Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യാത്രാമുഖേ ശോഭനം

ജ്യോതിര്‍ ഗമനം

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Aug 23, 2021, 05:03 pm IST
in Samskriti

യാത്രകള്‍ക്ക് ശകുനം നോക്കുന്നരീതി നമ്മുടെ പണ്ടത്തെ ജീവിതക്രമത്തിന്റെ ഭാഗമായിരുന്നു. അതൊരു ജീവിതസംസ്‌ക്കാരം തന്നെ ആയിരുന്നുവെന്നും പറയാം. നല്ലതും ചീത്തയും ആയ ശകുനങ്ങള്‍ യാത്രയുടെ ഭാഗധേയം നിര്‍ണയിച്ചിരുന്നു. ആ യാത്രകൊണ്ട് നേട്ടമോ കോട്ടമോ എന്ന് യാത്രാമുഖത്തില്‍ നിന്നുതന്നെ വ്യക്തമായിരുന്നുവെന്ന് ചുരുക്കം.  

പ്രശ്‌നചിന്തയ്‌ക്ക് പുറപ്പെടുന്ന ദൈവജ്ഞന്‍ കാണുന്ന ശകുനങ്ങള്‍ പ്രശ്‌നഫലത്തിലേക്ക് വെളിച്ചം വീശുന്നതായി പറയാറുണ്ട്. യാത്രപുറപ്പെടുമ്പോഴും പ്രശ്‌നസ്ഥലത്ത് ചെന്നുകയറുമ്പോഴും കാണുകയും കേള്‍ക്കുകയും ചെയ്യുന്നവ ദൈവജ്ഞന്‍ ശ്രദ്ധിച്ചിട്ട് അവയുടെ ഫലം പറയും. അവയ്‌ക്ക് വ്യക്തമായ പ്രമാണങ്ങളുടെ പിന്‍ബലവുമുണ്ടാവും.  

സൂര്യഗതിയും ശകുനം പറയാന്‍ സഹായിക്കും. ഉദയം മുതല്‍ ഉദയം വരെ സൂര്യന്‍ എട്ടുദിക്കുകളിലൂടെ സഞ്ചരിക്കുന്നതായി കരുതുന്നു. ഓരോ ദിക്കിലും മൂന്നു മണിക്കൂര്‍ (ഏഴര നാഴിക) എന്ന മട്ടിലാണ് പ്രയാണം. ഉദയവേളയില്‍ ആദ്യം കിഴക്കുദിക്കില്‍ മൂന്നുമണിക്കൂര്‍. തുടര്‍ന്ന് മൂന്നുമണിക്കൂര്‍ തെക്കുകിഴക്കേ ദിക്കില്‍. അടുത്ത മൂന്നുമണിക്കൂര്‍ തെക്കു ദിക്കില്‍. പിന്നെ തെക്കുപടിഞ്ഞാറ്, പടിഞ്ഞാറ് എന്നിങ്ങനെ മുന്നേറും. ഇതില്‍ സൂര്യന്‍ നില്‍ക്കുന്ന ദിക്കിന് ദീപ്തിയെന്നും സൂര്യന്‍ കടന്നുവന്ന ദിക്കിന് അംഗാരമെന്നും പ്രവേശിക്കാന്‍ പോകുന്ന ദിക്കിന് ധൂമിനിയെന്നും നാമം. ശേഷിക്കുന്ന അഞ്ചു ദിക്കുകള്‍ക്ക് ശാന്ത എന്നു പേര്‍. ഇതില്‍ സൂര്യന്‍ അപ്പോള്‍ നില്‍ക്കുന്ന ദിക്കായ ദീപ്തത്തിലെ ശകുനം വര്‍ത്തമാന കാലത്തെ ഫലങ്ങളെ കുറിക്കും. സൂര്യന്‍ കടന്നുപോന്ന ദിക്കായ അംഗാരത്തിലെ ശകുനം ഭൂതകാലത്തെയും പ്രവേശിക്കാന്‍ പോകുന്ന ദിക്കായ ധൂമിനിയിലെ ശകുനം ഭാവികാലത്തെയും ഫലങ്ങളെ സൂചിപ്പിക്കുന്നു. അംഗാര, ദീപ്ത, ധൂമിനികളുടെ അഞ്ചാം ദിക്കുകളില്‍ കാണുന്ന ശകുനങ്ങള്‍ക്കും അവയുടെ തന്നെ ഫലമായിരിക്കും. ശേഷിക്കുന്ന രണ്ടു ദിക്കുകളിലെ ഫലം അവയ്‌ക്ക് മുന്‍പും പിന്‍പും ഉള്ള ദിക്കുകളിലേതായിരിക്കും. പ്രശ്‌നചിന്തക്കായി പുറപ്പെടുമ്പോള്‍ പാതയില്‍ വെച്ചുണ്ടാകുന്ന ഫലം ദൈവജ്ഞനെയല്ല, പ്രഷ്ടാവിനെയാണ് ബാധിക്കുക. പലരും ചേര്‍ന്നു പോകുമ്പോഴും പലതും ഒരുമിച്ച് കാണുമ്പോഴും ശകുനഫലങ്ങള്‍ അവ്യക്തമാവും.  

കണ്ണിനും കാതിനും മനസ്സിനും ഇമ്പം തരുന്നവയെ നല്ല ശകുനങ്ങളില്‍ ചേര്‍ക്കാം. അല്ലാത്തവ ദുശ്ശകുനങ്ങളും. നല്ലതും ചീത്തയുമായ ശകുനങ്ങളെക്കുറിക്കുന്ന രമ്യമായ ശ്ലോകങ്ങളും പദ്യങ്ങളും പ്രചാരത്തിലുണ്ട്. അവ സാധാരണക്കാര്‍ക്കുപോലും സുപരിചിതമായിരുന്നു,  ഒരുകാലത്ത്. യാത്ര പുറപ്പെട്ട് നൂറ് വില്‍പ്പാടിനകം കാണുന്നതും കേള്‍ക്കുന്നതും മാത്രമേ ശകുനത്തിന്റെ പരിധിയില്‍ ചേര്‍ക്കാവൂ! യാത്രയില്‍ ദുശ്ശകുനം കണ്ടാല്‍ മടങ്ങിവന്ന് പതിനൊന്ന് പ്രാണായാമം ചെയ്തശേഷം വീണ്ടും പുറപ്പെടാം. അപ്പോഴും ദുശ്ശകുനമാണ് എങ്കില്‍ മടങ്ങിവന്ന് പതിനാറ് പ്രാണായാമം ചെയ്ത ശേഷം വീണ്ടും യാത്ര തുടങ്ങാം. മൂന്നാമതും ദുശ്ശകുനം തന്നെയാണ് കാണുന്നതെങ്കില്‍ യാത്ര പോകരുത്…  

നല്ല/ചീത്ത ശകുനങ്ങളെക്കുറിച്ചുള്ള നീണ്ട ലിസ്റ്റ് മറ്റൊരു ലേഖനത്തില്‍ പ്രതിപാദിക്കാമെന്ന് കരുതുന്നു. ഈ ലേഖനം രചിക്കാന്‍ ജ്യോതിഷഗുരു ഓണക്കൂര്‍ ശങ്കരഗണകന്റെ  ജ്യോതിഷനിഘണ്ടുവിനെ പിന്‍പറ്റിയിട്ടുണ്ട്.  

ജ്യോതിഷ ഭൂഷണം എസ്. ശ്രീനിവാസ് അയ്യര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

വിസിമാരെ പഠിപ്പിക്കാന്‍ ആരും വരേണ്ടതില്ല

World

ഇനി വാർദ്ധക്യം ഇല്ല യുവത്വം മാത്രം! മനുഷ്യ കോശങ്ങളെ യുവത്വത്തിലേക്ക് തിരികെ കൊണ്ടുപോകുന്ന പുതിയ പരീക്ഷണം ആരംഭിച്ചു

News

കണ്ണൂർ- ജിദ്ദ വിമാനം പറന്നുയർന്നു, തകരാർ കണ്ട് തിരിച്ചിറക്കി

ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ച പുസ്തക പ്രകാശനച്ചടങ്ങില്‍ വി.ഡി സതീശന്‍ പങ്കെടുത്തപ്പോള്‍ (ഫയല്‍ ചിത്രം)
Vicharam

മുഖ്യമന്ത്രി വി.ഡി. സതീശന്, ആദരപൂര്‍വ്വം (ഒരു പൗരന്റെ തുറന്നകത്ത്)

Kerala

ഷെയ്ൻ നിഗം അഭിനയിച്ച ദൃഢവും ഭൂതകാലവും താൻ മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച തന്റെ കഥകൾ മോഷ്ടിച്ചുണ്ടാക്കിയ സിനിമകൾ, തലക്കെട്ടിൽ പോലും സാമ്യം -ആർ. ശ്രീലേഖ

പുതിയ വാര്‍ത്തകള്‍

ചുമയ്‌ക്കുള്ള മരുന്ന് ഉൾപ്പെടെയുള്ള സിറപ്പുകൾ വാങ്ങണമെങ്കിൽ ഡോക്ടറുടെ കുറിപ്പടി നിർബന്ധം; ഉത്തരവിറക്കി കേന്ദ്ര സർക്കാർ

ലോകകപ്പ് ഫുട്ബോളില്‍ ഗ്രൂപ്പ് എഫില്‍ ടുണീഷ്യക്കെതിരെ ഗോള്‍ നേടിയ സ്വീഡന്റെ യാസിന്‍ അയാരിയെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു

ടുണീഷ്യക്ക് സ്വീ’ഡിഷ്’; ലോകകപ്പില്‍ ടുണീഷ്യക്കെതിരേ സ്വീഡന് മിന്നും ജയം

ഇന്ത്യയിൽ ടെലഗ്രാമിന് താൽക്കാലിക നിയന്ത്രണം; പരീക്ഷാ അട്ടിമറികളും വ്യാജ വാർത്തകളും തടയുക ലക്ഷ്യം

ജി7 ഉച്ചകോടി പ്രധാനമന്ത്രി ഫ്രാൻസിലെത്തി: ഇന്ന് മോദി – ട്രംപ് നിർണ്ണായക കൂടിക്കാഴ്ച

ബംഗാൾ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത് മലയാളിയല്ല; മരിച്ചത് സന്ദീപ് നായരെന്നത് വ്യാജ പ്രചാരണം , യാഥാർഥ്യം മറ്റൊന്ന്

ഹോർമുസ് ഗതാഗതം പുനരാരംഭിച്ചു: എൽഎൻജിയുമായി ‘ദിഷ’ ഇന്ത്യയിലേക്ക്, ആവശ്യവസ്തുക്കളുമായി 34 കപ്പലുകൾ ഭാരതത്തിലേക്ക്

യുഎസ്-ഇറാൻ കരാർ തീരുമാനം ട്രംപിന്റേത്, ഇസ്രായേലിന് സ്വന്തം താല്പര്യങ്ങളുണ്ട്, യുഎസിന്റെ നിർദ്ദേശങ്ങൾ തള്ളി നെതന്യാഹു, ലെബനനിൽ നിന്ന് പിന്മാറില്ല

നിങ്ങളുടെ കാലുകൾക്ക് ബലക്കുറവുണ്ടോ? എങ്കിൽ ഡിമെൻഷ്യ വരാൻ സാധ്യതയേറെ

ഒടുവിൽ ലോകത്തിന് ആശ്വാസമായി യുദ്ധം അവസാനിക്കുന്നു, യു.എസ്.-ഇറാൻ കരാർ യാഥാർഥ്യമായി; ഹോർമുസ് വെള്ളിയാഴ്ച തുറക്കും

അമേരിക്കൻ വ്യോമസേനയുടെ ബി-52 ബോംബർ വിമാനം തകർന്നു വീണു; എട്ട് ഉദ്യോഗസ്ഥർക്ക് ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.