മിലാന് : മാര്‍പ്പാപ്പയ്ക്ക് അയച്ച തപാലില്‍ വെടിയുണ്ടകള്‍ സംഭവത്തില്‍ ഊര്‍ജ്ജിത അന്വേഷണം. തിങ്കളാഴ്ച മിലാനില്‍ വെച്ചാണ് മാര്‍പ്പാപ്പയ്ക്ക് ലഭിക്കുന്ന കത്തില്‍ നിന്നും വെടിയുണ്ടകള്‍ ലഭിക്കുന്നത്. വിഷയത്തില്‍ ഇറ്റാലിയന്‍ അര്‍ദ്ധ സൈനിക വിഭാഗത്തിനാണ് അന്വേഷണച്ചുമതല.
കഴിഞ്ഞ ദിവസം മാര്‍പ്പാപ്പയ്ക്കുള്ള കത്തുകള്‍ തരംതിരിക്കുന്നതിനിടെ തപാല്‍ ജീവനക്കാര്‍ക്ക് സംശയം ഉന്നതാധികാരികളുടെ ശ്രദ്ധയില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കത്തില്‍ നന്നും വെടിയുണ്ടകള്‍ കണ്ടെത്തിയത്. പിസ്റ്റളില്‍ ഉപയോഗിക്കുന്ന മൂന്ന് വെടിയുണ്ടകളാണ് തപാലില്‍ ഉണ്ടായിരുന്നത്.
അതേസമയം കത്ത് ഫ്രാന്‍സില്‍ നിന്നാണ് അയച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. തപാലിന് പുറത്ത് പേനകൊണ്ട് പോപ്പ്, വത്തിക്കാന്‍ സിറ്റി, സെന്റ് പീറ്റേഴ്സ് സ്ക്വയര്‍, റോം, എന്നാണ് വിലാസം രേഖപ്പെടുത്തിയിരിക്കുന്നത്. വത്തിക്കാനിലെ സാമ്പത്തിക പ്രവര്‍ത്തനത്തെക്കുറിച്ച് കത്തില്‍ പരാമര്‍ശമുണ്ട്. വിഷയത്തില്‍ വത്തിക്കാന്‍ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: