്ഥാപനങ്ങളില്‍ ഇവരുടെ പിന്തുണയില്‍ ഭരണം നടത്താനും സിപിഎം തയ്യാറാകുന്നു. എന്നാല്‍ മുസ്ലിം മതവിഭാഗത്തില്‍ കാര്യമായ സ്വാധീനം നേടണമെങ്കില്‍ കാന്തപുരത്തെയും അനുയായികളെയും ഒപ്പം കൂട്ടിയാലേ സാധിക്കൂ എന്ന നിലപാടിലാണ് സിപിഎമ്മിലെ പ്രബല വിഭാഗം. ഐഎന്‍എല്ലിനെ മുന്നണിയില്‍ ഉള്‍പ്പെടുത്തുകയും, മന്ത്രിസ്ഥാനം അടക്കം നല്കി മാന്യതയുടെ മുഖംമൂടി അണിയിച്ചതും കാന്തപുരത്തെ പ്രീണിപ്പിക്കാനാണ്

ലീഗുമായി തെറ്റിപ്പിരിഞ്ഞ് സിപിഎമ്മിലെത്തിയ മുന്‍ സിമി നേതാവ് കെ.ടി. ജലീലിന് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളേക്കാള്‍ പ്രാധാന്യം പിണറായി വിജയന്‍ നല്കുന്നതിന് പിന്നിലും മറ്റൊന്നല്ല. പാലൊളി മുഹമ്മദ് കുട്ടിയടക്കമുള്ളവര്‍ താഴെത്തട്ടില്‍ പ്രവര്‍ത്തിച്ചാണ് നേതൃത്വത്തിലെത്തിയതെങ്കില്‍ ഇന്ന് കാന്തപുരം ഉസ്താദിന്റെ അനുഗ്രഹാശിസുകളാണ് പലരുടെയും സ്ഥാനമാനങ്ങള്‍ക്ക് പിന്നിലെന്നാണ് വിമര്‍ശനം. യുഡിഎഫില്‍ മുസ്ലിം ലീഗാണ് അവസാന വാക്കെങ്കില്‍, ഇടതുപക്ഷത്ത് അത് കാന്തപുരമാണ് എന്നതാണ് അവസ്ഥ. ഐഎന്‍എല്ലിലെ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പോലും മുന്നണിക്ക് പുറത്തുള്ള സംഘടിത മതനേതൃത്വം തീരുമാനിക്കുന്ന ഗതികേടില്‍ മുന്നണിയെ എത്തിച്ചതും പിണറായി വിഭാഗത്തിന്റെ പ്രീണന നയമാണ്.

പി. ശിവപ്രസാദ്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

രാജസ്ഥാന്‍ റോയല്‍സിന്റെ ഉടമസ്ഥാവകാശം കൈമാറല്‍ നടപടികളില്‍ ക്രമക്കേട്

Cricket

ഐപിഎല്‍: മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫിലെത്തുമോ? 

Sports

ചരിത്രം കുറിച്ച് സിന്നര്‍ !

Cricket

ക്യാപ്റ്റന്‍സി വിട്ടപ്പോള്‍ കത്തിക്കയറി ഹിറ്റ്മാന്‍

ബയേണ്‍ മ്യൂണിക് ടീം പരിശീലനത്തില്‍
Football

ചാമ്പ്യന്‍സ് ലീഗ് രണ്ടാംപാദ സെമിയില്‍ ഇന്ന് ബയേണ്‍- പിഎസ്ജി പോരാട്ടം; ആദ്യപാദ ലീഡുമായി (5-4) പിസിഎജി മ്യൂണിക്കില്‍

പുതിയ വാര്‍ത്തകള്‍

മമത കലാപത്തിനൊരുങ്ങുന്നോ? രാജിവെയ്‌ക്കില്ലെന്ന് വാശിപിടിച്ച് മമത, എന്തും നേരിടാന്‍ തയ്യാറായി സൈന്യം

കേരളത്തില്‍ വോട്ടു ചോരിയില്ല, ബംഗാളിലും അസമിലും വോട്ടുചോരി…രാഹുല്‍ ഗാന്ധിയുടെ നിലവിളി വീണ്ടും

ഭോജരാജന്‍

നാല് എംഎല്‍എമാര്‍ ഉണ്ടായിരുന്നിടത്ത് ബിജെപിയ്‌ക്ക് ഒരു എംഎല്‍എ മാത്രം, എങ്കിലും തമിഴ്നാട്ടില്‍ ഭോജരാജന്റെ ആ വിജയം ഉജ്ജ്വലം

മുഖ്യദ്രാവിഡപാര്‍ട്ടികളുടെ വോട്ടിംഗ് ശതമാനം കുത്തനെ ഇടിഞ്ഞപ്പോഴും തമിഴ്നാട്ടില്‍ ആശ്വാസമായി ബിജെപിയുടെ വോട്ടിംഗ് ശതമാനത്തില്‍ വര്‍ധന

ആടിന്റെ തലയറുത്ത് കെട്ടിതൂക്കി മലപ്പുറത്ത് മുസ്ലിം ലീഗിന്റെ ആഹ്ലാദ പ്രകടനം

അസലാമുഅലൈക്കും ഞാന്‍ സിപിഎം സ്ഥാനാര്‍ത്ഥി….സിപിഎം ബംഗാളില്‍ അക്കൗണ്ട് തുറന്നത് ‘അസലാമുഅലൈക്കും’ പറഞ്ഞ്

ബുള്ളറ്റ് ട്രെയിൻ പാത: 22 ദിവസത്തിൽ നിർണ്ണായക മുന്നേറ്റം, നിർമ്മാണത്തിലെ പുതിയ ചരിത്രം

പാർട്ടികളോടൊപ്പം നിന്നിട്ട് കാര്യമില്ല, മുസ്ലിങ്ങൾ സ്വന്തം പാർട്ടി ഉണ്ടാക്കണം: അസദുദ്ദീൻ ഒവൈസി

ബംഗാളിലെ വിജയത്തിന് പ്രധാനമന്ത്രി മോദിക്ക് ആശംസ നേർന്ന് ട്രംപ്

രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല ബുധനാഴ്ച ദല്‍ഹിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.