Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘സുപ്രധാന ഫയലുകള്‍ എടുത്തു കൊണ്ടുപോയി, ഒടുവില്‍ മജിസ്‌ട്രേറ്റിനെ തന്നെ സ്ഥലം മാറ്റി; അഭയക്കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചത് ജസ്റ്റിസ് സിറിയക് ജോസഫ്’

അഭയക്കേസ് അട്ടിമറിച്ചത് ജസ്റ്റിസ് സിറിയക് ജോസഫാണെന്ന് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജോമോന്‍ പുത്തന്‍ പുരയ്‌ക്കല്‍ പലതവണ ആരോപിച്ചിരുന്നു. 94ല്‍ ഹൈക്കോടതി ജഡ്ജിയായ അദ്ദേഹം ഉത്തരാഖണ്ഡ്, കര്‍ണാടക ഹൈക്കോടതികളില്‍ ചീഫ് ജസ്റ്റിസായും 2008 ജൂലൈ മുതല്‍ 2012 ജനുവരി 27വരെ സുപ്രീംകോടതി ജഡ്ജിയായും പ്രവര്‍ത്തിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 25, 2020, 04:50 pm IST
inKerala

കോട്ടയം: അഭയകൊലക്കേസ് അട്ടിമറിച്ചത് ജസ്റ്റിസ് (റിട്ട.) സിറിയക് ജോസഫെന്ന് എറണാകുളം മുന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് വി.ടി. രഘുനാഥന്‍. ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അദ്ദേഹം പറഞ്ഞത്.

അഭയക്കേസില്‍ സംഭവം നടന്ന സ്ഥലം പരിശോധിക്കാനുള്ള തന്റെ തീരുമാനം തടയാന്‍ ശ്രമിച്ചു, സുപ്രധാന ഫയലുകള്‍ എടുത്തു കൊണ്ടുപോയി, ഒടുവില്‍ തന്നെ സ്ഥലം മാറ്റി, അദ്ദേഹം പറഞ്ഞു. പിന്നീട് ഹൈക്കോടതി ജഡ്ജിയായ, അന്നത്തെ ഹൈക്കോടതി രജിസ്ട്രാര്‍ എ.വി. രാമകൃഷ്ണ പിള്ളയാണ് സ്ഥല പരിശോധന ഒഴിവാക്കാന്‍ നിര്‍ദ്ദേശിച്ചത്, രഘുനാഥന്‍ പറഞ്ഞു. ഹൈക്കോടതി ജഡ്ജി പറഞ്ഞതു പ്രകാരമാണ് വിളിക്കുന്നതെന്നും രാമകൃഷ്ണ പിള്ള പറഞ്ഞു.

അഭയക്കേസില്‍ സിബിഐ റിപ്പോര്‍ട്ട് പരിഗണിച്ച ജഡ്ജിയായിരുന്നു രഘുനാഥന്‍. അഭയ കിടന്നിരുന്ന മുറി, അഭയ വെള്ളമെടുക്കാന്‍ പോയിയെന്നു പറയുന്ന ഫ്രിഡ്ജ്, വാതില്‍, അവിടെ നിന്ന് കിണറിലേക്കുള്ള വഴി, ദൂരം ഇതൊക്കെ വിലയിരുത്തി ഇന്ന കാര്യങ്ങള്‍ നോക്കണമെന്ന് സിബിഐയോട് നിര്‍ദ്ദേശിക്കുകയായിരുന്നു ലക്ഷ്യം. അതിനുള്ള തീരുമാനമാണ് എടുത്തത്. അടുത്ത ദിവസം രാവിലെ കോടതിയില്‍ എത്തിയപ്പോള്‍ മറ്റു സ്റ്റാഫ് പറഞ്ഞു, സാറിനെ രജിസ്ട്രാര്‍ നിന്തരം വിളിച്ചിരുന്നു. തിരിച്ചുവിളിച്ചപ്പോള്‍ ചോദിച്ചു, ഇന്നലെ നിങ്ങള്‍ ഓര്‍ഡറിട്ട’സ്ഥലപരിശോധനയ്‌ക്ക് പോയോയെന്ന്. ഇല്ലെന്നു പറഞ്ഞപ്പോള്‍, പോകരുത് എന്നായിരുന്നു മറുപടി. എന്റെ ഒരു ജുഡീഷ്യല്‍ ഉത്തരവ് എങ്ങനെ ഞാന്‍ റദ്ദാക്കുമെന്നു തിരിച്ചു ചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു, അതൊരു ജഡ്ജിയുടെ നിര്‍ദ്ദേശമാണെന്ന്. ആരാണെന്ന് ഞാന്‍ ചോദിച്ചില്ല. എന്റെ ഉത്തരവു പ്രകാരം സ്ഥല പരിേശാധനയ്‌ക്ക് പോകണ്ടായെന്ന് പറയുകയാണെങ്കില്‍ എനിക്ക് രേഖാമൂലം നിര്‍ദ്ദേശം ലഭിക്കണമെന്നു പറഞ്ഞു.

നിര്‍ബന്ധമാണോയെന്ന് ചോദിച്ചു. അതെയെന്ന് മറുപടി നല്‍കി. പിന്നെ ജോലി തുടങ്ങി. ഉച്ചയ്‌ക്ക് ലഞ്ച് ബ്രേക്കിന് ചെന്നപ്പോള്‍ ഹൈക്കോടതിയില്‍ നിന്ന് ഒരു പ്രത്യേക മെസഞ്ചര്‍ വന്ന് അഭയക്കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ എടുത്തുകൊണ്ടുപോയിയെന്നു മറ്റുള്ളവര്‍ പറഞ്ഞു. സുപ്പീരിയര്‍ ഓഫീസറല്ലേ എടുത്തു കൊണ്ടുപോയത്. നമുക്കൊന്നും പറയാനില്ലല്ലോ. തന്നെ രജിസ്ട്രാര്‍ വിളിച്ച് സ്ഥലപരിശോധനയ്‌ക്ക് പോകരുതെന്ന് പറയിപ്പിച്ചതും മറ്റും ജസ്റ്റിസ് സിറിയക് ജോസഫ് ആണെന്ന് പിന്നീട് മാധ്യമങ്ങളിലൂടെയും മറ്റും അറിഞ്ഞു.

എനിക്ക് നേരിട്ടറിയില്ല. സിറിയക് ജോസഫ് ആണെന്നാണ് അറിഞ്ഞത്. കേസ് തന്റെ മുന്നിലെത്തുമ്പോള്‍ അടയ്‌ക്ക രാജുവിന്റെ പേര് അതിലുണ്ടായിരുന്നില്ല. അന്വേഷണം അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശിച്ച് സിബിഐ നല്‍കിയ മൂന്നാം റഫര്‍ റിപ്പോര്‍ട്ടില്‍ അടയ്‌ക്കാ രാജുയെന്ന സാക്ഷി പോലും ഇല്ലായിരുന്നു. ഒരു സാക്ഷി പോലും ഇല്ലാത്ത റിപ്പോര്‍ട്ടാണ് സിബിഐ നല്‍കിയിരുന്നത്. പിന്നീട് നന്ദകുമാരന്‍ നായരുടെ നേതൃത്വത്തില്‍ വന്ന സംഘമാണ് നിര്‍ണ്ണായക സാക്ഷിയായി അടയ്‌ക്ക രാജു ഇടംപിടിക്കുന്നത്.

കേസ് അട്ടിമറിക്കാന്‍ ഒരു ഹൈക്കോടതി ജഡ്ജിയാണ് ശ്രമിച്ചത്. സ്ഥലപരിശോധനയ്‌ക്കുള്ള തീരുമാനം റദ്ദാക്കാന്‍ എ.വി. രാമകൃഷ്ണ പിള്ള ആവശ്യപ്പെട്ടത് ഈ ജഡ്ജിയുടെ നിര്‍ദ്ദേശ പ്രകാരമാണ്. സ്ഥലപരിശോധനാ തീരുമാനം തന്നെ ഹൈക്കോടതി പിന്നീട് റദ്ദാക്കി. ഈ സംഭവം നടന്ന ശേഷം തന്നെ സ്ഥലം മാറ്റിയതായും രഘുനാഥന്‍ വെളിപ്പെടുത്തി. പിന്നെ മൂന്നു മാസത്തോളം എറണാകുളം സിജെഎം പോസ്റ്റ് ഒഴിഞ്ഞുകിടന്നു. എന്റെ ഉത്തരവുള്ളതിനാല്‍ മറ്റാരെങ്കിലും വന്നാല്‍ അവര്‍ക്കു പോകാം. അതിനാല്‍ ഉത്തരവ് റദ്ദാക്കും വരെ ആ പോസ്റ്റ് നികത്തിയിട്ടില്ല.

അഭയക്കേസ് അട്ടിമറിച്ചത് ജസ്റ്റിസ് സിറിയക് ജോസഫാണെന്ന് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജോമോന്‍ പുത്തന്‍ പുരയ്‌ക്കല്‍ പലതവണ ആരോപിച്ചിരുന്നു. 94ല്‍ ഹൈക്കോടതി ജഡ്ജിയായ അദ്ദേഹം ഉത്തരാഖണ്ഡ്, കര്‍ണാടക ഹൈക്കോടതികളില്‍ ചീഫ് ജസ്റ്റിസായും 2008 ജൂലൈ മുതല്‍ 2012 ജനുവരി 27വരെ സുപ്രീംകോടതി ജഡ്ജിയായും പ്രവര്‍ത്തിച്ചു.

നാര്‍ക്കോ അനാലിസിസ് ലാബ് സന്ദര്‍ശിച്ചത് വിവാദമായിരുന്നു

അഭയക്കേസ് പ്രതികളുടെ നാര്‍കോ അനാലിസിസ് നടത്തുന്ന സമയത്ത് ബെംഗളൂരുവിലെ ഫോറന്‍സിക് സയന്‍സ് ലാബ് ജസ്റ്റിസ് സിറിയക് ജോസഫ് സന്ദര്‍ശിച്ചതും ഇതിന്റെ വീഡിയോ ടേപ്പുകള്‍ കണ്ടതും അന്ന് വലിയ വിവാദമായിരുന്നു. ഇക്കാര്യം 2009 ആഗസ്റ്റ് 10ന് സിബിഐ ഹൈക്കോടതിയില്‍ ബോധിപ്പിക്കുകയും ചെയ്തിരുന്നു. 2008 മെയ് 23നാണ് എത്തി ടേപ്പുകള്‍ കണ്ടതെന്ന് പരിശോധനയ്‌ക്ക് മേല്‍നോട്ടം വഹിച്ച ഡോ. മാലിനി വ്യക്തമാക്കിയിട്ടുമുണ്ട്.

Tags: കേസ്supremecourtഅഭയJustice Cyriac Joseph
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കള്ളപ്പണം: മമതയുടെ അപേക്ഷ സുപ്രീം കോടതി തള്ളി

India

നിയമപാലകർ സംയമനം പാലിക്കണം; അക്രമ സാഹചര്യങ്ങളിൽ ഏർപ്പെടുന്ന യുവാക്കൾക്ക് കൗൺസിലിംഗ് വേണം: സുപ്രീം കോടതി

Kerala

ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

Kerala

അപകടകാരികളായ നായ്‌ക്കളെ കൊല്ലാം; തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകാൻ സർക്കാർ തീരുമാനം, മർഗരേഖ തയാറാക്കി

News

ക്രമസമാധാനത്തിനു നിൽക്കുന്ന പോലീസിനും വേണം സുരക്ഷ; സുപ്രീം കോടതിയിൽ ഹർജി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പേരറിവാളന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാം; നിയമതടസമില്ലെന്ന് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം

സ്ത്രീകളെ പൊതുനിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധമെന്ന് KK ശൈലജ

കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വയോധികൻ കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന പ്രതിയെ വിശാഖപട്ടണത്ത് നിന്ന് അറസ്റ്റ് ചെയ്തു

8 ഭീകരരെ കാലപുരിയ്‌ക്കയച്ച കേണൽ വസന്തിന്റെ മകൾ : ഇസ്ലാമിസ്റ്റ് ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച അച്ഛന്റെ ഓർമ്മയിൽ ‘ടോക്സിക്’ താരം

ചേന്തി അനിലിന്റെ അറസ്റ്റ്; കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യരുത് ; സുഹൈല്‍ ഷാജഹാൻ

‘ചേന്തി അനില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാള്‍, നിരവധി കേസുകളില്‍ പ്രതി’യെന്നും പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ സ്വകാര്യ സന്ദര്‍ശനത്തിനായി പോയ സിഇഒയെ കാണാനില്ലെന്ന് ഇന്‍ഫോസിസ്

‘ 15 ദിവസം ഏലയ്‌ക്ക കഴിച്ചാൽ അത്ഭുതമാറ്റങ്ങൾ ‘ ; സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് പിന്നിൽ സത്യമുണ്ടോ ?

മുസ്‌ലിം, ക്രിസ്ത്യൻ മത പാർട്ടികൾ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തു ; ഭൂമി മുതൽ ഭരണം വരെ അവരുടെ കൈകളിലാണ് ; വെള്ളാപ്പള്ളി

പത്തുവര്‍ഷമായി മാവേലി വേഷത്തില്‍ ഷാജി; ഓണക്കാലത്തെ സ്വന്തം നിയോഗമാക്കി മാറ്റിയ കെഎസ്ആര്‍ടിസിക്കാരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.