Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

അഭിനയത്തിലെ ഇന്ദ്രന്‍സ് ട്വിസ്റ്റ്

സുരേന്ദ്രന്‍ കൊച്ചുവേലു, ഈ പേര് മലയാളക്കരയ്‌ക്ക് അത്ര സുപരിചിതമല്ലെങ്കിലും ഇന്ദ്രന്‍സ് എന്ന് കേള്‍ക്കുമ്പോള്‍ അറിയാത്തവരായി ആരുമുണ്ടാവില്ല. 1956 മാര്‍ച്ച് 12 ന് കേരളത്തില്‍ തിരുവനന്തപുരം ജില്ലയില്‍ കൊച്ചുവേലുവിന്റെയും ഗോമതിയുടെയും മകനായി ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച ഇന്ദ്രന്‍സ് മലയാളം സിനിമ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടംപിടിച്ചിട്ട് നാല് പതിറ്റാണ്ടാവുന്നു.

ജി.ശിവപ്രസാദ്byജി.ശിവപ്രസാദ്
Sep 5, 2021, 05:00 am IST
inMollywood

സുരേന്ദ്രന്‍ കൊച്ചുവേലു, ഈ പേര് മലയാളക്കരയ്‌ക്ക് അത്ര സുപരിചിതമല്ലെങ്കിലും ഇന്ദ്രന്‍സ് എന്ന് കേള്‍ക്കുമ്പോള്‍ അറിയാത്തവരായി ആരുമുണ്ടാവില്ല. 1956 മാര്‍ച്ച് 12 ന് കേരളത്തില്‍ തിരുവനന്തപുരം ജില്ലയില്‍ കൊച്ചുവേലുവിന്റെയും ഗോമതിയുടെയും മകനായി ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച ഇന്ദ്രന്‍സ് മലയാളം സിനിമ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടംപിടിച്ചിട്ട് നാല് പതിറ്റാണ്ടാവുന്നു.

1981 ല്‍ ചൂതാട്ടം എന്ന സിനിമയില്‍ വസ്ത്രാലങ്കാരം നിര്‍വ്വഹിച്ച ഇന്ദ്രന്‍സ് ആ ചിത്രത്തില്‍ തന്നെ ചെറിയൊരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് മലയാള സിനിമ പ്രേക്ഷകരുടെ ആസ്വാദന മണ്ഡലത്തിലേക്ക് കാലെടുത്തു വയ്‌ക്കുന്നത്.  ആ ചിത്രത്തിന്റെ നിര്‍മാതാവായ ടിഎംഎന്‍ ചാക്കോ തന്നെയായിരുന്നു വസ്ത്രാലങ്കാരത്തിനായി അദ്ദേഹത്തെ ക്ഷണിക്കുന്നത്. അതിനുശേഷം ഒട്ടനവധി സിനിമകളില്‍ ഈ മേഖലക്കായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. നീണ്ടുമെലിഞ്ഞ രൂപവും പ്രത്യേക സംഭാഷണ രീതിയും ഇന്ദ്രന്‍സ് എന്ന നടന് മലയാള മനസ്സില്‍ സ്ഥാനമുറപ്പിക്കാന്‍ സഹായകമായി. ഹാസ്യ കഥാപാത്രങ്ങള്‍ ചെയ്യാനുള്ള അദ്ദേഹത്തിന്റെ അഭിരുചി മനസ്സിലാക്കി തൊണ്ണൂറുകളില്‍ ഒരുപാട് സിനിമകളിലേക്ക് സംവിധായകര്‍ അദ്ദേഹത്തിന്റെ പേരെഴുതി ചേര്‍ത്തു. 1993-ല്‍ രാജസേനന്‍ സംവിധാനം ചെയ്ത് ജയറാം, ശോഭന, ജഗതി ശ്രീകുമാര്‍. നരേന്ദ്ര പ്രസാദ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി സൂപ്പര്‍ ഹിറ്റായ ‘മേലെ പറമ്പില്‍ ആണ്‍വീട്’ എന്ന ചിത്രത്തില്‍ കല്യാണ ബ്രോക്കറുടെ ചെറിയൊരു കഥാപാത്രമാണെങ്കിലും തന്മയത്വത്തോടെ ചെയ്തു ഫലിപ്പിക്കാന്‍ ഇന്ദ്രന്‍സ് എന്ന നടന് സാധിച്ചു.

പിന്നീട് 1994-ല്‍ രാജസേനന്റെ തന്നെ സംവിധാനത്തില്‍ പിറന്ന ‘സി.ഐ.ഡി ഉണ്ണികൃഷ്ണന്‍ ആഅ ആ.ലറ’ എന്ന സിനിമയിലൂടെയാണ് ഇന്ദ്രന്‍സ് എന്ന കൊമേഡിയന്‍ മലയാള സിനിമയില്‍ കാലുറപ്പിക്കുന്നത്. തൊണ്ണൂറുകളിലും രണ്ടായിരത്തിന്റെ തുടക്കത്തിലും ഇന്ദ്രന്‍സ് തമാശ ചിത്രങ്ങളുടെ അഭിവാജ്യഘടകമായിരുന്നു. പഞ്ചാബി ഹൗസ്, മാനത്തെ കൊട്ടാരം, വധു ഡോക്ടറാണ്, മലപ്പുറം ഹാജി മഹാനായ ജോജി, ആദ്യത്തെ കണ്മണി, അനിയന്‍ ബാവ ചേട്ടന്‍ ബാവ എന്നിവയൊക്കെ അതില്‍ ചിലതു മാത്രം.

എന്നാല്‍ തമാശ മാത്രമല്ല, അല്‍പ്പ സ്വല്‍പ്പം ഗൗരവമേറിയ കഥാപാത്രങ്ങളും തനിക്ക് വഴങ്ങുമെന്ന് 2004-ല്‍ ടി.വി. ചന്ദ്രന്റെ സംവിധാനത്തില്‍ പിറന്ന് ദിലീപ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച ‘കഥാവശേഷ’നിലെ ഒരു കള്ളന്റെ കഥാപാത്രത്തിലൂടെ നമുക്ക് കാണിച്ചു തന്നു. 2009-ല്‍ ‘രഹസ്യ പോലീസ്’ എന്ന സിനിമയില്‍ കഥയുടെ അവസാനത്തിലേക്ക് വില്ലനായും തിളങ്ങാന്‍ അദ്ദേഹത്തിനായി. 2013-ല്‍ പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലും വില്ലനായി തകര്‍ത്തഭിനയിച്ചു.

2014 ല്‍ മാധവ് രാമദാസിന്റെ സംവിധാന മികവില്‍ സുരേഷ് ഗോപി, ജയസൂര്യ എന്നിവര്‍ അഭിനയിച്ച് ആശുപത്രികളില്‍ ഇന്നത്തെ കാലഘട്ടത്തില്‍ നടക്കുന്ന അന്യായങ്ങളുടെ കഥ വിളിച്ചോതുന്ന ‘അപ്പോത്തിക്കിരി’ എന്ന സാമൂഹ്യ പ്രസക്തിയുള്ള സിനിമയിലെ അഭിനയത്തിന് അക്കൊല്ലത്തെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ പ്രത്യേക ജൂറി പരാമര്‍ശത്തിന് ഇന്ദ്രന്‍സ് എന്ന പ്രതിഭ അര്‍ഹനായി. അവിടുന്നങ്ങോട്ട് സ്വഭാവ നടനായിട്ടാണ് പ്രേക്ഷകര്‍ അദ്ദേഹത്തെ കാണാന്‍ തുടങ്ങുന്നത്.

2018 ല്‍ ഇന്ദ്രന്‍സ് എന്ന ബഹുമുഖ കലാകാരന് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിശയില്‍, ആളൊരുക്കം എന്ന ചിത്രത്തിലെ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരവും ലഭിച്ചു. 2019 ല്‍ സിങ്കപ്പൂര്‍ സൗത്ത് ഏഷ്യന്‍ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയില്‍  മികച്ച നടനുള്ള പുരസ്‌കാരം  ‘മഞ്ഞവെയില്‍’ എന്ന സിനിമയിലെ പകരംവയ്‌ക്കാനില്ലാത്ത അഭിനയത്തിന് ലഭിക്കുകയും ചെയ്തു. ഇതേ ചിത്രത്തിന് തന്നെ, ഷാന്‍ഹായ് അന്താരാഷ്‌ട്ര ചലച്ചിത്രമേളയില്‍ മികച്ച കലാകാരനുള്ള  പുരസ്‌കാരവും ഇന്ദ്രന്‍സിന് നേടിക്കൊടുത്തു.

2020 ല്‍ മിഥുന്‍ മാനുവല്‍ തോമസിന്റെ സൈക്കോളജിക്കല്‍ ക്രൈം ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ‘അഞ്ചാം പാതിരാ’യിലെ റിപ്പര്‍ രവി എന്ന സീരിയല്‍ കില്ലറുടെ കഥാപാത്രത്തിലൂടെ അദ്ദേഹം മലയാളികളെ വിസ്മയിപ്പിച്ചു. ഒട്ടനവധി പ്രശംസകള്‍ ഏറ്റുവാങ്ങാനും സാധിച്ചു.

ഇപ്പോള്‍ ഫ്രൈഡേ ഫിലിം ഹൗസിന്റെ  ബാനറില്‍ വിജയ് ബാബു നിര്‍മിച്ച് റോജിന്‍ തോമസ് കഥയും തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച ഹോം എന്ന ചിത്രത്തിലെ സാധാരണക്കാരന്‍ കുടുംബനാഥനായ ഒലിവര്‍ ട്വിസ്റ്റ് ആയി ജീവിച്ചഭിനയിച്ച് കയ്യടി നേടുകയാണ് ഇന്ദ്രന്‍സ്. ഓരോ മനുഷ്യന്റെയും ഹൃദയത്തില്‍ തൊടാതെ ഈ ചിത്രം കണ്ടിറങ്ങാന്‍ കഴിയാത്തതിനു കാരണം ഒലിവര്‍ ട്വിസ്റ്റ് ഒരു നനവായി നമ്മളില്‍ പടരുന്നത് തന്നെയാണ്. അത്ര മികച്ച അഭിനയമാണ് ഈ ചിത്രത്തിനു വേണ്ടി ഇന്ദ്രന്‍സ് കാഴ്ചവച്ചിരിക്കുന്നത്.

ഇനിയും ഒരുപാട് കഥാമൂല്യമുള്ള കഥാപാത്രങ്ങളും ചിത്രങ്ങളും പുരസ്‌കാരങ്ങളും അദ്ദേഹത്തിനു വേണ്ടി കാത്തിരിക്കുമ്പോഴും ലളിതമായ ഒരു പുഞ്ചിരിയോടെ തെല്ലും അഹങ്കാരമില്ലാതെ മലയാളികളോട് കൈകൂപ്പി നില്‍ക്കുകയാണ് ഇന്ദ്രന്‍സ് എന്ന നടനും ഒരു നല്ല മനുഷ്യനും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Environment

നാളെയും താപനില 4 ഡിഗ്രി സെല്‍ഷ്യസ് വരെ കൂടുതല്‍ ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

Kerala

പോപ്കോണിലും കോഫിയിലും അളവ് കുറവ് : തിയേറ്ററിനെതിരെ ലീഗല്‍ മെട്രോളജി വിഭാഗം കേസെടുത്തു

Kerala

ആണ്‍സുഹൃത്തിനെ വിട്ടയയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ അക്രമം കാട്ടിയ പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കും

Kerala

യാത്രക്കാരിയെ കടന്നുപിടിച്ചതിന് അറസ്റ്റിലായ ടിടിഇ മദ്യലഹരിയിലായിരുന്നെന്ന് റെയില്‍വേ പൊലീസ്

Kerala

യുവസൈനികന്‍ രാഹുല്‍ രാജീവ് ഇനി ജീവിക്കുക 7 പേരിലൂടെ, അവയവങ്ങള്‍ ദാനം ചെയ്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബ്രിക്സ് ദൃശ്യങ്ങളിൽ ഛർദ്ദിയുടെ ഇമോജി : അലങ്കാരങ്ങൾ കാക്കകൾക്ക് ദോഷകരമെന്ന് കണ്ടുപിടിത്തം ; ഇന്ത്യ നേതൃത്വം വഹിക്കുന്നതിൽ ഇടതുപക്ഷക്കാർക്ക് അസ്വസ്ഥത

തിരുവനന്തപുരത്ത് റിസര്‍ച്ച് ആന്റ് ഇന്നവേഷന്‍ ക്ളസ്റ്റര്‍: കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തി

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന 7 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങള്‍ കാണാതായി

മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ വളരെയധികം കാര്യങ്ങള്‍ പഠിക്കാനുണ്ടെന്ന് ഷീ ജിന്‍പിങ്ങ്; ഭിന്നതയുടെ മഞ്ഞുരുക്കാന്‍ 50 മിനിറ്റ് നേരം മോദി-ഷീ ചർച്ച

മലേഷ്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: കോഴിക്കോട് ഞായറാഴ്ച ഗതാഗത നിയന്ത്രണം

ലഹരി നല്‍കി ബലാത്സംഗം ചെയ്‌തെന്ന യുവതിയുടെ പരാതിയില്‍ ബന്ധുവടക്കം നാല് പേര്‍ പിടിയില്‍

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വൈദ്യുതിക്ക് ആവശ്യകത കൂടിയതാണ് ആദ്യ പ്രശ്‌നം- വി ഡി സതീശന്‍

‘ ഞങ്ങൾ ഭാഗ്യവതികൾ ‘ ; നരേന്ദ്ര മോദിയോടൊപ്പം ഫോട്ടോ എടുക്കാൻ ആവേശഭരിതരായി വനിതാ പ്രതിനിധികൾ

കാന്തപുരത്തിന്റെ സത്രീകള്‍ക്കെതിരായ നിലപാടുകളോട് യോജിപ്പില്ലെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം

വിമാനത്തിൽ മിസൈൽ പ്രതിരോധ സംവിധാനം ; സ്ഫോടനങ്ങളെ പോലും അതിജീവിക്കുന്ന ലിമോസിൻ ;  വിദേശങ്ങളിൽ പോലും സഞ്ചരിക്കാൻ ഷിയ്‌ക്ക് സ്വന്തം കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.