Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

കൊവിഡിന് ആയുര്‍വ്വേദം ഫലപ്രദം; പക്ഷെ കേരളത്തിന് വേണ്ട

വളരെ വൈകിയാണെങ്കിലും കേരള സര്‍ക്കാര്‍ സമ്മതിച്ചു; കൊവിഡ് ചികിത്സയില്‍ ആയുര്‍വ്വേദം തികച്ചും ഫലപ്രദമാണ് എന്ന സത്യം. അതും കെ.കെ.രമയുടെ ചോദ്യത്തിന് ഉത്തരമായി, ആരോഗ്യവകുപ്പ് മന്ത്രി നിയമസഭയില്‍ പറഞ്ഞതാണ് ഈ വിവരം. കൊവിഡിന്റെ ആരംഭ ദശയില്‍, രോഗികളെ നോക്കാന്‍ പോലും ആയുര്‍വേദ ഡോക്ടര്‍മാരെ അനുവദിക്കാതിരുന്ന കേരള സര്‍ക്കാര്‍, കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് പ്രതിരോധ ശേഷി ലഭിക്കുവാന്‍ ആയുര്‍വ്വേദം ഉപയോഗിക്കാം എന്ന തലത്തിലേക്കെത്തി.ആരോഗ്യ വകുപ്പിന് ഫണ്ടുകള്‍ അനുവദിച്ചപ്പോള്‍, ആയുര്‍വേദ വകുപ്പിന് പ്രത്യേക ഫണ്ടുകള്‍അനുവദിച്ചില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2021, 05:00 am IST
inArticle

ഡോ.എം.പി.മിത്ര

വളരെ വൈകിയാണെങ്കിലും കേരള സര്‍ക്കാര്‍ സമ്മതിച്ചു; കൊവിഡ് ചികിത്സയില്‍ ആയുര്‍വ്വേദം തികച്ചും ഫലപ്രദമാണ് എന്ന സത്യം. അതും കെ.കെ.രമയുടെ ചോദ്യത്തിന് ഉത്തരമായി, ആരോഗ്യവകുപ്പ് മന്ത്രി നിയമസഭയില്‍ പറഞ്ഞതാണ് ഈ വിവരം. കൊവിഡിന്റെ ആരംഭ ദശയില്‍, രോഗികളെ നോക്കാന്‍ പോലും ആയുര്‍വേദ ഡോക്ടര്‍മാരെ അനുവദിക്കാതിരുന്ന കേരള സര്‍ക്കാര്‍, കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് പ്രതിരോധ ശേഷി ലഭിക്കുവാന്‍ ആയുര്‍വ്വേദം ഉപയോഗിക്കാം എന്ന തലത്തിലേക്കെത്തി.ആരോഗ്യ വകുപ്പിന് ഫണ്ടുകള്‍ അനുവദിച്ചപ്പോള്‍, ആയുര്‍വേദ വകുപ്പിന് പ്രത്യേക ഫണ്ടുകള്‍അനുവദിച്ചില്ല.  

ഭാരതീയ ചികിത്സാ വകുപ്പിലെ മെഡിക്കല്‍ ഓഫീസര്‍മാരും, കഴിഞ്ഞ 63 വര്‍ഷമായി നിരന്തരം പ്രവര്‍ത്തിക്കുന്ന വകുപ്പിലെ സംഘടനയായ, കേരള സ്റ്റേറ്റ് ഗവ.ആയുര്‍വ്വേദ മെഡിക്കല്‍ ഓഫീസേഴസ് അസോസിയേഷനും ആ ദൗത്യം ഏറ്റെടുത്തു. ഭേഷജം,അമൃതം,പുനര്‍ജനി തുടങ്ങിയ പ്രത്യേക ക്ലിനിക്കുകളിലൂടെ ആയുര്‍വേദ ഔഷധങ്ങള്‍ കൊവിഡ് രോഗികള്‍ക്ക് നല്‍കി. ഭേഷജത്തിലൂടെ 3,97,088 പേര്‍ക്കും, അമൃതം പദ്ധതിയിലൂടെ 8,09,756 പേര്‍ക്കും, പുനര്‍ജ്ജനിയിലൂടെ 5,24,774 പേര്‍ക്കും ഔഷധങ്ങള്‍ നല്‍കി. കഴിഞ്ഞ വര്‍ഷം മെയ് 21 മുതല്‍ ജൂലൈ 4 വരെ കൊവിഡിന്റെ വിവിധ ഘട്ടങ്ങളില്‍ ഉണ്ടായിരുന്നവര്‍ക്ക് ഔഷധം നല്‍കിയാണ് പ്രസ്തുത പഠനം നടത്തിയത്.

ആയുര്‍വേദ ഔഷധങ്ങള്‍ ഉപയോഗിച്ചവരില്‍ 0.34 ശതമാനംപേര്‍ക്കു മാത്രമാണ് നിരീക്ഷണ കാലയളവില്‍ കൊവിഡ് പോസിറ്റീവായത്. അവര്‍ക്കു തന്നെ പെട്ടെന്ന് രോഗശമനം ഉണ്ടാവുകയും അനുബന്ധ ബുദ്ധിമുട്ടുകളായ ശ്വാസകോശ, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഒന്നും അനുഭപ്പെട്ടില്ല എന്നതും ശ്രദ്ധേയമാണ്. കൊടുക്കുന്ന മരുന്നുകളില്‍ പ്രധാനപ്പെട്ട ഒന്ന് പനി , ചുമ, ശ്വാസം മുട്ടല്‍ , ഹൃദ്രോഗം എന്നിവയ്‌ക്ക് ഒരേപോലെ പ്രയോജനപ്പെടുന്ന ഒരു ഔഷധക്കൂട്ടാണ്.  ഈ യോഗം (ഫോര്‍മുല) മനുഷ്യോല്പത്തിയോടൊപ്പം തന്നെ പഴക്കം ഉള്ള ഒരു ആയുര്‍വേദ ഔഷധമാണ്; സാധാരണ ജലദോഷത്തിനും ആയിരക്കണക്കിന് വര്‍ഷങ്ങളായി കൊടുത്തു വരുന്നതുമാണ്. കൊവിഡ് ചികിത്സയ്‌ക്ക് ഭേഷജം എന്ന പദ്ധതിയിലൂടെ 2020 ഡിസംബര്‍ ഒന്ന് മുതല്‍ 2021 ജനുവരി 15 വരെ മറ്റൊരു പഠനം കൂടി നടന്നു 9855 കൊവിഡ് രോഗികളില്‍ 95.87 ശതമാനം പേര്‍ക്കും മറ്റു പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലാതെ സുഖമായി. ആയുര്‍വേദ ഔഷധങ്ങളുടെ ഉപയോഗം മൂലം ഔഷധജന്യമായ പ്രതിപ്രവര്‍ത്തന പ്രശ്‌നങ്ങള്‍ ഒന്നും കണ്ടെത്താനായില്ല എന്നത് ഈ ഔഷധങ്ങളുടെ  ഫലപ്രാപ്തിയെ പ്രതിഫലിപ്പിക്കുന്നു.

ഇന്ത്യയില്‍ രോഗികളുടെ മരണനിരക്ക് കുറയ്‌ക്കുന്നതിനു സഹായിച്ചതില്‍ ഏറ്റവും വലിയ ഘടകം ആയുഷ് ഇടപെടലുകള്‍ ആണ് എന്ന് തെളിയിച്ചിട്ടുണ്ട്. ഈ വിസ്മയകരമായ വിജയം, ആഗോള ശ്രദ്ധ പിടിച്ചു പറ്റിയിട്ടുമുണ്ട്. ആയുര്‍വേദ രീതികളെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്താന്‍ ലോകാരോഗ്യ സംഘടന ഇന്ത്യയിലേക്ക് തിരിയുന്നതിന്റെ കാരണവും ഇതുതന്നെ. 80,000 ദില്ലി പോലീസ് ഉദ്യോഗസ്ഥരെക്കുറിച്ച് ആയുഷ് മന്ത്രാലയം ഒരു പ്രൊഫൈല്‍ ആക്സസ് പഠനം നടത്തി. അവര്‍ക്ക് 2020 മെയ് 20 മുതല്‍ ജൂലൈ 19 വരെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന ആയുര്‍ രക്ഷാ കിറ്റുകള്‍ നല്‍കി. അവരെ ഒരു മാസത്തേക്ക് നിരീക്ഷിച്ചു. തല്‍ഫലമായി, കൊവിഡ് വ്യാപനം നാല് മടങ്ങ് കുറഞ്ഞുവെന്ന വിവരം ആയുഷ് മന്ത്രാലയം പുറത്തു വിട്ടിട്ടുണ്ട്. എയിംസിലെ 50 കിടക്കകളുള്ള ഒരു കൊവിഡ് കെയര്‍ സെന്റര്‍ ആയുഷ് മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവിടെ 250 കൊവിഡ് രോഗികളെ രണ്ടര മാസത്തിനുള്ളില്‍ സുഖപ്പെടുത്തി. ദേശീയ ശരാശരി അണുബാധ നിരക്കായ ആറ് ശതമാനത്തില്‍ നിന്ന് പൂജ്യമായി.   ദില്ലിയിലെ കണ്ടെയ്ന്‍മെന്റ് സോണുകളിലുള്ള 30,000 പേരെക്കുറിച്ച് ആയുഷ് മന്ത്രാലയം നടത്തിയ മറ്റൊരു പഠനം കൊവിഡ് ചികിത്സയില്‍ ആയുര്‍വേദത്തിന്റെ വിസ്മയകരമായ ഫലപ്രാപ്തിയെ കാണിക്കുന്നുവെന്ന് ആയുഷ് മന്ത്രാലയം പറയുന്നു.  

അശ്വഗന്ധ എന്ന ഔഷധം ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പ്രാഥമികമായി കണ്ടെത്തിയിരുന്നു. കൂടുതല്‍ പഠനത്തിനായി ഇന്ത്യയും ബ്രിട്ടനും ചേര്‍ന്ന് സംയുക്ത ഗവേഷണത്തിന് ധാരണയായിട്ടുണ്ട്

ഈ പഠനങ്ങളില്‍ പലതിന്റെയും കണക്കുകള്‍ കഴിഞ്ഞ വര്‍ഷം തന്നെ കേരള സര്‍ക്കാരിന് കിട്ടിയിരുന്നുവെങ്കിലും അവയെല്ലാം തീര്‍ത്തും അവഗണിക്കപ്പെട്ടു. കൊവിഡിന് എതിരെ ആയുര്‍വ്വേദം ഫലപ്രദമാണെന്ന് സര്‍ക്കാര്‍ സമ്മതിച്ചു; പക്ഷെ ഇവിടെ കേരളത്തില്‍ വേണ്ട എന്ന സര്‍ക്കാര്‍ നയം മനുഷ്യര്‍ക്കുവേണ്ടിയോ അതോ മറ്റാര്‍ക്കെങ്കിലും വേണ്ടിയോ?

Tags: ayurveda
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആരോഗ്യകരമായ ഭാവിക്ക് ആയുര്‍വേദം

Kerala

കേരളത്തിലെ ആയുര്‍വേദ ചികിത്സയിലും ക്ഷേത്രദര്‍ശനത്തിലും മനം മയങ്ങി പവന്‍ കല്യാണ്‍

Health

‘പഞ്ചകം’; അഞ്ച് വിളകൾ കൊണ്ട് പോഷകസമൃദ്ധമായ ഒരു അടുക്കളത്തോട്ടം

Samskriti

വയോജന രോഗങ്ങള്‍ പരിഹരിക്കാന്‍ ആയുര്‍വേദം

Samskriti

വാര്‍ദ്ധക്യത്തിന് രസായന ചികിത്സ

പുതിയ വാര്‍ത്തകള്‍

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.