Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്; ബാധ്യതകള്‍ കേരള ബാങ്കിനെ ഏല്‍പ്പിക്കാനുള്ള നീക്കം ചട്ടവിരുദ്ധം; റിസര്‍വ്വ് ബാങ്ക് ഇടപെടുമെന്ന് സൂചന

പരാതിക്കാരെ നിശബ്ദരാക്കാനുള്ള തന്ത്രമാണ് സിപിഎമ്മും സര്‍ക്കാരും സ്വീകരിക്കുന്നത്. തട്ടിപ്പ് പുറത്തുവന്നതോടെ മുഖം നഷ്ടപ്പെട്ട അവസ്ഥയിലാണ് ജില്ലയില്‍ പാര്‍ട്ടി. പരാതിക്കാര്‍ നിശബ്ദരായാല്‍ പ്രതികളെ വലിയ പരിക്കുകളില്ലാതെ രക്ഷിച്ചെടുക്കാമെന്നാണ് കണക്കുകൂട്ടല്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2021, 09:07 am IST
inKerala

തൃശൂര്‍: വായ്‌പാത്തട്ടിപ്പിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായ കരുവന്നൂര്‍ സഹകരണ ബാങ്കിന്റെ ബാധ്യതകള്‍ കേരള ബാങ്കിനെ ഏല്‍പ്പിക്കാനുള്ള നീക്കം ചട്ടവിരുദ്ധം. ഇത് നടപ്പാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് നിയമ വിദഗ്ധരും. റിസര്‍വ്വ് ബാങ്ക് ഇടപെടുമെന്നാണ് സൂചന.  

ബാധ്യതകള്‍ കേരള ബാങ്കിനെക്കൊണ്ട് ഏറ്റെടുപ്പിക്കാന്‍ കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. നിക്ഷേപകരും വായ്‌പാത്തട്ടിപ്പിനിരയായവരും വലിയ പ്രതിഷേധമുയര്‍ത്തുന്ന സാഹചര്യത്തിലാണിത്. അതേസമയം, നിക്ഷേപകരുടെ പ്രതിഷേധം താത്കാലികമായി അടക്കിനിര്‍ത്താനുള്ള സിപിഎം നേതൃത്വത്തിന്റെ പ്രചാരണം മാത്രമാണിതെന്നും സംശയമുണ്ട്.

അടിയന്തരമായി 150 കോടി രൂപയെങ്കിലും കണ്ടെത്തേണ്ടിവരുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇത് ശരിയായ കണക്കല്ല. 400 കോടിയുടെ മുകളില്‍ നിക്ഷേപകര്‍ക്ക് നല്‍കാനുണ്ട്. മതിയായ ഈടില്ലാതെ കേരള ബാങ്കില്‍ നിന്ന് ഈ തുക കൈമാറാനാവില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി ആരെങ്കിലും പരാതിപ്പെട്ടാല്‍ കേരള ബാങ്കിനെതിരെ റിസര്‍വ്വ് ബാങ്ക് നടപടിയുണ്ടാകും. നിലവില്‍ അന്‍പത് കോടി രൂപയോളം കരുവന്നൂര്‍ ബാങ്കിന് കേരള ബാങ്കില്‍ കടമുണ്ട്. ഇത് തന്നെ മതിയായ ഈടില്ലാതെയാണ് നല്‍കിയത്. ഈ സാഹചര്യത്തില്‍ കേരള ബാങ്കിന് ചട്ടവിരുദ്ധമായി ഇനിയും വലിയ തുക നല്‍കാനാവില്ല.

പരാതിക്കാരെ നിശബ്ദരാക്കാനുള്ള തന്ത്രമാണ് സിപിഎമ്മും സര്‍ക്കാരും സ്വീകരിക്കുന്നത്. തട്ടിപ്പ് പുറത്തുവന്നതോടെ മുഖം നഷ്ടപ്പെട്ട അവസ്ഥയിലാണ് ജില്ലയില്‍ പാര്‍ട്ടി. പരാതിക്കാര്‍ നിശബ്ദരായാല്‍ പ്രതികളെ വലിയ പരിക്കുകളില്ലാതെ രക്ഷിച്ചെടുക്കാമെന്നാണ് കണക്കുകൂട്ടല്‍.  

കേരളബാങ്കില്‍ നിന്ന് ഇത്രയും വലിയ തുക കൈമാറാന്‍ പറയുന്നതില്‍ പാര്‍ട്ടിക്കുള്ളിലും ബാങ്ക് ഭരണസമിതിയിലും എതിര്‍പ്പുണ്ട്. കേരള ബാങ്കിന്റെ അടിത്തറ ദുര്‍ബലമാക്കുന്ന നീക്കമാണിതെന്നും റിസര്‍വ്വ് ബാങ്ക് നടപടി ക്ഷണിച്ചുവരുത്തുന്നതാണെന്നും ജനറല്‍ മാനേജര്‍മാര്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.  

സര്‍ക്കാര്‍ നിര്‍ദേശമൊന്നും വന്നിട്ടില്ലെന്നും അങ്ങനെയൊരു നിര്‍ദേശം വന്നാല്‍ അതനുസരിക്കുമെന്നുമാണ് കേരള ബാങ്ക് ചെയര്‍മാന്‍ ഗോപി കോട്ടമുറിക്കലിന്റെയും വൈസ് ചെയര്‍മാന്‍ എം.കെ. കണ്ണന്റേയും നിലപാട്. മറ്റ് ഡയറക്ടര്‍മാര്‍ക്ക് ഇതില്‍ ഭിന്നാഭിപ്രായമുണ്ട്. തട്ടിപ്പ് നടത്തിയവരില്‍ നിന്ന് പണം ഈടാക്കണമെന്നും ഈടില്ലാതെ കേരള ബാങ്കിന്റെ പണം കൈമാറരുതെന്നും സഹകാരികളുടെ വിവിധ സംഘടനകളും അഭിപ്രായപ്പെടുന്നു.

Tags: keralaഅഴിമതി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

Samskriti

തൂശനിലയിലെ തിരുവോണസദ്യ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

Kerala

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

മഞ്ചേശ്വരം വെടിവെപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍

വാര്‍ത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇ ഡി, വീണ അനധികൃത പണമിടപാടുകള്‍ നടത്തിയതിന് കൃത്യമായ തെളിവുകളുണ്ട്

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.