Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അപ്രതീക്ഷിത കാറ്റും മഴയും: പിന്നില്‍ സ്‌ക്വാള്‍ ലൈന്‍ പ്രതിഭാസം, എറണാകുളം, ഇടുക്കി ജില്ലകളില്‍ നാശത്തിനിടയാക്കിയത് ഡൗണ്‍ ഡ്രാഫ്റ്റ്

ചിലയിടങ്ങളില്‍ ഈ മേഘക്കൂട്ടത്തിന് 67 കി.മീ. വരെ ഉയരം ഉണ്ടായിട്ടുണ്ടെന്നും ഡോ. വി.കെ. മിനി പറഞ്ഞു. ഇത്തരത്തില്‍ മേഘങ്ങള്‍ക്ക് ഉയരമുണ്ടാകാന്‍ കാരണം പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിക്കാതിരുന്നതിനാലാണ്. അതിനൊപ്പം തന്നെ മേഘങ്ങള്‍ക്കുള്ളില്‍ ചിലയിടങ്ങളില്‍ താഴേക്കുള്ള കാറ്റും(ഡൗണ്‍ ഡ്രാഫ്റ്റ്) മുകളിലേക്കുള്ള കാറ്റും(അപ് ഡ്രാഫ്റ്റ്) ശക്തമായി മാറി.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Jul 19, 2021, 10:37 am IST
inKerala

ഇടുക്കി: ചൊവ്വാഴ്ച പുലര്‍ച്ചെ വീശിയടിച്ച കൊടുങ്കാറ്റിനും ശക്തമായ മഴക്കും കാരണം സ്‌ക്വാള്‍ ലൈന്‍ പ്രതിഭാസം. വലിയൊരു പ്രദേശമാകെ ശക്തമായ മഴയ്‌ക്കും കാറ്റിനും കാരണമാകുന്ന ഇടി മേഘ(കൂമ്പാര)ങ്ങള്‍ ഒന്നിന് പിന്നാലെ ഒന്നായി രൂപപ്പെട്ട് ഒരേ ദിശയില്‍ സഞ്ചരിക്കുന്നതാണ് സ്‌ക്വാള്‍ ലൈന്‍ എന്നറിയപ്പെടുന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെ ആകാശത്തിലൂടെ നീങ്ങിയത് ഇത്തരത്തിലുണ്ടായ 200 കിലോ മീറ്റര്‍ വരെ നീളമുള്ള ഇടി മേഘങ്ങളുടെ കൂട്ടം.

മണ്‍സൂണ്‍ മഴയുടെ അവിഭാജ്യ ഘടകമായ പടിഞ്ഞാറന്‍ കാറ്റ് ശക്തമല്ലാതിരുന്നതാണ് സ്‌ക്വാള്‍ ലൈന്‍ പ്രതിഭാസത്തിനു  കാരണമെന്ന് തിരുവനന്തപുരം മീറ്ററോളജിക്കല്‍ ഡിപ്പാര്‍ട്ടുമെന്റ് എല്‍എസിഡി ഹെഡും ഡയറക്ടര്‍ ഇന്‍ചാര്‍ജുമായ ശാസ്ത്രജ്ഞ ഡോ. വി.കെ. മിനി ജന്മഭൂമിയോട് പറഞ്ഞു. സാധാരണയായി കാലവര്‍ഷ സമയങ്ങളില്‍ ഈ പ്രതിഭാസം ഉണ്ടാകാറില്ല. കൊച്ചിയിലെ ഡോപ്ലര്‍ വെതര്‍ റഡാര്‍ സിസ്റ്റത്തില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ പ്രകാരം പുലര്‍ച്ചെ 2.30യോടെ കോഴിക്കോട് നിന്ന് വലിയൊരു മേഘക്കൂട്ടം(ക്ലൗഡ് മാസ്) തെക്കോട്ട് സഞ്ചരിച്ചതായി വ്യക്തമാണ്. തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, ജില്ലകള്‍ കടന്ന് പത്തനംതിട്ട വരെ പിന്നീടത് നീണ്ടു.

ചിലയിടങ്ങളില്‍ ഈ മേഘക്കൂട്ടത്തിന് 67 കി.മീ. വരെ ഉയരം ഉണ്ടായിട്ടുണ്ടെന്നും ഡോ. വി.കെ. മിനി പറഞ്ഞു. ഇത്തരത്തില്‍ മേഘങ്ങള്‍ക്ക് ഉയരമുണ്ടാകാന്‍ കാരണം പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിക്കാതിരുന്നതിനാലാണ്. അതിനൊപ്പം തന്നെ മേഘങ്ങള്‍ക്കുള്ളില്‍ ചിലയിടങ്ങളില്‍ താഴേക്കുള്ള കാറ്റും(ഡൗണ്‍ ഡ്രാഫ്റ്റ്) മുകളിലേക്കുള്ള കാറ്റും(അപ് ഡ്രാഫ്റ്റ്) ശക്തമായി മാറി. മേഘങ്ങളില്‍ ഈര്‍പ്പം കൂടി നിന്നതിനാല്‍ പ്രദേശമാകെ മഴയും ഇതിനൊപ്പമുണ്ടായി. ഡൗണ്‍ ഡ്രാഫ്റ്റ് മൂലമുണ്ടായ കാറ്റ് മഴക്കൊപ്പം എത്തിയതാണ് എറണാകുളം, ഇടുക്കി ജില്ലകളില്‍ വലിയ നാശത്തിനിടയാക്കിയത്. മേഘങ്ങളില്‍ ഈര്‍പ്പം കൂടുതലാണെങ്കില്‍ ഇടി ഉണ്ടാകാതെ തന്നെ വേഗത്തില്‍ ഘനീഭവിച്ചു മഴയായി പെയ്തിറങ്ങും.

സാധാരണയായി ഉണ്ടാകുന്ന ഇടി മേഘങ്ങള്‍ക്ക് 25 കിലോ മീറ്റര്‍ വരെ മാത്രമാണ് വ്യാപ്തിയുള്ളത്. ഇത് പ്രാദേശികമായി മാത്രം പെയ്‌തൊഴിയും. എന്നാല്‍ ഇത്തരം ഇടി മേഘങ്ങള്‍ കൂട്ടമായി എത്തിയതാണ് സ്‌ക്വാള്‍ ലൈനിന് കാരണമായത്.

ഒരേ ദിശയില്‍ തന്നെയാകും ഇത്തരം മഴമേഘങ്ങള്‍ സഞ്ചരിക്കുന്നത്. ഇവ കടന്ന് പോകുന്ന വഴിക്കെല്ലാം ഡൗണ്‍ഡ്രാഫ്റ്റ് മൂലം ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും ഡോ. മിനി പറഞ്ഞു.ഇത്തരം സാഹചര്യങ്ങളെത്തുടര്‍ന്ന് ഡൗണ്‍ഡ്രാഫ്റ്റ് കൂടിയതാണ് ആ മേഘങ്ങള്‍ക്ക് താഴെയുള്ള സ്ഥലങ്ങളില്‍ ഹ്രസ്വ സമയത്തെ കൊടുങ്കാറ്റിന് കാരണമായത്

അതേ സമയം പെട്ടെന്ന് ഉണ്ടാകുന്ന ശക്തമായ കാറ്റുകളാണ് സ്‌ക്വാള്‍ എന്നറിയപ്പെടുന്നത്. ഇത്തരത്തിലുള്ളവക്ക് വിദേശ രാജ്യങ്ങളില്‍ ചുഴലിക്കാറ്റെന്ന് പോലും വിശേഷണമുണ്ട്. ഏതാനം സമയം മാത്രം നീണ്ട് നില്‍ക്കുന്ന ഇവ വലിയ നാശം വിതക്കാന്‍ ശേഷിയുള്ളതാണ്.      

Tags: idukkiRainSqual Line
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വ്യാപക മഴ, 10 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

Kerala

സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാധ്യത

Kerala

കൊച്ചിയില്‍ ഇടിമിന്നലേറ്റ് വീടുകള്‍ക്ക് നാശനഷ്ടം

Kerala

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

Kerala

തൃശൂരില്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ നീന്തല്‍ മത്സരത്തിന്റെ വേദി തകര്‍ന്നു

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.