Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

പാട്ടെഴുത്തിലെ ആദ്യ പ്രതിഭ

മലയാളത്തിലെ ആദ്യ ഗാനരചയിതാവും ആദ്യകാല ചലച്ചിത്ര പ്രവര്‍ത്തകനുമായിരുന്ന അഭയദേവ് അന്തരിച്ചിട്ട് 21 വര്‍ഷം തികയുന്നു. നാടോടി ഗാനങ്ങളുടെ തനിമ ജീവിതനൗക എന്ന ചിത്രത്തിലൂടെ അഭയദേവ് സിനിമയില്‍ ആവിഷ്‌കരിച്ചപ്പോള്‍ അത് ഹിറ്റ് ഗാനങ്ങളുടെ പിറവിക്ക് കാരണമായി. മലയാളി പാടി തുടങ്ങിയത് അവിടം മുതലാണ്. താരാട്ടുപാട്ടുകളും ഭക്തിഗാനങ്ങളും യുഗ്മഗാനങ്ങളും അഭയദേവ് മാറി മാറി എഴുതി, അത് മലയാളികള്‍ മൂളിപ്പാട്ടായി പാടി നടന്നു

കുമ്മനം രവിbyകുമ്മനം രവി
Aug 1, 2021, 05:00 am IST
inVaradyam

‘പാട്ടു പാടി ഉറക്കാം ഞാന്‍ താമര പൂം പൈതലേ… കേട്ടുകേട്ടു നീയുറങ്ങൂ കരളിന്റെ കാതലേ…’ കേരളത്തിന്റെ ശൈശവത്തെ താരാട്ടുപാടി ഉറക്കിയ ഈ മധുര ഗാനത്തിലൂടെ അനശ്വരത നേടിയ കവിയാണ് അഭയദേവ്. മലയാളി മനസ്സുകളിലേക്ക് മാതൃത്വത്തിന്റെ ആര്‍ദ്രതയെ ഈരടികളില്‍ ആവാഹിച്ച ഈ താരാട്ട് സീത (1960) എന്ന ചിത്രത്തിനുവേണ്ടി അഭയദേവ് എഴുതിയതാണ്.

മലയാള ചലച്ചിത്ര ഗാനങ്ങളുടെ ചരിത്രം തുടങ്ങുന്നത് കോട്ടയം സ്വദേശിയായ അഭയദേവിന്റെ പാട്ടുകളിലൂടെയാണ്. 1949 മുതല്‍ 20 വര്‍ഷത്തോളം മലയാളത്തിന്റെ ഒരേ ഒരു ചലച്ചിത്ര ഗാന രചയിതാവായിരുന്നു അദ്ദേഹം. ഉദയാ സ്റ്റുഡിയോ നിര്‍മിച്ച ‘വെള്ളിനക്ഷത്ര’മാണ് അഭയദേവിന്റെ ഗാനങ്ങളുമായി ആദ്യമിറങ്ങുന്ന ചലച്ചിത്രം. സംഗീത സംവിധായകനായ ദക്ഷിണാമൂര്‍ത്തിയെ സിനിമയില്‍ കൊണ്ടുവന്നതും അഭയദേവ് തന്നെ. നാടോടി ഗാനങ്ങളുടെ തനിമ ജീവിതനൗക എന്ന ചിത്രത്തിലൂടെ അഭയദേവ് സിനിമയില്‍ ആവിഷ്‌കരിച്ചപ്പോള്‍ അത് ഹിറ്റ് ഗാനങ്ങളുടെ പിറവിക്ക് കാരണമായി. മലയാളി പാടി തുടങ്ങിയത് അവിടം മുതലാണ്. താരാട്ടുപാട്ടുകളും ഭക്തിഗാനങ്ങളും യുഗ്മഗാനങ്ങളും അഭയദേവ് മാറി മാറി എഴുതി, അത് മലയാളികള്‍ മൂളിപ്പാട്ടായി പാടി നടന്നു. അതിന് കാരണമാകുന്നത് ആ ഗാനങ്ങളിലെ പദലാളിത്യവും പ്രാസഭംഗിയുമാണ്. മുന്നൂറോളം ഗാനങ്ങള്‍ രചിച്ചുകൊണ്ട് മലയാള ചലച്ചിത്ര ഗാനശാഖയ്‌ക്ക് മാതൃകയും മാര്‍ഗദര്‍ശിയുമായി അഭയദേവ് മുന്നേ നടന്നുപോയി.

കോട്ടയത്ത് പള്ളം ഗ്രാമത്തില്‍ 1913 ജൂണ്‍ 25 ന് ആണ് അഭയ ദേവിന്റെ ജനനം. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ സ്ഥാപകരില്‍ പ്രമുഖനാണ്. ആര്യസമാജത്തിന്റെയും ഹിന്ദി പ്രചാര സഭയുടെയും സജീവ പ്രവര്‍ത്തകനായിരുന്നു അഭയദേവ്. ശങ്കരാഭരണം ഉള്‍പ്പെടെ 25 ചിത്രങ്ങള്‍ക്ക് സംഭാഷണം രചിച്ചു. 1995 ല്‍ ജെ.സി. ഡാനിയേല്‍ പുരസ്്കാരം ലഭിച്ചു. എന്‍ബിഎസ് പ്രസിദ്ധീകരിച്ച ഹിന്ദി- മലയാളം നിഘണ്ടുവിന്റെ രചയിതാവും അഭയദേവ് തന്നെ. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധി കണ്ടുകെട്ടി ഫിലിം പ്രിന്റ് നശിപ്പിച്ച പ്രശസ്തമായ ‘കിസാ കുര്‍സി കാ’ എന്ന ഹിന്ദി ചലച്ചിത്രത്തിന്റെ തിരക്കഥ മലയാളത്തിലേക്ക് അഭയദേവ് വിവര്‍ത്തനം ചെയ്ത് ഡിസി ബുക്‌സ് 1978 ല്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. ബല്‍ജിയംകാരനായ ഫാദര്‍ കാമില്‍ ബുക്കയുടെ ‘രാമകഥ’ എന്ന ഹിന്ദിയിലുള്ള രാമായണ പഠനം മലയാളത്തിലേക്ക് പരിഭാഷ ചെയ്തതും അഭയദേവാണ്. 1982ല്‍ വിശ്വഹിന്ദു പരിഷത്ത് പുറത്തിറക്കിയ ‘ഗാന ഗംഗ’ അയ്യപ്പഭക്തിഗാന കാസറ്റിനു വേണ്ടി അഭയദേവ് എഴുതിയ തിരുമിഴിതുറക്കൂ… തിരുമിഴി തുറക്കൂ… ശബരിഗിരി വാഴും അയ്യപ്പ… എന്ന ഗാനം എല്‍.പി.ആര്‍. വര്‍മ്മയുടെ ഈണത്തില്‍ പാടിയത്  അഭയദേവിന്റെ കൊച്ചുമകന്‍ അമ്പിളി കുട്ടനാണ്.  

കോട്ടയം സ്വാമിയാര്‍ മഠത്തിനടുത്തുള്ള ‘ഗായത്രി’ യില്‍ ആയിരുന്നു അദ്ദേഹത്തിന്റെ താമസം. തപസ്യ, ഭാരതീയ വിചാര കേന്ദ്രം തുടങ്ങിയ സംഘടനകളുമായി സഹകരിച്ചുകൊണ്ട് 2000 ജൂലൈ 26 ന് അന്തരിക്കുന്നതു വരെ കോട്ടയത്തിന്റെ സാംസ്‌കാരിക രംഗത്ത് അദ്ദേഹം സജീവമായിരുന്നു. ഓര്‍മ്മകള്‍ക്ക് പൂക്കാനും തളിര്‍ക്കാനുമുള്ള ഗാനങ്ങള്‍ കൈരളിക്കു നല്‍കിയ അഭയദേവിന് ഈ ഓര്‍മദിനത്തില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്നു.

Tags: അഭയ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഭയകേസ്: കോട്ടൂരിന് ശിക്ഷാ ഇളവ് നല്കരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

Kerala

കോവിഡ് കാലത്ത് പരോള്‍ നല്‍കേണ്ടത് 10 വര്‍ഷത്തിന് താഴെ ശിക്ഷയുള്ളവര്‍ക്ക്; അഭയക്കേസ് പ്രതികള്‍ ജീവപര്യന്തത്തടവുകാര്‍ ; ഇടപെട്ട് ഹൈക്കോടതി

Kerala

അഭയ കേസ് അട്ടിമറിച്ചത് ജസ്റ്റിസ് സിറിയക് ജോസഫ്; നാര്‍ക്കോ അനാലിസിസ് ടെസ്റ്റ് തെളിവാകാതിരിക്കാന്‍ തുടക്കം മുതല്‍ ഇടപെടലുകള്‍ നടത്തി

Kerala

തോമസ് കോട്ടൂരിന്റെ അടുത്ത ബന്ധു; അഭയ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചത് സിറിയക് ജോസഫ്; മുന്‍ ജസ്റ്റിസിനെതിരേ ഗുരുതര ആരോപണവുമായി ജോമോന്‍

Kerala

‘സുപ്രധാന ഫയലുകള്‍ എടുത്തു കൊണ്ടുപോയി, ഒടുവില്‍ മജിസ്‌ട്രേറ്റിനെ തന്നെ സ്ഥലം മാറ്റി; അഭയക്കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചത് ജസ്റ്റിസ് സിറിയക് ജോസഫ്’

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പേരറിവാളന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാം; നിയമതടസമില്ലെന്ന് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം

സ്ത്രീകളെ പൊതുനിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധമെന്ന് KK ശൈലജ

കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വയോധികൻ കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന പ്രതിയെ വിശാഖപട്ടണത്ത് നിന്ന് അറസ്റ്റ് ചെയ്തു

8 ഭീകരരെ കാലപുരിയ്‌ക്കയച്ച കേണൽ വസന്തിന്റെ മകൾ : ഇസ്ലാമിസ്റ്റ് ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച അച്ഛന്റെ ഓർമ്മയിൽ ‘ടോക്സിക്’ താരം

ചേന്തി അനിലിന്റെ അറസ്റ്റ്; കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യരുത് ; സുഹൈല്‍ ഷാജഹാൻ

‘ചേന്തി അനില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാള്‍, നിരവധി കേസുകളില്‍ പ്രതി’യെന്നും പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ സ്വകാര്യ സന്ദര്‍ശനത്തിനായി പോയ സിഇഒയെ കാണാനില്ലെന്ന് ഇന്‍ഫോസിസ്

‘ 15 ദിവസം ഏലയ്‌ക്ക കഴിച്ചാൽ അത്ഭുതമാറ്റങ്ങൾ ‘ ; സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് പിന്നിൽ സത്യമുണ്ടോ ?

മുസ്‌ലിം, ക്രിസ്ത്യൻ മത പാർട്ടികൾ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തു ; ഭൂമി മുതൽ ഭരണം വരെ അവരുടെ കൈകളിലാണ് ; വെള്ളാപ്പള്ളി

പത്തുവര്‍ഷമായി മാവേലി വേഷത്തില്‍ ഷാജി; ഓണക്കാലത്തെ സ്വന്തം നിയോഗമാക്കി മാറ്റിയ കെഎസ്ആര്‍ടിസിക്കാരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.