Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അന്ന് ഇഎംഎസ് ഗാന്ധിജിയെ അബ്ദുള്‍ നാസര്‍ മദനിയുമായി ഉപമിച്ചു, ഇന്ന് എം.ബി. രാജേഷ് വാരിയംകുന്നനെ ഭഗത് സിങ്ങുമായി; മഹാത്മാക്കളെ സിപിഎം അവഹേളിക്കുമ്പോള്‍

''മഹാത്മാ ഗാന്ധി രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരം വിജയിപ്പിക്കാന്‍ രാമരാജ്യം എന്ന സങ്കല്‍പ്പം എങ്ങനെ വിനിയോഗിച്ചുവോ അതുപോലെയാണ് അബ്ദുള്‍ നാസര്‍ മദനി ഇസ്ലാമിക വിശ്വാസത്തെ ഒരു മഹത്തായ ആവശ്യത്തിന് വിനിയോഗിക്കുന്നത്'' എന്ന്. ഇഎംഎസ് അന്ന് ഗാന്ധിജിയെയും മദനിയേയും തുല്യരാക്കി.

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Aug 26, 2021, 10:58 am IST
in Kerala

കോഴിക്കോട്: രാജ്യസ്വാതന്ത്ര്യത്തിന് ജീവന്‍ ബലിനല്‍കിയ ഭഗത് സിങ്ങിനെ മതവര്‍ഗീയ ലഹളയ്‌ക്ക് നേതൃത്വം കൊടുത്ത വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയോട് തുലനം ചെയ്ത സ്പീക്കര്‍ എം.ബി. രാജേഷ്, സിപിഎമ്മിന്റെ തലതൊട്ടപ്പന്‍ ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ ശരിയായ പിന്‍മുറക്കാരനായി. രാഷ്‌ട്രപിതാവായ മഹാത്മാ ഗാന്ധിയെ ഇസ്ലാമിക തീവ്രവാദ സംഘടനാത്തലവന്‍ അബ്ദുള്‍ നാസര്‍ മദനിയുമായി താരതമ്യം ചെയ്തായിരുന്നു അന്ന് ഇഎംഎസിന്റെ വാദം. എന്നാല്‍, ഇഎംഎസിനെ സിപിഎം ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിങ് സുര്‍ജിത് പിന്നീട് തള്ളിപ്പറഞ്ഞു, ഇപ്പോള്‍ സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനും ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പക്ഷേ, എം.ബി. രാജേഷിനെ പിന്തുണയ്‌ക്കുന്നു.

ഇഎംഎസ്, 1993 ല്‍ ഒറ്റപ്പാലം ലോക്സഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പിലാണ് മദനിയെ മഹാത്മാ ഗാന്ധിയോട് തുലനം ചെയ്ത് ന്യായീകരിച്ചത്. ചരിത്രത്തിലെ കുപ്രസിദ്ധമായ ആ നിലപാട് ഇങ്ങനെയായിരുന്നു: ”മഹാത്മാ ഗാന്ധി രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരം വിജയിപ്പിക്കാന്‍ രാമരാജ്യം എന്ന സങ്കല്‍പ്പം എങ്ങനെ വിനിയോഗിച്ചുവോ അതുപോലെയാണ് അബ്ദുള്‍ നാസര്‍ മദനി ഇസ്ലാമിക വിശ്വാസത്തെ ഒരു മഹത്തായ ആവശ്യത്തിന് വിനിയോഗിക്കുന്നത്” എന്ന്. ഇഎംഎസ് അന്ന് ഗാന്ധിജിയെയും മദനിയേയും തുല്യരാക്കി. ഇസ്ലാമിക തീവ്രവാദത്തെ സ്വാതന്ത്ര്യ സമരത്തിന് തുല്യമാക്കി. രാമരാജ്യവാദവും ഇസ്ലാമിക രാജ്യവും തുല്യമെന്ന് പ്രസ്താവിച്ചു. ഇസ്ലാമിക മത തീവ്രവാദത്തിലൂടെ ഇസ്ലാമിക രാജ്യസ്ഥാപനം ലക്ഷ്യമിട്ട് ഐഎസ്എസ് സ്ഥാപിച്ച് നയിച്ച്, രാജ്യദ്രോഹക്കുറ്റത്തിന് ജെയിലിലായ മദനിയെയാണ് തലമൂത്ത സഖാവ് അന്ന് മഹാത്മാവാക്കിയത്.

ഏറെ വിമര്‍ശനങ്ങളും വിവാദങ്ങളുമുണ്ടാക്കിയ ആ താരതമ്യത്തിനു ശേഷം മദനിയുടെ തനിനിറം വ്യക്തമായി. ഇടതുപക്ഷ സര്‍ക്കാര്‍തന്നെയാണ് ഭീകര പ്രവര്‍ത്തനത്തിന് മദനിയെ അറസ്റ്റ് ചെയ്തത്. എന്നാല്‍, ഒറ്റപ്പാലം തെരഞ്ഞെടുപ്പില്‍, ആ താരതമ്യത്തിലൂടെ ഒരു ലക്ഷം വോട്ട് അധികം നേടി സിപിഎമ്മിന്റെ സ്ഥാനാര്‍ഥി എം. ശിവരാമനെ ഇഎംഎസ് വിജയിപ്പിച്ചെടുത്തു.

വിവാദങ്ങള്‍ക്കൊടുവില്‍, 16 വര്‍ഷത്തിന് ശേഷം 2009 ഏപ്രിലില്‍, പാര്‍ട്ടി ജനറല്‍ സെക്രട്ടറി സുര്‍ജിത്, പാര്‍ട്ടിയുടെ ഔദ്യോഗിക മുഖപത്രമായ പീപ്പിള്‍സ് ഡെയ്ലിയില്‍, ഇഎംഎസ് മദനിയെ മഹാത്മാഗാന്ധിയോട് തുലനം ചെയ്തത് പാര്‍ട്ടി നിലപാടല്ലെന്ന് ലേഖനമെഴുതി. മരണാനന്തരമായതിനാല്‍ ഇഎംഎസിനെതിരേ പാര്‍ട്ടിതല നടപടിയൊന്നും ഉണ്ടായില്ല.

ഇഎംഎസ് നടത്തിയ ‘മഹാത്മാ ഗാന്ധി ഹത്യ’യേക്കാളും ഗൗരവതരമാണ് എം.ബി. രാജേഷിന്റെ ‘ഭഗത് സിങ് ഹത്യ’യെന്ന് വിലയിരുത്തപ്പെടുന്നു. ഇഎംഎസ് പാര്‍ട്ടിസ്ഥാനങ്ങള്‍ പോലുമില്ലാഞ്ഞ കാലത്താണ് അത് ചെയ്തത്. എന്നാല്‍, എം.ബി. രാജേഷ് സംസ്ഥാന നിയമസഭാ സ്പീക്കര്‍ എന്ന ഭരണഘടനാപരമായ പദവിയിലാണ്. ആ പദവിയിലിരുന്നാണ് സ്വാതന്ത്ര്യസമരനേതാവായ ഭഗത് സിങ്ങിനെ കൂട്ടക്കൊലയുടെ നേതാവിനോട് തുലനം ചെയ്തത്. മാത്രമല്ല, പറഞ്ഞത് സ്പീക്കര്‍ ആവര്‍ത്തിക്കുകയും ന്യായീകരിക്കുകയും ചെയ്യുന്നത് കുഴപ്പങ്ങള്‍ വര്‍ധിപ്പിക്കുന്നു.അയോധ്യയില്‍ തര്‍ക്കമന്ദിരം തകര്‍ന്നതിനു പിന്നാലെ വന്ന തെരഞ്ഞെടുപ്പില്‍ ഇസ്ലാമിക രാഷ്‌ട്രീയ വോട്ട് നേടാനായിരുന്നു മദനിയെ ഇഎംഎസ് മഹാനാക്കിയത്. വാരിയംകുന്നനെ മഹത്വവല്‍ക്കരിക്കാനുള്ള സ്പീക്കറുടെ ശ്രമവും ഇസ്ലാമിക രാഷ്‌ട്രീയ പിന്തുണ ലക്ഷമിട്ടാണെങ്കിലും ഇത് കൂടുതല്‍ അപകടകരമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

Tags: emsGandhijivariyamkunnanMappila Lahalacpm
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൈസയുണ്ടാക്കുക, ശാപ്പാടടിക്കുക, രാജ്യം ചുറ്റി സഞ്ചരിക്കുക,സിപിഎമ്മിനെ തകര്‍ക്കുന്നത് പാര്‍ട്ടിയുടെ മുകളിലിരിക്കുന്നവര്‍- ജി. സുധാകരന്‍

Kerala

രാജ്യത്തെ പല സംസ്ഥാനങ്ങളിലും ബിജെപി വലിയ ശക്തിയായി, കേരളത്തില്‍ ബി ജെ പിയുടെ വലിയ മുന്നേറ്റത്തെ ഒരു പരിധിവരെ ചെറുത്തു- എം എ ബേബി

Kerala

വര്‍ഗീയ വാദികളുമായി കൂട്ടുചേര്‍ന്ന ഇവനോടല്ലെ കടക്ക് പുറത്തെന്ന് പറയേണ്ടത് : പി ബി അംഗം എ വിജയരാഘവനെതിരെ ഫ്ളക്സ്

Kerala

പിണറായിയുടെ ഗണ്‍മാന്‍മാര്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ചതിനെ ന്യായീകരിച്ച് ഇ പി ജയരാജന്‍

Kerala

പിണറായി വിജയൻ എംഎൽഎ സ്ഥാനം രാജിവയ്‌ക്കണം; ‘കാരണഭൂതൻ’ പാട്ട് അവതരിപ്പിച്ച പാറശാല ഏരിയ കമ്മിറ്റി

പുതിയ വാര്‍ത്തകള്‍

ഓരോ ദിവസവും ഓരോ റെക്കോഡുമായി ലാലേട്ടന്റെ ദൃശ്യം 3…. മൂന്നാം ദിവസം​ 362k ടിക്കെറ്റ് ബുക്കിങ്.

പ്രണയം നിരസിക്കപ്പെട്ടാല്‍ ഇങ്ങിനെ ചെയ്യാമോ? കാമുകിയുടെ വീടിന് ബോംബെറിഞ്ഞ് കാമുകന്‍

ടിഎംസിയിൽ ആഭ്യന്തരകലാപം, പിളരുമോ ? മമതയുടെ ദീർഘകാല സഹായി കകോലി ഘോഷ് ദസ്തിദാർ പാർട്ടി സ്ഥാനം രാജിവച്ചു

ജയ്സാല്‍മീറില്‍ കണ്ടെത്തിയത് 500 പശുക്കളുടെ ജഡങ്ങള്‍…ഭീതിയില്‍ രാജസ്ഥാനിലെ ഈ നഗരം

എന്താണ് ഭൃഗുസംഹിത? ജ്യോതിഷത്തില്‍ ഇതിന്റെ പ്രാധാന്യം എന്താണ്?

വേവിക്കാത്ത ഇറച്ചി വീട്ടിലെ അരുമയായ വളര്‍ത്തുനായ്‌ക്കള്‍ക്ക് നല്‍കാമോ? വെറ്ററിനറി ഡോക്ടര്‍ക്കിടയില്‍ വരെ തര്‍ക്കം

ബംഗാളിൽ രണ്ട് ജില്ലകളിൽ ബംഗ്ലാദേശി തടങ്കൽ കേന്ദ്രങ്ങൾ തുറന്നു ; തടവിൽ കഴിയുന്നത് 12 പേർ ; ബിഎസ് എഫിന് കൈമാറും

‘ എനിക്ക് തോന്നുന്നതെന്തും ഞാൻ ചെയ്യും  ‘ ; മോഹൻ ഭാഗവതുമായുള്ള കൂടിക്കാഴ്‌ച്ചയെ വിമർശിച്ചവർക്ക് അദ്നാൻ സാമിയുടെ മറുപടി

ഹിന്ദുമതത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ ഭഗവദ്ഗീത വായിക്കുന്നുവെന്ന് നടി ഉര്‍ഫി ജാവേദ്

യുക്രെയ്നിൽ വൻ നാശം വിതച്ച റഷ്യയുടെ ഒറെഷ്നിക് ; സമാനമായ കരുത്തുള്ള ഇന്ത്യൻ മിസൈൽ ഇതാണ് ; ഏഷ്യ മുഴുവനും തകർക്കാൻ ശേഷി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.