Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

എംപ്ലോയീസ് സംഘ് പ്രക്ഷോഭത്തിലേക്ക്: മലബാര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്ര ജീവനക്കാരോട് അവഗണന, ശമ്പള പരിഷ്‌കരണ ഉത്തരവുൾപ്പെടെ കടലാസിൽ

2019 ജനുവരി മുതല്‍ പ്രാബല്യത്തിലുള്ള ശമ്പള പരിഷ്‌ക്കരണ ഉത്തരവായിരുന്നു സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. എന്നാല്‍ ഈ ഉത്തരവിന്‍ മേല്‍ നടപടികള്‍ ഇല്ലാത്തതിനാല്‍ 5000ത്തോളം ക്ഷേത്ര ജീവനക്കാര്‍ക്ക് ഇപ്പോഴും 2009 ലെ ശമ്പളവും ആനുകൂല്യവുമാണ് ലഭിക്കുന്നത്.

ഗണേഷ് മോഹന്‍ പി കെ by ഗണേഷ് മോഹന്‍ പി കെ
Jul 29, 2021, 10:27 am IST
in Kannur

കണ്ണൂര്‍: ഏറെ വര്‍ഷങ്ങളുടെ കാത്തിരിപ്പിനു ശേഷം മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലെ ക്ഷേത്ര ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിച്ചുള്ള ഉത്തരവിറങ്ങിയിട്ടും പരിഷ്‌കരിച്ച ശമ്പള വിതരണം മാസങ്ങള്‍ കഴിഞ്ഞിട്ടും ആരംഭിച്ചില്ല. വര്‍ഷങ്ങളായുള്ള പ്രക്ഷോഭത്തിന്റെ ഫലമായി ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലെ ക്ഷേത്ര ജീവനക്കാരുടെ ശമ്പളം സര്‍ക്കാര്‍ പരിഷ്‌ക്കരിച്ചു കൊണ്ട് ഉത്തരവായത്.  

2008 ലാണ് മലബാര്‍ ദേവസ്വം ബോര്‍ഡ് രൂപീകരിച്ചത്. 2009ല്‍ ശമ്പള പരിഷ്‌ക്കരണവും നടപ്പിലാക്കിയെങ്കിലും പിന്നീട് നടപടികള്‍ ഒന്നുമുണ്ടായിരുന്നില്ല. രണ്ട് വര്‍ഷം മുമ്പ് ശമ്പള പരിഷ്‌കരണ ശുപാര്‍ശ ബോര്‍ഡ് സര്‍ക്കാറിന് സമര്‍പ്പിച്ചെങ്കിലും ചുവപ്പ് നാടയില്‍ കുടുങ്ങുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് മലബാറിലെ ക്ഷേത്ര ജീവനക്കാരുടെ സംയുക്ത സമരസമിതിയായ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയും മലബാര്‍ ദേവസ്വം എംപ്ലോയീസ് സംഘും (ബിഎംഎസ്) ഉള്‍പ്പെടെയുളള സംഘടനകള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് സര്‍ക്കാര്‍ ശമ്പളം പരിഷ്‌കരിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. 

2019 ജനുവരി മുതല്‍ പ്രാബല്യത്തിലുള്ള ശമ്പള പരിഷ്‌ക്കരണ ഉത്തരവായിരുന്നു സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. എന്നാല്‍ ഈ ഉത്തരവിന്‍ മേല്‍ നടപടികള്‍ ഇല്ലാത്തതിനാല്‍ 5000ത്തോളം ക്ഷേത്ര ജീവനക്കാര്‍ക്ക് ഇപ്പോഴും 2009 ലെ ശമ്പളവും ആനുകൂല്യവുമാണ് ലഭിക്കുന്നത്.  ശമ്പളം ഫിക്‌സ് ചെയ്യുന്ന കാര്യത്തില്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിക്കാനുള്ള നടപടികള്‍ ബോര്‍ഡിന്റെ ഭാഗത്ത് നിന്നും ഉണ്ടാകാത്തതാണ് പരിഷ്‌കരിച്ച ശമ്പള വിതരണത്തിന് തടസമാകുന്നതെന്ന് പറയപ്പെടുന്നു. 

പഴയ ശമ്പള നിരക്കിലാണ് ക്ഷേത്ര ജീവനക്കാര്‍ക്ക് ക്ഷാമബത്തയും ലഭിച്ചു പോരുന്നത്. പന്ത്രണ്ട് വര്‍ഷം കഴിഞ്ഞ ശേഷമുള്ള പരിഷ്‌ക്കരണമായതിനാല്‍ പ്രീ റിവൈയ്‌സ്ഡ് സ്‌കെയില്‍ ക്ഷാമബത്ത തന്നെ അനുവദിക്കണമെന്ന് ക്ഷേത്ര ജീവനക്കാരുടെ സംഘടനകള്‍ ആവശ്യപ്പെടുന്നു. ശമ്പളം,ആനുകൂല്യം എന്നിവ സംബന്ധിച്ചുള്ള അപാകതകള്‍ പരിഹരിക്കാന്‍ ക്ഷേത്രം ജീവനക്കാരുടെ അഭിപ്രായം തേടുന്നതിനായി ദേവസ്വം ബോര്‍ഡ് കഴിഞ്ഞ മാസം ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുടെ യോഗം വിളിച്ചിരുന്നു. എന്നാല്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇത് മാറ്റി വെക്കുകയായിരുന്നു. കോവിഡ് രൂക്ഷമായതോടെ ക്ഷേത്രങ്ങള്‍ അടച്ചിടുന്നതും ആളുകള്‍ വരുന്നത് കുറഞ്ഞതും ജീവനക്കാര്‍ക്ക് ക്ഷേത്ര ഫണ്ടില്‍ നിന്നും നല്‍കുന്ന ചെറിയ ശമ്പളവും മുടങ്ങിയിരിക്കുകയാണ്. 

പല ക്ഷേത്ര ജീവനക്കാര്‍ക്കും 2020ലെ ശമ്പളവും ക്ഷാമബത്തയും ഇനിയും പൂര്‍ണമായും കിട്ടിയിട്ടില്ല. പ്രഖ്യാപിച്ച ശബള പരിഷ്‌ക്കരണം ജീവനക്കാര്‍ ലഭ്യമാക്കാനാവശ്യമായ അടിയന്തര നടപടികള്‍ അധികൃതര്‍ കൈക്കൊളളണമെന്ന് മലബാര്‍ ദേവസ്വം എംപ്ലോയീസ് സംഘ് (ബിഎംഎസ്) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.   തുല്യ ജോലിക്ക് തുല്യ വേതനം നൽകുക , പഴയ മദിരാശി നിയമം മാറ്റി കേരളത്തിന്റെതായ നിയമം ഉടൻ നടപ്പിലാക്കുക ,ഒത്ത് തീർപ്പ് വ്യവസ്ഥയിൽ നിന്നും സർക്കാറും ബോർഡും പിന്നോട്ട് പോകാതിരിക്കുക ,ഹൈക്കോടതി സ്വമേധയാ എടുത്ത് വിധിച്ച വിധി ഉടൻ നടപ്പിലാക്കുക, ശാന്തിയുടെയും സമാധാനത്തിന്റേയും കേന്ദ്രങ്ങളെ സമരഭൂമിയാക്കാതിരിക്കുവാൻ സർക്കാറും ബോർഡും വിവേകം കാണിക്കുക, സ്വകാര്യ ക്ഷേത്ര ജീവക്കാർക്കും ബോർഡ് ജീവനക്കാരുടെ സേവന വേതന വ്യവസ്ഥസർക്കാർ നടപ്പിലാക്കുക ,സർവ്വീസ് പെൻഷൻ നടപ്പിലാക്കുക,  തെളിവെടുപ്പ്, ഹിത പരിശോദന ,കമ്മീഷൻ, സമവായം, പഠനം എന്നിങ്ങനെ പറഞ്ഞ് ശ്രദ്ധയോടെ അശ്രദ്ധ കാണിക്കുന്ന മാറി – മാറി വന്ന സർക്കാർ നയം അവസാനിപ്പിക്കുക, വർഷങ്ങളോളം ലഭിക്കാത്ത ക്ഷാമബത്ത, ഇൻക്രിമെന്റ്, ഗ്രേഡ് കുടിശ്ശിക ഉടൻ തന്നെ കൊടുത്തു തീർക്കുക, കുടിശ്ശിക സമ്പ്രദായം അവസാനിപ്പിച്ച് മാസാമാസ ശബളം ലഭിക്കുന്നതിന് നടപടി സ്വീകരിക്കുക, കഴിഞ്ഞ ഫിബ്രവരിയിൽ ഇറക്കിയ ശബള പരിഷ്കരണം ഉടൻ അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചും  മലബാര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെ ജീവനക്കാര്‍ക്ക് ശമ്പള കുടിശികയും മറ്റ് ആനുകൂല്യങ്ങളും ഉടന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മലബാര്‍ ദേവസ്വം എംപ്ലോയീസ് സംഘ് (ബിഎംഎസ്) കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ട്രേറ്റിന് മുന്നില്‍ ധര്‍ണ്ണ നടത്തും. 

നാളെ (29) ന്  രാവിലെ 11 മണിക്ക് നടക്കുന്ന ധര്‍ണ്ണ ബിഎംഎസ് സംസ്ഥാന സെക്രട്ടറി അഡ്വ.പി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡണ്ട് സി.വി. തമ്പാന്‍, ജില്ലാ സെക്രട്ടറി എം. വേണുഗോപാല്‍  മറ്റ് യൂണിയന്‍ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുക്കും. എംപ്ലോയീസ് സംഘ് അംഗങ്ങളും സമരത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ പ്രസിഡണ്ട് കെ.കെ. സുരേഷ് ബാബു, ജനറല്‍ സെക്രട്ടറി  രാഹുല്‍ രഘുനാഥ് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

Tags: Employees SanghMalabarക്ഷേത്രംDevaswom Board
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയിൽ 2025ലും വീഴ്ച സംഭവിച്ചു; പി.എസ് പ്രശാന്തിന്റെ കാലത്തെ വീഴ്ച ചൂണ്ടിക്കാട്ടി എസ്‌ഐടി റിപ്പോർട്ട്

Kerala

എസ്ഐടി ചോദ്യം ചെയ്തതുകൊണ്ട് സ്ഥാനക്കയറ്റം നൽകാതിരിക്കാനാവില്ല; ദേവസ്വം മന്ത്രിയെ തള്ളി ബോർഡ് പ്രസിഡൻ്റ്

Kerala

ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു അന്തരിച്ചു

Kerala

ശബരിമലയിൽ കഴിഞ്ഞ 10 വർഷത്തെ വഴിപാടുകളുടെ മുഴുവൻ രേഖകളും 10 ദിവസത്തിനകം ഹാജരാക്കണം: ദേവസ്വം ബോർഡിന് ഹൈക്കോടതി ഉത്തരവ്

Kerala

ഗുരുവായൂരിൽ വെർച്വൽ ക്യൂ സംവിധാനം; മികച്ച ഏജൻസിക്ക് ചുമതല നൽകും, നടപടി ഹൈക്കോടതി നിർദേശം പാലിച്ചെന്ന് ദേവസ്വം  

പുതിയ വാര്‍ത്തകള്‍

കൊച്ചി തുറമുഖ ശില്‍പി സര്‍ റോബര്‍ട്ട് ബ്രിസ്റ്റോയുടെ ബില്യാര്‍ഡ്‌സ്് ബോര്‍ഡ് നവീകരിച്ച ശേഷം

ബ്രിസ്റ്റോയുടെ ബില്യാര്‍ഡ്‌സ് പ്ലേ ബോര്‍ഡിന് കൊച്ചിയില്‍ പുനര്‍ജനി

പോണ്ടിച്ചേരി ഇന്ത്യന്‍ കോഫി ഹൗസ് സര്‍വീസ് സൊസെറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബിഎംഎസ് ഭാരതീയ കോഫീ വര്‍ക്കേഴ്‌സ് സംഘ് പ്രതിനിധികള്‍

പോണ്ടിച്ചേരിയില്‍ ബിഎംഎസിന് ചരിത്ര വിജയം

വെള്ളാപ്പള്ളി നടേശന് എറണാകുളം ടൗണ്‍ഹാളില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ പദ്മഭൂഷണ്‍ പുരസ്‌കാരം
ഉയര്‍ത്തിക്കാട്ടുന്നു

പദ്മഭൂഷണ്‍, സമുദായത്തിന് കിട്ടിയ അംഗീകാരം: വെള്ളാപ്പള്ളി

madaya nirodana samithi

തുടക്കം എല്‍ഡിഎഫ്, നടപ്പിലാക്കി യുഡിഎഫ്; മദ്യക്കമ്പനികള്‍ക്ക് വേണ്ടിയുള്ള ഇടത് – വലത് ഒത്തുകളി പുറത്ത്

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്തിയ ആയിരാമത്തെ ചരക്ക് കപ്പല്‍ എംഎസ്‌സിയുടെ മദര്‍ഷിപ്പായ ലൂസിയാന

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം; ചരക്കുകപ്പലുകളുടെ എണ്ണം 1000 പൂര്‍ത്തിയാക്കി എംഎസ്‌സി ലൂസിയാന

മാസപ്പടിക്കേസ്: ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച പാളയം സന്തോഷ് വിദേശത്തേക്ക് കടന്നെന്ന് സൂചന

കെ എസ് ആർ ടിസി സൗജന്യ യാത്രയ്‌ക്കിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂട് പായസം വീണതിൽ അന്വേഷണം

കോഴിക്കോട് സ്കൂളിൽ വാട്ടർ ബോട്ടിലിൽ വാറ്റ് ചാരായം കൊണ്ടുവന്ന പത്താം ക്ലാസുകാരൻ പിടിയിൽ, സുഹൃത്ത് വെച്ചതാണെന്ന് മൊഴി

ദ്വാരപാലക പാളികള്‍ സ്വര്‍ണം പൂശിയത് ഇല്ലാത്ത പൊട്ടല്‍ ഉണ്ടെന്ന് കാട്ടി

ടൈംസ് ഹയര്‍ എഡ്യൂക്കേഷന്റെ ചീഫ് ഗ്ലോബല്‍ അഫയേഴ്സ് ഓഫീസറും സിഒഒയുമായ ഫില്‍ ബാറ്റിയും ജനറല്‍ മാനേജരും സീനിയര്‍ റീജിയണല്‍ ഡയറക്ടറുമായ റിതിന്‍ മല്‍ഹോത്രയും ചേര്‍ന്ന് അമൃത വിശ്വവിദ്യാപീഠം പ്രോ വൈസ് ചാന്‍സലര്‍ ഡോ. മനീഷാ വിനോദിനി രമേശ്, അമൃത സ്‌കൂള്‍ ഓഫ് ബിസിനസ് ഡീന്‍ ഡോ. രഘു രാമന്‍ എന്നിവര്‍ക്ക് 2026ലെ ടൈംസ് ഹയര്‍ എഡ്യൂക്കേഷന്‍ സസ്‌റ്റൈനബിലിറ്റി ഇംപാക്ട് റേറ്റിങ്സ് അംഗീകാരം സമ്മാനിക്കുന്നു

ലോക സര്‍വകലാശാല റാങ്കിങ്ങില്‍ ചരിത്ര നേട്ടവുമായി അമൃത സര്‍വകലാശാല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.