Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Travel

ഏഴാം കടലിനക്കരെ;അമേരിക്ക കാഴ്ചക്കപ്പുറം-03

സഹസ്രാബ്ധം മുമ്പ് കുടിയേറി പാര്‍ത്ത ഏഷ്യന്‍ ജനതയില്‍ നിന്നു തുടങ്ങുന്ന അമേരിക്കയുടെ ചരിത്രം. വേട്ട മൃഗങ്ങളെ പിന്തുടര്‍ന്ന് വന്നവര്‍ താമസം ഉറപ്പിച്ച ഭൂഖണ്ഡം. മഹത്തായ സംസ്‌കാരത്തിന്റെ ഉടമകളായിരുന്നു അമേരിക്കയിലെ ആദിവാസികള്‍. മധ്യ അമേരിക്കയിലും ആന്‍ഡിയന്‍ പ്രദേശങ്ങളിലും വസിച്ചിരുന്ന പ്രചീന അമേരിക്കക്കാരുടെ മായാ, ഇന്‍കാ, ആസ്‌ചെക്ക് എന്നീ സംസ്‌കാരങ്ങള്‍ ഏറെ വളര്‍ച്ച പ്രാപിച്ചവയായിരുന്നു. എങ്കിലും യൂറോപ്യന്‍മാര്‍ക്കോ ഇതരദേശക്കാര്‍ക്കോ അവരെ കുറിച്ച് വലിയ അറിവൊന്നുമണ്ടായിരുന്നില്ല.

പി. ശ്രീകുമാര്‍byപി. ശ്രീകുമാര്‍
Aug 4, 2021, 05:00 am IST
inTravel

സഹസ്രാബ്ധം മുമ്പ് കുടിയേറി പാര്‍ത്ത ഏഷ്യന്‍ ജനതയില്‍ നിന്നു തുടങ്ങുന്ന അമേരിക്കയുടെ ചരിത്രം. വേട്ട മൃഗങ്ങളെ പിന്തുടര്‍ന്ന് വന്നവര്‍ താമസം ഉറപ്പിച്ച ഭൂഖണ്ഡം. മഹത്തായ സംസ്‌കാരത്തിന്റെ ഉടമകളായിരുന്നു അമേരിക്കയിലെ ആദിവാസികള്‍. മധ്യ അമേരിക്കയിലും ആന്‍ഡിയന്‍ പ്രദേശങ്ങളിലും വസിച്ചിരുന്ന പ്രചീന അമേരിക്കക്കാരുടെ മായാ, ഇന്‍കാ, ആസ്‌ചെക്ക് എന്നീ സംസ്‌കാരങ്ങള്‍ ഏറെ വളര്‍ച്ച പ്രാപിച്ചവയായിരുന്നു. എങ്കിലും യൂറോപ്യന്‍മാര്‍ക്കോ ഇതരദേശക്കാര്‍ക്കോ അവരെ കുറിച്ച് വലിയ അറിവൊന്നുമണ്ടായിരുന്നില്ല.

സമ്പത്തിന്റെ കേദാരമായി കരുതപ്പെട്ടിരുന്ന ഇന്ത്യയെ തേടിയുള്ള സമുദ്രയാത്രകള്‍ക്കിടയില്‍ യൂറോപ്യന്‍മാര്‍ ആകസ്മികമായി കണ്ടെത്തിയ വന്‍കരയായിരുന്നു അമേരിക്ക. വളരെ വേഗം അത് യൂറോപ്യന്‍മാരുടെ സ്വപ്‌നദേശമായി മാറി. കോളനികള്‍ സ്ഥാപിച്ച് സാമ്രാജ്യം വിപുലമാക്കാന്‍ മണ്ണും സ്വര്‍ണവും തേടി അറ്റ്‌ലാന്റിക്കിനെ ഭേദിച്ച് യൂറോപ്യന്‍മാര്‍ അവിടേക്ക് കുതിച്ചു. രണ്ടു നൂറ്റാണ്ടോളം നീണ്ടു നിന്നു ഇടതടവില്ലാത്ത ആ കുടിയേറ്റം. ഇംഗ്ലീഷുകാര്‍, ഫ്രഞ്ചുകാര്‍, ജര്‍മ്മന്‍കാര്‍, ഡച്ചുകാര്‍, സ്വീഡന്‍കാര്‍ ഒസ്‌ട്രേലിയയിലും ഹംഗറിയിലും നിന്നുള്ളവര്‍യൂറോപ്പിന്റെ സകല കോണുകളില്‍ നിന്ന് കുടിയേറ്റക്കാര്‍ അമേരിക്കയിലേക്ക് എത്തി.

യൂറോപ്യരുടെ ആഗമനം അവിടത്തെ ആദിമനിവാസികളുടെ ജീവിതവും സംസ്‌കാരവും ആകെ മാറ്റിമറിച്ചു. ആയുധങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയും മദ്യം നല്‍കി വശപ്പെടുത്തിയും നിര്‍ദാക്ഷിണ്യം കൊന്നൊടുക്കിയും ആദിമനിവാസികള്‍ക്കുമേല്‍ വെള്ളക്കാര്‍ അധികാരം സ്ഥാപിച്ചു. കുടിയേറ്റ കേന്ദ്രങ്ങളില്‍ നിന്ന് ആട്ടിയിറക്കപ്പെട്ട ആദിമ ജനത ഏറെക്കുറെ നാശത്തിലേക്ക് നീങ്ങി.

യൂറോപ്യന്‍ അധിവാസം  വ്യാപിച്ചതിന്റെ ഫലമായി തദ്ദേശീയരുടെ സംസ്‌കാരം മിക്കയിടങ്ങളിലും നാമാവശേഷമായിട്ടുണ്ട്. എന്നിരിക്കിലും അപൂര്‍വം പ്രദേശങ്ങളില്‍ തദ്ദേശീയരായ അമേരിന്ത്യരുടെ തനതായ സംസ്‌കാരം കാത്തുസൂക്ഷിച്ചിട്ടുള്ളതായി കാണാം.

തദ്ദേശീയ സംസ്‌കാരം യൂറോപ്യന്‍ ആക്രമണത്തിന്റെ ഫലമായി തുടച്ചു മാറ്റപ്പെട്ടതുപോലെതന്നെ, പ്രകൃതിവിഭവങ്ങളുടെ കാര്യത്തിലും വലുതായ പരിവര്‍ത്തനങ്ങള്‍ ഉണ്ടായി. കൃഷിഭൂമി, മേച്ചില്‍ സ്ഥലങ്ങള്‍, വനങ്ങള്‍, ധാതുക്കള്‍ തുടങ്ങിയവയുടെ അനിയന്ത്രിതമായ ഉപഭോഗവും അമേരിക്കയുടെ മുഖച്ഛായ പാടേ മാറ്റി.

സമുദ്രസഞ്ചാരത്തില്‍ വൈദഗ്‌ദ്ധ്യവും കോളനികള്‍ സ്ഥാപിക്കുന്നതില്‍ ഏറെ പരിചയവുമുണ്ടായിരുന്ന സ്‌പെയിനുകാരാണ് വടക്കേ അമേരിക്കയില്‍ ആദ്യം കുടിയേറി പാര്‍ത്തത്. 16ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ വെസ്റ്റിന്‍ഡീസിലും മധ്യ അമേരിക്കയിലും മെക്‌സിക്കോവിലും അവര്‍ കുടിയേറ്റ കേന്ദ്രങ്ങള്‍ സ്ഥാപിച്ചിരുന്നു. 17ാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ഇംഗ്ലീഷുകാര്‍ അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ വന്‍തോതില്‍ കുടിയേറന്‍ തുടങ്ങിയത്. അമേരിക്കയുടെ കിഴക്കന്‍ തീരത്തും കുടിയേറിയ ഇംഗ്ലീഷുകാര്‍ ഒരു നൂറ്റാണ്ടുകൊണ്ട് തീരത്തുടനീളം 12 കോളനികള്‍ സ്ഥാപിച്ചു.

ചെറുചെറു കപ്പലുകളിള്‍ അമേരിക്ക എന്ന സ്വതന്ത്രദേശം തേടി പുറപ്പെട്ട യൂറോപ്പ്യന്‍മാര്‍ക്ക് ആ കപ്പല്‍ യാത്രകളൊന്നും മധുരനുഭവങ്ങളായിരുന്നില്ല. അറ്റ്‌ലാന്റിക്കിന്റെ ഓളങ്ങളില്‍ അമര്‍ന്നു പോയ സഞ്ചാരികള്‍ നൂറു കണക്കിനുണ്ട്. കാറ്റിലും കോളിലും പെട്ട് കപ്പലുകള്‍ തകര്‍ന്നും കാറ്റടിച്ച് അന്യദേശങ്ങളിലടിഞ്ഞും ആയിരങ്ങള്‍ ദുരിതത്തിലായി. അതിനെയെല്ലാം അതിജീവിച്ച് മുന്നേറിയ യൂറോപ്യന്‍മാര്‍ വളരെ വേഗം ആ പുതിയ ഭൂഖണ്ഡത്തെ കാല്‍ച്ചുവട്ടിലാക്കി.

മാന്‍ഹട്ടന്‍ ദ്വീപില്‍ കുടിയേറിപാര്‍ത്ത ഡച്ചുകാര്‍ 17ാം നൂറ്റാണ്ടില്‍ അവിടെയൊരു കോളനി സ്ഥാപിച്ചു. ന്യൂ ആംസ്റ്റര്‍ഡാം എന്നാണ് അവര്‍ ഇതിനു പേരിട്ടത്. പിന്നീട് ബ്രിട്ടീഷുകാര്‍ ഈ കോളനി കീഴടക്കി. അവരാണ് അതിനു ന്യൂയോര്‍ക്ക് എന്ന് പേരിട്ടത്. രണ്ടര നൂറ്റാണ്ടുകൊണ്ട് ന്യൂയോര്‍ക്ക് ലോകത്തിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായി വളര്‍ന്നു.  കോളനികള്‍ക്കായി യൂറോപ്യന്‍മാര്‍ ലോകമെമ്പാടും നടത്തികൊണ്ടിരുന്ന പോരാട്ടങ്ങള്‍ അമേരിക്കയിലും തുടരുകയായിരുന്നു. അവിടേയും വിജയം വരിച്ചത് ബ്രിട്ടീഷുകാര്‍ തന്നെ.ഫ്രഞ്ചു കോളനികളും ഡച്ചു കോളനികളും സ്പാനിഷ് കോളനികളുമെല്ലാം ഇംഗ്ലീഷുകാര്‍ പിടിച്ചെടുത്തു. 1775ല്‍ ബ്രിട്ടണ്‍ അമേരിക്കയിലെ കോളനികളെല്ലാം ഏകോപിപ്പിച്ചു.

യുറോപ്പിന് അഭിമുഖമായി കിടന്ന കിഴക്കന്‍ തീരപ്രദേശങ്ങളിലാണ് അവിടെ നിന്നുമുള്ള കുടിയേറ്റക്കാര്‍ മുഖ്യമായും താവളമുറപ്പിച്ചത്. പടിഞ്ഞാറന്‍ പര്‍വ്വത മേഖലകളിലേക്ക് ആദ്യകാല കുടിയേറ്റക്കാര്‍ ഏറെയൊന്നും കടന്നു ചെന്നിരുന്നില്ല. യൂറോപ്യന്‍മാര്‍ കുടിയേറിയ ഇന്ത്യയുള്‍പ്പെടെയുള്ള മറ്റു ദേശങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് അമേരിക്കയുടെ കാര്യം. മറ്റെല്ലായിടങ്ങളിലും ശക്തമായ ഭരണവ്യവസ്ഥതയും ശക്തിയുള്ള ജനസമൂഹവും ഉണ്ടായിരുന്നു. അതിനെ ഉന്‍മൂലനം ചെയ്യാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ അമേരിക്കയിലെ ആദിമനിവാസികളെ ഏതാണ്ട് പൂര്‍ണ്ണമായി തന്നെ പുറം തള്ളാന്‍ യുറോപ്യന്‍മാര്‍ക്ക് കഴിഞ്ഞു. അങ്ങനെ ഒരു ക്ലീന്‍ സ്‌റ്റേറ്റില്‍ ഒരു സങ്കര യൂറോപ്യന്‍ സംസ്‌കാരം അവിടെ കെട്ടിപ്പെടുത്തു.

വടക്ക് മായിന്‍ മുതല്‍ തെക്ക് ജോര്‍ജിയ വരെ അതിവിശാലമായി നീണ്ടു പരന്നു കിടന്ന വമ്പന്‍ വനപ്രദേശം. പ്രകൃതി വിഭവങ്ങളുടെ കലവറ. അതിവിശാലമായ കൃഷിയിടങ്ങള്‍ എന്നിങ്ങനെ സമ്പന്നതയുടെ കേദാരമായിരുന്നു യൂറോപ്യന്‍ അധിനിവേശക്കാര്‍ക്ക് മുന്നില്‍ തുറന്നത്. തങ്ങള്‍ സ്വപ്‌നം കണ്ടിരുന്നതു പോലെ ആസൂത്രണം ചെയ്ത ചിട്ടയുള്ള നഗരങ്ങളും ജനപദങ്ങളും അവര്‍ അവിടെ സ്ഥാപിച്ചു. നീണ്ടു നിവര്‍ന്ന വെടിപ്പുള്ള വഴികളും വിശാലമായ കെട്ടിടകളും പണിതൊരുക്കി. യൂറോപ്പിന്റെ പരാധീനതകളോടും അറ്റ്‌ലാന്റിക്കിന്റെ കടല്‍ക്ഷോഭങ്ങളോടും പൊരുതി  അമേരിക്കയില്‍ എത്തിയവര്‍ ധാരളിത്തത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും പുതിയൊരു ജീവിതമാണ് നയിച്ചത്. എല്ലാ ലോകത്തു നിന്നുമുള്ള ശാസ്ത്രജ്ഞന്‍മാരും ഗവേഷകരും അമേരിക്കയിലേക്ക് ആകര്‍ഷിക്കപ്പെട്ടു. എപ്പോഴും ഒന്നാമതു നില്‍ക്കാനുള്ള വെമ്പല്‍. സ്വാതന്ത്ര്യം , ധാരാളിത്തം എന്നിവയൊക്കെ അമേരിക്കയിലെ വെള്ളക്കാരുടെ സവിശേഷതകളായി മാറി.

ഇന്ന് ഭൂമുഖത്തെ ഏറ്റവും പ്രതാപശാലിയായ രാജ്യമായി അമേരിക്ക കരുതപ്പെടുമ്പോള്‍ അതിനു പിന്നില്‍ കഠിനാദ്ധ്വാനത്തിന്റെ ചരിത്രമുണ്ട്. യുറോപ്യന്‍ ആധിപത്യത്തിനെതിരെ വര്‍ഷങ്ങള്‍ നീണ്ട രക്തരൂക്ഷിതമായ പോരാട്ടത്തിനൊടുവില്‍ 1776ല്‍ കോളനികള്‍ സ്വതന്ത്രരായി അമേരിക്കന്‍ ഐക്യനാടുകളായി മാറുകയായിരുന്നു. വര്‍ഷങ്ങള്‍ കഴിയുന്തോറും കൂടുതല്‍ സംസ്ഥാനങ്ങള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടെങ്കിലും അടിമത്തത്തിന്റെ പേരില്‍ 1860 കളില്‍ ഉണ്ടായ ആഭ്യന്തര കലാപം അമേരിക്കയെ ഭിന്നിപ്പിച്ചു. ആഭ്യന്തര യുദ്ധവും അടിമത്തവും അവസാനിച്ചതോടെ അമേരിക്കയ്‌ക്ക് പുനര്‍ നിര്‍മ്മാണത്തിന്റെ കാലഘട്ടമായിരുന്നു. വ്യവസായം, നഗരവല്‍ക്കരണം, ഗതാഗതം എന്നിവയിലെല്ലാം വന്‍ കുതിച്ചു ചാട്ടം. ലോകത്തെ ഒന്നാമത്തെ സാമ്പത്തിക സൈനിക ശക്തിയായി അമേരിക്ക വളര്‍ന്നു.

20ാം നൂറ്റാണ്ട് അവസാനിച്ചപ്പോഴേക്കും വെല്ലുവിളിക്കാന്‍ ആരുമില്ലാത്ത രാജ്യമായി അമേരിക്ക മാറി. രണ്ടു മഹായുദ്ധങ്ങളിലും സ്വന്തം മണ്ണിന് പോറലേല്‍ക്കാതെ സഖ്യകക്ഷികള്‍ക്കായി അവര്‍ പോരാടി. ശാസ്ത്ര സാങ്കേതിക മേഖലയിലെ പകയുടെ പേരില്‍ റഷ്യയുമായി നടന്ന ശീതസമരത്തിലും അന്തിമ വിജയം അമേരിക്കയ്‌ക്കായിരുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ തീവ്രവാദവും സാമ്പത്തിക മാന്ദ്യവും പിടിച്ചുലയ്‌ക്കുന്നതാണെങ്കിലും ത്യാഗവും നോവും ബുദ്ധിയും ധീരതയും അലിഞ്ഞു ചേര്‍ന്ന അമേരിക്ക ഒന്നാമനായി തന്നെ നില്‍ക്കുന്നു. ഇന്ന് അമേരിക്കയുടെ കണ്ണെത്താത്ത ഒരു ഭൂപ്രദേശവും ഭൂമിയിലില്ല എന്ന സ്ഥിതിയാണ്. ലോകത്തെ തന്നെ തങ്ങളുടെ അധീനതയിലാക്കാനാണ് ഈ മിശ്രസംസ്‌കാര രാജ്യത്തിന്റെ താല്‍പര്യം.

അമേരിക്ക കാഴ്ചക്കപ്പുറം

01- പാതാളപ്പിളര്‍പ്പിലെ വിഷ്ണു, ശിവ, രാമ ശിലകള്‍

02-അവിചാരിതമായി അമേരിക്കയിലേക്ക്

Tags: americaപി ശ്രീകുമാര്‍അമേരിക്ക കാഴ്ചക്കപ്പുറംമായാ, ഇന്‍കാ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

World

ഇടവേളയ്‌ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ ലാറക്ക് ദ്വീപിൽ അമേരിക്കൻ ആക്രമണം, സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

World

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

News

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

India

ആര്‍എസ്എസിനെ എതിര്‍ത്ത അമേരിക്കന്‍ സമിതി ഭാരതവിരുദ്ധ അജണ്ടയ്‌ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആര്‍എഫ് തലവന്‍ പാക് വംശജന്‍

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.