Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പട്ടികജാതി ഫണ്ട് തട്ടിപ്പ്: 70 ലക്ഷം രൂപ തട്ടിയെടുത്ത രാഹുലിനെ സഹായിച്ചവരില്‍ സിപിഎം ബന്ധമുള്ളവരും

കേസില്‍ ഒന്നാം പ്രതിയായ രാഹുല്‍ ആര്‍.യു. വിനെ തിരുവനന്തപുരം വിജിലന്‍സ് കോടതി വിജിലന്‍സ് കസ്റ്റഡിയില്‍ വിട്ടിരുന്നു. ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് നമ്പര്‍ മാറ്റി സ്വന്തം അക്കൗണ്ടിലേക്കും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യാനുപയോഗിച്ച തന്റെ ലാപ്‌ടോപ്പും ഐ ഫോണും ദല്‍ഹിയില്‍ വിറ്റതായാണ് രാഹുലിന്റെ മൊഴിയായി തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയില്‍ പറഞ്ഞിട്ടുള്ളത്. രാഹുലിന്റെ ബന്ധുക്കളും സുഹൃത്തുക്കളുമാണ് 2 മുതല്‍ 11 വരെയുള്ള പ്രതികള്‍.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 14, 2021, 10:57 am IST
in Kerala

തിരുവനന്തപുരം: പട്ടികജാതി ക്ഷേമപദ്ധതി ഫണ്ടില്‍ നിന്ന് 70 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ നഗരസഭ പട്ടികജാതി ഡെവലപ്പ്‌മെന്റ് ഓഫീസിലെ വികസന വിഭാഗം സീനിയര്‍ ക്ലാര്‍ക്ക് കാട്ടാക്കട വീരണകാവ് പട്ടക്കുളം അനിഴം വീട്ടില്‍ ആര്‍.യു. രാഹുലിനെ സഹായിച്ചവരില്‍ സിപിഎമ്മുമായി അടുത്ത ബന്ധമുള്ളവരുമുണ്ടെന്ന് പോലീസിനു സൂചന ലഭിച്ചു. രാഹുലിനെ തെളിവെടുപ്പിനായി പോലീസ് ദല്‍ഹിയിലേക്ക് കൊണ്ടുപോകാം. ഇയാളും ഭാര്യയും കുളു, മണാലി തുടങ്ങിയ സ്ഥലങ്ങളിലും ഒളിവില്‍ കഴിയവെ പോയിരുന്നു. ഇയാള്‍ക്ക് സഹായം ചെയ്തു കൊടുത്തവരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

കേസില്‍ ഒന്നാം പ്രതിയായ രാഹുല്‍ ആര്‍.യു. വിനെ തിരുവനന്തപുരം വിജിലന്‍സ് കോടതി വിജിലന്‍സ് കസ്റ്റഡിയില്‍ വിട്ടിരുന്നു. ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് നമ്പര്‍ മാറ്റി സ്വന്തം അക്കൗണ്ടിലേക്കും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യാനുപയോഗിച്ച തന്റെ ലാപ്‌ടോപ്പും ഐ ഫോണും ദല്‍ഹിയില്‍ വിറ്റതായാണ് രാഹുലിന്റെ മൊഴിയായി തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയില്‍ പറഞ്ഞിട്ടുള്ളത്. രാഹുലിന്റെ ബന്ധുക്കളും സുഹൃത്തുക്കളുമാണ് 2 മുതല്‍ 11 വരെയുള്ള പ്രതികള്‍.

പഠനമുറിക്കായി അനുവദിച്ച തുക ലഭിക്കാത്തതിനെ തുടര്‍ന്ന് ഗുണഭോക്താവ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഓഫീസില്‍ പരാതിയുമായെത്തിയപ്പോഴാണ് മാസങ്ങളായി നടത്തിവന്ന വന്‍തട്ടിപ്പ് പുറംലോകമറിഞ്ഞത്. സുഹൃത്തുക്കളുടെയും ബന്ധുക്കളുടേയുമായി ഒമ്പതു അക്കൗണ്ടുകളിലേക്ക് രാഹുല്‍ പണം ട്രാന്‍സ്ഫര്‍ ചെയ്തതായി കണ്ടെത്തിയിരുന്നു. മറ്റൊരു ഗുണഭോക്താവിന് വിവാഹ ധനസഹായമായി അനുവദിച്ച 75,000 രൂപ സ്വന്തം അക്കൗണ്ട് നമ്പര്‍ നല്‍കി ആഗസ്റ്റ് 21 ന് എസ്‌സി പ്രമോട്ടറായ സംഗീത തട്ടിയെടുത്തതായി സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റൊരു ഗുണഭോക്താവിന് അനുവദിച്ച രണ്ടു ലക്ഷം രൂപയും ഒക്ടോബര്‍ 12, നവംബര്‍ 3, മാര്‍ച്ച് 10 എന്നീ തീയതികളിലായി സംഗീത തട്ടിയെടുത്തു.

തട്ടിപ്പ് കണ്ടെത്തിയതോടെ രാഹുലിനേയും കൊല്ലത്തേക്ക് മാറിപ്പോയ സീനിയര്‍ ക്ലാര്‍ക്ക് പൂര്‍ണിമ കാണിയെയും സസ്‌പെന്‍ഡ് ചെയ്തു. കോര്‍പ്പറേഷനിലെ എസ്‌സി ഫീല്‍ഡ് പ്രമോട്ടര്‍മാരായ വട്ടിയൂര്‍ക്കാവ് മഞ്ചാടിമൂട് സ്വദേശി എസ്.ബി. വിശാഖ് സുധാകരന്‍, ഈഞ്ചയ്‌ക്കല്‍ നിവാസി സംഗീത എന്നിവരെ പിരിച്ചുവിട്ടു. ലക്ഷങ്ങളുടെ തട്ടിപ്പില്‍ രാഹുലിന്റെ ഒരു ബന്ധുവിനെ മാത്രമാണ് മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ ഡിവൈഎഫ്‌ഐ നേതാവ് പ്രതിന്‍ സാജ് കൃഷ്ണയുടെ മാതാപിതാക്കളുടെ അക്കൗണ്ടിലടക്കം പണം വന്നുവെന്ന് ആക്ഷേപമുയര്‍ന്നിട്ടും എസ്‌സി പ്രമോട്ടറായ രാഹുല്‍ പാര്‍ട്ടിക്ക് നല്‍കിയ പരാതി പുറത്തായിട്ടും പ്രതിനെതിരെ പോലീസ് ചെറുവിരലനക്കിയിട്ടില്ല.

Tags: cpmപട്ടിക ജാതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘പാർട്ടിക്ക് പിണറായി സർക്കാരിനെ നിയന്ത്രിക്കാനായില്ല’; കനത്ത തോൽവിക്ക് കാരണം കണ്ടെത്തി സിപിഎം അവലോകന റിപ്പോർട്ട്

Kerala

കോഴിക്കോട് സിപിഎം പ്രാദേശിക നേതാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

Kerala

ദേവസ്വം ബോര്‍ഡിലെ സിപിഎം സംഘടനാ നേതാവിന് സ്ഥലം മാറ്റം ലഭിക്കാന്‍ ശുപാര്‍ശ കത്ത് നല്‍കിയത് കോണ്‍ഗ്രസ് എംപി,അച്ചടക്ക നടപടിയുമായി സംഘടന

Kerala

സിപിഎമ്മുമായി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കൂട്ടുകെട്ട് അവസാനിപ്പിക്കണമെന്ന് ജി സുധാകരന്‍, വിമര്‍ശനം ചെന്നിത്തലയുടെ സാന്നിധ്യത്തില്‍

Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

പുതിയ വാര്‍ത്തകള്‍

ടി.ജി. മോഹൻദാസിന്റെ അഭിപ്രായം അപലപനീയം: ആർ എസ് എസ്

തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗം വെള്ളിയാഴ്ച: R സുഗതൻ പങ്കെടുത്തേക്കും,അവധി അപേക്ഷ സമർപ്പിച്ചു

കോളേജ് വിദ്യാർത്ഥികളിൽ എച്ച്ഐവി പരിശോധന; നിർണായക നീക്കവുമായി കർണാടക, സ്വകാര്യതയ്‌ക്കായി ക്യുആർ കോഡ് സംവിധാനം

കോഴിക്കോട് യുവാവിനെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹതയെന്ന് പോലീസ്

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഒറ്റച്ചാട്ടം, ശ്രീ ഫൈനലില്‍

കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയുടെ സഹപരിശീലകനായി ഷഫീഖ് ഹസ്സന്‍ തുടരും

റിഷികാന്ത സിംഗ്: 150 രൂപ ദിവസവേതനത്തില്‍ നിന്ന് കോമണ്‍വെല്‍ത്ത് വെള്ളി വരെ

പെൺകുട്ടിയെ ശല്യപ്പെടുത്തിയത് തടഞ്ഞതിലെ വൈരാഗ്യം; യുവാവിനെ അയൽവാസി തലയ്‌ക്കടിച്ച് കൊല്ലാൻ ശ്രമിച്ചു

മൈസൂരു-ചെന്നൈ വന്ദേഭാരതില്‍ യാത്രക്കാരന് നല്‍കിയ പരിപ്പുവടയില്‍ ഫെവിക്വിക്ക് ട്യൂബ്

ചിത്രരാമായണം11: ലക്ഷ്മണോപദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.