Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുന്‍ മുഖ്യമന്ത്രിക്ക് ക്യാബിനറ്റ് പദവി നല്‍കി കര്‍ണാടക സര്‍ക്കാര്‍; ഉടന്‍ പിന്‍വലിക്കണമെന്ന് ബി എസ് യെദിയൂരപ്പ; ബസവരാജ് ബൊമ്മെയ്‌ക്ക് കത്ത് നല്‍കി

കാബിനറ്റ് പദവിക്ക് ലഭിക്കുന്ന ശമ്പളം, സര്‍ക്കാര്‍ വാഹനം, ഔദ്യോഗിക താമസം തുടങ്ങിയവ ലഭ്യമാക്കുമെന്ന ഉത്തരവ് പിന്‍വലിക്കണമെന്നും മുന്‍ മുഖ്യമന്ത്രിക്ക് ലഭിക്കുന്ന സൗകര്യങ്ങള്‍ മാത്രം നല്‍കിയാല്‍ മതിയെന്നുമാണ് യെദിയൂരപ്പ കത്തിലൂടെ ആവശ്യപ്പെട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2021, 08:40 pm IST
inIndia

ബെംഗളൂരു: മുന്‍ മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പയ്‌ക്ക് ക്യാബിനറ്റ് പദവി അനുവദിച്ച് കര്‍ണാടക സര്‍ക്കാര്‍. ബസവരാജ് ബൊമ്മെ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നതുവരെ യെദ്യൂരപ്പയ്‌ക്ക് ക്യാബിനറ്റ് റാങ്ക് സൗകര്യങ്ങള്‍ തുടരുമെന്ന് സംസ്ഥാന പ്രോട്ടോക്കോള്‍ വിഭാഗം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. എന്നാല്‍ സര്‍ക്കാര്‍ തനിക്ക് അനുവദിച്ച കാബിനറ്റ് റാങ്ക് സൗകര്യങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്ക് യെദിയൂരപ്പ കത്തെഴുതി.  

കാബിനറ്റ് പദവിക്ക് ലഭിക്കുന്ന ശമ്പളം, സര്‍ക്കാര്‍ വാഹനം, ഔദ്യോഗിക താമസം തുടങ്ങിയവ ലഭ്യമാക്കുമെന്ന ഉത്തരവ് പിന്‍വലിക്കണമെന്നും മുന്‍ മുഖ്യമന്ത്രിക്ക് ലഭിക്കുന്ന സൗകര്യങ്ങള്‍ മാത്രം നല്‍കിയാല്‍ മതിയെന്നുമാണ് യെദിയൂരപ്പ കത്തിലൂടെ ആവശ്യപ്പെട്ടത്.

ഒരു മുന്‍മുഖ്യമന്ത്രിക്ക് ഇതാദ്യമായാണ് കര്‍ണാടകയില്‍ ക്യാബിനറ്റ് പദവിയിലുള്ള സൗകര്യങ്ങള്‍ നല്‍കുന്നത്. ശമ്പളത്തിന് പുറമേ മാസം ഒരു ലക്ഷം രൂപ വരെ വീട്ടുവാടക, ഗൃഹോപകരണങ്ങള്‍ വാങ്ങാന്‍ 10 ലക്ഷം രൂപ, പുതിയ വാഹനം വാങ്ങാന്‍ 21 ലക്ഷം, പ്രതിവര്‍ഷം 1000 ലിറ്റര്‍ ഇന്ധനം, വീട്ടിലും ഔഫീസിലും സൗജന്യ ടെലിഫോണ്‍ കണക്ഷന്‍ തുടങ്ങിയ നിരവധി അലവന്‍സുകളും സൗകര്യങ്ങളും കര്‍ണാടകയിലെ ക്യാബിനറ്റ് മന്ത്രിമാര്‍ക്കുണ്ട്.  

സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഇവയെല്ലാം ഇനിമുതല്‍ യെദിയൂരപ്പയ്‌ക്കും ലഭിക്കുമായിരുന്നു. നേരത്തെ മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്ക് ക്യാബിനറ്റ് പദവിയിലുള്ള സൗകര്യങ്ങള്‍ നല്‍കാന്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരും ശ്രമിച്ചിരുന്നു. എന്നാല്‍ ഇതുഫലം കണ്ടിരുന്നില്ല. സംസ്ഥാന ഭരണത്തില്‍ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കുന്ന ജൂലൈ 26നാണ് കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് യെദിയൂരപ്പ രാജിവെച്ചത്.തുടര്‍ന്ന്, ജൂലൈ 28ന് ബസവരാജ് ബൊമ്മൈ മുഖ്യമന്ത്രിയായി ചുമതലയേറ്റു.

Tags: bjpക്യാബിനറ്റ്ബസവരാജ് ബൊമ്മെകര്‍ണാടകbs yediyurappa
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരിൽ ശ്രീകൃഷ്ണ ജയന്തി ശോഭയാത്രയിൽ ഭാരതാംബയായി കൗൺസിലർ മുതാംസ് താഹയുടെ മകൾ നേഹ

Kerala

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

Kerala

മനുസ്മൃതി കത്തിക്കണമെന്ന് ആവശ്യപ്പെടുന്ന രാഹുൽ ഗാന്ധിക്ക് കാന്തപുരത്തിന്റെ പ്രസ്താവനയിൽ നിലപാടില്ല: എം.ടി രമേശ്

Kerala

റെയില്‍വേ വികസനം: തുറന്ന സംവാദത്തിന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ബിജെപി, കോണ്‍ഗ്രസുകാര്‍ ഉപവാസിണ്ടത് സോണിയയുടെ വസതിക്ക് മുന്നില്‍

News

എങ്കിൽ അയാൾ ഹിന്ദുവെന്നു വിളിക്കാൻ അർഹനല്ല: മോഹൻ ഭാഗവത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘മര്യാദയ്‌ക്ക് സംസാരിക്കണം’; കാന്തപുരത്തെ വിമര്‍ശിച്ചതില്‍ മുഖ്യമന്ത്രിക്ക് താക്കീതുമായി സമസ്ത മുഖപത്രം

ചിറയിൻകീഴിലെ കോൺഗ്രസ് സംഘർഷം: കർശന നടപടിക്കൊരുങ്ങി കെപിസിസി, അന്വേഷണ സമിതി ഇന്ന് മൊഴിയെടുക്കും

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

ഹിന്ദു പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ കമ്മിഷന്‍ വേണം; 9ന് സെക്രട്ടേറിയറ്റ് ധര്‍ണ

ബംഗാളില്‍ വിദ്യാഭ്യാസത്തിന് പുതിയ ദിശ; ഒരു വര്‍ഷത്തിനുള്ളില്‍ 1000 വിദ്യാഭാരതി സ്‌കൂളുകള്‍ തുടങ്ങാന്‍ സുവേന്ദു സര്‍ക്കാര്‍

മാഡിസന്‍ സ്‌ക്വയറില്‍ സംഘടിപ്പിച്ച 'യൂണിവേഴ്‌സല്‍ വണ്‍നെസ് സെലിബ്രേഷന്‍' എന്ന പരിപാടിയെ ഡോ. മോഹന്‍ ഭാഗവത് അഭിസംബോധന ചെയ്യുന്നു

അമേരിക്കയിലെ ആര്‍എസ്എസ് നിമിഷങ്ങള്‍

സണ്ണി എം. കപിക്കാടിന്റെ അയ്യപ്പ പരാമര്‍ശം; വിമര്‍ശനമല്ല, വിശ്വാസത്തിന്റെ അവഹേളനം

ദേശസുരക്ഷയും വിദേശ ഫണ്ടും

ഡോ. ഗണപതി റാവു- അറിവിന്റെയും സേവനത്തിന്റെയും പ്രതീകം

തൃശൂരിൽ വീണ്ടും അപകടം; അതിവേഗത്തിലെത്തിയ കാർ ബൈക്കിലിടിച്ച് മാതാപിതാക്കളും കുഞ്ഞും മരിച്ചു

മിസ് വേൾഡ് കിരീടം ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ ജൊഹെയ്റി മോളയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.