Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ജി. സുധാകരനെതിരെ സിപിഎമ്മില്‍ ആസൂത്രിത നീക്കം; വെട്ടിനിരത്താന്‍ നടപടി തുടങ്ങി; ഏരിയ കമ്മിറ്റി അറിയാതെ സുധാകരനെ പരിപാടികളില്‍ ക്ഷണിക്കരുത്

ഇതോടെ ഏരിയ കമ്മിറ്റിയറിയാതെ സംസ്ഥാന കമ്മറ്റിയംഗമായ സുധാകരന് അദ്ദേഹത്തിന്റെ നാട്ടില്‍ പോലും പരിപാടികളില്‍ പങ്കെടുക്കാനാകാത്ത സ്ഥിതിയായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2021, 10:03 am IST
inKerala

ആലപ്പുഴ: മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ ജി. സുധാകരനെ പാര്‍ട്ടി പരിപാടികളില്‍ നിന്ന് ഒഴിവാക്കാന്‍ സിപിഎമ്മിലെ ഒരു വിഭാഗം നീക്കം തുടങ്ങി. സുധാകരനെതിരെ വിചാരണ നടന്ന സിപിഎം ജില്ലാ നേതൃയോഗങ്ങളിലും സംസ്ഥാന കമ്മറ്റിയിലും അദ്ദേഹം പങ്കെടുത്തില്ലെങ്കിലും പാര്‍ട്ടിയുടെ പ്രാദേശിക ഘടകങ്ങള്‍ സംഘടിപ്പിച്ച പരിപാടികളില്‍ സജീവമായിരുന്നു.  

എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്ന് കൂടി സുധാകരനെ വെട്ടിനിരത്തുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലയിലെ സിപിഎമ്മില്‍ സംസ്ഥാന നേതൃത്വത്തിന്റെ ഒത്താശയോടെ പുതുതായി രൂപം കൊണ്ട ചേരിയുടെ പ്രവര്‍ത്തനം. സ്ത്രീധനത്തിനെതിരെ നടത്തിയ ക്യാമ്പയിന്‍, പെട്രോളിയം വിലവര്‍ദ്ധനവിനെതിരായ സമരം തുടങ്ങി പുന്നപ്രവടക്ക് ലോക്കല്‍ കമ്മറ്റിയടക്കം സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്തത് സംസ്ഥാന കമ്മിറ്റിയംഗമായ സുധാകരനായിരുന്നു.

ഇതിന് പിന്നാലെ മേല്‍ഘടകത്തിന്റെ അനുമതി ഇല്ലാതെ പ്രാദേശിക ഘടകങ്ങളുടെ പരിപാടിയില്‍ നേതാക്കളെ നിശ്ചയിക്കരുതെന്ന് ഏരിയ കമ്മറ്റി നിര്‍ദേശം നല്‍കി. ഇതോടെ ഏരിയ കമ്മിറ്റിയറിയാതെ സംസ്ഥാന കമ്മറ്റിയംഗമായ സുധാകരന് അദ്ദേഹത്തിന്റെ നാട്ടില്‍ പോലും പരിപാടികളില്‍ പങ്കെടുക്കാനാകാത്ത സ്ഥിതിയായി. എന്നാല്‍ സുധാകരനെ ലക്ഷ്യമാക്കിയാണ് ഈ നിര്‍ദേശമെന്ന വിമര്‍ശനം ഏരിയ നേതൃത്വം അംഗീകരിക്കുന്നില്ല.  പാര്‍ട്ടി കീഴ്വഴക്കം പാലിക്കാനാണ് നിര്‍ദേശം നല്‍കിയതെന്നാണ് ഏരിയ നേതൃത്വത്തിന്റെ നിലപാട്. ബ്രാഞ്ച് കമ്മിറ്റികളുടെ പരിപാടികള്‍ ലോക്കല്‍ കമ്മിറ്റിയും ലോക്കല്‍ കമ്മിറ്റികളുടേത് ഏരിയ കമ്മിറ്റിയും അറിയണം. അതാണു പാര്‍ട്ടി രീതി. എന്നാല്‍, ചില സ്ഥലങ്ങളില്‍ മേല്‍ഘടകം അറിയാതെ നേതാക്കളെത്തി പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കുന്നതായി അറിഞ്ഞതുകൊണ്ടാണ് നടപടിയെന്നും അതിനെ ദുര്‍വ്യാഖ്യാനം ചെയ്യേണ്ടെന്നും അവര്‍ പറയുന്നു. എന്നാല്‍ സുധാകരനെ ലക്ഷ്യമാക്കിയാണ് നടപടിയെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത്. ജി. സുധാകരന്റെ തട്ടകമായ അമ്പലപ്പുഴ ഏരിയ കമ്മറ്റിയില്‍ നിലവില്‍ എതിര്‍പക്ഷത്തിന്റെ ആധിപത്യമാണ്. സുധാകരന്‍ മുന്‍പ് പലരെയും വെട്ടിനിരത്തി നേതൃത്വത്തിലെത്തിച്ചവരാണ് ഇപ്പോള്‍ സുധാകരനെതിരെ വാളോങ്ങുന്നു എന്നതാണ് കൗതുകകരം.  

അതിനിടെ അമ്പലപ്പുഴ നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനം സംബന്ധിച്ച് അന്വേഷണ കമ്മിഷന്‍ മുമ്പാകെ വോട്ടിന്റെ കണക്കുകളും മറ്റും വച്ചു പ്രതിരോധം തീര്‍ക്കാനാണ് സുധാകരനെ അനുകൂലിക്കുന്നവരുടെ ശ്രമം. അമ്പലപ്പുഴയ്‌ക്കൊപ്പം മറ്റു പല മണ്ഡലങ്ങളിലെയും വോട്ട് താരതമ്യം ചെയ്താല്‍ സുധാകരനെതിരായ ആരോപണങ്ങളുടെ മുനയൊടിക്കാന്‍ കഴിയുമെന്നാണ് അവരുടെ വിശ്വാസം. ആലപ്പുഴ, കായംകുളം, മാവേലിക്കര മണ്ഡലങ്ങളിലും ഭൂരിപക്ഷം വലിയ തോതില്‍ കുറഞ്ഞതും അവര്‍ ചൂണ്ടിക്കാട്ടുന്നു.

Tags: cpmalappuzhaജി.സുധാകരന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന് പരാതി: സിപിഎം നേതാവ് കെ എസ് അരുണ്‍ കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

Kerala

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

Kerala

കോഴിക്കോട് വിശാല സംസ്ഥാന സമിതി യോഗത്തിനിടെ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ലോക്കല്‍ സെക്രട്ടറി

Kerala

സിപിഎം തോറ്റത് വര്‍ഗീയ കാര്‍ഡ് ഇറക്കിയതിനാലെന്ന് മുസ്ലിം ലീഗ്, ഇങ്ങനെ പോയാല്‍ ഇതിലും വലിയ പതനം

പുതിയ വാര്‍ത്തകള്‍

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

പോലീസ് എവിടെയായാലും കയറും; സാധാരണക്കാരന്റെ വീട്ടിൽ മുറ്റത്ത് മാത്രമാണോ റെയ്ഡ്: സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.