Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

74 വര്‍ഷത്തിന് ശേഷം ഉറക്കമുണരുന്ന കമ്യൂണിസ്റ്റുകള്‍; 1920 മുതല്‍ 1946 വരെ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് നടത്തിയിരുന്നത്

പാര്‍ട്ടി രൂപീകരിച്ച 1920 മുതല്‍ 1946 വരെ പാര്‍ട്ടി രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് നടത്തിയിരുന്നത്. പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഭരണം പിടിച്ചെടുക്കാനും സര്‍വ്വാധിപത്യം സ്ഥാപിക്കാനും മാത്രമാണ് പാര്‍ട്ടി ശ്രമിച്ചിരുന്നത്. ഇതെല്ലാം ചരിത്രരേഖകളിലുള്ളതാണ്; വസ്തുതകളാണ്. സഖാക്കള്‍ നിഷേധിച്ചതുകൊണ്ടുമാത്രം 1920 മുതല്‍ 1947 വരെ നടത്തിയ ദേശദ്രോഹ പ്രവൃത്തികളെ ജനമനസ്സുകളില്‍ നിന്നും മായ്ച്ചുകളയാന്‍ സാധ്യമല്ല.

ഡോ. ഇ. ബാലകൃഷ്ണന്‍ by ഡോ. ഇ. ബാലകൃഷ്ണന്‍
Aug 11, 2021, 05:39 am IST
in Main Article

ഇന്ത്യ 1947 ആഗസ്റ്റ് 15 ന് സ്വതന്ത്രയായ ശേഷം എന്തു ചെയ്യേണ്ടൂ എന്നറിയാതെ ഒരു ദിവസം സ്വാതന്ത്ര്യം കമ്യൂണിസ്റ്റുകള്‍ ആഘോഷിച്ചിരുന്നു. പക്ഷേ അന്നുതന്നെ ഇന്ത്യ സ്വതന്ത്രയല്ല എന്നഭിപ്രായം ഭൂരിപക്ഷം നേതാക്കള്‍ക്കുമുണ്ടായിരുന്നുവെങ്കിലും അല്‍പ്പം സൂര്യവെളിച്ചം തലയില്‍ കയറിത്തുടങ്ങിയിരുന്ന പാര്‍ട്ടി സെക്രട്ടറി പി.സി. ജോഷിയുടെ നിര്‍ബന്ധപ്രകാരമായിരുന്നു ആ ആഘോഷം. പിന്നീട് ജോഷിയെ പുറത്താക്കി കമ്യൂണിസ്റ്റുകള്‍ പകരം വീട്ടി. പിന്നീട് ഒരിക്കലും സ്വാതന്ത്ര്യദിനം ആഘോഷിച്ചിരുന്നില്ല.

1947 നും ശേഷം, 1955 വരെ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചോ എന്നും ഇന്ത്യ ബ്രിട്ടീഷ് കോളനി തന്നെയാണോ അതോ അമേരിക്കന്‍ കോളനിയാണോ എന്നും കമ്യൂണിസ്റ്റുകള്‍ തര്‍ക്കിച്ചുകൊണ്ടിരുന്നു. സ്വാതന്ത്ര്യദിനത്തില്‍ പ്രതിഷേധദിനമാചരിക്കണോ അതോ ദേശീയ പതാക ഉയര്‍ത്തണോ എന്നും തര്‍ക്കിച്ചതായി സമുന്നത കമ്യൂണിസ്റ്റ് നേതാവായിരുന്ന ഡോ. ജി. അധികാരി രേഖപ്പെടുത്തിയിട്ടുണ്ട്.(Dr.G. Adhikari, Communist Party and India’s Path to National Regeneration and Socialism, 1964, Page130) 1956 ലെ പാലക്കാട് പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ദേശീയ സ്വാതന്ത്ര്യം അംഗീകരിച്ചെങ്കിലും (മേലുദ്ധരിച്ച ഗ്രന്ഥം പേജ് 134) പാര്‍ട്ടി സ്വാതന്ത്ര്യദിനമാഘോഷിക്കാന്‍ മടിച്ചു നിന്നു.

1920 ഒക്‌ടോബര്‍ 17 നാണ് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി താഷ്‌കന്റില്‍ വെച്ചു  രൂപീകരിച്ചത്. സംഘടിപ്പിക്കപ്പെട്ടത്. ഇത് കമ്യൂണിസ്റ്റ് ഇന്റര്‍നാഷണല്‍ അംഗീകരിച്ചിട്ടുമുണ്ട്. പക്ഷേ ഈ സംഭവത്തിനും രണ്ട് മാസം മുന്‍പ് 1920 ജൂലായ് 19 മുതല്‍ ആഗസ്റ്റ് 7 വരെ മോസ്‌കോവിലും പെട്രോഗ്രാഡിലുമായി കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ രണ്ടാം കോണ്‍ഗ്രസ്സ് നടന്നിരുന്നു. ഈ കോണ്‍ഗ്രസ്സില്‍ വച്ച് ലെനിന്‍ നേരിട്ട് എഴുതി ഉണ്ടാക്കിയ ”കൊളോണിയല്‍ തീസിസ്” എന്ന രേഖ പാസ്സാക്കിയിരുന്നു. ഈ രേഖയിലും അതിന് മുന്‍പ് ഇന്ത്യയില്‍ നിന്നു (ഔദ്യോഗികമായി മെക്‌സിക്കോവില്‍നിന്ന്) കോണ്‍ഗ്രസ്സില്‍ പങ്കെടുത്ത എം.എന്‍. റോയിയുമായുള്ള ചര്‍ച്ചയിലും ഉരുത്തിരിഞ്ഞുവന്ന പാര്‍ട്ടിലൈന്‍ ഇപ്രകാരമായിരുന്നു:

1. ഗാന്ധി ബഹുജനസംഘടനകളുടെ പ്രചോദകനും നേതാവുമെന്ന നിലയില്‍ വിപ്ലവകാരിയായ നേതാവാണ് (M.N. Roy Memoirs, Bombay, 1964, Page 374)

2. ദേശീയ സ്വാതന്ത്ര്യസമരത്തെ (ഉദാഹരണമായി ഇന്ത്യയില്‍നിന്നുള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനെ) പിന്താങ്ങണം.

3. ദേശീയ സ്വാതന്ത്ര്യസമരത്തിന് കമ്യൂണിസ്റ്റ് നിറംകൊടുക്കരുത് (എന്നുവച്ചാല്‍ ദേശീയ സ്വാതന്ത്ര്യമായിരിക്കണം ലക്ഷ്യം, കമ്യൂണിസം സ്ഥാപിക്കലായിരിക്കരുത്) (ലെനിന്‍)

വ്യക്തമായ നിര്‍ദ്ദേശങ്ങളായിരുന്നു ഇവ. റോയി അതു നടപ്പാക്കിയില്ലെന്നു മാത്രമല്ല, അതിന് വിപരീതമായി കോണ്‍ഗ്രസ്സിനെ ആക്രമിക്കാനും  ദുഷ്‌കീര്‍ത്തിപ്പെടുത്താനും അട്ടിമറിക്കാനും ശ്രമിച്ചു. “”Masses of India” “”Vanguard of Indian Independence’‘ തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലൂടെ ഇന്ത്യയുടെ ദേശീയപ്രസ്ഥാനമായിരുന്ന കോണ്‍ഗ്രസ്സിനും ഗാന്ധിജിക്കുമെതിരായി റോയി ശ്രമിച്ചു. ഈ പ്രസിദ്ധീകരണങ്ങളെല്ലാം കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ മനുഷ്യവിഭവങ്ങളും ധനവും ഉപയോഗിച്ചാണ്   റോയി നടത്തിയത്.  1924 ല്‍ നടന്ന കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ അഞ്ചാം കോണ്‍ഗ്രസില്‍, കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ  നയങ്ങളല്ല റോയി നടപ്പിലാക്കുന്നതെന്ന് വിമര്‍ശിച്ചിരുന്നു (ഡോ. ജി.അധികാരി, Documents of the History of the Communist Party of India, Volume2, page 350) 1928 ലാണ് കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ ആറാം കോണ്‍ഗ്രസ്സ് ചേരുന്നത്.  അപ്പോഴേക്കും റഷ്യാ ആധിപത്യം സ്റ്റാലിന്‍ കയ്യടക്കിയിരുന്നു. ഈ കോണ്‍ഗ്രസ്സില്‍ വച്ച്  നേരത്തെ ലെനിന്‍ നല്‍കിയിരുന്ന വ്യക്തമായ മാര്‍ഗ്ഗരേഖയ്‌ക്ക് വിരുദ്ധമായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനെ ആക്രമിക്കുന്ന ഒരു പാര്‍ട്ടി ലൈന്‍ കമ്യൂണിസ്റ്റ് ഇന്റര്‍നാഷണല്‍  സ്വീകരിച്ചു. പുതിയ സമീപനമനുസരിച്ച് ഗാന്ധി ”ബ്രിട്ടീഷ് ഏജന്റായി” വിലയിരുത്തപ്പെട്ടു. (Jane Degras,(Ed) Communist International, Documents, Volume 2, Page 528)

എന്നാല്‍ 1950 കളുടെ അവസാനം വരെ ലെനില്‍ ഗാന്ധിജിയെ വിപ്ലവകാരിയായി കണ്ടതും ദേശീയ സ്വാതന്ത്ര്യസമരത്തെ പിന്താങ്ങാന്‍ ലെനിന്‍ പറഞ്ഞിരുന്നു എന്ന കാര്യവും ഇന്ത്യയിലെ കമ്യൂണിസ്റ്റുകള്‍ക്ക് അജ്ഞാതമായിരുന്നു. (കെ.ദാമോദരന്‍, താരിക്ക് അലിയുമായി നടത്തിയ ഇന്റര്‍വ്യൂ, New Left Review, London) ഈ വസ്തുത ശരിവച്ച ദാമോദരന്‍ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളിലൊരാളായിരുന്നു. 1937 ല്‍ രൂപീകരിച്ച കേരള സംസ്ഥാന  കമ്മിറ്റിയില്‍  അംഗവുമായിരുന്നു.

1991 ല്‍ അച്യുതമേനോന്റെ മരണശേഷം, ടി.എന്‍. ജയചന്ദ്രന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ അച്യുതമേനോനെഴുതിയ ഒരു ലേഖനം പ്രസിദ്ധീകരിക്കുകയുണ്ടായി. ഈ ലേഖനത്തില്‍ സ്വാതന്ത്ര്യസമരത്തോടുള്ള കമ്യൂണിസ്റ്റ് നയത്തെക്കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഗാന്ധിജിയെക്കുറിച്ച് കമ്യൂണിസ്റ്റുകാര്‍ വളരെയധികം എതിര്‍ പ്രചാരണം നടത്തിയിട്ടും അദ്ദേഹം കാട്ടിയ മാര്‍ഗ്ഗത്തിലൂടെ നമുക്ക് സ്വാതന്ത്ര്യം കിട്ടിയ കാര്യം അദ്ദേഹം അംഗീകരിക്കുന്നു. (മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഒക്‌ടോബര്‍ 13, 1991)

1935 ല്‍ കമ്യൂണിസ്റ്റുകാരുടെ ”ഒരേ ഒരു പിതൃരാജ്യമായ” സോവിയറ്റ് റഷ്യ ജര്‍മ്മനിയാല്‍ ആക്രമിക്കപ്പെടുമെന്നും സഖാക്കള്‍ ഭയന്നു. ഇതിനെ തുടര്‍ന്ന് 1936 ല്‍ ”സാമ്രാജ്യത്വത്തിനെതിരായ ഐക്യമുന്നണി” എന്നൊരു നയം ആവിഷ്‌കരിക്കപ്പെട്ടു. 1936 ല്‍ രണ്ടാം ലോക മഹായുദ്ധം ആരംഭിക്കുന്നതുവരെ ഈ നയം നിലനിന്നു. ഈ നയപരിപാടി നടപ്പിലാക്കിയിരുന്ന കാലത്താണ് കേരളത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം രൂപീകരിക്കപ്പെട്ടതും അവര്‍ കോണ്‍ഗ്രസ്സിനുള്ളില്‍ കടന്ന് കെപിസിസി നേതൃത്വം പിടിച്ചടക്കിയതും. ഈ കാലയളവില്‍ കോണ്‍ഗ്രസ്സ് കേഡര്‍മാരെ ഗാന്ധിവിരുദ്ധ സ്റ്റാലിനിസ്റ്റ് പ്രത്യയശാസ്ത്രത്തില്‍ പരിശീലിപ്പിച്ചു സഖാക്കളാക്കി മാറ്റി. ഇപ്രകാരം കോണ്‍ഗ്രസ്സ് സംഘടനയെ ഉള്ളില്‍നിന്ന് തകര്‍ത്തു. 1939 ല്‍ സ്റ്റാലിന്‍-ഹിറ്റ്‌ലര്‍ ഉടമ്പടി ഉണ്ടായശേഷമാണ് രണ്ടാം ലോകമഹായുദ്ധം ആരംഭിക്കുന്നത്. സ്റ്റാലിനും  ഹിറ്റ്‌ലറും ഒന്നിച്ച് പോളണ്ടിനെ ആക്രമിച്ച് ആ രാജ്യം പങ്കിട്ടെടുത്തു. 1941 ജൂണ്‍ 22-ാം തീയതി ഹിറ്റ്‌ലര്‍ റഷ്യയെ ആക്രമിച്ചു. തുടര്‍ന്ന് 1941 ഡിസംബര്‍ മാസത്തിലാണ് (Subodh Ray (ED) Communism in India. 1985, 26167) കമ്യൂണിസ്റ്റ് പാര്‍ട്ടി ”ജനകീയയുദ്ധ”മെന്ന പുതിയ മുദ്രാവാക്യവുമായി ബ്രിട്ടീഷ് ഗവണ്‍മെന്റുമായി പരസ്യമായി സഖ്യത്തിലാവുകയും  ദേശീയ പ്രസ്ഥാനത്തെ ഒറ്റുകൊടുക്കുകയും ചെയ്തത്.  1943 ആഗസ്റ്റ് 8 ന് പ്രസിദ്ധീകരിച്ച ‘ദേശാഭിമാനി’യില്‍ സുഭാഷ് ചന്ദ്രബോസിനെ വിശേഷിപ്പിച്ചിരുന്നത് ആ കാലത്ത് പാര്‍ട്ടി നടപ്പിലാക്കിയിരുന്ന ദേശദ്രോഹ നടപടികളുടെ വ്യക്തമായ ചിത്രം നല്‍കുന്നുണ്ട്. ”നമ്മുടെ നേതാവല്ല, ചെറ്റ ജപ്പാന്‍കാരുടെ കാല്‍നക്കി” എന്നാണ് സുഭാഷ് ചന്ദ്രബോസിനെ വിളിച്ചത്. അക്കാലത്ത് പ്രസിദ്ധീകരിച്ച ദേശാഭിമാനി വാരികയില്‍, ഉജ്ജ്വല നേതാവായിരുന്ന ജയപ്രകാശ് നാരായണനേയും രാജ്യദ്രോഹിയായി ചിത്രീകരിച്ചിരുന്നു. പാര്‍ട്ടിയെ പരസ്യമായി ബ്രിട്ടീഷുകാര്‍ക്ക് ഒറ്റുകൊടുത്തിരുന്ന ഒരു രാഷ്‌ട്രീയ പ്രസ്ഥാനവും ഇത്ര നിര്‍ലജ്ജം അക്കാലത്ത് പ്രവൃത്തിച്ചിരുന്നില്ല. അത്തരത്തില്‍ രാജ്യദ്രോഹിയായ ഒരു പാര്‍ട്ടിയാണ് ഇന്ന് സ്വാതന്ത്ര്യസമരത്തിന്റെ വാര്‍ഷികംകൊണ്ടാടുന്നത് എന്നത് വിചിത്രമാണ്.

1945 ല്‍ രണ്ടാം ലോകമഹായുദ്ധം കഴിയുകയും സമാധാനം കൈവരിക്കുകയും ഇന്ത്യയില്‍ സ്വാതന്ത്ര്യം  ചര്‍ച്ചാ വിഷയമാവുകയും ചെയ്തപ്പോള്‍ പാര്‍ട്ടി അവരുടെ രാജ്യദ്രോഹത്തിന്റെ മറ്റൊരു പതിപ്പാണ് ആവിഷ്‌കരിച്ചത്. ഇന്ത്യക്ക് 17 ഭരണഘടനാ നിര്‍മാണ സഭകള്‍ വേണമെന്ന് പാര്‍ട്ടി പരസ്യമായി ആവശ്യപ്പെട്ടു. ഇന്ത്യാ യൂണിയനില്‍ നിന്ന് വിട്ടുപോകാന്‍ ഈ സഭകള്‍ക്ക് അധികാരമുള്ളതായിരിക്കണമെന്നും പാര്‍ട്ടി ശഠിച്ചു. (Election Manifesto of the Communist Party of India, 1946) ഇപ്രകാരം 17 ഭരണഘടനാ നിര്‍മാണ സഭകള്‍ രൂപീകരിച്ചിരുന്നുവെങ്കില്‍ ഇന്ത്യയെന്ന രാജ്യം പോലും ഉണ്ടാകുമായിരുന്നില്ല.

അതായത് പാര്‍ട്ടി രൂപീകരിച്ച 1920 മുതല്‍ 1946 വരെ പാര്‍ട്ടി രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് നടത്തിയിരുന്നത്. പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഭരണം പിടിച്ചെടുക്കാനും സര്‍വ്വാധിപത്യം സ്ഥാപിക്കാനും മാത്രമാണ് പാര്‍ട്ടി ശ്രമിച്ചിരുന്നത്. ഇതെല്ലാം ചരിത്രരേഖകളിലുള്ളതാണ്; വസ്തുതകളാണ്. സഖാക്കള്‍ നിഷേധിച്ചതുകൊണ്ടുമാത്രം 1920 മുതല്‍ 1947 വരെ നടത്തിയ ദേശദ്രോഹ പ്രവൃത്തികളെ ജനമനസ്സുകളില്‍ നിന്നും മായ്ച്ചുകളയാന്‍ സാധ്യമല്ല. ചരിത്രരേഖകള്‍ നശിപ്പിക്കാനും സാധ്യമല്ല.

Tags: cpmIndependence Daynational flagദേശീയ പതാക
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എ.കെ.ജി. സെന്ററിന് ഭൂമി അനുവദിച്ചതുമായി ബന്ധപ്പെട്ട ഫയൽ കാണാനില്ലെന്ന് വിവരാവകാശരേഖ

Kerala

ബോംബേറ് കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതികള്‍ക്ക് സിപിഎമ്മിന്റെ സ്വീകരണം, പൊലീസിനെതിരെ മുദ്രാവാക്യം വിളി

Kerala

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ സിപിഎമ്മിന്റെ ബി ടീം, എന്‍ജിഒ യൂണിയന്‍ പ്രവര്‍ത്തകര്‍ കമ്മീഷനില്‍ നുഴഞ്ഞുകയറി : ബി ജെ പി

News

പിഡിപിയുടെ പിന്തുണ വാങ്ങുന്നുണ്ട്; മദനി നിരപരാധി; സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി പരസ്യമായി വാദിക്കുന്നു

Kerala

‘വിരട്ടിയാല്‍ വീട്ടില്‍ കയറി വികസനം പറയും”; സിപിഎം അക്രമികളെ മുട്ടുകുത്തിച്ച് മഹിളാമോര്‍ച്ചയുടെ പെണ്‍പുലികള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.