Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ ബന്ധം സമ്മതിച്ച് സിപിഎം; മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയുടെ സഹോദരനെ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി

മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം. മനോജിന്റെ സഹോദരനാണ് പി.എം. മധുസൂദനന്‍. സ്വര്‍ണക്കടത്ത്-ക്വട്ടേഷന്‍ സംഘാംഗങ്ങളായ അര്‍ജുന്‍ ആയങ്കി, ആകാശ് തില്ലങ്കേരി എന്നിവരടക്കം കള്ളക്കടത്തുകൂട്ടവുമായി സിപിഎമ്മിന്റെ പ്രാദേശിക നേതാക്കള്‍ക്ക് ബന്ധമുണ്ടെന്ന് കാലങ്ങളായി ആരോപണമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2021, 09:58 am IST
inKerala

കണ്ണൂര്‍: സ്വര്‍ണക്കടത്ത്-ക്വട്ടേഷന്‍ ഇടപാടില്‍ പാര്‍ട്ടിയുടെ ബന്ധം സമ്മതിച്ച് സിപിഎം. ഇടപാടുകളില്‍ ബന്ധമുള്ള, മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ് സെക്രട്ടറിയുടെ സഹോദരനായ, സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ നീക്കി. സ്വര്‍ണക്കടത്ത് വിവാദത്തിലായ കൂത്തുപറമ്പ് ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള കൂത്തുപറമ്പ് വെസ്റ്റ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.എം. മധുസൂദനനെയാണ് ഒഴിവാക്കിയത്. ഏരിയാകമ്മിറ്റി അംഗമായ പ്രമുഖ നേതാവ് എം. സുകുമാരനേയും ഒഴിവാക്കി.

മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം. മനോജിന്റെ സഹോദരനാണ് പി.എം. മധുസൂദനന്‍. സ്വര്‍ണക്കടത്ത്-ക്വട്ടേഷന്‍ സംഘാംഗങ്ങളായ അര്‍ജുന്‍ ആയങ്കി, ആകാശ് തില്ലങ്കേരി എന്നിവരടക്കം കള്ളക്കടത്തുകൂട്ടവുമായി സിപിഎമ്മിന്റെ പ്രാദേശിക നേതാക്കള്‍ക്ക് ബന്ധമുണ്ടെന്ന് കാലങ്ങളായി ആരോപണമുണ്ട്. ഇതേക്കുറിച്ച് അന്വേഷിച്ചാണ് പാര്‍ട്ടി ജില്ലാ നേതൃത്വത്തിന്റെ നടപടി. ഇതോടെ കാലങ്ങളായി വിഭാഗീയത നിലനില്‍ക്കുന്ന കൂത്തുപറമ്പ് മേഖലയിലെ സിപിഎമ്മിന്റെ നടപടിയെ ചൊല്ലി ഭിന്നത രൂക്ഷമായി. അന്വേഷണ വിധേയമായാണ് സ്ഥാനങ്ങളില്‍ നിന്ന് നീക്കിയത്. മനോജിന്റെ മറ്റൊരു സഹോദരനെതിരേ ക്വട്ടേഷന്‍ സംഘവുമായി ബന്ധപ്പെട്ട് നേരത്തെതന്നെ ആരോപണം ഉയര്‍ന്നിരുന്നു.

പുതിയ ലോക്കല്‍ സെക്രട്ടറിയെ നിയമിച്ചിട്ടുണ്ടെങ്കിലും അഭിപ്രായ ഭിന്നത കാരണം പാര്‍ട്ടി ഔദ്യോഗികമായി കീഴ്ഘടകങ്ങളില്‍ ഇതൊന്നും റിപ്പോര്‍ട്ടു ചെയ്തിട്ടില്ല. സ്വര്‍ണക്കടത്ത് പൊട്ടിക്കല്‍ സംഘവുമായി ബന്ധപ്പെട്ട് ചില സിപിഎം കൂത്തുപറമ്പ് വെസ്റ്റ്-ലോക്കല്‍ കമ്മിറ്റി നേതാക്കള്‍ക്കും ഏരിയാകമ്മിറ്റിയംഗങ്ങള്‍ക്കും ബന്ധമുണ്ടെന്ന് സിപിഎം ജില്ലാ നേതൃത്വം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. അഞ്ചുമാസം മുന്‍പ് ഡിവൈഎഫ്‌ഐ സ്വര്‍ണക്കടത്ത്-ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരെ നടത്തിയ കാല്‍ നട പ്രചരണജാഥയ്‌ക്കു പഴയ നിരത്തില്‍ നല്‍കിയ സ്വീകരണത്തിനിടെ ഫ്യൂസ് ഊരിയതുമായി ബന്ധപ്പെട്ട വിവാദവും നടപടിക്ക് കാരണമായിട്ടുണ്ടെന്നറിയുന്നു.  

ഡിവൈഎഫ്‌ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എ. റഹീം ഉള്‍പ്പെടെ പങ്കെടുത്ത ജാഥയോടായിരുന്നു പാര്‍ട്ടി കേന്ദ്രത്തില്‍ത്തന്നെ പ്രതിഷേധം. കാരണക്കാരായവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ജില്ലാസെക്രട്ടറി എം.വി. ജയരാജന്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. പി.എം. മനോജിന്റെ മറ്റൊരു സഹോദരനാണ് സംഭവത്തിന് പിന്നിലെന്നായിരുന്ന് ആരോപണം.  

ആകാശ് തില്ലങ്കേരിയുടെ ബോസായി അറിയപ്പെടുന്ന ഇയാളുടെ നേതൃത്വത്തിലാണ് കഴിഞ്ഞ കുറെക്കാലമായി സ്വര്‍ണം പൊട്ടിക്കലും ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങളും. കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്തു സംഘത്തില്‍ നിന്നും സ്വര്‍ണം പൊട്ടിക്കുന്നതിനായി വിപുലമായ ഒരു സംഘം തന്നെ പഴയനിരത്ത് സഖാവിന്റെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്നതായി ആരോപണമുയര്‍ന്നിരുന്നു. കുഴല്‍പ്പണ- സ്വര്‍ണം തട്ടിപ്പുകളുമായി ബന്ധപ്പെട്ട് നിരവധി മധ്യസ്ഥങ്ങളാണ് കൂത്തുപറമ്പ് ഏരിയാകമ്മിറ്റി ഓഫിസായ പി. ബാലന്‍ സ്മാരക മന്ദിരത്തില്‍ നടന്നതെന്നും ജില്ലയിലെ ഒരു യുവ എംഎല്‍എയുള്‍പ്പെടെ ഇതില്‍ പങ്കെടുത്തിരുന്നുവെന്നും വാര്‍ത്തയുണ്ടായിരുന്നു. അര്‍ജുന്‍ ആയങ്കിയും ആകാശ് തില്ലങ്കേരിയുമായി അടുത്ത ബന്ധമുള്ള, ടിപി വധക്കേസിലെ പ്രതി കൊടി സുനിയെയും കൂട്ടരേയും നിയന്ത്രിക്കുന്ന പഴയനിരത്തിലെ പ്രമുഖനാണെന്ന ആരോപണം പാര്‍ട്ടിയില്‍ത്തന്നെ ചിലര്‍ ഉയര്‍ത്തിയിരുന്നു. ഇതേക്കുറിച്ച് സിപിഎം ജില്ലാ നേതൃത്വം നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി.

Tags: cpmPinarayi Vijayangoldപിഎം മനോജ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

Kerala

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

Kerala

മതേതര മുഖംമൂടിക്ക് ബലംപകരാന്‍ മുസ്ലിം ലീഗ്, സി പി എം മുന്‍ നേതാവ് ശ്യാം സുന്ദര്‍ വൈസ് പ്രസിഡന്റ്

Kerala

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗസ്ഥലത്ത് ഒറ്റയാള്‍ പ്രതിഷേധവുമായി മുന്‍ ബ്രാഞ്ച് സെക്രട്ടറി വായ്‌പ ക്രമക്കേടിലൂടെ സ്ഥലംതട്ടിയെടുത്തെന്ന് പരാതി

Kerala

ജയില്‍ മോചിതനായ സുഗതന് ആവേശകരമായ സ്വീകരണം, സുരേഷ് ഗോപിയും എത്തി, ജനങ്ങള്‍ക്ക് വേണ്ടി ഇനിയും ജയില്‍വാസത്തിന് തയാര്‍, ഗുണ്ടയാക്കിയത് സി പി എം

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.