Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സഹകരണ ബാങ്ക് അഴിമതി: സിപിഎമ്മിനെതിരേ സിപിഐ; പ്രസിഡന്റും സിപിഎം അംഗങ്ങളും ഭരണസമിതിയെടുക്കുന്ന തീരുമാനങ്ങള്‍ കൃത്യമായി അറിയിക്കുന്നില്ലെന്ന് സിപിഐ

കരുവന്നൂര്‍ സഹ. ബാങ്ക് തട്ടിപ്പിന് പിന്നാലെ സംസ്ഥാനത്തെമ്പാടും ഇടത് മുന്നണി ഭരിക്കുന്ന ബാങ്കുകളില്‍ വലിയ ക്രമക്കേട് നടക്കുന്നതായുള്ള വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ചിന്നക്കനാലിലും ഇത്തരത്തില്‍ തട്ടിപ്പ് നടന്നത് ശരിവയ്‌ക്കുന്നതാണ് ഇന്നലെ പുറത്ത് വന്ന സിപിഐ അംഗങ്ങളുടെ കത്ത്. 11 അംഗ ഭരണ സമിതിയില്‍ മൂന്നു പേരാണ് സിപിഐക്കുള്ളത്. ഇവരാണ് 12 ചോദ്യങ്ങളടങ്ങുന്ന കത്ത് 2020 ജൂലൈ രണ്ടിന് ബാങ്ക് സെക്രട്ടറിക്ക് കൈമാറിയത്. എന്നാല്‍ ഒരു വര്‍ഷത്തിലേറെയായിട്ടും ഇതിന് മറുപടി ലഭിച്ചിട്ടില്ല.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Aug 25, 2021, 11:09 am IST
inKerala

ഇടുക്കി: ഇടത് മുന്നണി ഭരിക്കുന്ന ചിന്നക്കനാല്‍ സര്‍വീസ് സഹകരണ ബാങ്കില്‍ അഴിമതി ആരോപണവുമായി ഭരണകക്ഷി അംഗങ്ങള്‍. ഭരണകക്ഷിയിലെ സിപിഐ അംഗങ്ങളാണ് ആരോപണമുന്നയിക്കുന്നത്. വ്യാജ പട്ടയം പോലും സ്വീകരിച്ച് നിരവധി പേര്‍ക്ക് വന്‍തുക ബാങ്ക് വായ്‌പ നല്കിയിട്ടുള്ളതായും ബാങ്കിന്റെ സുപ്രധാന വിവരങ്ങള്‍ പോലും ഭരണകക്ഷി അംഗങ്ങളായ തങ്ങളെ അറിയിക്കുന്നില്ലെന്നും ഇവര്‍ ആരോപിക്കുന്നു.

കരുവന്നൂര്‍ സഹ. ബാങ്ക് തട്ടിപ്പിന് പിന്നാലെ സംസ്ഥാനത്തെമ്പാടും ഇടത് മുന്നണി ഭരിക്കുന്ന ബാങ്കുകളില്‍ വലിയ ക്രമക്കേട് നടക്കുന്നതായുള്ള വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ചിന്നക്കനാലിലും ഇത്തരത്തില്‍ തട്ടിപ്പ് നടന്നത് ശരിവയ്‌ക്കുന്നതാണ് ഇന്നലെ പുറത്ത് വന്ന സിപിഐ അംഗങ്ങളുടെ കത്ത്. 11 അംഗ ഭരണ സമിതിയില്‍ മൂന്നു പേരാണ് സിപിഐക്കുള്ളത്. ഇവരാണ് 12 ചോദ്യങ്ങളടങ്ങുന്ന കത്ത് 2020 ജൂലൈ രണ്ടിന് ബാങ്ക് സെക്രട്ടറിക്ക് കൈമാറിയത്. എന്നാല്‍ ഒരു വര്‍ഷത്തിലേറെയായിട്ടും ഇതിന് മറുപടി ലഭിച്ചിട്ടില്ല.

വ്യാജ രേഖകളുടെ പിന്‍ബലത്തില്‍ എത്രപേര്‍ക്ക് കാര്‍ഷിക വായ്‌പ അനുവദിച്ചിട്ടുണ്ട് എന്നതാണ് ഇതിലെ പ്രധാന ചോദ്യം. ബാങ്കിന്റെ പേരില്‍ ബിയല്‍റാം, വിലക്ക്, മുട്ടുകാട് എന്നിവിടങ്ങളില്‍ വാങ്ങിയ ഭൂമിയുടെ രേഖകള്‍ കൃത്യമാണോയെന്നത് അറിയിക്കണം. വിലക്ക് എന്ന സ്ഥലത്ത് പെട്രോള്‍ പമ്പ് തുടങ്ങാന്‍ 3.5 കോടി മുടക്കില്‍ ബാങ്ക് സ്ഥലം വാങ്ങിയിരുന്നു. ഈ സ്ഥലം പോക്കുവരവ് ചെയ്തിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളും സിപിഐ അംഗങ്ങള്‍ ചോദിച്ചിട്ടുണ്ട്. 64ലെ ഭൂമി പതിവ് ചട്ടം അനുസരിച്ച് പട്ടയം ലഭിച്ച ഇവിടെ പമ്പ് തുടങ്ങാനുള്ള അപേക്ഷ റവന്യൂ വകുപ്പ് തള്ളിയിരുന്നു. സഹ. ബാങ്കിന്റെ പേരിലുള്ള മൗണ്‍ വ്യൂ റിസോര്‍ട്ടിന് നിയമാനുസൃത പ്രവര്‍ത്തനാനുമതിയുണ്ടോ, ബാങ്കിന്റെ കെട്ടിടം നിര്‍മ്മിച്ചത് അനുമതിയോടെയാണോ. ബ്രാഞ്ച് സ്ഥാപിക്കാന്‍ വേണ്ടി സ്ഥലം വാങ്ങിയത് പോക്കുവരവ് ചെയ്തിട്ടുണ്ടോ എന്നതടക്കം സിപിഎമ്മിനെ പൂര്‍ണമായും പ്രതിക്കൂട്ടിലാക്കുകയാണ് കത്ത്. സിപിഐ അംഗങ്ങളായ എസ്. ചിന്നസ്വാമി, കെ. പരമന്‍, അല്‍ഫോണ്‍സാ കാളിമുത്ത് എന്നിവരാണ് കത്ത് നല്കിയത്.

പ്രസിഡന്റും സിപിഎം അംഗങ്ങളും ഭരണസമിതിയെടുക്കുന്ന തീരുമാനങ്ങള്‍ കൃത്യമായി അറിയിക്കുന്നില്ലെന്ന് സിപിഐ ചിന്നക്കനാല്‍ ലോക്കല്‍ സെക്രട്ടറി എ. യേശുദാസ് പറഞ്ഞു. ബാങ്കിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് നടത്തിയിട്ടുള്ള വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിയമവിരുദ്ധമാണന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കത്തിന് സെക്രട്ടറി മറുപടി നല്കിയെന്നാണ് ബാങ്ക് പ്രസിഡന്റ് അളകര്‍ സ്വാമിയുടെ വിശദീകരണം. ഓഡിറ്റിങ്ങിന് ശേഷം കൂടുതല്‍ വ്യക്തമാക്കാമെന്നും പ്രസിഡന്റ് പറഞ്ഞു. ഇതിനിടെ സെക്രട്ടറിക്കെതിരേ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സിനും  

പൊതുപ്രവര്‍ത്തകരില്‍ ഒരാള്‍ പരാതി നല്കിയിട്ടുണ്ട്. ജില്ലയില്‍ നേരത്തെ കഞ്ഞിക്കുഴി സഹകരണ ബാങ്ക്, കട്ടപ്പന മുനിസിപ്പാലിറ്റി വനിത സഹകരണ ബാങ്ക് എന്നിവിടങ്ങളിലും തട്ടിപ്പ് നടന്നതിന്റെ വിവരങ്ങള്‍ പുറത്തുവന്നിരുന്നു.

Tags: cpmcpiസഹകരണ ബാങ്ക്cpim
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഇഡിയെ തുറന്നു കാട്ടാന്‍’ സെമിനാര്‍ , പിണറായിയെ രക്ഷിച്ചെടുക്കാന്‍ സിപിഎമ്മിന്‌റെ അറ്റകൈ പ്രയോഗം!

New Release

പി.കെ. ഗുരുദാസന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി അണിയറയിൽ; സംവിധാനം ബിജു നെട്ടറ

Kerala

വിവാഹവാഗ്ദാനം നൽകി മോതിരം ഇട്ടു , പിന്നീട് ഒഴിവാക്കി ; പത്തനംതിട്ടയിലെ സിപിഎം നേതാക്കൾക്കെതിരെ യുവതികളുടെ പരാതി ; ഒതുക്കാൻ ശ്രമം

Kerala

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം കഴിഞ്ഞതോടെ പത്തനംതിട്ടയില്‍ വിഭാഗീയത രൂക്ഷം

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

രാഷ്‌ട്രതന്ത്രജ്ഞനായ കാര്യകര്‍ത്താവ്; ഇന്ന് ദത്തോപന്ത് ഠേംഗ്ഡി സ്മൃതി ദിനം

നിയമവാഴ്ചയെ വെല്ലുവിളിച്ചാല്‍ തിരിച്ചടിയും ശക്തമായിരിക്കും

ദുര്‍ഗാ ആരാധനയിലൂടെ ഉണരുന്ന സ്ത്രീശക്തി

കൊടും ഭീകരത കൊച്ചിയിലുമെത്തി!! ജൂതപ്പള്ളിക്കുമുന്നിൽ തീയിട്ടത് ‘ബോസി’ന്റെ നിർദ്ദേശ പ്രകാരം

കൊച്ചിയിലെ ജൂതപ്പള്ളിക്കു നേരെ ആസൂത്രിത ആക്രമണം; പാക് ഭീകരസംഘടനയുമായി ബന്ധമെന്ന് സൂചന, ക്രിപ്‌റ്റോ വഴി പണമിടപാടും

കൊടുങ്ങല്ലൂര്‍ ബൈപാസ് സൗന്ദര്യവല്‍ക്കരണത്തിനായി 1.16 കോടി രൂപ ചെലവഴിച്ച് വാങ്ങിയ വൈദ്യുതോപകരണങ്ങള്‍ നശിക്കുന്നു.

ടൂറിസം പദ്ധതികളിൽ കോടികളുടെ ക്രമക്കേട്; പാഴായത് പൊതുപണം, ഉപയോഗശൂന്യമായി ആസ്തികൾ: സിഎജി റിപ്പോർട്ട്

ഗുരുവായൂർ ദേവസ്വത്തിൽ സ്ത്രീകൾക്കും അവസരം: ഉടൻ അപേക്ഷിക്കാം, ഒഴിവുകൾ ഇവ

നവദുർഗ്ഗ നാലാം ദിവസം: കൂഷ്മാണ്ഡാ — ഒരു മന്ദഹാസത്തിൽ പ്രപഞ്ചത്തെ ഉണർത്തിയ ആദിശക്തി

‘1985 മുതൽ ഗുജറാത്തിൽ ഒരു തിരഞ്ഞെടുപ്പിൽ പോലും വിജയിക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല, അതും SIR ന്റെ കുഴപ്പമാണോ രാഹുൽ?’- സുരേഷ് ഗോപി

മമത ബാനർജിയ്‌ക്കെതിരെ വധശ്രമം? കത്തി കൊണ്ട് കുത്താൻ ശ്രമിച്ച യുവതി പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.