Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പട്ടികയില്‍ പൊട്ടിത്തെറി; കോണ്‍ഗ്രസില്‍ കലാപം

നേതാക്കള്‍ പരസ്യമായി രംഗത്തുവന്നത് കോണ്‍ഗ്രസിലെ കലാപത്തിന്റെ ആക്കംകൂട്ടി. വി.ഡി. സതീശനും കെ. സുധാകരനും കെ.സി. വേണുഗോപാലിനുമെതിരേ പുതിയ പോര്‍മുഖം തുറന്നിരിക്കുകയാണ് എ, ഐ ഗ്രൂപ്പ് നേതാക്കള്‍. താഴേത്തട്ടിലെ പ്രവര്‍ത്തകരെ ഇളക്കിവിടുന്ന തരത്തിലായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. ഫലപ്രദമായ ചര്‍ച്ച നടന്നില്ലെന്നും തന്റെ പേര് അനാവശ്യമായി വലിച്ചിഴച്ചെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വം കൈക്കൊണ്ട അച്ചടക്ക നടപടിയെയും വിമര്‍ശിച്ചു. അതേ നാണയത്തില്‍ത്തന്നെയാണ് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ തിരിച്ചടിച്ചത്.

ഭൃഗുരാമന്‍ എസ് ജെbyഭൃഗുരാമന്‍ എസ് ജെ
Aug 30, 2021, 12:23 pm IST
inKerala

തിരുവനന്തപുരം: ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക പ്രഖ്യാപനത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. കരിങ്കൊടിയും പോസ്റ്റര്‍ യുദ്ധവും വാക്‌പോരും ഇന്നലെയും തുടര്‍ന്നു. രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും കെ. സുധാകരനും വി.ഡി. സതീശനും നേരിട്ട് ഏറ്റുമുട്ടുന്ന തരത്തിലായിരുന്നു പ്രസ്താവനകള്‍. ഉമ്മന്‍ചാണ്ടി കള്ളംപറയുകയാണെന്ന് കെ. സുധാകരന്‍ ന്യൂദല്‍ഹിയില്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും നല്കുന്ന ലിസ്റ്റ് കൊടുക്കാനാണെങ്കില്‍ പിന്നെ താന്‍ ഈ സ്ഥാനത്ത് എന്തിനാണെന്ന് വി.ഡി. സതീശന്‍ ചോദിച്ചു.

നേതാക്കള്‍ പരസ്യമായി രംഗത്തുവന്നത് കോണ്‍ഗ്രസിലെ കലാപത്തിന്റെ ആക്കംകൂട്ടി. വി.ഡി. സതീശനും കെ. സുധാകരനും കെ.സി. വേണുഗോപാലിനുമെതിരേ പുതിയ പോര്‍മുഖം തുറന്നിരിക്കുകയാണ് എ, ഐ ഗ്രൂപ്പ് നേതാക്കള്‍. താഴേത്തട്ടിലെ പ്രവര്‍ത്തകരെ ഇളക്കിവിടുന്ന തരത്തിലായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. ഫലപ്രദമായ ചര്‍ച്ച നടന്നില്ലെന്നും തന്റെ പേര് അനാവശ്യമായി വലിച്ചിഴച്ചെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വം കൈക്കൊണ്ട അച്ചടക്ക നടപടിയെയും വിമര്‍ശിച്ചു. അതേ നാണയത്തില്‍ത്തന്നെയാണ് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ തിരിച്ചടിച്ചത്. കൃത്യമായ ചര്‍ച്ച നടത്തിയിരുന്നുവെന്ന് ദല്‍ഹിയിലെ വാര്‍ത്താസമ്മേളനത്തില്‍ ഡയറി ഉയര്‍ത്തി കാണിച്ചാണ് സുധാകരന്‍ മറുപടി പറഞ്ഞത്. ചര്‍ച്ചയ്‌ക്കിടെ ഉമ്മന്‍ചാണ്ടി പറഞ്ഞ പേരുകള്‍ ഈ ഡയറിയില്‍ കുറിച്ചിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടി കള്ളം പറഞ്ഞെന്നും എഐസിസി നേതൃത്വം ഇരുനേതാക്കളുമായി ചര്‍ച്ച നടത്തിയെന്നും വ്യക്തമാക്കുന്നതായിരുന്നു സുധാകരന്റെ വാക്കുകള്‍. വര്‍ക്കിങ് പ്രസിഡന്റായിരിക്കുമ്പോള്‍ തന്നോട് ആരും ചര്‍ച്ച ചെയ്തിരുന്നില്ലെന്നും സുധാകരന്‍ ഇതിനിടെ ഓര്‍മ്മിപ്പിച്ചു. ഉമ്മന്‍ചാണ്ടിയുടെ വാക്കുകളില്‍ എല്ലാമുണ്ടെന്ന് കെ.സി. ജോസഫ് പ്രതികരിച്ചു. അതേസമയം, ഡിസിസി പ്രസിഡന്റ് പ്രഖ്യാപനത്തില്‍ വേണ്ടത്ര ചര്‍ച്ചകള്‍ നടന്നില്ലെന്നാണ് മുന്‍ കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയും പ്രതികരിച്ചത്. എന്നാല്‍ ഈ വാദം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തള്ളി.  

പരസ്യ പ്രതികരണം നടത്തിയതിന് കഴിഞ്ഞ ദിവസം കെ.പി. അനില്‍കുമാറിനെയും കെ. ശിവദാസന്‍ നായരെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. അനില്‍കുമാര്‍ ഇന്നലെ നേതൃത്വത്തിനെതിരേ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. നിലവിലെ ഡിസിസി പട്ടികയില്‍ കെപിസിസി നേതൃത്വത്തിലുള്ള നേതാക്കളെല്ലാം ഒറ്റക്കെട്ടാണ്. എ ഗ്രൂപ്പ് പ്രതിനിധി കൂടിയായ ടി. സിദ്ദിഖിനു പോലും പരാതിയില്ല. പി.ടി. തോമസും തിരുവഞ്ചൂര്‍ രാധകൃഷ്ണനും ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരനും കെ. മുരളീധരന്‍ എംപിയും പട്ടികയെ അനുകൂലിച്ച് രംഗത്തുവന്നു.

പത്തനംതിട്ട ഡിസിസി ഓഫീസില്‍ കരിങ്കൊടി പ്രത്യക്ഷപ്പെട്ടു. കൂടാതെ പി.ജെ. കുര്യനും ആന്റോ ആന്റണി എംപിക്കുമെതിരേ പോസ്റ്ററുകളും പതിച്ചു. പുതിയ ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിലിനെതിരെയും പോസ്റ്ററുകളുണ്ട്. സതീഷ് കൊച്ചുപറമ്പില്‍ സജീവ പ്രവര്‍ത്തകനല്ലെന്നും തിരുവല്ലയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്നുമാണ് പോസ്റ്റര്‍. തിരുവനന്തപുരത്ത് പാലോട് രവിയെ പ്രസിഡന്റ് ആക്കിയത് അനീതിയാണെന്ന് നെടുമങ്ങാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന പി.എസ്. പ്രശാന്ത് പ്രതികരിച്ചു.

Tags: congress
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വന്ദേമാതരത്തെ ആദരിക്കുന്നതിനുള്ള പ്രമേയം പാസാക്കി ബിജെപി : രണ്ട് ശ്ലോകങ്ങൾ ആലപിക്കാനുള്ള കോൺഗ്രസ് നീക്കത്തെ അപലപിച്ചു

Kerala

ഭരണം മാറി കോൺഗ്രസ് ആഭ്യന്തരമന്ത്രി വന്നിട്ടും ആഭ്യന്തരവകുപ്പ് ഭരിക്കുന്നത് പോലീസിലെ സഖാക്കളും സിപിഎം ക്രിമിനലുകളും: ബിജെപി

India

രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ പങ്കെടുക്കാൻ 25000 രൂപ വാഗ്ദാനം : പൂനെ കോളേജിൽ സംഘർഷത്തിൽ 50 ലധികം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു

India

നാണക്കേട് ഭയന്ന് രാഹുൽ ഗാന്ധി പുതിയ നാടകം കളിക്കുന്നു , അരാജകത്വ രാഷ്‌ട്രീയം പ്രതിപക്ഷ നേതാവിന്റെ മുഖമുദ്ര : രൂക്ഷ വിമർശനവുമായി ജെ പി നദ്ദ

രാഹുല്‍ ഗാന്ധിയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും (ഇടത്ത്) ജാര്‍ഖണ്ഡിലെ പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ (വലത്ത്)
India

ദല്‍ഹി സമരത്തിന് രാഹുല്‍ ഗാന്ധിയ്‌ക്ക് ജാര്‍ഖണ്ഡില്‍ തിരിച്ചടി, വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി കോണ്‍ഗ്രസ്-ജെഎംഎം സര്‍ക്കാര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

നാളെ ഉത്രാടപ്പാച്ചില്‍; ഓണ ലഹരിയില്‍ നാടും നഗരവും, സജീവമായി നാട്ടുച്ചന്തകൾ

‘കാന്ദ എക്സ്പ്രസ്’ കൊച്ചിയിലേക്കും; ഉള്ളി വില കുതിച്ചുയരുന്നത് തടയാൻ നടപടിയുമായി കേന്ദ്രസർക്കാർ

മഹാരാഷ്‌ട്രയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; മൂന്ന് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം, 36 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി

പത്താം ക്ലാസ് ജയിച്ചവർക്ക് ഹൈക്കോടതിയിൽ ജോലി അവസരം: അപേക്ഷിക്കേണ്ട വിധം

ഇ ഡി ആക്രമണ കേസ് പ്രതികളുടെ ഓണാഘോഷം പോലീസ് സ്റ്റേഷന് മുന്നിൽ ; 6 പൊലീസുകാർക്കെതിരെ നടപടി

ആംബുലൻസിൽ MDMA കടത്ത്: സൂത്രധാരൻ റിയാസിനെ നോയിഡയിൽ നിന്ന് നാടകീയമായി അറസ്റ്റ് ചെയ്തു, താമസം 150 കാവൽക്കാരുള്ള ആഡംബര ഫ്‌ളാറ്റ് സമുച്ചയത്തിൽ

പൂരാടത്തിന് പെരുമഴ! സംസ്ഥാനത്ത് യെല്ലോ അലർട്ട്

വെള്ളിയാഴ്ചത്തെ ഓണ സദ്യയ്‌ക്ക് വിലക്ക്; സ്‌കൂള്‍ അധികൃതരുടെ നടപടിയില്‍ പ്രതിഷേധം, വിഷയം പുറംലോകമറിഞ്ഞത് വിരമിച്ച എഇഒയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ

ആർത്രൈറ്റിസ് ഉള്ളവര്‍ കർശനമായും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ പ്രവര്‍ത്തനം നിലച്ചു; കര്‍ഷകര്‍ക്ക് കണ്ണീരോണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.