Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രധാനമന്ത്രി പകര്‍ന്ന ആവേശവുമായി സിന്ധു ഉള്‍പ്പെടെ ഒളിമ്പിക് സംഘം ടോക്യോവില്‍; മോദിയുമൊന്നിച്ച് ഐസ്ക്രീം പങ്കിടാനുള്ള മോഹം ഉള്ളിലൊതുക്കി സിന്ധു

നാല് ദിവസം മുമ്പ് പ്രധാനമന്ത്രി വിളിച്ചുചേര്‍ന്ന ടോക്യോ ഒളിമ്പിക് താരങ്ങളുമായുള്ള സംവാദം ഷട്ടില്‍ താരം പി.വി.സിന്ധുവിനെ സംബന്ധിച്ചിടത്തോളം പ്രചോദനം പകരുന്ന ഒന്നായിരുന്നു, ഒപ്പം അവിസ്മരണീയവുമായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2021, 04:17 pm IST
inIndia

ന്യൂദല്‍ഹി: നാല് ദിവസം മുമ്പ് പ്രധാനമന്ത്രി വിളിച്ചുചേര്‍ന്ന ടോക്യോ ഒളിമ്പിക് താരങ്ങളുമായുള്ള സംവാദം ഷട്ടില്‍ താരം പി.വി.സിന്ധുവിനെ സംബന്ധിച്ചിടത്തോളം പ്രചോദനം പകരുന്ന ഒന്നായിരുന്നു, ഒപ്പം അവിസ്മരണീയവുമായിരുന്നു. 

അന്ന് പ്രധാനമന്ത്രി നല്‍കിയ ഒരു വാക്കുണ്ട്: “കഠിനാധ്വാനം ചെയ്യൂ. താങ്കള്‍ ഒരിക്കല്‍ കൂടി മെഡല്‍ നേടുമെന്ന് എനിക്കുറപ്പുണ്ട്. ടോക്യോ ഒളിമ്പിക്സ് കഴിഞ്ഞ ശേഷം സിന്ധുവുമായി ഐസ്ക്രീം കഴിക്കാം.” പ്രധാനമന്ത്രിയുടെ ഈ വാക്കുകള്‍ സിന്ധുവിന് അമിതമായ പ്രചോദനം നല്‍കുന്നുവെന്നും മെഡല്‍ നേടാനുള്ള ഭാരത്തിന് പകരം പോരാടനുള്ള ആവേശമാണ് നിറച്ചതെന്നും പിന്നീട് ഒരു അഭിമുഖത്തില്‍ സിന്ധു സൂചിപ്പിച്ചു. 2016ലെ റിയോ ഒളിമ്പിക്സില്‍ തന്റെ പ്രിയവിഭവമായ ഐസ് ക്രീം കഴിക്കാന്‍ പറ്റാത്തതിന്റെ വിഷമം സിന്ധു ഏതോ മാധ്യമഅഭിമുഖത്തില്‍ സൂചിപ്പിച്ചിരുന്നു. അത് ഓര്‍മ്മവെച്ചായിരുന്നു പ്രധാനമന്ത്രിയുടെ സിന്ധുവിനോടുള്ള ഐസ്ക്രീം കമന്‍റ്.  

സിന്ധുവും സംഘവും ഇപ്പോള്‍ ടോക്യായില്‍ എത്തിക്കഴിഞ്ഞു. ശനിയാഴ്ച ഇന്ത്യയില്‍ നിന്നും പുറപ്പെട്ട സംഘത്തില്‍ സിന്ധു, ടേബിള്‍ ടെന്നീസ് താരം മണികാ ബത്ര, സുതീര്‍ത്ഥ മുഖര്‍ജി, നീന്തല്‍താരം ശ്രീഹരി നടരാജ് എന്നിവരാണ് ഉണ്ടായിരുന്നത്. ബി.സായ് പ്രണീത്, സത്വിക് സായ് രാജ് രങ്കിറെഡ്ഡി, ചിരാഗ് ഷെട്ടി എന്നീ ഷട്ടില്‍ താരങ്ങളും ഉണ്ട്. സതിയന്‍ ഗണശേഖരന്‍, ശരത് കമല്‍, സുതീര്‍ത്ഥ മുഖര്‍ജി എന്നിവര്‍ ടേബിള്‍ ടെന്നീസില്‍ പ്രതീക്ഷകളാണ്.

ടോക്യോവിലേക്ക് പോകുന്ന ആദ്യസംഘമായിരുന്നു സിന്ധുവിന്റെ നേതൃത്വത്തില്‍ പുറപ്പെട്ടവര്‍. ഇവര്‍ക്ക് വിമാനത്താവളത്തില്‍ കേന്ദ്രകായികമന്ത്രി അനുരാഗ് താക്കൂര്‍, സഹമന്ത്രി നിഷിത് പ്രാമാണിക് എന്നിവര്‍ യാത്രയയപ്പ് നല്‍കി.

54 അത്‌ലറ്റുകള്‍ ഉള്‍പ്പെടെയുള്ള 88 ഇന്ത്യന്‍ താരങ്ങളുടെ രണ്ടാംസംഘം ഞായറാഴ്ച ടോക്യോവില്‍ എത്തി. ബാഡ്മിന്റന്‍, ഹോക്കി, ജൂഡോ, നീന്തല്‍, വെയ്റ്റ് ലിഫ്റ്റിംഗ്, ജിംനാസ്റ്റിക്‌സ്, ടേബിള്‍ ടെന്നീസ് എന്നിവയില്‍ പങ്കെടുക്കുന്ന താരങ്ങളാണ് എത്തിയത്. ഇന്ത്യയുടെ ഏക ഭാരോദ്വഹന താരം മീരാബായ് ചണു വെള്ളിയാഴ്ച തന്നെ യുഎസിലെ പരിശീലനകേന്ദ്രത്തില്‍ നിന്നും നേരിട്ട് ടോക്യോവിലെത്തി. ഇറ്റലി, ക്രൊയേഷ്യ എന്നിവിടങ്ങളിലെ പരിശീലനകേന്ദ്രങ്ങളില്‍ നിന്നും ബോക്‌സര്‍മാരും ഷൂട്ടര്‍മാരും ടോക്യോവില്‍ നേരിട്ടെത്തി. 119 അത്‌ലറ്റുകള്‍ ഉള്‍പ്പെടെ 228 താരങ്ങളാണ് ഇന്ത്യയില്‍ നിന്നും ഒളിമ്പിക്‌സ് മത്സരത്തില്‍ പങ്കെടുക്കുന്നത്. ജൂലായ് 23നാണ് ഒളിമ്പിക്‌സ് മത്സരങ്ങള്‍ ആരംഭിക്കുന്നത്.

Tags: sportsടോക്യോ ഒളിമ്പിക്‌സ്നിഷിത് പ്രാമാണിക്ഇന്ത്യന്‍ ഒളിമ്പിക് സംഘംnarendramodiപി.വി. സിന്ധുനരേന്ദ്രമോദിഅനുരാഗ് താക്കൂര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാധ്യമങ്ങളെ ക്രിമിനലുകള്‍ നിയന്ത്രിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

India

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

Sports

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ലോണ്‍ ബോള്‍സില്‍ വീണ്ടും

Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

മാതാപിതാക്കളെ നോക്കലും വീട്ടുജോലികള്‍ ചെയ്യലും ഭാര്യയുടെ പണിയല്ല! ഭര്‍ത്താക്കന്‍മാരെ ഓര്‍മ്മിപ്പിച്ച് കോടതി

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

തഹസില്‍ദാര്‍ക്ക് ഔദ്യോഗിക വാഹനത്തില്‍ ചുവന്ന ബീക്കണ്‍ലൈറ്റ് വയ്‌ക്കാമോ? കോടതി പറഞ്ഞത് ഇതാണ്

ഇരുചക്രവാഹന മോഷ്ടാവായ ബംഗാൾ സ്വദേശി അറസ്റ്റിൽ

തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്ക് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി : സർക്യൂട്ട് ഹൗസ് ഒഴിപ്പിക്കുന്നതിനെതിരെയുള്ള ഹർജി തള്ളി

മനുസ്‌സൃതി പരാമര്‍ശം: രാഹുല്‍ഗാന്ധി പെണ്‍കുട്ടികളെ പ്രകോപിപ്പിക്കുന്നുവെന്ന് യോഗി ആദിത്യനാഥ്

പുണ്യമാസത്തില്‍ കോണ്‍ഗ്രസിന്‌റെ മല്‍സ്യവിരുന്ന് : പ്രതിഷേധം പുകയുന്നു, ഹിന്ദുവിശ്വാസത്തെ അപമാനിച്ചുവെന്ന് യോഗി

പ്രധാനമന്ത്രി മോദിയുടെ സേഫ് ഇന്ത്യ ദൗത്യം വൻ വിജയം നേടി : മൂന്ന് കൊടും കുറ്റവാളികളെ മലേഷ്യയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.