Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

ഇന്ധന വിലവര്‍ധനയും പ്രതിപക്ഷ വഞ്ചനയും

കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ വിശദമായി ചര്‍ച്ച നടത്തി ഇന്ധന വിലയുടെ കാര്യത്തില്‍ തീരുമാനമെടുക്കാമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറയുന്നതിലാണ് പ്രശ്‌ന പരിഹാരം കിടക്കുന്നത്. പെട്രോളും ഡീസലും ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവന്നാല്‍ വലിയതോതില്‍ വില കുറയ്‌ക്കാനാവും.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Aug 18, 2021, 05:00 am IST
inEditorial

പെട്രോള്‍-ഡീസല്‍ വില വര്‍ധനവിനെതിരെ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കാനുള്ള അവസരങ്ങളൊന്നും കോണ്‍ഗ്രസ്സും പ്രതിപക്ഷ പാര്‍ട്ടികളും പാഴാക്കാറില്ല. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന പ്രശ്‌നമായതിനാല്‍ ഇന്ധന വിലവര്‍ധന കേന്ദ്ര സര്‍ക്കാരിനെതിരെ ആയുധമാക്കി രാഷ്‌ട്രീയ മുതലെടുപ്പ് നടത്താമെന്നതാണ് ഇതിലെ ദുഷ്ടലാക്ക്. അന്താരാഷ്‌ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞിരിക്കെ രാജ്യത്ത് ഇന്ധനനികുതി കുറയ്‌ക്കാത്തത് ജനങ്ങളെ ദ്രോഹിക്കാനാണെന്നും, എണ്ണ കമ്പനികള്‍ക്ക് കൊള്ളലാഭമുണ്ടാക്കിക്കൊടുക്കാനാണിതെന്നുമുള്ള പ്രതിപക്ഷ ആരോപണം മാധ്യമങ്ങള്‍ ഏറ്റുപിടിക്കുകയും ചെയ്യുന്നു. നേപ്പാള്‍, ശ്രീലങ്ക മുതലായ അയല്‍ രാജ്യങ്ങളില്‍ ഇന്ധനവില ഇന്ത്യയെക്കാള്‍ വളരെ കുറവാണെന്ന് പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും ചിലര്‍ ശ്രമിക്കുകയുണ്ടായി. രാജ്യ തലസ്ഥാനത്ത് സൈക്കിള്‍ യാത്രയും മറ്റും നടത്തി ജനശ്രദ്ധയാകര്‍ഷിക്കാനുള്ള ശ്രമങ്ങളും പ്രതിപക്ഷം നടത്തി. കഴിയാവുന്നവിധമൊക്കെ ജനക്ഷേമ ഭരണം കാഴ്ചവയ്‌ക്കുന്ന മോദി സര്‍ക്കാരിനെ അടിക്കാനുള്ള വടിയായി ഇന്ധന വിലവര്‍ധന ഉപയോഗിക്കാന്‍ കഴിയുന്നതില്‍ കോണ്‍ഗ്രസ്സ് നേതൃത്വം കുറച്ചൊന്നുമല്ല ആഹ്ലാദം കൊള്ളുന്നത്. കോണ്‍ഗ്രസ്സിന്റെ സഖ്യകക്ഷികളും ഒപ്പം ചേര്‍ന്ന് രംഗം കൊഴിപ്പിക്കുകയുണ്ടായി. എന്നാല്‍ ഇതിനു പിന്നിലെ വഞ്ചന കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ തുറന്നുകാട്ടിയിരിക്കുകയാണ്.  

എന്തുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് നികുതി കുറയ്‌ക്കാത്തതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ധനമന്ത്രി ഈ വെളിപ്പെടുത്തല്‍ നടത്തിയത്. കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ പത്ത് വര്‍ഷം കേന്ദ്രം ഭരിച്ച യുപിഎ സര്‍ക്കാര്‍ 2013 ല്‍ പെട്രോള്‍ കമ്പനികള്‍ക്കുവേണ്ടി ഓയില്‍ ബോണ്ടുകള്‍ ഇറക്കിയതിന്റെ ബാധ്യത തീര്‍ക്കാനുള്ളതുകൊണ്ടാണ് ആഗ്രഹമുണ്ടായിരുന്നിട്ടും പെട്രോളിനും ഡീസലിനും വില കുറയ്‌ക്കാനാവാത്തതെന്നാണ് നിര്‍മല സീതാരാമന്‍ പറഞ്ഞത്. ഇന്ധനം വിലകുറച്ചു നല്‍കുന്നതിന്റെ നഷ്ടം നികത്താന്‍ സബ്‌സിഡി നല്‍കുന്നതിനു പകരമായാണ് 1.4 ലക്ഷം കോടിയുടെ ഓയില്‍ ബോണ്ടുകള്‍ മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ ഇറക്കിയത്. ഇതിന് കഴിഞ്ഞ ഏഴ് സാമ്പത്തിക വര്‍ഷങ്ങളില്‍ പ്രതിവര്‍ഷം 9000 കോടി രൂപയിലധികമാണ് മോദി സര്‍ക്കാര്‍ പലിശയായി നല്‍കിയത്. ഇങ്ങനെയൊരു ബാധ്യത സര്‍ക്കാരിനില്ലായിരുന്നുവെങ്കില്‍ ഇന്ധന വിലയില്‍ ഇളവു നല്‍കാനാവുമായിരുന്നുവെന്നും  നിര്‍മല സീതാരാമന്‍ വ്യക്തമാക്കുകയുണ്ടായി. മോദി സര്‍ക്കാര്‍ പെട്രോള്‍ കമ്പനികളെ പ്രീണിപ്പിക്കുന്നു എന്നു കുറ്റപ്പെടുത്തുന്നവരാണ് ഓയില്‍ ബോണ്ടിറക്കി ജനങ്ങളോട് കടുത്ത വഞ്ചന കാണിച്ചത്. ഇത് നിഷേധിക്കാനാവാതെ പ്രതിക്കൂട്ടിലായ കോണ്‍ഗ്രസ്സ് കേന്ദ്രസര്‍ക്കാര്‍ ഓയില്‍ ബോണ്ടിന് പലിശ നല്‍കിയിട്ടില്ല എന്നു പറഞ്ഞ് വീണ്ടും ജനങ്ങളെ കബളിപ്പിക്കാനാണ് നോക്കുന്നത്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ കനത്ത പരാജയത്തെ തുടര്‍ന്ന് മകന്റെ പകരക്കാരിയായി കോണ്‍ഗ്രസ്സിന്റെ ഇടക്കാല അധ്യക്ഷ പദവി ഏറ്റെടുത്ത സോണിയ ഇന്ധനവില അടിയന്തരമായി കുറയ്‌ക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി മോദിക്ക് കത്തെഴുതിയിരുന്നു. പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്ന് കത്തില്‍ കുറ്റപ്പെടുത്തുകയുണ്ടായി. അതേസമയം കോണ്‍ഗ്രസ്സ് ഭരിക്കുന്ന പഞ്ചാബിലെയും രാജസ്ഥാനിലെയും സംസ്ഥാന സര്‍ക്കാരുകള്‍ ചുമത്തുന്ന ഇന്ധനനികുതി കുറച്ചില്ലെന്നു മാത്രമല്ല വന്‍തോതില്‍ വര്‍ധിപ്പിക്കുകയും ചെയ്തു. ഇതു വേണ്ടെന്ന് വച്ച് ജനങ്ങളെ സഹായിക്കണമെന്ന് ഒരു കോണ്‍ഗ്രസ്സ്  നേതാവും ആവശ്യപ്പെട്ടില്ല. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ വിശദമായി ചര്‍ച്ച നടത്തി ഇന്ധന വിലയുടെ കാര്യത്തില്‍ തീരുമാനമെടുക്കാമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറയുന്നതിലാണ് പ്രശ്‌ന പരിഹാരം കിടക്കുന്നത്. പെട്രോളും ഡീസലും ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവന്നാല്‍ വലിയതോതില്‍ വില കുറയ്‌ക്കാനാവും. പെട്രോള്‍ ലിറ്ററിന് 75 രൂപയ്‌ക്കും ഡീസല്‍ 68 രൂപയ്‌ക്കും നല്‍കാനാവുമെന്നാണ് ഒരു കണക്ക്. ഇതിന് സന്നദ്ധമാണെന്ന് കേന്ദ്രസര്‍ക്കാര്‍ നിരവധി തവണ വ്യക്തമാക്കിയിട്ടുള്ളതുമാണ്. എന്നാല്‍ കേരളം ഭരിക്കുന്ന ഇടതുമുന്നണി സര്‍ക്കാരോ പ്രതിപക്ഷം അധികാരത്തിലുള്ള മറ്റു സംസ്ഥാനങ്ങളോ ഇതിനു തയ്യാറല്ല. ഇതാണ് മറ്റൊരു കാപട്യം. ഇന്ധന വിലയുടെ കാര്യത്തില്‍ ആരാണ് ജനങ്ങളെ വഞ്ചിക്കുന്നതെന്നും ചൂഷണം ചെയ്യുന്നതെന്നും ഇതില്‍നിന്ന് വ്യക്തമാണല്ലോ.

Tags: congressപെട്രോള്‍ഇന്ധനവില
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസില്‍ പിണറായിക്ക് അനുകൂല നിലപാടെടുത്ത സര്‍ക്കാര്‍ നിലപാടില്‍ കോണ്‍ഗ്രസില്‍ ഭിന്നത

ഇന്‍ഡി മുന്നണി സുപ്രീം കോടതിയിലേക്ക് നടത്തിയ മാര്‍ച്ചിനിടെ കര്‍ണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാറിന്റെ കോളറില്‍ പിടിച്ചുവലിക്കുന്ന രാഹുല്‍ ഗാന്ധി
Vicharam

തലമുറകളുടെ തലക്കനം

Kerala

ചിറയിന്‍കീഴിലെ കോണ്‍ഗ്രസില്‍ തമ്മിലടി രൂക്ഷം, രമ്യ ഹരിദാസിനെ പ്രമേയം പാസാക്കി മണ്ഡലം കമ്മിറ്റികള്‍

India

“ധൈര്യമുണ്ടെങ്കിൽ അഖിലേഷ് യാദവ് ഇല്ലാതെ റായ്ബറേലിയിൽ ജയിക്കൂ ” : രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് രാജ്‌നാഥ് സിംഗ്

India

അരാജകത്വം പടർത്താൻ രാഹുൽ ഗാന്ധിയുടെ നീക്കം; ബംഗ്ലാദേശിലേതുപോലെയുള്ള ഭരണമാറ്റം കോൺഗ്രസ് ലക്ഷ്യമിടുന്നു: രാജ്‌നാഥ് സിംഗ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.