Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

ഷീ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍: ‘കരുവാരിയിന്‍ കനവുകള്‍’ മികച്ച ചിത്രം, ശരത് സുന്ദര്‍ സംവിധായകന്‍, ശിവാനി മേനോന്‍ നടി, ഡോ.ആനന്ദ് ശങ്കര്‍ നടന്‍

ഡീറ്റൊക്‌സ് (സംവിധാനം -അനൂപ് നാരായണന്‍) ഛാത്ര( സംവിധാനം -ജൊബ് മാസ്റ്റര്‍ ) രണ്ടും മൂന്നും സമ്മാനങ്ങള്‍ നേടി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2021, 01:46 pm IST
inMollywood
ആനന്ദ് ശങ്കര്‍,ശിവാനി മേനോന്‍,ശരത് സുന്ദര്‍,

ആനന്ദ് ശങ്കര്‍,ശിവാനി മേനോന്‍,ശരത് സുന്ദര്‍,

തിരുവനന്തപുരം: സ്ത്രീ സുരക്ഷയെ ആസ്പദമാക്കി ജടായു രാമ കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഷീ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിന്റെ വിജയികളെ പ്രഖ്യാപിച്ചു. ശരത് സുന്ദര്‍ സംവിധാനം ചെയ്ത ‘കരുവാരിയിന്‍ കനവുകള്‍’ ക്കാണ് ഒന്നാം സമ്മാനം. ഡീറ്റൊക്‌സ് (സംവിധാനം -അനൂപ് നാരായണന്‍) ഛാത്ര( സംവിധാനം -ജൊബ് മാസ്റ്റര്‍ ) രണ്ടും മൂന്നും സമ്മാനങ്ങള്‍ നേടി.

ശരത് സുന്ദര്‍ തന്നെയാണ് മികച്ച സംവിധായകനും. മികച്ച നടനായി ഡോ ആനന്ദ് ശങ്കറും(ഡീറ്റൊക്‌സ്) നടിയായി  ശിവാനി മേനോനും( കരുവാരിയിന്‍ കനവുകള്‍) തെരഞ്ഞെടുക്കപ്പെട്ടു. സംവിധായകന്‍ പ്രിയദര്‍ശനാണ് വിജയികളെ പ്രഖ്യാപിച്ചത്. മികച്ച ഉള്ളടക്കത്തിുള്ള സമ്മാനം ശ്രെയസ് എസ് ആര്‍ സംവിധാനം ചെയ്ത  റിതുയഗ്നയാണ്.  മില്‍ജോ ജോണി(ചിത്രസംയോജനം-അവര്‍), സല്‍മാന്‍ ഫാരിസ്(ഛായാഗ്രഹണം-അവര്‍)വിപിന്‍ വിന്‍സെന്റ(,സംഗീതം- സൃഷ്ടി) എന്നിവരും അവാര്‍ഡിന് അര്‍ഹരായി.

സ്‌പെഷ്യല്‍ മെന്‍ഷന്‍  അവാര്‍ഡിന്  ഉദയന്‍ പുഞ്ചക്കരി(  യെല്ലോ ബട്ടണ്‍), എം എസ് ധ്വനി( ഉറവ),ഐശ്വര്യ അനില്‍കുമാര്‍( കരുവാരിയിന്‍ കനവുകള്‍),മധുരിമ മുരളി( ഒരിടത്തൊരു പെണ്‍ ആണ്‍കുട്ടി)ശിവന്‍ എസ് സംഗീത് (തുണ),വര്‍ഷ പ്രമോദ് ( ബാല),ബിജുദാസ് (ദേവി),രാജശേഖരന്‍ നായര്‍(വോയര്‍),സുനീഷ് നീണ്ടൂര്‍(വോയര്‍) എന്നിവരും അര്‍ഹരായി.  

സംവിധായകന്‍ പ്രിയദര്‍ശനാണ് വിജയികളെ പ്രഖ്യാപിച്ചത്. സ്ത്രീ സുരക്ഷയെ അടിസ്ഥാനമാക്കി നടത്തിയ മത്സരത്തില്‍ ഇത്രയേറെ പങ്കാളിത്തം ഉള്ളത് കിട്ടിയത് നിസ്സാരകാര്യമല്ലന്ന് പ്രിയദര്‍ശന്‍ പറഞ്ഞു.  സിനിമയില്‍ കൂടുതല്‍ കഴിവ് തെളിയിക്കാന്‍ ഇവര്‍ക്ക് അവസരം ലഭിക്കുമെന്നും താന്‍ ഉള്‍പ്പെടെയുള്ള സംവിധായകര്‍ അവാര്‍ഡ് ജേതാക്കളെ അടുത്ത ചിത്രങ്ങളില്‍ സഹകരിപ്പിക്കുമെന്നും അദ്ദേഗം പറഞ്ഞു.

ജൂറി ചെയര്‍പേഴ്‌സണ്‍ മേനക സുരേഷ്, നിര്‍മ്മാതാവ്  ജി. സുരേഷ്‌കുമാര്‍,  ഫെസ്റ്റിവല്‍ കണ്‍വീനര്‍ ശ്രീവല്ലഭന്‍, ശരത് ചന്ദ്ര മോഹൻ, ആനന്ദ് ജെ.എസ്എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.  

പരമാവധി 10 മിനിറ്റ് വരെയുള്ള ചിത്രങ്ങളാണ് അവാര്‍ഡിനായി പരിഗണിച്ചത്. 150ല്‍ പരം ചിത്രങ്ങളില്‍ നിന്നാണ് വിജയികളെ തിരഞ്ഞെടുത്തത്. മേനക, ജലജ, എം ആര്‍ ഗോപകുമാര്‍, വിജി തമ്പി, കിരീടം ഉണ്ണി, തുളസിദാസ്, വേണു നായര്‍, രാധാകൃഷ്ണന്‍, കലാധരന്‍, ഗിരിജസേതുനാഥ് എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്.അന്താരാഷ്‌ട്ര നിലവാരമുള്ള ഒട്ടനവധി ചിത്രങ്ങളാണ് ലഭിച്ചതെന്നും, അതില്‍ നിന്നും വളരെ സൂക്ഷ്മമായി നിരീക്ഷിണത്തിന് ശേഷമാണ് വിധി നിര്‍ണ്ണയം നടത്തിയതെന്ന് മേനക സുരേഷ് പറഞ്ഞു. അഭിപ്രായപ്പെട്ടു. 41  ചിത്രങ്ങള്‍ വനിതാ സംവിധായകരുടേത് ആയിരുന്നുവെന്നും മേനക പറഞ്ഞു.

മേനക, പ്രിയദര്‍ശന്‍,  സുരേഷ്‌കുമാര്‍, ശ്രീവല്ലഭന്‍ 

സ്ത്രീ സുരക്ഷ വിഷയമാക്കി ജടായു രാമ കള്‍ച്ചറല്‍ സെന്റര്‍ നടത്തുന്ന ‘ഷീ’ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിന് പിന്തുണയുമായി മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകളായ മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം കൂടാതെ ആര്യ, കുഞ്ചാക്കോ ബോബന്‍, റഹ്മാന്‍, മഞ്ചുവാര്യര്‍, മമതാമോഹന്‍ദാസ്, അപര്‍ണ ബാലമുരളി, അനു സിത്താര, ഐശ്വര്യ രാജേഷ്, ശരണ്യ മോഹന്‍, അപര്‍ണ നായര്‍, എസ്ഥര്‍ അനില്‍, രജീനകസാന്‍ട്ര, രാഷി ഖന്ന, ഖുഷ്ബു സുന്ദര്‍, അംബിക, രാധ,  രഞ്ജിനി, പാര്‍വതി ജയറാം, മധുബാല, എഴുത്തുകാരിയും പോര്‍ച്ചുഗീസ് സംവിധായികയുമായ മാര്‍ഗരിഡ മൊറീറ, വിഖ്യാത ചലച്ചിത്രകാരനും എഴുത്തുകാരനും നടനുമായ കെന്‍ഹോംസ്,  അവാര്‍ഡ് നേടിയ ഐറിഷ് നടി ആന്‍ഡ്രിയ കെല്ലി, ബ്രിട്ടീഷ് സംവിധായിക അബിഗയില്‍ ഹിബ്ബര്‍ട്ട് , ക്രൊയേഷ്യന്‍ നടി ഇവാന ഗ്രഹോവാക്, ബ്രിട്ടീഷ് നടന്‍ ക്രിസ് ജോണ്‍സണ്‍, ബ്രിട്ടീഷ് നടിമാരായ ആലീസ് പാര്‍ക്ക് ഡേവിസ്, വെറോണിക്ക ജെഎന്‍ ട്രിക്കറ്റ്, അമേരിക്കന്‍ നടന്‍ ഫ്രെഡ് പാഡില്ല എന്നിവരും അന്താരാഷ്‌ട്ര പ്രശസ്തരായചലച്ചിത്ര പ്രവര്‍ത്തകരും , സമൂഹത്തിന്റെ വിവിധ മേഖലകളില്‍ ഉള്ളവരും ഫെസ്റ്റിവലിന്റെ ബ്രോഷര്‍ ഫേസ്ബുക്ക് ഉള്‍പ്പടെയുളള നവമാധ്യങ്ങളില്‍ പങ്കുവെച്ചു  പിന്തുണ അറിയിച്ചിരുന്നു.

സുഗതകുമാരി അവസാനമായി സംസാരിച്ചത് ”ഷീ’ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിന്റെ വീഡിയോ അവതരിപ്പിച്ചായിരുന്നു. ഒരു സ്ത്രീയെ സഹായിക്കാന്‍ ജീവന്‍ ത്യജിച്ച് രക്തസാക്ഷിയായ ജടായുവിന്റെ കഥ പറഞ്ഞ സുഗതകുമാരി സ്ത്രീ സുരക്ഷയെ പറ്റി എത്ര പറഞ്ഞാലും മതിയാവില്ലെന്നും ഏറ്റവും ഉചിതമായി ശ്രദ്ധിക്കേണ്ട സമയമാണിതെന്നും വ്യക്തമാക്കിയാണ് പിന്തുണ അറിയിച്ചത്.

 പ്രിയദര്‍ശന്‍, ജി സുരേഷ്‌കുമാര്‍,സുരേഷ് ഗോപി, മേജര്‍ രവി, രാജസേനന്‍, രാജീവ് അഞ്ചല്‍, സംഗീതജ്ഞ പ്രൊഫ. കെ ഓമനക്കുട്ടി തുടങ്ങിയവരാണ്  ഉപദേശക സമിതിയില്‍ ഉള്ളത്.

Tags: 'SHE' ഓണ്‍ലൈന്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഷീ ഷോര്‍ട് ഫിലിം ഫെസ്റ്റിവല്‍ കേന്ദ്ര മന്ത്രി എല്‍. മുരുകന്‍ ഉദ്ഘാടനം ചെയ്യുന്നു. രഞ്ജിത്ത്, മണിയന്‍പിള്ള രാജു, ജി. സുരേഷ്‌കുമാര്‍, മേനക, പ്രോഫ. കെ. ഓമനക്കുട്ടി സമീപം
Entertainment

സ്ത്രീ സുരക്ഷയ്‌ക്കായി

Mollywood

സ്വാതന്ത്ര്യ സമര ചരിത്രത്തിലെ അറിയപ്പെടാത്ത നായകന്മാരെആസ്പദമാക്കിയുള്ള സിനിമകള്‍ നിര്‍മ്മിക്കപ്പെടണം: ഡോ.എല്‍ മുരുഗന്‍

New Release

ഷീ ഷോര്‍ട്ട് ഫിലിം പുരസ്‌ക്കാരദാനത്തിന് താരശോഭ പകരാന്‍ കീര്‍ത്തിയും ടോവീനോയും എത്തും

Miniscreen

ഷീ ഷോര്‍ട്ട് ഫിലിം ഫസ്റ്റിവല്‍ അവാര്‍ഡ് ദാനം ഡിസംബര്‍ 5 ന് തിരുവനന്തപുരത്ത്

Entertainment

ഷീ ഷോര്‍ട് ഫിലിം: പിന്തുണയുമായി സൂപ്പര്‍ സ്റ്റാറുകളും അന്താരാഷ്‌ട്ര ചലച്ചിത്ര പ്രവര്‍ത്തകരും: വിജയികള്‍ക്ക്സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

ആറന്മുള ഉതൃട്ടാതി ജലമേള ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുന്നു

പാരമ്പര്യവും ആധുനികതയും ഒരുമിപ്പിച്ച് മുന്നോട്ടു പോകണം: ഉപരാഷ്‌ട്രപതി

ബാറുടമകളില്‍ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറടക്കം 7 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പണം കയ്യിൽ നിൽക്കുന്നില്ലേ , വീട്ടിൽ ഇങ്ങനെ പണം സൂക്ഷിച്ചാൽ ധന സമൃദ്ധി..!

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.