Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മീരാഭായ് ചാനുവിന്‍റേത് വനത്തിനുള്ളില്‍ വിറകുകെട്ടുകള്‍ പൊക്കി തുടങ്ങിയ ഭാരോദ്വഹനം; ടോക്യോ വരെ എത്തിച്ചത് ഭാരം പൊക്കാനുള്ള ആവേശം…

ടോക്യോ ഒളിമ്പിക്‌സില്‍ ഭാരോദ്വഹന മത്സരത്തില്‍ വെള്ളിമെഡല്‍ നേടി ഇന്ത്യയുടെ മെഡല്‍ പട്ടിക തുറന്ന മീരാബായി ചാനുവിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിനന്ദനം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2021, 05:22 pm IST
in India

ന്യൂദല്‍ഹി: വലിയ വിറകുകെട്ടുകള്‍ അനായാസം ഉയര്‍ത്തുമ്പോള്‍ വീട്ടുകാര്‍ നല്കിയ പ്രോത്സാഹനാണ്  ഇന്ത്യയ്‌ക്കായി ടോക്യോ ഒളിമ്പിക്‌സില്‍ ആദ്യ മെഡല്‍ കൊയ്ത മീരാഭായ് ചാനുവിനെ ലോകോത്തര  ഭാരോദ്വഹനക്കാരിയാക്കിയത്.  സിക്കിമിലെ ഇംഫാലിലുള്ള നോംഗ്‌പോക് കാക്ചിങ്ങിലെ വനത്തില്‍ നിന്നും കുഞ്ഞുനാളില്‍ ദാരിദ്ര്യം മാറ്റാന്‍ വിറകുശേഖരിക്കുന്നതില്‍ നിന്നും തുടങ്ങുന്ന ചാനുവിന്റെ ബാല്യം.  

അഞ്ച് വയസ്സുള്ളപ്പോള്‍ വെള്ളം നിറച്ച ബക്കറ്റ് തലയിലേന്തി കുന്ന് കയറുന്ന ശീലം മീരാഭായ് ചാനുവിനുണ്ടായിരുന്നു. ഇത് വീട്ടുകാര്‍ക്ക് തന്നെ അത്ഭുതമായിരുന്നു. ദാരിദ്യം നിറഞ്ഞ ബാല്യത്തില്‍ മീരാബായി ചാനു വനത്തിനുള്ളില്‍ വിറക് ശേഖരിക്കാന്‍ പോവുന്ന പതിവുണ്ടായിരുന്നു. അതായിരുന്നു അവരുടെ കുടംബത്തിന്റെ ഏക ജീവിതമാര്‍ഗ്ഗം. പക്ഷെ 12ാം വയസ്സില്‍ മീരാഭായ് ചാനുവില്‍ ഒരു ഭാരോദ്വഹനക്കാരിയെ കണ്ടെത്തിയത് വീട്ടുകാര്‍ തന്നെ. ഒരിയ്‌ക്കല്‍ വലിയൊരു വിറക് കെട്ട് ചുമക്കാന്‍ ജ്യേഷ്ഠന്‍ പ്രയാസപ്പെടുന്നത് കണ്ട് ആറുമക്കളില്‍ ഇളവയളായ ചാനു സഹായിക്കാന്‍ എത്തി. അവള്‍ ആ വലിയ വിറകുകെട്ട് അനായാസം തലയില്‍ വെച്ച് രണ്ട് കിലോമീറ്റര്‍ ദൂരം നടന്ന് വീട്ടിലെത്തിച്ചു. അത് വീട്ടിനുള്ളില്‍ വലിയ വാര്‍ത്തയായി. അതോടെ വീട്ടുകാര്‍ അംഗീകരിക്കുന്ന ഭാരോദ്വഹനക്കാരിയായി ചാനു മാറി. അന്ന് വീട്ടുകാരില്‍ നിന്നുള്ള പ്രോത്സാഹനം കൂടുതല്‍ ഭാരങ്ങള്‍ ഉയര്‍ത്താന്‍ ചാനുവിന് പ്രേരണയായി.

പിന്നീട് ബന്ധുക്കളായ വീട്ടുകാരെ സഹായിക്കാനും മീരാഭായ് ചാനു വലിയ വിറകുകെട്ടുകള്‍ എത്തിക്കാന്‍ തുടങ്ങി. ഓരോ പ്രോത്സാഹനവും ചാനുവിന് ആവേശമായി.  

പിന്നീട് ഇംഫാലിലെ സര്‍ക്കാര്‍ കോച്ചിംഗ് ക്യാമ്പില്‍ എത്തിയതാണ് മീരാഭായ് ചാനുവിലെ പ്രൊഫഷണല്‍ ഭാരോദ്വഹനക്കാരിയെ പുറത്തെടുത്തത്. അന്ന് ഈ കോച്ചിംഗ് കേന്ദ്രത്തില്‍ എത്താന്‍ 20 കിലോമീറ്റര്‍ ദൂരം താണ്ടിയാണ് മീരാഭായ് ചാനു എത്തിയിരുന്നത്.  മണിപ്പൂരുകാരിയായ, ഏഴ് തവണ ഭാരോദ്വഹനലോകചാമ്പ്യന്‍ഷിപ്പില്‍ വെള്ളിമെഡല്‍ നേടിയ കുഞ്ചറാണി ദേവി 14കാരിയായ മീരാഭായ് ചാനുവിന്റെ സ്വപ്നതാരമായി, പ്രചോദനകേന്ദ്രമായി. അവരെപ്പോലെയാകണം എന്ന സ്വപ്‌നമാണ് ചാനുവിനെ പിന്നീട് ടോക്യോ ഒളിമ്പിക്‌സിലെ വെള്ളിമെഡല്‍ വരെ എത്തിച്ചത്.

Tags: പ്രധാനമന്ത്രിഒളിമ്പിക്സ്ടോക്യോ ഒളിമ്പിക്‌സ്ടോക്യോ 2020മീരാബായി ചാനുMirabai Chanu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ്: മീരാബായിയും ലവ്‌ലിനയും പതാകയേന്തും

Sports

പൊന്‍ തിളക്കത്തോടെ ചാനുവിന്റെ വെള്ളി

Sports

സുവര്‍ണനേട്ടത്തോടെ ഭാരത ഭാരോദ്വഹന താരം മീരാബായി ചാനുവിന്റെ ഗംഭീര തിരിച്ചുവരവ്

മിരാബായ് ചാനു പരിശീലനത്തിനിടെ
Sports

പ്രതീക്ഷയോടെ മിരാബായ് ചാനു; മത്സരം ഇന്ന് രാത്രി 11ന്

Sports

കടമ്പ കടന്ന് ചാനു; പറക്കാം പാരിസിലേക്ക്

പുതിയ വാര്‍ത്തകള്‍

പിണറായി ആവശ്യപ്പെട്ടു, സംസ്ഥാനത്തെ എല്ലാ നീറ്റ് സമരക്കേസുകളും പിന്‍വലിക്കാന്‍ തീരുമാനിച്ച് യുഡിഎഫ് സര്‍ക്കാര്‍

‘പറ്റിപ്പോയി, വൈരാഗ്യ ബുദ്ധിയോടെയല്ല’, കുട്ടിയെ അടിക്കുന്ന ദൃശ്യം വൈറലായതോടെ വിശദീകരണവുമായി കാഴ്ച പരിമിതിയുള്ള അദ്ധ്യാപകന്‍

കല്ലാര്‍കുട്ടി ഡാമിന്റെ ഷട്ടറുകള്‍ തുറക്കും

11 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത, ശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്, കരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം പാടില്ല

സ്‌പെയിനിലെ അതിർത്തി സംവിധാനം പൂർണ്ണമായി തകർന്നു: മൊറാക്കോയിൽ നിന്ന് 60,000-ത്തിലധികം കുടിയേറ്റക്കാർ അതിർത്തി കടന്നു!

അടിപൊളി ലുക്കില്‍ കൂടത്തായി കൊലപാതക പരമ്പര കേസ് പ്രതി ജോളി കോടതിയില്‍, കാണാന്‍ ആളും കൂടി

ശ്രീരാമസാഗരം ആഗോള ഫെസ്റ്റിവൽ സമാപനം കണിച്ചുകുളങ്ങരയിൽ; ആഗസ്ത് 16ന്

ഇൻഡി സഖ്യത്തിനൊപ്പം ഇറങ്ങിപ്പോകാതെ ഡിഎംകെ: പാർലമെന്റിലെ പുതിയ നീക്കത്തിൽ ഞെട്ടലോടെ കോൺഗ്രസ്

ദൽഹി കലാപം : ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മ കൊലപാതക കേസിൽ എഎപി മുൻ കൗൺസിലർ താഹിർ ഹുസൈൻ ഉൾപ്പെടെ അഞ്ച് പേർക്ക് ജീവപര്യന്തം തടവ്

ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഇന്ത്യയിലേക്ക്; 2019നു ശേഷമുള്ള ആദ്യ സന്ദർശനത്തിന് പ്രസക്തിയേറെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.