Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഹോക്കിതാരം ശ്രീജേഷിന് പുരസ്‌കാരം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ വൈകിപ്പോയെന്ന് പത്മിനി തോമസ്; സമൂഹമാധ്യമങ്ങളില്‍ കായികമന്ത്രിയ്‌ക്കും വിമര്‍ശനം

ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിന് സ്വര്‍ണ്ണമെഡല്‍ സമ്മാനിച്ച ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വൈകിപ്പോയെന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്‍റ് പത്മിനി തോമസ്. സമൂഹമാധ്യമങ്ങളിലും പിണറായി സര്‍ക്കാരിന്റെ തണുപ്പന്‍ പ്രതികരണത്തിനെതിരെ പരക്കെ വിമര്‍ശനം ഉയരുകയാണ്. ഇതിനോട് മുഖ്യമന്ത്രിയുടെയും കായികമന്ത്രിയുടെ മൗനവും വിമര്‍ശിക്കപ്പെടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2021, 07:52 pm IST
inKerala

തിരുവനന്തപുരം: ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിന് സ്വര്‍ണ്ണമെഡല്‍ സമ്മാനിച്ച ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വൈകിപ്പോയെന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്‍റ് പത്മിനി തോമസ്. സമൂഹമാധ്യമങ്ങളിലും പിണറായി സര്‍ക്കാരിന്റെ തണുപ്പന്‍ പ്രതികരണത്തിനെതിരെ പരക്കെ വിമര്‍ശനം ഉയരുകയാണ്. ഇതിനോട് മുഖ്യമന്ത്രിയുടെയും കായികമന്ത്രിയുടെ മൗനവും വിമര്‍ശിക്കപ്പെടുന്നു.  

വകുപ്പ് മന്ത്രി ഒടുവില്‍ പറഞ്ഞ മറുപടിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളുടെ പരിഹാസത്തിന് പാത്രമാകുന്നത്  ‘നാട്ടിലെ ഒരു റോഡിന് ശ്രീജേഷിന്റെ പേര് നല്‍കിയത് തന്നെ മഹത്തായ കാര്യമാണ് എന്നായിരുന്നു മന്ത്രിയുടെ മറുപടി. ശ്രീജേഷിന്റെ പേരില്‍ കേരളത്തില്‍ കിഴക്കമ്പലത്ത് ഒരു റോഡുണ്ട്- ഒളിമ്പ്യന്‍ ശ്രീജേഷ് റോഡ്. റോഡിന് ഈ പേര് വന്നത്  ശ്രീജേഷ് 2014ലെ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണം നേടിയതോടെയാണ്. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക പ്രതിനിധിയായി 23 ദിവസത്തേക്ക് ടോക്യോവില്‍ ഒളിമ്പിക്‌സ് സന്ദര്‍ശനത്തിന് പോകാനിരുന്നതാണ് കായികമന്ത്രി. പക്ഷെ പോയില്ല.  മന്ത്രി മലയാളി താരത്തിലൂടെ കൈവന്ന അപൂര്‍വ്വ നേട്ടത്തെ വിലകുറച്ചു കാണുമോ എന്ന ചോദ്യമാണ് പലരും ഉയര്‍ത്തുന്നത്. 

ഹോക്കി കേരള ശ്രീജേഷിന് അഞ്ച് ലക്ഷം രൂപയും ഹോക്കിടീമിന് അഞ്ച് ലക്ഷം രൂപയും പ്രഖ്യാപിച്ചതൊഴിച്ചാല്‍ മറ്റൊരു പുരസ്‌കാവും സംസ്ഥാനസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല. ഇതിനെതിരെയാണ് വിമര്‍ശനം കടുക്കുന്നത്.

പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍സിംഗ് ഇന്ത്യന്‍ ഹോക്കി ടീമിലെ പഞ്ചാബികള്‍ക്ക് ഒരു കോടി വീതം പ്രഖ്യാപിച്ചിരുന്നു. ജാവലിന്‍ ത്രോവില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ നീരജ് ചോപ്രയ്‌ക്കും അദ്ദേഹം ഹരിയാന സ്വദേശിയായിട്ടു കൂടി രണ്ട് കോടി പ്രഖ്യാപിച്ചു. ഹരിയാന സര്‍ക്കാര്‍ നീരജിന് ആറ് കോടിയാണ് പ്രഖ്യാപിച്ചത്.

ഇതുപോലെ മധ്യപ്രദേശ് സര്‍ക്കാരും ഇന്ത്യന്‍ പുരുഷ ഹോക്കി ടീമില്‍ അംഗമായ അവരുടെ സംസ്ഥാനത്തിലെ രണ്ട് പേര്‍ക്ക് ഓരോ കോടി വീതം പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തർപ്രദേശിൽ നിന്നുള്ള താരമായ ലളിത് കുമാർ ഉപാധ്യായക്ക് ഒരു കോടി രൂപയാണ് യുപി സ്‌പോർട്‌സ് ഡയറക്ടറേറ്റ് സമ്മാനമായി നൽകുക. മീരാബായി ചാനുവിന് ജോലിയും സാമ്പത്തികസഹായങ്ങളും നല്‍കി. പുതുതായി കായികമന്ത്രിയായി ചുമതലയേറ്റ വി. അബ്ദുറഹ്മാനും അഭിനന്ദനം അറിയിച്ചതല്ലാതെ ശ്രീജേഷിന് മറ്റൊരു സമ്മാനവും പ്രഖ്യാപിച്ചിട്ടില്ല.  

സ്‌പോര്‍ട്‌സില്‍ സ്വന്തം ജീവിതം സ്മര്‍പ്പിച്ച് അവിസ്മരണീയ നേട്ടങ്ങള്‍ കൊയ്യുന്നവര്‍ക്ക് സംസ്ഥാനസര്‍ക്കാരുകള്‍ മികച്ച പാരിതോഷികങ്ങള്‍ പ്രഖ്യാപിക്കുന്ന പതിവുണ്ട്. ഇതിന് കാരണം ഇത്തരം സമ്മാനങ്ങള്‍ വരും തലമുറയിലെ ചെറുപ്പക്കാര്‍ക്ക് കായികരംഗത്തേക്ക് കടന്നുവരാന്‍ പ്രചോദനമാകും എന്നതാണ്.

ഇക്കഴിഞ്ഞ ദിവസം വന്‍തുക ചെലവിട്ട് പുതിയ കായികമന്ത്രി സ്‌പോര്‍ട്‌സ് സ്റ്റാറുമായി ചേര്‍ന്ന് കായികരംഗം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നു. പക്ഷെ ഒരു ജീവിതം മുഴുവന്‍ സമര്‍പ്പിച്ച് നേടിയ നേട്ടങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നത് ഒരു കായികമന്ത്രി പുതിയ തലമുറയ്‌ക്ക് ഒരു മാതൃകയല്ലാതാവുകയാണ്.

മുഖ്യമന്ത്രി പിണറായി വിജയനും ശ്രീജേഷ് കൊണ്ടുവന്ന വിജയത്തെ സമൂഹമാധ്യമങ്ങളില്‍ ഒരു അഭിനന്ദന സന്ദേശത്തില്‍ ഒതുക്കുകയായിരുന്നു. ”ടോക്കിയോ ഒളിമ്പിക്‌സില്‍ വെങ്കലമെഡല്‍ നേടി ചരിത്ര വിജയം കുറിച്ച ഇന്ത്യയുടെ പുരുഷ ഹോക്കി ടീമിന് അഭിനന്ദനങ്ങള്‍. അസാധാരണ ഇച്ഛാശക്തിയോടെ പൊരുതി നേടിയ ഈ വിജയം നാടിന്റെ അഭിമാനമായി മാറി. ശ്രീജേഷിന്റെ മികവാര്‍ന്ന പ്രകടനം മലയാളികളെ സംബന്ധിച്ചിടത്തോളം വിജയാഹ്ലാദത്തിന്റെ മാറ്റ് വീണ്ടും കൂട്ടുന്നു. ‘ ഇതായിരുന്നു  മുഖ്യമന്ത്രിയുടെ ട്വീറ്റ്.  

ഹോക്കി പരിശീലിക്കാന്‍ ഗ്രൗണ്ട് പോലുമില്ലാത്ത നാട്ടില്‍ നിന്ന് മറ്റ് സംസ്ഥാനത്ത് പോയി പരിശീലിച്ച്  നേട്ടങ്ങള്‍ കൊയ്ത്‌പ്പോഴും തന്നെ അവഗണിച്ച നാടിലെ ശ്രീജേഷ് പക്ഷെ അവഗണിച്ചില്ല. ലോകത്തിന്റെ ഏത് കോണില്‍ പോയാലും താന്‍ മലയാളിയാണെന്ന് പറയാന്‍ ഒരു മടിയും അദ്ദേഹത്തിനില്ലെന്നത് ഇതിനോടകം തെളിഞ്ഞതാണ്. തന്നോടുള്ള അഗവണന തുടരുമ്പോഴും താന്‍ മലയാളി തന്നെ എന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണ് ശ്രീജേഷ്. 2012ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ ലണ്ടനില്‍ ലുങ്കിയുടുത്ത നടന്ന ജാഡയില്ലാത്ത താരമാണ് ശ്രീജേഷ്.  

ശ്രീജേഷിന് കിറ്റുകൊടുക്കും സര്‍ക്കാര്‍ എന്ന നിലയ്‌ക്ക് പോകുന്നു പരിഹാസങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. രാഷ്‌ട്രീയ കൊലപാതകികളെ രക്ഷിക്കാന്‍ വരെ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും പണം ചെലവഴിച്ച് കേസ് വാദിക്കുന്ന സര്‍ക്കാര്‍ എന്തുകൊണ്ട് 41 വര്‍ഷത്തിന് ശേഷം ഹോക്കിയില്‍ ഇന്ത്യക്ക് ഒരു മെഡല്‍ കൊണ്ടുവന്നതില്‍ നിര്‍ണ്ണായകപങ്ക് വഹിച്ച ശ്രീജേഷിനെ പരിഗണിക്കുന്നില്ല എന്ന രീതിയിലും വിമര്‍ശനങ്ങളുണ്ട്. സ്ത്രീശാക്തീകരണത്തിന് വനിത മതില്‍ പണിയാന്‍ പോലും ഖജനാവിലെ പണം ചെലവഴിച്ച സര്‍ക്കാരാണ് ശ്രീജേഷിന്റെ വിജയത്തില്‍ മൗനം പാലിക്കുന്നതെന്നും ചില‍ര്‍ ചൂണ്ടിക്കാട്ടുന്നു. ശ്രീജേഷിനെ കേരളസര്‍ക്കാര്‍ അവഗണിക്കുന്നതിനെതിരെ ട്വിറ്ററില്‍ ക്യാമ്പയിന്‍ തുടങ്ങിയിട്ടുണ്ട്.

സമ്പന്നകുടുംബമൊന്നുമല്ല ശ്രീജേഷിന്‍റേത്. പശുവിനെ വിറ്റിട്ടാണ് ശ്രീജേഷിന് അച്ഛന്‍ ഹോക്കി കിറ്റ് വാങ്ങിക്കൊടുത്തത്. അതുകൊണ്ടാകാം തന്റെ വെങ്കലമെഡല്‍ അച്ഛന് ശ്രീജേഷ് സമ്മാനിച്ചത്. ജര്‍മ്മനിയുടെ അവസാനനിമിഷത്തിലെ പെനാല്‍റ്റി ശ്രീജേഷ് തടഞ്ഞതോടെയാണ് ഇന്ത്യ 5-4ന് ജര്‍മ്മനിക്കെതിരെ വിജയം കൊയ്തത്. 41 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഇന്ത്യക്ക് വെങ്കലമെഡല്‍ ലഭിച്ചത്. 

Tags: പി ആര്‍ ശ്രീജേഷ്ഹോക്കി ഇന്ത്യശ്രീജേഷിന് നീതിPinarayi Vijayanടോക്യോ ഒളിമ്പിക്സ് സ്വര്‍ണ്ണമെഡല്‍ഹോക്കിപത്മിനി തോമസ്വിമര്‍ശനംഇന്ത്യന്‍ ഹോക്കി ടീംടോക്യോ ഒളിമ്പിക്‌സ്ടോക്യോ 2020പുരുഷ ഹോക്കി ടീംടോക്യോ ഒളിമ്പിക്സ് മെഡല്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസ്; പിണറായി വിജയനും മകൾ വീണയ്‌ക്കും മരുമകൻ മുഹമ്മദ് റിയാസിനും എതിരെ എഫ് ഐ ആർ ഇല്ലാതെ പ്രാഥമിക അന്വേഷണം

Kerala

മാസപ്പടി കേസിലെ ഇഡി റിപ്പോർട്ട്: പിണറായി വിജയനെതിരെ കേസെടുക്കുന്നതിൽ അന്തിമ തീരുമാനം ഉടൻ; മുഖ്യമന്ത്രി-ആഭ്യന്തര മന്ത്രി കൂടിക്കാഴ്ച ആരംഭിച്ചു

Kerala

പ്രളയസഹായം നല്‍കിയില്ല, യുഡിഎഫിന് മനുഷ്യത്വരഹിതമായ സമീപനമെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയന്‍

Kerala

മാസപ്പടി കേസ്: പിണറായി വിജയനെതിരെ കൈക്കൂലിക്കുറ്റം നിലനിൽക്കും

Kerala

മാസപ്പടി കേസ്; നിയമോപദേശം കിട്ടിയില്ല, ലഭിച്ചയുടൻ മുഖ്യമന്ത്രിയുമായി വിഷയം ചർച്ച ചെയ്യും: രമേശ് ചെന്നിത്തല

പുതിയ വാര്‍ത്തകള്‍

താരദമ്പതികളായ വിനു മോഹനും വിദ്യയും വേര്‍പിരിഞ്ഞോ? അഭ്യൂഹങ്ങളില്‍ സോഷ്യല്‍ മീഡിയ

തിരുവോണം ബമ്പര്‍ വന്‍ ഹിറ്റ്, ഇതുവരെ വിറ്റുപോയത് 87.68 ലക്ഷം ടിക്കറ്റുകള്‍, നറുക്കെടുപ്പ് ശനിയാഴ്ച

പ്രസവ ശ്രുശ്രൂഷക്കെത്തിയ സ്ത്രീ നഗ്‌ന ഫോട്ടോകളെടുത്ത് ഭര്‍ത്താവിനയച്ചു, യുവതിയുടെ പരാതിയില്‍ കേസ്

ഒരിയ്‌ക്കലും നടിയാവില്ല എന്ന് വിമര്‍ശിച്ച ശ്രീകുമാരന്‍ തമ്പിസാറും എനിക്ക് ഗുരുതുല്ല്യന്‍…അന്ന് അദ്ദേഹം അത് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി: ഉര്‍വ്വശി

മന്ത്രി കെ എം ഷാജി റേഞ്ച് റോവര്‍ ഉപയോഗിച്ചത് അനുമതിയില്ലാതെ

കോട്ടപ്പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ സജിതയുടെ മൃതദേഹം കണ്ടെത്തി, തെരച്ചില്‍ പൂര്‍ത്തിയായി

മെസിയുടെ പേരിലുള്ള തട്ടിപ്പ് : റിപ്പോര്‍ട്ടര്‍ ചാനല്‍ കമ്പനി അടയ്‌ക്കേണ്ടത് 56.32 കോടി രൂപയെന്ന് ജിഎസ്ടി വകുപ്പ്

ഹിജാബ് നിരോധിക്കാനുള്ള ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലണിയുടെ തീരുമാനത്തിനെതിരെ പൊട്ടിത്തെറിച്ച് മൗലാന ഖാലിദ് റഷീദ്

മന്ത്രിയുമായി ഭിന്നത: ഗതാഗത കമ്മീഷണര്‍ സി എച്ച് നാഗരാജുവിനെ മാറ്റി, സ്പര്‍ജന്‍കുമാര്‍ പുതിയ ഗതാഗത കമ്മീഷണര്‍

പാക് സൈനിക മേഥാവി അസിം മുനീര്‍ (ഇടത്ത്) ഡൊണാള്‍ഡ് ട്രംപ് ആന്‍റി ഡ്രോണ്‍ സംവിധാനമായ ഗാര്‍ഡിയനൊപ്പം (നടുവില്‍) മോദി (വലത്ത്)

ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകളെ തകര്‍ക്കുന്ന ആയുധം നിര്‍മ്മിക്കുന്ന ട്രംപിന്റെ കമ്പനി പാകിസ്ഥാന് മുന്‍പ് ഇന്ത്യയുമായി കരാര്‍ ഒപ്പിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.