Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

ബെംഗളൂരു മയക്കുമരുന്ന് കേസില്‍ നിര്‍ണായക വഴിത്തിരിവ്; രാഗിണിയും സഞ്ജനയും മയക്കുമരുന്ന് ഉപയോഗിച്ചുവെന്ന് എഫ്എസ്എല്‍

ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് 2020 സെപ്തബര്‍ നാലിനാണ് ബെംഗളൂരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് (സിസിബി) രാഗിണി ദ്വിവേദിയെ അറസ്റ്റ് ചെയ്തത്. കേസില്‍ കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ സഞ്ജനയുടെ ഇന്ദിര നഗറിലെ വീട്ടില്‍ സിസിബി റെയ്ഡ് നടത്തുകയും ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. എന്നാല്‍ കേസ് കെട്ടിച്ചമച്ചതാണെന്നും തങ്ങള്‍ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും കേസുമായി ബന്ധമില്ലെന്നും ഇവര്‍ മാധ്യമങ്ങളില്‍ പറഞ്ഞിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2021, 05:26 pm IST
inIndia

ബെംഗളൂരു: മാസങ്ങള്‍ക്ക് ശേഷം ബെംഗളൂരു മയക്കുമരുന്ന് കേസില്‍ നിര്‍ണായക വഴിത്തിരിവ്. കന്നട ചലചിത്രമേഖലയുമായി ബന്ധപ്പെട്ടുള്ള മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായിരുന്ന പ്രമുഖ അഭിനേത്രികളായ രാഗിണി ദ്വിവേദി, സഞ്ജന ഗല്‍റാണി എന്നിവര്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ (എഫ്എസ്എല്‍) നടത്തിയ പരിശോധനയില്‍ സ്ഥിരീകരിച്ചു.

ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് 2020 സെപ്തബര്‍ നാലിനാണ് ബെംഗളൂരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് (സിസിബി) രാഗിണി ദ്വിവേദിയെ അറസ്റ്റ് ചെയ്തത്. കേസില്‍ കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ സഞ്ജനയുടെ ഇന്ദിര നഗറിലെ വീട്ടില്‍ സിസിബി റെയ്ഡ് നടത്തുകയും ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. എന്നാല്‍ കേസ് കെട്ടിച്ചമച്ചതാണെന്നും തങ്ങള്‍ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും കേസുമായി ബന്ധമില്ലെന്നും ഇവര്‍ മാധ്യമങ്ങളില്‍ പറഞ്ഞിരുന്നു.

കേസില്‍ ഇവന്റ് മാനേജര്‍ വീരേന്‍ ഖന്ന, മുന്‍മന്ത്രിയുടെ മകനും നടന്‍ വിവേക് ഒബ്റോയിയുടെ അടുത്ത ബന്ധുവുമായ ആദിത്യ അല്‍വ എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു. നടിമാര്‍ക്കൊപ്പം കേസില്‍ പ്രതിപ്പട്ടികയിലുള്ള വീരേന്‍ ഖന്ന, രാഹുല്‍ ടോണ്‍സ് എന്നിവരും മയക്കുമരുന്ന് ഉപയോഗിച്ചതായി സ്ഥിരീകരിച്ചു. പ്രതികളുടെ മയക്കുമരുന്ന് ഉപയോഗം കണ്ടെത്തുന്നതിനായി സിസിബി ഇവരുടെ മുടിയുടെ സാമ്പിളുകളാണ് പരിശോധനയ്‌ക്ക് അയച്ചിരുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് മയക്കുമരുന്ന് കേസില്‍ ലഹരി വസ്തുക്കളുടെ ഉപയോഗം കണ്ടെത്താന്‍ സാമ്പിളായി  മുടി അയക്കുന്നത്. 9 മാസങ്ങള്‍ക്ക് മുന്‍പ് ഇവരുടെ നഖങ്ങളുടെയും മൂത്രത്തിന്റെയും സാമ്പിളുകള്‍ പരിശോധയ്‌ക്ക് അയച്ചിരുന്നു. സാധാരണയായി രക്തം, മൂത്രം എന്നീ സാമ്പിളുകളാണ് പ്രതിയുടെ മയക്കുമരുന്ന് ഉപയോഗം കണ്ടെത്തുന്നതിനായി അയക്കാറുള്ളത്.

എന്നാല്‍ അത് വഴി പ്രതിയുടെ 48 മണിക്കൂറിനുള്ളിലെ ലഹരി ഉപയോഗത്തെ മാത്രമേ കണ്ടെത്താനാകൂ. അതിനാലാണ് മുടി സാമ്പിളായി അയച്ചതെന്ന് സിസിബിയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. പ്രതി കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ലഹരി ഉപയോഗിച്ചിട്ടുണ്ടോയെന്നത് മുടി പരിശോധിക്കുന്നതിലൂടെ കണ്ടെത്താനാകും. 2020 ഒക്ടോബറിലാണ് നടിമാരുടെ മുടിയിഴകള്‍ ഹൈദരാബാദിലെ എഫ്എസ്എല്ലിലേക്ക് അയച്ചത്. ആദ്യം ലാബ് ഇത് നിരസിച്ചിരുന്നു. അടുത്തിടെ വീണ്ടും മുടി പരിശോധിക്കുന്നതിനായി സിസിബി നല്‍കുകയും, പരിശോധനാഫലം വേഗത്തില്‍ നല്‍കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

പുതിയ തെളിവുകളോടെ, സിസിബി ഇരുവരെയും വീണ്ടും അറസ്റ്റ് ചെയ്തേക്കാം. നിലവില്‍ രണ്ട് താരങ്ങളും ജാമ്യത്തിലാണ്. കഴിഞ്ഞ വര്‍ഷം വര്‍ഷം ആഗസ്റ്റില്‍ മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് മലയാളികളായ അനൂപ് മുഹമ്മദ്, റിജേഷ് രവിചന്ദ്രന്‍, അനിഖ ദിനേഷ് എന്നിവരെ സിസിബി അറസ്റ്റ് ചെയ്തതോടെയാണ് സംഭവത്തില്‍ പ്രമുഖ താരങ്ങളുടെ പങ്ക് വെളിപ്പെട്ടത്.

Tags: ബെംഗളൂരു മയക്കുമരുന്ന് കേസ്സഞ്ജന ഗല്‍റാണി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മയക്കുമരുന്ന് കള്ളപ്പണക്കേസ്: ഒരു വര്‍ഷത്തെ ജയില്‍ വാസത്തിന്‌ശേഷം ബിനീഷ് തിരുവനന്തപുരത്ത്; വെളിപ്പെടുത്തലില്ല, ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി

India

കള്ളപ്പണം വെളുപ്പിക്കല്‍: ഇടക്കാലജാമ്യം അനുവദിക്കണമെന്ന ബിനീഷ് കോടിയേരിയുടെ ആവശ്യം കര്‍ണ്ണാടക ഹൈക്കോടതി തള്ളി; ജൂണ്‍ 9ന് വീണ്ടും പരിഗണിക്കും

Kerala

ഹോട്ടല്‍ ബിസിനസ്സിനെ മറയാക്കി കള്ളപ്പണം വെളുപ്പിച്ചു, നികുതി നല്‍കുന്നതിലും തട്ടിപ്പ് നടത്തിയെന്ന് ബിനീഷ് കോടിയേരിക്കെതിരെ ഇഡി കുറ്റപത്രം

Bollywood

ബെംഗളൂരു മയക്കുമരുന്ന് കേസില്‍ നടന്‍ വിവേക് ഒബ്‌റോയിയുടെ ഭാര്യാസഹോദരന്‍ അറസ്റ്റില്‍; പിടിയിലായത് ക്രൈംബ്രാഞ്ച് രഹസ്യ നീക്കത്തില്‍

India

സുശാന്ത് സിങ്ങിന്റെ മരണം; മുംബൈയില്‍ വന്‍ ലഹരിമരുന്നു വേട്ട; രണ്ടരക്കോടിയുടെ ഹാഷിഷ് പിടിച്ചു; റിഗെല്‍ മഹാകാലയെ എന്‍സിബി അറസ്റ്റ് ചെയ്തു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ശബരിമല വെർച്വൽ ക്യൂ നിരക്ക് വർധന അംഗീകരിക്കില്ല; ഭക്തരെ പിഴിയാൻ ദേവസ്വം ബോർഡ്, ശക്തമായ പ്രതിഷേധവുമായി ബിജെപി

“നീ എന്റെ കൂടെ കിടക്കണം എന്നാണ് ‘; ആ സംവിധായകൻ പറഞ്ഞത്

പ്രേംപാറ്റ നവംബർ 27 ന് തീയേറ്ററുകളിൽ

‘ജുഡീഷ്യറിയെ ഭീഷണിപ്പെടുത്താനാവില്ല’; രാഹുൽ ഗാന്ധിയുടെ മാർച്ചിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ഷോർട്ട്ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു.

ബ്ലാക്ക് ബോർഡ് ” പൂർത്തിയായി

ഇതാണ് മുഖ്യമന്ത്രി, ഇങ്ങനെയാവണം മുഖ്യമന്ത്രി; ദൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത വിദ്യാർത്ഥികളോട് ചെയ്തത് ഇങ്ങനെ

കേരളത്തിൽ 18 കാരറ്റ് സ്വർണ്ണവില ഏകീകരിച്ചു; പുതുക്കിയ നിരക്ക് ഇന്ന് മുതൽ

പിന്നാക്ക സംവരണം പോകും: മതപരിവർത്തന വിഷയത്തിൽ മദ്രാസ് ഹൈക്കോടതിവിധി സുപ്രീം കോടതി ശരിവെച്ചു

നേഹ ബോറയുടെ ബംഗ്ലാദേശ് പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനം : ഇന്ത്യയിലെ ജനാധിപത്യത്തെ തകർക്കാനുള്ള ഗൂഢാലോചനയെന്ന് ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.