Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇന്ത്യയിലെ റബ്ബര്‍ തോട്ടങ്ങളുടെയും റബ്ബര്‍ കര്‍ഷകരുടെയും എണ്ണം എടുക്കും; രാജ്യവ്യാപക സെന്‍സസ് നടത്താന്‍ റബ്ബര്‍ ബോര്‍ഡ്; വിവരശേഖരണത്തിന് മൊബൈല്‍ ആപ്പ്

23ന് കോട്ടയത്ത് നിന്നാരംഭിക്കുന്ന സെന്‍സസ് വിവിധഘട്ടങ്ങളിലായി രാജ്യം മുഴുവന്‍ വ്യാപിപ്പിക്കും. രാജ്യത്തെ റബ്ബര്‍ കൃഷിയുടെ 67% കേരളത്തിലാണ്. ഇതില്‍ അഞ്ചിലൊന്ന് കോട്ടയം ജില്ലയിലാണ്. ഇതിനാലാണ് കോട്ടയത്ത് നിന്ന് സര്‍വ്വേക്ക് തുടക്കമിടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2021, 09:50 pm IST
inKerala

കോട്ടയം: റബ്ബര്‍ തോട്ടങ്ങളെയും റബ്ബര്‍ കര്‍ഷകരെയും കുറിച്ചുള്ള സമഗ്രവിവര ശേഖരണത്തിന് രാജ്യവ്യാപക സെന്‍സസ് നടത്താന്‍ കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള റബ്ബര്‍ ബോര്‍ഡ് ഒരുങ്ങുന്നു. രാജ്യത്തെ റബ്ബര്‍ കര്‍ഷകരുടെ എണ്ണം, കൃഷി സ്ഥലം, ഉല്പാദനം, ഇനങ്ങള്‍, ടാപ്പിങ് രീതികള്‍, പുതിയ റബ്ബറിനങ്ങളുടെ സ്വീകാര്യത തുടങ്ങി റബ്ബര്‍ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ശേഖരിക്കും. രാജ്യത്താദ്യമായാണ് ഇത്തരത്തില്‍ റബ്ബര്‍ കൃഷിയുമായി ബന്ധപ്പെട്ട് ഒരു സമ്പൂര്‍ണ സെന്‍സസ് നടത്തുന്നത്.  

23ന് കോട്ടയത്ത് നിന്നാരംഭിക്കുന്ന സെന്‍സസ് വിവിധഘട്ടങ്ങളിലായി രാജ്യം മുഴുവന്‍ വ്യാപിപ്പിക്കും. രാജ്യത്തെ റബ്ബര്‍ കൃഷിയുടെ 67% കേരളത്തിലാണ്. ഇതില്‍ അഞ്ചിലൊന്ന് കോട്ടയം ജില്ലയിലാണ്. ഇതിനാലാണ് കോട്ടയത്ത് നിന്ന് സര്‍വ്വേക്ക് തുടക്കമിടുന്നത്. 1988 മുതല്‍ 1996 വരെയും 1997 മുതല്‍ 2002 വരെയും കേരളത്തില്‍ ഘട്ടംഘട്ടമായി റബ്ബര്‍ കൃഷിയുമായി ബന്ധപ്പെട്ട് സെന്‍സസ് നടത്തിയിരുന്നു. കേരളത്തിലെ റബ്ബര്‍ കൃഷിയെക്കുറിച്ചുള്ള ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകള്‍ രേഖപ്പെടുത്തുകയെന്നതും ഈ സെന്‍സസിന്റെ ലക്ഷ്യമാണ്.  

ഡിജിറ്റലൈസ്ഡ് മൊബൈല്‍ ആപ്ലിക്കേഷനായ ‘റുബാക്ക്’ ഉപയോഗിച്ചാണ് സെന്‍സസ് നടത്തുക. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് മാനേജ്മെന്റ്, കേരളവുമായി സഹകരിച്ചാണ് ഈ ആപ്ലിക്കേഷന്‍ വികസിപ്പിച്ചത്. റബ്ബര്‍ പ്രൊഡക്ഷന്‍ വിഭാഗവും സ്റ്റാറ്റിസ്റ്റിക്കല്‍ വിഭാഗവും ചേര്‍ന്നാണ് സെന്‍സസ് നടത്തുക. വിവിധ റബ്ബര്‍ പ്രൊഡ്യൂസിങ് സൊസൈറ്റികളുടെ (ആര്‍പിഎസ്) സഹായത്തോടെ എന്യുമേറ്റര്‍മാരെ നിയോഗിച്ച് ഫീല്‍ഡ് സര്‍വേയിലൂടെയാണ് സെന്‍സസ്. എന്യുമേറ്റര്‍മാര്‍ കര്‍ഷകരെ നേരില്‍ കണ്ട് വിവരങ്ങള്‍ മൊബൈല്‍ ആപ്പില്‍ രേഖപ്പെടുത്തും. സെന്‍സസ് വഴി ശേഖരിക്കുന്ന യൂണിറ്റ് ലെവല്‍ വിവരങ്ങള്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ആവശ്യങ്ങള്‍ക്കായി മാത്രം ഉപയോഗിക്കുകയും രഹസ്യാത്മകത കര്‍ശനമായി പാലിക്കുകയും ചെയ്യും.

റബ്ബറുമായി ബന്ധപ്പെട്ട വികസന പദ്ധതികള്‍ നടപ്പാക്കുന്നതിന് പുതിയ നടീല്‍, റീപ്ലാന്റിങ്, റബ്ബറിന് കീഴിലുള്ള യഥാര്‍ത്ഥ വിസ്തീര്‍ണ്ണം, ശുപാര്‍ശ ചെയ്യപ്പെടുന്ന കാര്‍ഷിക-മാനേജ്‌മെന്റ് രീതികള്‍ സ്വീകരിക്കുന്ന നില, വിളവെടുപ്പ് രീതികള്‍, ടാപ്പര്‍മാരുടെ വിശദാംശങ്ങള്‍ തുടങ്ങിയവ തുടങ്ങിയവയെക്കുറിച്ചുള്ള വിശ്വസനീയവും സമയബന്ധിതവുമായ സ്ഥിതിവിവരക്കണക്കുകള്‍ ആവശ്യമാണ്. രാജ്യത്തെ റബ്ബര്‍ വ്യവസായത്തില്‍ ആധിപത്യം പുലര്‍ത്തുന്നത് ചെറുകിട മേഖലയാണ്. 0.57 ഹെക്ടര്‍ സ്ഥലമാണ് ശരാശരി ചെറുകിട കര്‍ഷകരുടെ കൈവശമുള്ളത്.

Tags: rubberRubber Board
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റബർ കർഷക പ്രതിസന്ധി; കർണാടക മന്ത്രിമാരെ നേരിൽ കണ്ട് പ്രശ്നങ്ങൾ ഉന്നയിക്കും: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

Kerala

ആര്‍ആര്‍ഐഐയിലെ നോഡല്‍ പരിശോധന (ഡിയുഎസ്) കേന്ദ്രം: റബര്‍ കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഓണസമ്മാനം

Kerala

കോട്ടയം റബ്ബർ ഗവേഷണ കേന്ദ്രത്തിന് ദേശീയ അംഗീകാരം; രാജ്യത്തെ റബ്ബർ ക്ലോണുകളുടെ നോഡൽ പരിശോധനാ കേന്ദ്രമായി ആർആർഐഐ

Kerala

റബർ തോട്ടങ്ങളിൽ അമിത മരുന്ന് പ്രയോഗം; ജാഗ്രതാ നിർദേശവുമായി റബർ ബോർഡ് :

Kerala

ചരിത്ര റബര്‍ മരം സംരക്ഷിക്കാന്‍ റബര്‍ ബോര്‍ഡിന്റെ പൂര്‍ണ പിന്തുണ; മ്യൂസിയം വളപ്പില്‍ നേരിട്ടെത്തി എന്‍. ഹരി

പുതിയ വാര്‍ത്തകള്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.