Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കൊട്ടാരക്കരയില്‍ നിര്‍ത്തിയിട്ടിരുന്ന ബസിന് പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഇടിച്ചുകയറി: 35 പേര്‍ക്ക് പരിക്ക്

മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ല. അപകടകരമായ വളവുള്ള ഈ ഭാഗത്ത് അപകടങ്ങള്‍ പതിവാണെന്നും നാട്ടുകാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2021, 05:12 pm IST
inKollam

കൊട്ടാരക്കര: കൊല്ലം-ചെങ്കോട്ട ദേശീയപാതയില്‍ നിര്‍ത്തിയിട്ടിരുന്ന ഓര്‍ഡിനറി ബസിന് പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഇടിച്ചുകയറി, 35 പേര്‍ക്ക് പരിക്ക്. ഇന്നലെ രാവിലെ പത്തിന് കൊട്ടാരക്കര പടിഞ്ഞാറെ തെരുവിലാണ് സംഭവം. സ്റ്റോപ്പില്‍ ആളെ ഇറക്കാനായി നിര്‍ത്തിയിട്ട കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസിന് പിന്നിലേക്ക് അതേ ദിശയിലെത്തിയ ആലപ്പുഴ ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഇടിച്ചുകയറുകയായിരുന്നു. ഓര്‍ഡിനറി ബസിന്റെ പണ്ടിന്‍സീറ്റുകളില്‍ ഇരുന്നവര്‍ക്കെല്ലാം പരിക്കേറ്റു. ഫാസ്റ്റ് പാസഞ്ചറിലുള്ളവര്‍ക്കും നിസാര പരിക്കേറ്റു.  

ബസിന്റെ പിന്നിലെ സീറ്റില്‍ ഇരുന്ന ചെങ്ങാമനാട് സ്വദേശിനി ആശ (22) യുടെ കാല്‍ ഇടിയുടെ ആഘാതത്തില്‍ സീറ്റിന് ഇടയില്‍ കുരുങ്ങി. ഇവരെ ഗുരുതര പരിക്കുകളോടെ തിരുവനതപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റതില്‍ മറ്റു 18 പേരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും 16 പേരെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

പുനലൂര്‍ മേലപ്പള്ളി ത്രീഹൗസ് സിനി(37), ഇളമ്പല്‍ കിഴക്കെപനവില രാജന്‍(60), പുനലൂര്‍ കൊച്ചുകോനാത്ത് ചരുവിള പുത്തന്‍വീട്ടില്‍ സുചിത്ര(24), ഇളമ്പല്‍ കാഞ്ഞിക്കല്‍ പടിഞ്ഞാറ്റേതില്‍ നൗഷാദ്(50), അഞ്ചല്‍ നെടിയറ നെട്ടയം കൃഷ്ണവേണി (23)ഗുരുതരം), തോട്ടവാരം കീഴെ പെനിയ വിളയില്‍ കുമാര്‍ (48), ബീഹാര്‍ സ്വദേശി നൂറുള്‍ (29), പാപ്പന്നൂര്‍ ചരുവിള ബംഗ്ലാവില്‍ ഏബ്രഹാം സാമുവേല്‍ (53), ഉറുകുന്ന് മോഹനവിലാസം ബിപിന്‍ (30), കുന്നിക്കോട് മുകളില്‍ കിഴക്കേതില്‍ ഷാജിത (47),  പത്തനാപുരം ഇഷാ നിവാസില്‍ അഷ്റഫ്(49), പത്തനാപുരം കാവുവിള ഷാഫില്‍(34), ഇളമ്പില്‍ ആര്യഭവനം ആര്യരാജന്‍(22), പത്തനാപുരം ചരുവിള പുത്തന്‍വീട് എം.കെ. സലാം(66), ഇളമ്പല്‍ പള്ളി പടിഞ്ഞാറ്റേതില്‍ അനിത(35), ഉറുകുന്ന് നഴുവേലില്‍ സഞ്ജു മറിയം(25), തഴവ കോയിക്കതെക്കേതില്‍ ഫൗസിയ (37), ആലപ്പുഴ അരൂര്‍ ഭഗവതി പറമ്പ് ബിജു(47), പുനലൂര്‍ ചെല്ലഭവന്‍ ഗോപിനാഥന്‍, പുനലൂര്‍ സ്വദേശി ഷാബു(36) തുടങ്ങിയവര്‍ക്കാണ് സാരമായി പരിക്കേറ്റത്. നാട്ടുകാര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കൊട്ടാരക്കരയില്‍ രണ്ടു ദിവസമായി റോഡപകടങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്.  

ദുരിതം വിതയ്‌ക്കുന്ന വളവുകള്‍

ദേശീയപാതയിലെ വളവുള്ള ഭാഗത്തായിരുന്നു കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്. ഇവിടെ മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ല. അപകടകരമായ വളവുള്ള ഈ ഭാഗത്ത് അപകടങ്ങള്‍ പതിവാണെന്നും നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു.

രക്ഷകരായി നാട്ടുകാര്‍

അപകടം നടന്നയുടന്‍തന്നെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഊര്‍ജ്ജസ്വലരായി. പോലീസും ഫയര്‍ഫോഴ്‌സും ഒപ്പം ചേര്‍ന്നു. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചശേഷം റോഡില്‍ വീണുകിടന്നിരുന്ന ചില്ലുകളും ഇരുമ്പ് ഭാഗങ്ങളും മാറ്റി റോഡ് കഴുകിമാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.  

ഈ അപകടം നടന്ന് ഇരുപത് മിനിട്ടിനകം ദേശീയപാതയില്‍ത്തന്നെ എഴുകോണില്‍ പാറയുമായെത്തിയ ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് മുകളിലേക്ക് മറിഞ്ഞു. വലിയ ഭീതി ഉയര്‍ത്തിയ അപകടമാണെങ്കിലും അവിടെ ഒരാള്‍ക്കും പരിക്കേറ്റില്ല.  വെള്ളിയാഴ്ച എം.സി റോഡില്‍  ഇഞ്ചക്കാട് മാരുതികാര്‍ മിനി ലോറിയിലേക്ക് ഇടിച്ചുകയറി ചക്കുവരയ്‌ക്കല്‍ സ്വദേശിനി അംബിക മരണപ്പെട്ടിരുന്നു. ഒപ്പമുണ്ടായിരുന്ന ആലപ്പുഴ സ്വദേശി അമലിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. കൊട്ടാരക്കരയില്‍ ഇടവേളയ്‌ക്ക് ശേഷം അപകടങ്ങള്‍ കൂടിവരുന്നതിന്റെ ആശങ്കയിലാണ് നാട്ടുകാര്‍.

Tags: accidentകെഎസ്ആര്‍ടിസികൊട്ടാരക്കരവാഹനാപകടം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മിഷിഗണിൽ പരിശീലനത്തിനിടെ എഫ്-16 യുദ്ധവിമാനം തകർന്നുവീണു : പൈലറ്റ് സുരക്ഷിതമായി പുറത്തേക്ക് ചാടി, അന്വേഷണം പുരോഗമിക്കുന്നു

Kerala

പിതാവിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യവെ ബസിടിച്ച് 10 വയസുകാരി മരിച്ചു

Kerala

ഡ്രൈവിംഗ് ലൈസന്‍സിന് ഒരു പരീക്ഷ കൂടി നടത്താന്‍ മോട്ടോര്‍ വാഹനവകുപ്പ്

Kerala

ദേശീയപാത മുറിച്ചുകടക്കവെ കാറിടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു

World

മിയാമി വിമാനത്താവളത്തിൽ ചരക്ക് വിമാനം തകർന്നുവീണ് തീപിടിച്ചു : അഞ്ച് പേർ മരിച്ചു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

കവിത ചൊല്ലിയതിനും കമന്‌റിട്ടതിനും വരെ കേസെടുക്കുന്ന രീതി നിരുല്‍സാഹപ്പെടുത്തണമെന്ന് ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

ഗൂഗിള്‍ പേ വഴി ചെയ്യാന്‍ വൈകി, യാത്രക്കാരനെ മര്‍ദ്ദിച്ച് പുറത്തുതള്ളിയ കണ്ടക്ടറെ കണ്ടെത്താനായില്ല

സാമ്പത്തിക ക്രമക്കേട് : അഡീഷണല്‍ ലേബര്‍ കമ്മീഷണറെ സസ്‌പെന്‍ഡ് ചെയ്തു

വിദ്യാര്‍ത്ഥികളുമായി തന്റെ ജീവിതത്തിലെ വിജയരഹസ്യം പങ്കുവെച്ച് ടാറ്റ ചെയര്‍മാന്‍ എൻ. ചന്ദ്രശേഖരന്‍

വാടക വീട്ടില്‍ കയറി യുവതികളെ വിവസ്ത്രരാക്കുകയും കൊള്ളയടിക്കുകയും ചെയ്ത കേസില്‍ ആറ് പേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.