Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്നത് പ്രായോഗികമല്ലാത്ത നിയന്ത്രണ രീതി; ജനരോഷം ശക്തം; പിന്‍വലിക്കില്ലെന്ന് കേരള സര്‍ക്കാര്‍

പച്ചക്കറിയും പാലും അരിയും അടക്കമുള്ള നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാന്‍ കടകളില്‍ പോകാന്‍ പോലും 72 മണിക്കൂറിനകമുള്ള ആര്‍ടിപിസിആര്‍ പരിശോധനാ ഫലമോ വാക്‌സിന്‍ എടുത്തതിന്റെ രേഖയോ വേണമെന്ന നിര്‍ദേശമാണ് ഏറ്റവും അപഹാസ്യവും അപ്രായോഗികവും. വ്യക്തത ഒട്ടുമില്ലാത്ത ഈ നിര്‍ദേശം അപ്രായോഗികമെന്ന് പോലീസും വ്യാപാരികളും തന്നെ സാക്ഷ്യപ്പെടുത്തുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2021, 09:09 am IST
inKerala

തിരുവനന്തപുരം: കൊവിഡ് വ്യാപനം തടയാനെന്ന േപരില്‍ ഏര്‍പ്പെടുത്തിയ, അല്‍പ്പം പോലും പ്രായോഗികമല്ലാത്ത, അപഹാസ്യമായ നിയന്ത്രണങ്ങളില്‍ പ്രതിഷേധവും ജനരോഷവും ശക്തം. ഇത്തരം നിര്‍ദേശങ്ങള്‍ ഉണ്ടാക്കിയ ആശയക്കുഴപ്പങ്ങളും ചില്ലറയല്ല. എന്നാല്‍ പല നിര്‍ദേശങ്ങളും വലിയ എതിര്‍പ്പിനും പരിഹാസത്തിനും വഴിയൊരുക്കിയിട്ടും അവയൊന്നും പിന്‍വലിക്കില്ലെന്ന കടുത്ത നിലപാടിലാണ് പിണറായി സര്‍ക്കാര്‍.  

പച്ചക്കറിയും പാലും അരിയും അടക്കമുള്ള നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാന്‍ കടകളില്‍ പോകാന്‍ പോലും 72 മണിക്കൂറിനകമുള്ള ആര്‍ടിപിസിആര്‍ പരിശോധനാ ഫലമോ വാക്‌സിന്‍ എടുത്തതിന്റെ രേഖയോ വേണമെന്ന നിര്‍ദേശമാണ് ഏറ്റവും അപഹാസ്യവും അപ്രായോഗികവും. വ്യക്തത ഒട്ടുമില്ലാത്ത ഈ നിര്‍ദേശം അപ്രായോഗികമെന്ന് പോലീസും വ്യാപാരികളും തന്നെ സാക്ഷ്യപ്പെടുത്തുന്നു.

ഇന്നലെ മുതലാണ് പുതിയ തരത്തിലുള്ള നിയന്ത്രണം സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയത്. കടകളില്‍ എത്തുന്നവര്‍ക്ക് 72 മണിക്കൂറിനകം എടുത്ത ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റോ വാക്‌സിന്‍ സ്വീകരിച്ച രേഖയോ വേണം. അല്ലെങ്കില്‍ ഒരു മാസം മുമ്പ് കൊവിഡ് വന്നുപോയവര്‍ ആകണമെന്നാണ് പുതുക്കിയ ഉത്തരവിലുള്ളത്. ഇതിനെതിരേയാണ് പ്രതിഷേധം ഉയരുന്നത്. സംസ്ഥാനത്ത് ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ 56 ശതമാനമാണ്. 45 വയസ്സിനു മുകളില്‍ ആദ്യഡോസ് വാക്‌സിന്‍ എടുത്തവര്‍ പോലും 83 ശതമാനം മാത്രം. 18നും 44നും ഇടയിലുള്ളവരുടെ കണക്കാകട്ടെ 28 ശതമാനവും. പുതിയ ഉത്തരവ് അനുസരിച്ച് 48 ശതമാനം പേര്‍ക്കും 68 ശതമാനം യുവാക്കള്‍ക്കും കടകളില്‍ പ്രവേശിക്കാന്‍ ആര്‍ടിപിസിആര്‍ പരിശോധനാ ഫലം വേണം. മാത്രമല്ല, ആദ്യ വാക്‌സിന്‍ എടുത്തവരാണെങ്കില്‍ രണ്ടാഴ്ച കഴിയുകയും വേണം. ഉത്തരവ് അനുസരിച്ചാണെങ്കില്‍ പകുതിയിലധികം ജനങ്ങള്‍ക്കും പുറത്തിറങ്ങാന്‍ മൂന്ന് ദിവസത്തില്‍ ഒരിക്കല്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. ചെറുപ്പക്കാരില്‍ കൂടുതല്‍ പേരും വീട്ടിലിരിക്കുകയും അത്യാവശ്യ കാര്യങ്ങള്‍ക്ക് പ്രായമായവര്‍ പോകേണ്ടിയും വരും.  

കടകളിലെത്തുന്ന ഉപഭോക്താക്കള്‍ക്ക് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ വേണമെന്ന നിര്‍ദേശം അംഗീകരിക്കാനാകില്ലെന്നാണ് വ്യാപാരികളുടെ നിലപാട്. മാത്രമല്ല, ഇത് വ്യാപാര സ്ഥാപനങ്ങളാണോ പോലീസാണോ പരിശോധിക്കേണ്ടതെന്ന കാര്യത്തിലും മാര്‍ഗനിര്‍ദേശം നല്‍കിയിട്ടില്ല. അതിനാല്‍ പോലീസും പരിശോധന ആരംഭിച്ചിട്ടില്ല. വാക്‌സിനേഷന്‍, കൊവിഡ് പരിശോധന, കല്യാണം, മരണം, വിമാനത്താവളങ്ങളിലേക്കുള്ള യാത്ര എന്നിവയ്‌ക്ക് മാത്രമേ പുറത്തിറങ്ങാവൂ എന്നാണ് ഉത്തരവ്. ഉത്തരവ് കൃത്യമായി നടപ്പാക്കിയാല്‍  ജനങ്ങള്‍ക്ക് ജോലിക്കു വേണ്ടിയോ അത്യാവശ്യ കാര്യങ്ങള്‍ക്കോ  പുറത്തിറങ്ങാനാകില്ലെന്നും ലംഘിച്ചാല്‍ പിഴ ഈടാക്കാമെന്നും നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.  

ആര്‍ടിസിപിസിആറോ വാക്‌സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റോ അഭികാമ്യമാക്കാമെന്നാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിയമസഭയില്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ ഇത് നിര്‍ബന്ധമാക്കുകയായിരുന്നു. മന്ത്രി പറഞ്ഞതിലും ഉത്തരവിലും വ്യത്യാസം വന്നതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് വാക്കൗട്ട് നടത്തിയിരുന്നു.

Tags: ഐഎസ്keralacovid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുളള ഹര്‍ജി കോടതി തള്ളി

ഒക്ടോബര്‍ 10ലെ ജന്തര്‍മന്തര്‍ മാര്‍ച്ചില്‍ പൊലീസ് വാഹനം തടയാന്‍ ശ്രമിച്ച സ്ത്രീയെ ദല്‍ഹി പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നു

അരാജകത്വം തടഞ്ഞ് സിജെപി സമരത്തെ പൂട്ടിയ ദല്‍ഹി പൊലീസിന് കയ്യടി , പൊലീസ് വാഹനം തടയാന്‍ ചെന്ന യുവതിയെ പൂട്ടുന്നതിന്റെ വീഡിയോ

നെടുമ്പാശേരി വാഹനാപകടം:സുഹൈലിന് മദ്യം നല്‍കിയ 3 ബാറുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു, പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു,ജാമ്യാപേക്ഷ വ്യാഴാഴ്ച

വിശ്വസിക്കാൻ പറ്റില്ല : പാകിസ്ഥാൻ ഉൾപ്പെടെ 31 മുസ്ലീം രാജ്യങ്ങളിൽ നിന്നുള്ള ക്രൂ അംഗങ്ങളെ വിലക്കി ഇസ്രയേലും ഫ്രാൻസും

ഖബര്‍ ഇന്ത്യടിവിയുടെ ലേഖകനോട് തട്ടിക്കയറുന്ന സിജെപിഗുണ്ട

ഖബര്‍ ഇന്ത്യ എന്ന യൂട്യൂബര്‍ സിജെപിയുടെ ഗുണ്ടകളെ തുറന്നു കാണിക്കുന്ന വീഡിയോ പുറത്ത്

സംസ്ഥാനത്ത് തുലാവര്‍ഷം വ്യാഴാഴ്ച മുതല്‍

രാഹുല്‍ ഗാന്ധി എന്തുകൊണ്ടാണ് ഇന്ത്യയില്‍ അരാജകത്വവും കലാപങ്ങളും ഉണ്ടാക്കുന്നത്? ഉത്തരവുമായി രാജീവ് ചന്ദ്രശേഖര്‍

പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ അന്വേഷണത്തിന് 2 പ്രത്യേക സംഘങ്ങളെ രൂപീകരിച്ച് വിജിലന്‍സ് ഡയറക്ടര്‍

ഘടക കക്ഷികളോട് നല്ല രീതിയില്‍ പെരുമാറാന്‍ പോലും സിപിഎം നേതാക്കള്‍ തയാറാകുന്നില്ലെന്ന് എഐവൈഎഫ്

കൊന്നവനോടുള്ള വൈരാഗ്യത്തേക്കാൾ എന്നോടുള്ള വൈരാഗ്യവുമായി ഒരു വലിയച്ഛൻ മുന്നോട്ടുവരണമെങ്കിൽ അതിന്റെ പിന്നിൽ മറ്റെന്തൊക്കെയോ ഉണ്ട് ; ശശികല ടീച്ചർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.