Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎമ്മിലും മുന്നണിയിലും താരമായി ‘കാന്തപുരം’; ഇടതുപക്ഷം സംഘടിത മതവിഭാഗത്തിന് മുന്നില്‍ പൂര്‍ണമായും കീഴടങ്ങുന്നു

ഇന്ന് ഇടതുപക്ഷത്തിലും സിപിഎമ്മിലും താരം കാന്തപുരം എ.പി. അബുബക്കര്‍ മുസലിയാരും, അദ്ദേഹം നയിക്കുന്ന സുന്നി വിഭാഗവുമാണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സിപിഎമ്മിലെ പ്രബല വിഭാഗം തുടരുന്ന അടവുനയത്തിന്റെ ഭാഗമാണ് ഈ സഹകരണം. മുസ്ലീം വിഭാഗത്തെ കൂടെ കൂട്ടാന്‍ പാര്‍ട്ടി നയങ്ങളും, സമീപനങ്ങളുമല്ല, മറിച്ച് കടുത്ത യാഥാസ്ഥിതിക വിഭാഗത്തെ പ്രീണിപ്പിക്കുക എന്ന നയമാണ് സിപിഎം സ്വീകരിക്കുന്നത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Sep 6, 2021, 12:04 pm IST
in Kerala

ആലപ്പുഴ: സിപിഎമ്മും ഇടതുപക്ഷവും സംഘടിത മതവിഭാഗത്തിന് മുന്നില്‍ പൂര്‍ണമായും കീഴടങ്ങുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിന്റെ പ്രകടനവും, സാധാരണക്കാരുടെയും തൊഴിലാളി വര്‍ഗത്തിന്റെയും പിന്തുണയുമല്ല തുണയായത് മറിച്ച് കാന്തപുരം വിഭാഗത്തിന്റെ സഹായമാണെന്ന് സിപിഎമ്മിന്റെ അവലോകന റിപ്പോര്‍ട്ട് തന്നെ വെളിവാക്കുന്നു. മുന്നണിക്ക് ബാധ്യതയായി മാറിയ ഐഎന്‍എല്ലിലെ തമ്മിലടിയും അവസാനിപ്പിക്കാന്‍ കാന്തപുരത്തിന്റെ സഹായം വേണ്ടി വന്നു.

ഇന്ന് ഇടതുപക്ഷത്തിലും സിപിഎമ്മിലും താരം കാന്തപുരം എ.പി. അബുബക്കര്‍ മുസലിയാരും, അദ്ദേഹം നയിക്കുന്ന സുന്നി  വിഭാഗവുമാണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സിപിഎമ്മിലെ പ്രബല വിഭാഗം തുടരുന്ന അടവുനയത്തിന്റെ ഭാഗമാണ് ഈ സഹകരണം. മുസ്ലീം വിഭാഗത്തെ കൂടെ കൂട്ടാന്‍ പാര്‍ട്ടി നയങ്ങളും, സമീപനങ്ങളുമല്ല, മറിച്ച് കടുത്ത യാഥാസ്ഥിതിക വിഭാഗത്തെ പ്രീണിപ്പിക്കുക എന്ന നയമാണ് സിപിഎം സ്വീകരിക്കുന്നത്. ഇതിന്റെ ദുര്യോഗമാണ് ഇടതുമുന്നണിയെ ആകെ കൈപ്പിടിയിലാക്കുന്ന വിധത്തില്‍ കാന്തപുരവും, അദ്ദേഹം നയിക്കുന്ന വിഭാഗവും മാറിയതെന്നാണ് സിപിഎമ്മിലെ തന്നെ ഒരു വിഭാഗം കുറ്റപ്പെടുത്തുന്നത്. ഐഎന്‍എല്ലിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍  മുന്നണിയെ നയിക്കുന്ന സിപിഎം ഇടപെടാതെ കാഴ്ചക്കാരായി മാറുകയും, കാന്തപുരത്തിനെ ദൗത്യം ഏല്‍പ്പിക്കുകയും ചെയ്തതോടെ സിപിഎം പൂര്‍ണമായും മതശക്തികള്‍ക്ക് കീഴടങ്ങിയെന്നാണ് വിമര്‍ശനം.  

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവലോകന റിപ്പോര്‍ട്ടിലും കാന്തപുരം വിഭാഗത്തെ സിപിഎം വാനോളം പുകഴ്‌ത്തിയിരിക്കുകയാണ്. മുസ്ലിം സമുദായത്തില്‍ ഇടതുപക്ഷ വിരുദ്ധത ഉറപ്പാക്കാന്‍ ജമാഅത്തെ ഇസ്ലാമി നടത്തിയ പരിശ്രമത്തിന് ലീഗ് പിന്തുണയും കിട്ടി. എന്നാല്‍, കാന്തപുരം വിഭാഗം സജീവ പിന്തുണ ഇടതുപക്ഷത്തിന് നല്‍കിയതാണ് തുണയായതെന്നാണ് വിലയിരുത്തല്‍. ശബരിമലയിലെ ആചാര സംരക്ഷണത്തില്‍ ഉറച്ച നിലപാട് സ്വീകരിച്ച എന്‍എസ്എസിനെ രൂക്ഷമായി കുറ്റപ്പെടുത്തുമ്പോഴാണ് മുസ്ലീം മതവിഭാഗത്തിന് പുകഴ്‌ത്തല്‍ എന്നതും ശ്രദ്ധേയമാണ്.

സ്ത്രീകളുടെ വിവാഹ പ്രായം തുടങ്ങി എല്ലാ പുരോഗമന നിലപാടുകള്‍ക്കും എതിരായ സമീപനം സ്വീകരിക്കുന്ന കാന്തപുരം വിഭാഗം ഇന്ന് മുന്നണിയെ നയിക്കുന്ന സ്ഥിതിയിലേക്ക് എത്തിച്ചത് കണ്ണൂര്‍ ലോബി പാര്‍ട്ടിയോട് കാണിച്ച ഏറ്റവും വലിയ അപരാധമാണെന്നാണ് മറുപക്ഷം കുറ്റപ്പെടുത്തുന്നത്. ഈ മാസം ആരംഭിക്കുന്ന പാര്‍ട്ടി സമ്മേളനങ്ങളില്‍ ഈ വിഷയവും ചര്‍ച്ചയാകണമെന്ന് അവര്‍ പറയുന്നു.  

മതന്യൂനപക്ഷങ്ങളിലെ തീവ്രനിലപാടുകളുള്ള മുഴുവന്‍ സംഘടനകളെയും കൂടെ കൂട്ടി ഭരണത്തുടര്‍ച്ച ഉറപ്പാക്കിയെങ്കിലും വിഎസ് നയിച്ച 2006ലെ തെരഞ്ഞെടുപ്പിലെ വോട്ട് ശതമാനം ഇടതുപക്ഷത്തിന് ലഭിച്ചില്ല.

പി. ശിവപ്രസാദ്

Tags: kanthapuramcpmകമ്മ്യൂണിസ്റ്റ് പാര്‍ട്ടി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി; മൂന്നാംഭരണമാണ് പ്രതീക്ഷിച്ചതെങ്കിലും എല്ലാം ഒരുമിച്ച് ഒലിച്ചു പോയി: മുൻ സ്പീക്കർ എ.എൻ. ഷംസീർ

Kerala

വൈകൃതങ്ങള്‍ക്കടിമകളായി സിപിഎം ബ്രാഞ്ച് സെക്രട്ടറിമാര്‍! പോക്‌സോ കേസില്‍ ഒരു സെക്രട്ടറി കൂടി അറസ്റ്റില്‍

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്:പ്രതികള്‍ ഹൈക്കോടതിയിലേക്ക്,സിപിഎം മുന്‍ എ ജിയെ ഇറക്കും, ഇഡിക്കായി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ എത്തുമോ?

Kerala

കോടിയേരിയുടെ പേരിൽ ഓഫീസ് പണിയാൻ സമാഹരിച്ച ഫണ്ടിലും തിരിമറി, സിപിഎമ്മിൽ നടപടി

Kerala

പിഎസ് സി പരീക്ഷാ ക്രമക്കേടില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്, പി എസ് സി ഉദ്യോഗസ്ഥര്‍ പ്രതിസ്ഥാനത്ത്

പുതിയ വാര്‍ത്തകള്‍

ജന്തർ മന്തറിൽ വച്ച് മോദിയെ അധിക്ഷേപിച്ച് പ്രസംഗം ; രുചിക സിംഗിനെതിരെ കേസ് രജിസ്റ്റർ ചെയ്തു

നവകേരള യാത്രയ്‌ക്കിടെ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച കേസ് അട്ടിമറി: 3 ഡിവൈഎസ്പിമാര്‍ക്കെതിരെ വകുപ്പ്തല അന്വേഷണം

‘വിനായകനില്‍ നിന്ന് തെറി സ്വീകരിക്കാന്‍ കഴിയുന്ന നിലയില്‍ നിലവാരം ഉയര്‍ത്താന്‍ സാധിച്ചല്ലോ, അഭിനന്ദനങ്ങള്‍!’

ഒപ്പുവെച്ചുവെങ്കിലും കേരളത്തില്‍ പി.എം. ശ്രീപദ്ധതി നടപ്പാക്കിയിട്ടില്ലെന്ന് രാജ്യസഭയില്‍ കേന്ദ്ര സര്‍ക്കാര്‍

പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ചുള്ള നാലാമത് സിസിഎസ് യോഗത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി: ഊർജ്ജം, വളം, പൗര സുരക്ഷാ നടപടികൾ അവലോകനം ചെയ്തു

എന്റെ മൈക്ക് ഓഫ് ചെയ്തിരിക്കുന്നു , എന്നെ എല്ലാവര്‍ക്കും പേടിയാണ് : സ്വയം മൈക്ക് ഓഫാക്കിയ ശേഷം സഭയിൽ രാഹുലിന്റെ പ്രഹസനം

ഇത്രയും വലിയ അഴിമതിക്കാരനെയാണോ വലിയ പദവികളില്‍ ഇരുത്തുന്നതെന്ന് ഹൈക്കോടതി, പരാമര്‍ശം കശുവണ്ടി അഴിമതിക്കേസിലെ പ്രതി രതീഷിനെതിരെ

കശ്മീരിലേക്ക് വന്ദേഭാരത് ട്രെയിനില്‍ യാത്ര ചെയ്യുന്ന സോനം വാങ്ചുക് മോദി ഉദ്ഘാടനം ചെയ്ത കശ്മീരിലേക്കുള്ള വന്ദേഭാരത് യാത്രയേയും ചെനാബ് പാലത്തേയും പുകഴ്ത്തുന്നു (ഇടത്ത്) ചെനാബ് പാലം (നടുവില്‍) വന്ദേഭാരത് ട്രെയിന്‍ (വലത്ത്)

നിരാഹാരം കഴിഞ്ഞ് മടങ്ങുമ്പോള്‍ മോദി കശ്മീരിനായി കൊണ്ടുവന്ന ചെനാബ് പാലത്തേയും വന്ദേഭാരത് ട്രെയിനിനെയും അഭിനന്ദിച്ച് സോനം വാങ്ചുക്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസ് : 60 കാരന് അഞ്ച് വർഷം തടവ്

ഓപ്പറേഷൻ സ്റ്റീൽ ബേഡ് ; അറുപതോളം കേസുകളിലെ പ്രതിയെ സാഹസികമായി പിടികൂടി കേരള പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.