Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar
BJP

സുപ്രീംകോടതി വിധി: സർക്കാരിന്റെ മുഖത്തേറ്റ പ്രഹരം: കെ.സുരേന്ദ്രൻ

ദുരഭിമാനവും അഹങ്കാരവുമല്ല ഇത്തരം സമയത്ത് കാണിക്കേണ്ടത്. കൊവിഡ് പ്രതിരോധത്തിൽ പിണറായി സർക്കാർ പൂർണമായും പരാജയപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2021, 02:18 pm IST
inBJP

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ അശാസ്ത്രീയ കൊവിഡ് പ്രതിരോധത്തിനുള്ള തിരിച്ചടിയാണ് സുപ്രീംകോടതി വിധിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പിണറായി വിജയൻ സർക്കാരിന്റെ മുഖത്തേറ്റ പ്രഹരമാണിത്. ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെയാണ് സർക്കാർ ചോദ്യം ചെയ്തിരിക്കുന്നതെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. പിണറായി സർക്കാർ സമ്മർദ്ദ ശക്തികൾക്ക് വഴങ്ങുന്നുവെന്നും സുപ്രീം കോടതി നിരീക്ഷിക്കുന്നു. സംസ്ഥാന സർക്കാരിന്റെ ഭരണഘടനാ ലംഘനം കൃത്യമായി ചൂണ്ടിക്കാണിച്ച കോടതി അടുത്ത കാലത്ത് സർക്കാരിന് നൽകിയ ഏറ്റവും വലിയ പ്രഹരമാണിതെന്നും  വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. 

സമയം വൈകിയില്ലായിരുന്നെങ്കിൽ സർക്കാർ തീരുമാനം സ്റ്റേ ചെയ്യുമെന്നാണ് കോടതി പറഞ്ഞത്. സർക്കാർ ഇതിന് മറുപടി പറയണം. തുടർച്ചയായി അടച്ചിട്ട ശേഷം നിയന്ത്രണങ്ങളില്ലാതെ എല്ലാം തുറന്നുകൊടുക്കുന്നതിനെയാണ് ബിജെപി എതിർക്കുന്നത്. ശാസ്ത്രീയമായ ഉപദേശം തേടിയാവണം കൊവിഡ് പ്രതിരോധം നടപ്പാക്കേണ്ടത്. അല്ലാതെ രാഷ്‌ട്രീയ പാർട്ടികളല്ല തീരുമാനം എടുക്കേണ്ടത്. ഐസിഎംആറിന്റെയോ ലോകാരോ​ഗ്യ സംഘടനയുടേയോ ഉപദേശം സ്വീകരിക്കുന്നതിന് പകരം ഏകപക്ഷീയമായ തീരുമാനം സർക്കാർ എടുത്തത് ശരിയായില്ല. വർഗീയ പ്രീണന രാഷ്‌ട്രീയത്തിനുള്ള തിരിച്ചടിയാണ് കോടതി നൽകിയത്. 

 ദുരഭിമാനവും അഹങ്കാരവുമല്ല ഇത്തരം സമയത്ത് കാണിക്കേണ്ടത്. കൊവിഡ് പ്രതിരോധത്തിൽ പിണറായി സർക്കാർ പൂർണമായും പരാജയപ്പെട്ടു. കേസുകളുടെ കാര്യത്തിലും മരണത്തിന്റെ കാര്യത്തിലും രാജ്യത്ത് കേരളത്തെ ഒന്നാമതാക്കിയതാണ് ഈ സർക്കാരിന്റെ നേട്ടം. മൂന്നാംതരം​ഗം പടിവാതിലിലെത്തി നിൽക്കുമ്പോൾ രണ്ടാം തരം​ഗത്തിന്റെ വലിയ ദുരിതം നേരിടുന്ന സംസ്ഥാനം ഇത്രയും ലാഘവത്തോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് എന്താണെന്ന് മനസിലാകുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.  

മന്ത്രി എകെ ശശീന്ദ്രൻ സത്യപ്രതിജ്ഞാലംഘനമാണ് നടത്തിയിരിക്കുന്നത്. സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ ദയനീയമായി പരാജയപ്പെട്ട സർക്കാരിണിത്. ആ സർക്കാരിലെ ഒരു മന്ത്രി പൊലീസ് സ്റ്റേഷനിൽ എത്തിയ സ്ത്രീപീഡന കേസ് ഒഴിവാക്കാൻ ശ്രമിക്കുകയാണ്. കുറ്റവാളികൾക്ക് വേണ്ടി മന്ത്രി നേരിട്ട് ഇടപെട്ടിരിക്കുന്നു. എന്തുകൊണ്ട് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ കേരളത്തിൽ വർദ്ധിക്കുന്നുവെന്നതിന്റെ ഉദ്ദാഹരണമാണിത്. ഭരിക്കുന്ന മന്ത്രിമാരും ഭരണത്തിന് നേതൃത്വം കൊടുക്കുന്ന രാഷ്‌ട്രീയ പാർട്ടിയുമാണ് സ്ത്രീപീഡകരെ സംരക്ഷിക്കുന്നത്. വേട്ടക്കാരുടെ സർക്കാർ ഭരിക്കുമ്പോൾ ഇരകൾക്ക് നീതി പ്രതീക്ഷിക്കാനാവില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Tags: bjpകെ. സുരേന്ദ്രന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

India

ഫ്ലൈ ദുബായ് പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരത: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മൗനത്തെ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയ

Kerala

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

News

ലീഗിന് 6 ക്യാബിനറ്റ് പദവികൾ: കേരളത്തിന്റെ സാമൂഹ്യ സന്തുലനാവസ്ഥയെ ബാധിക്കും: കെ സുരേന്ദ്രൻ

Kerala

കോൺഗ്രസ് നേതാക്കൾക്ക് അധികാരത്തിന്റെ മത്ത്; ആക്രമണങ്ങൾക്കെതിരെ കേരളമാകെ പ്രതിഷേധം സംഘടിപ്പിക്കും: പി.കെ കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

മലപ്പുറം മതേതരവാദികളുടെ പറുദീസയാണെന്ന് കെടി ജലീൽ ; നന്ദകുമാറിന്റെ പരാമർശം തള്ളി

‘ പുള്ളി ഇടുന്നതു പോലുള്ള വസ്ത്രം പോലെ വേറൊരാൾ ഇട്ടുവന്നതു കണ്ടാൽ അത് അഴിപ്പിക്കും , അതൊരു മോശമായിട്ടാണ് എനിക്ക് തോന്നുന്നത് ‘ ; ഫിറോസ്

ശ്രീകണ്ഠപുരത്തെ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷത്തില്‍ 2 കേസ് രജിസ്റ്റര്‍ ചെയ്തു

ഫ്രാന്‍സിലെ ഈഫല്‍ ഗോപുരം സന്ദര്‍ശിച്ച ഹിന്ദു സംഘടന സ്വാമിനാരയണ്‍ സന്‍സ്ത സംഘത്തെ സ്ത്രീവിരുദ്ധരായി ചിത്രീകരിച്ച ഗൂഢാലോചന പൊളിച്ച് ഫ്രഞ്ച് പൊലീസ്

180 ഓളം പേരുടെ ജീവൻ രക്ഷിച്ച ധീരനെ അഭിനന്ദിക്കാൻ മടി ; പകരം ആ ജിഹാദിയുടെ ചിത്രം കിട്ടിയിരുന്നെങ്കിൽ ഉറൂസിന് ആനപ്പുറത്തേററാമായിരുന്നു ; ശശികല ടീച്ചർ

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം; എസ്ഐക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി

പാലക്കാട് സി പി എമ്മില്‍ രൂക്ഷമായ വിഭാഗീയതയെന്ന് സമ്മതിച്ച് ജില്ലാ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്,പാര്‍ട്ടി നേതാക്കള്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയായി

മുംബൈയിൽ സിജെപി പ്രതിഷേധത്തിന് ചെന്ന മലയാളിയായ 75കാരന്‍ കുഴഞ്ഞുവീണ് മരിച്ചു; പ്രായമായ ആളെ സമരത്തിന് പറഞ്ഞയച്ചതില്‍ വിമര്‍ശനം

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി, ഹെര്‍ണിയ ശസ്ത്രക്രിയ നടത്തിയ രോഗി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.