Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കോണ്‍ഗ്രസ് വിമതരെ നേരിട്ട് പാര്‍ട്ടിയിലെത്തിക്കാന്‍ സിപിഎം; പതിവ് ശൈലി വിട്ട് രംഗത്തിറങ്ങി പിണറായിയും കൂട്ടരും

കോണ്‍ഗ്രസില്‍ പരസ്യകലാപം തുടരുമ്പോഴും മുതിര്‍ന്ന നേതാക്കളാരും ചാക്കോയുമായി ചര്‍ച്ചക്ക് പോലും തയാറാവാത്ത സാഹചര്യത്തില്‍ അദ്ദേഹത്തെ ഇനി കാര്യമായി ആശ്രയിക്കേണ്ടതില്ലെന്നാണ് സിപിഎം തീരുമാനം. കോണ്‍ഗ്രസ് വിട്ട് നേരെ സിപിഎമ്മില്‍ ചേരുന്നതിന് പണ്ട് നേതാക്കള്‍ പുലര്‍ത്തിയിരുന്ന വൈമുഖ്യവും പലരും കൈവിട്ടതും സിപിഎമ്മിന്റെ ഇപ്പോഴത്തെ നീക്കത്തിന് ഗുണകരവുമാണ്. വിമതര്‍ക്കായി തങ്ങള്‍ വാതില്‍ തുറന്നിട്ടിരിക്കുന്നുവെന്ന സന്ദേശം നല്കുന്നത് കൂടുതല്‍പേരെ കോണ്‍ഗ്രസ് വിടാന്‍ പ്രേരിപ്പിക്കുമെന്നും സിപിഎം കരുതുന്നു.

കെ.എസ് ഉണ്ണികൃഷ്ണൻbyകെ.എസ് ഉണ്ണികൃഷ്ണൻ
Sep 1, 2021, 05:05 pm IST
inKerala

കൊച്ചി: ഡിസിസി പുനഃസംഘടനയുടെ പേരില്‍ കോണ്‍ഗ്രസില്‍ കലാപക്കൊടി ഉയര്‍ത്തിയ നേതാക്കളെ നേരിട്ട് പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ സിപിഎം രംഗത്ത്. ഇടതുമുന്നണിയിലെ മറ്റ് കക്ഷികള്‍ക്ക് ഇവരെ ആകര്‍ഷിക്കാന്‍ കഴിയാത്തതും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലെത്തുന്നത് ഒഴിവാക്കാനുമാണ് പതിവ് ശൈലി വിട്ട് രംഗത്തിറങ്ങാന്‍ സിപിഎമ്മിനെ നിര്‍ബന്ധിതമാക്കുന്നത്. കോണ്‍ഗ്രസ് വിട്ട് എന്‍സിപി വഴി ഇടത് മുന്നണിയിലെത്തുമ്പോള്‍ തെരഞ്ഞെടുപ്പിന് ശേഷം പല കോണ്‍ഗ്രസ് നേതാക്കളേയും എന്‍സിപിയിലെത്തിക്കുമെന്നായിരുന്നു പി.സി. ചാക്കോ സിപിഎമ്മിന് നല്കിയിരുന്ന ഉറപ്പ്.

എന്നാല്‍ കോണ്‍ഗ്രസില്‍ പരസ്യകലാപം തുടരുമ്പോഴും മുതിര്‍ന്ന നേതാക്കളാരും ചാക്കോയുമായി ചര്‍ച്ചക്ക് പോലും തയാറാവാത്ത സാഹചര്യത്തില്‍ അദ്ദേഹത്തെ ഇനി കാര്യമായി ആശ്രയിക്കേണ്ടതില്ലെന്നാണ് സിപിഎം തീരുമാനം. കോണ്‍ഗ്രസ് വിട്ട് നേരെ സിപിഎമ്മില്‍ ചേരുന്നതിന് പണ്ട് നേതാക്കള്‍ പുലര്‍ത്തിയിരുന്ന വൈമുഖ്യവും പലരും കൈവിട്ടതും സിപിഎമ്മിന്റെ ഇപ്പോഴത്തെ നീക്കത്തിന് ഗുണകരവുമാണ്. വിമതര്‍ക്കായി തങ്ങള്‍ വാതില്‍ തുറന്നിട്ടിരിക്കുന്നുവെന്ന സന്ദേശം നല്കുന്നത് കൂടുതല്‍പേരെ കോണ്‍ഗ്രസ് വിടാന്‍ പ്രേരിപ്പിക്കുമെന്നും സിപിഎം കരുതുന്നു.

മറ്റ് സംസ്ഥാനങ്ങളില്‍ സംഭവിച്ചതുപോലെ കോണ്‍ഗ്രസിലെ അതൃപ്തര്‍ കൂട്ടത്തോടെ ബിജെപി പാളയത്തില്‍ എത്തുമോയെന്ന ഭയത്തിലാണ് സിപിഎം. അതുകൊണ്ട് തന്നെയാണ് മുന്‍ നിലപാടുകളില്‍ നിന്നും വ്യതിചലിക്കാന്‍ പാര്‍ട്ടി തയ്യാറാകുന്നത്. നേരത്തെ മറ്റ് പാര്‍ട്ടി വിട്ടുവരുന്ന പ്രമുഖരെ മാത്രം സ്വീകരിച്ചിരുന്ന സിപിഎം ഇപ്പോള്‍ ആരുവന്നാലും ഇരുകൈയ്യും നീട്ടി സ്വീകരിക്കാന്‍ തയ്യാറെടുക്കുകയാണ്.

ഡിസിസി പുനഃസംഘടനയില്‍ പാലക്കാട് അധ്യക്ഷ സ്ഥാനം നഷ്ടമായതോടെ കെപിസിസി നേതൃത്വത്തോട് ഇടഞ്ഞു നില്‍ക്കുന്ന മുതിര്‍ന്ന നേതാവ് എ.വി.ഗോപിനാഥിനെ സിപിഎമ്മിലെത്തിക്കാന്‍ പാര്‍ട്ടി നീക്കം തുടങ്ങി. ഇതിനുള്ള ചര്‍ച്ചകള്‍ തുടങ്ങിയെന്നാണ് സൂചന. സോണിയയുടെ വിശ്വസ്തന്‍ പ്രൊഫ. കെ.വി തോമസിനെ സിപിഎമ്മില്‍ എത്തിക്കാനുള്ള നീക്കവുമുണ്ട്. കോണ്‍ഗ്രസ് പുനഃസംഘടനയോടെ തോമസ് കോണ്‍ഗ്രസ് വിടുമെന്നാണ് സിപിഎം കണക്കുകൂട്ടുന്നത്. ഈ സാഹചര്യത്തിലാണ് കെ.വി തോമസിന് അര്‍ഹമായ പരിഗണന നല്കി സിപിഎമ്മില്‍ എത്തിക്കാനുള്ള നീക്കംനടക്കുന്നത്. 

കെ. സുധാകരന്‍ കെപിസിസി അധ്യക്ഷനായപ്പോള്‍ കണ്ണ് വെച്ച ആ സ്ഥാനം കെ.വി.തോമസിന് നഷ്ടമായി. യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തും എത്താനാകില്ലെന്ന് ഉറപ്പായി. ഇതോടെ പാര്‍ട്ടിയില്‍ മുതിര്‍ന്ന നേതാവ് എന്ന സ്ഥാനം മാത്രമായിരിക്കും കെ.വി.തോമസിന് ഉണ്ടാകുക. കഴിഞ്ഞ ആഴ്ചയില്‍ ദല്‍ഹിയിലെ സിപിഎം ആസ്ഥാനത്ത് കെ. വി തോമസ് എത്തിയിരുന്നു.  സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു. നിയമസഭാ തെരെഞ്ഞടുപ്പിന് മുമ്പ് തോമസിനെ സിപിഎമ്മില്‍ എത്തിക്കാന്‍ നീക്കം നടന്നിരുന്നു. തോമസ് കോണ്‍ഗ്രസ് വിട്ടുവന്നാല്‍ സ്വീകരിക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്‍ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. സിപിഎമ്മിന്റെ നിലപാടുമാറ്റത്തെ കൗതുകത്തോടെയാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ കാണുന്നത്. പാര്‍ട്ടി വിടുന്നവരെ ശാരീരികമായി നേരിട്ടിരുന്ന  പാര്‍ട്ടിയാണ് സിപിഎം.

എം.വി രാഘവന്‍ സിപിഎം വിട്ടപ്പോള്‍ അദ്ദേഹത്തെ വകവരുത്താന്‍ സിപിഎം നിരവധി തവണ ശ്രമിച്ചിരുന്നു. ടി.പി ചന്ദ്രശേഖരന്‍  മരിച്ചത് അമ്പത്തൊന്ന് വെട്ടേറ്റാണ്. പ്രദേശികമായി പാര്‍ട്ടി വിട്ടവരെ സിപിഎം ശാരീരികമായി നേരിട്ടിട്ടുണ്ട്. പാര്‍ട്ടി വിടുന്നവരെ കുലംകുത്തികള്‍ എന്ന് വിശേഷിപ്പിച്ചിരുന്നവരാണ് ഇപ്പോള്‍ കോണ്‍ഗ്രസ് വിട്ടുവരുന്നവരെ സ്വീകരിക്കാന്‍  തയ്യാറെടുക്കുന്നത്.

Tags: congressകമ്മ്യൂണിസ്റ്റ് പാര്‍ട്ടി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

India

‘വോട്ട് മോഷണം’ ആരോപണങ്ങൾക്കെതിരെ 42 വിരമിച്ച ജഡ്ജിമാർ; ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

India

രാജ്യത്തെ ബംഗ്ലാദേശ് ആക്കാൻ ഗൂഢാലോചന ; രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യണമെന്ന് കശ്മീരി സ്വദേശി ഫഹീം നസീർ ; മർദ്ദിച്ച് കോൺഗ്രസുകാർ

India

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

Editorial

കോടതി കയ്യൊഴിഞ്ഞപ്പോള്‍ തെരുവ് യുദ്ധവും

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.