Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

സ്ത്രീകളുടെ അവകാശങ്ങള്‍ ചവിട്ടിമെതിച്ച് താലിബാൻ; ജോലിക്ക് പോകുന്ന സ്ത്രീകള്‍ വീട്ടിലിരിക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം

സുരക്ഷാ ക്രമീകരണങ്ങളൊരുക്കി കഴിഞ്ഞാല്‍ സ്ത്രീകള്‍ക്ക് പുറത്തിറങ്ങാമെന്നാണ് ഇവരുടെ വിശദീകരണം. എന്നാല്‍ സ്ത്രീ സുരക്ഷയും അവകാശങ്ങളും താലിബാന്റെ അജണ്ടയിലേ ഇല്ലാത്ത കാര്യമാണെന്നാണ് നിരീക്ഷകരുടെ പക്ഷം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2021, 01:51 pm IST
inWorld

കാബൂൾ: അഫ്ഗാനില്‍ സ്ത്രീകളുടെ അവകാശങ്ങൾ മാനിക്കുമെന്ന് പ്രഖ്യാപിച്ച സ്ത്രീകളുടെ അവകാശങ്ങള്‍ ചവിട്ടിമെതിക്കുന്ന തീരുമാനങ്ങളാണ് ഓരോ ദിവസവും പുറത്തിറക്കുന്നത്. ഇപ്പോള്‍ ജോലിക്ക് പോകുന്ന സ്ത്രീകള്‍ വീട്ടിലിരിക്കണമെന്ന കര്‍ശന നിര്‍ദ്ദേശം നല്‍കിയതായാണ് വിവരം. എന്നാല്‍ ഇത് താത്ക്കാലിക നിര്‍ദ്ദേശമാണെന്നാണ് ലോകരാഷ്‌ട്രങ്ങളെ ബോധിപ്പിക്കാന്‍ താലിബാന്റെ വാദം.  

സുരക്ഷാ ക്രമീകരണങ്ങളൊരുക്കി കഴിഞ്ഞാല്‍ സ്ത്രീകള്‍ക്ക് പുറത്തിറങ്ങാമെന്നാണ് ഇവരുടെ വിശദീകരണം. എന്നാല്‍ സ്ത്രീ സുരക്ഷയും അവകാശങ്ങളും താലിബാന്റെ അജണ്ടയിലേ ഇല്ലാത്ത കാര്യമാണെന്നാണ് നിരീക്ഷകരുടെ പക്ഷം. രാജ്യത്ത് സ്‌കൂളുകളിലും കോളേജുകളിലും ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരുന്ന് പഠിക്കാന്‍ പാടില്ലെന്ന് താലിബാന്‍ ഭീകരവാദികള്‍ ഫത്വ പുറപ്പെടുവിച്ചിരുന്നു. ഇതിന് ശേഷമാണ് ഇപ്പോള്‍ സ്ത്രീകള്‍ ജോലിക്ക് പോകരുതെന്ന നിര്‍ദ്ദേശം.  

1996-2001 ഭരണ കാലത്ത് സ്ത്രീകളുടെ സ്വാതന്ത്ര്യം അടിച്ചമര്‍ത്തിയ താലിബാന്‍ വീണ്ടും ഇതാവര്‍ത്തിക്കുമെന്ന ആശങ്കയാണ് ഇപ്പോള്‍ ഉയരുന്നത്. അതേസമയം ഇത്തവണ സ്ത്രീകളും പെണ്‍കുട്ടികളും ജോലിക്ക് പോവുന്നതും പഠിക്കാന്‍ പോവുന്നതും വിലക്കില്ലെന്ന് താലിബാന്‍ നേരത്തെ പറഞ്ഞിട്ടുണ്ട്. ശരിയത്ത് നിയമപ്രകാരമുള്ള സ്വാതന്ത്ര്യം സ്ത്രീകള്‍ക്ക് ലഭിക്കുമെന്നും താലിബാന്‍ വ്യക്തമാക്കിയിരുന്നു.  

20 വര്‍ഷം മുമ്പത്തെ താലിബാന്‍ ഭരണത്തിലെ അതേ ക്രൂരതകള്‍ ആവര്‍ത്തിക്കപ്പെടുമെന്നാണ് അഫ്ഗാന്‍ സ്ത്രീകള്‍ ഭയക്കുന്നത്. പുറത്തിറങ്ങുമ്പോള്‍ മുഖവും ശരീരവും മറയ്‌ക്കുന്ന രീതിയില്‍ ബുര്‍ഖ ധരിക്കല്‍, എട്ട് വയസ്സിനു മുകളിലുള്ള പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം നിരോധിക്കല്‍, പുരുഷ രക്ഷാധികാരിയില്ലാതെ സ്ത്രീകളെ പുറത്തിറങ്ങാനനുവദിക്കാതിരിക്കല്‍ തുടങ്ങിയ കര്‍ശന നിയന്ത്രണങ്ങള്‍ സ്ത്രീകള്‍ക്ക് മേല്‍ വീണ്ടും അടിച്ചേല്‍പ്പിക്കുമെന്ന ആശങ്കയാണ് ഉയരുന്നത്. 

Tags: womenനിര്‍മാണ പ്രവര്‍ത്തനംസ്റ്റേഅഫ്ഗാനിസ്ഥാന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊലീസുകാര്‍ക്ക് കൈക്കരുത്തുണ്ടെങ്കില്‍ വീട്ടിലെ പെണ്ണുമ്പിളളമാരെ തല്ലണം: സി പി എം നേതാവ്

Kerala

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

Kerala

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

Kerala

സ്ത്രീകളെ കുറിച്ച് വിവാദ പരാമര്‍ശം: കാന്തപുരത്തിന് പിന്തുണയുമായി ജിഫ്രി മുത്തുകോയ തങ്ങള്‍

Kerala

ആഘോഷങ്ങൾ മതപരമായ അതിർവരമ്പുകൾക്കുള്ളിൽ ആയിരിക്കണം; കാന്തപുരത്തെ അനുകൂലിച്ച് റഹ്മത്തുള്ള സഖാഫി എളമരം

പുതിയ വാര്‍ത്തകള്‍

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്; പവന് 1,11,960 രൂപ

കർണാടകത്തിലെ ഒരു ഡസനോളം എംഎൽഎമാർ രണ്ട് വിവാഹം കഴിച്ചവരാണ്, ജനസംഖ്യ കൂടാൻ കാരണം പറഞ്ഞ് മുഖ്യമന്ത്രി ഡികെ ശിവകുമാർ: വെട്ടിലായി കോൺഗ്രസ്

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

കിളിമാനൂർ സംസ്ഥാന പാതയിൽ അപകടം; മൂന്നു പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.