Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

വണ്ടിപ്പെരിയാറിലേത് സംസ്ഥാനത്തെ ഏറ്റവും വലിയ ദളിത് പീഡനം; എംഎല്‍എയുടെ ഇടപെടല്‍ ചട്ടവിരുദ്ധം

വിഷയത്തില്‍ പോലീസ് ഉദ്യോഗസ്ഥരെ അഭിനന്ദിക്കാന്‍ വണ്ടിപ്പെരിയാര്‍ സ്‌റ്റേഷന് മുന്നില്‍ ചേര്‍ന്ന യോഗത്തിലാണ് പോസ്റ്റുമോര്‍ട്ടം വേണ്ടെന്ന് വയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് താന്‍ ഡിവൈഎസ്പിയേയും സിഐയേയും വിളിച്ചതായി എംഎല്‍എ പറഞ്ഞത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2021, 08:01 am IST
inIdukki
പോലീസിനൊപ്പം തെളിവെടുപ്പിനിടെ പ്രതി

പോലീസിനൊപ്പം തെളിവെടുപ്പിനിടെ പ്രതി

ഇടുക്കി: വണ്ടിപ്പെരിയാറില്‍ ആറ് വയസുകാരിയെ ഡിവൈഎഫ്‌ഐ നേതാവ് പീഡിപ്പിച്ച ശേഷം കെട്ടി തൂക്കി കൊന്ന കേസില്‍ എംഎല്‍എയുടെ ഇടപെടല്‍ വിവാദത്തില്‍.
വിഷയത്തില്‍ പോസ്റ്റുമോര്‍ട്ടം ഒഴുവാക്കാനായി പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്‍ ഇടപ്പെട്ടത് ചട്ടവിരുദ്ധമായി. സിആര്‍പിസി- 174 പ്രകാരം കേസെടുത്ത സംഭവത്തില്‍ പുറത്ത് നിന്ന് ആര്‍ക്കും ഇടപെടാനോ പോസ്റ്റുമോര്‍ട്ടം നടപടി തടസപ്പെടുത്താനോ നിയമം അനുവദിക്കുന്നില്ല. കേരള മെഡിക്കോ ലീഗല്‍ കോഡ് പ്രകാരവും ഇത്തരം ഇടപെടല്‍ തെറ്റാണ്. അസ്വാഭാവിക മരണങ്ങളില്‍ നിര്‍ബന്ധമായും പോസ്റ്റുമോര്‍ട്ടം നടത്തണമെന്ന നിയമമാണ് അട്ടിമറിക്കാന്‍ ശ്രമം നടന്നത്.

വിഷയത്തില്‍ പോലീസ് ഉദ്യോഗസ്ഥരെ അഭിനന്ദിക്കാന്‍ വണ്ടിപ്പെരിയാര്‍ സ്‌റ്റേഷന് മുന്നില്‍ ചേര്‍ന്ന യോഗത്തിലാണ് പോസ്റ്റുമോര്‍ട്ടം വേണ്ടെന്ന് വയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് താന്‍ ഡിവൈഎസ്പിയേയും സിഐയേയും വിളിച്ചതായി എംഎല്‍എ പറഞ്ഞത്. ഇതിന്റെ ദൃശ്യങ്ങളടക്കം പ്രചരിച്ചതോടെ വിഷയം വലിയ വിവാദമായി. പാര്‍ട്ടി പ്രവര്‍ത്തകനായ പ്രതിയെ സംരക്ഷിക്കാന്‍ കേസിന്റെ തുടക്കം മുതല്‍ ശ്രമം നടക്കുന്നുണ്ടെന്ന ആരോപണം നിലനില്‍ക്കെയാണ് വാഴൂര്‍ സോമന്റെ വെളിപ്പെടുത്തല്‍.

വണ്ടിപ്പെരിയാറില്‍ നടന്നത് സംസ്ഥാനത്തെ തന്നെ ഏറ്റവും ക്രൂരമായ ദളിത് പീഡനമാണ്. 3 വര്‍ഷമായി കുരുന്നിനെ പീഡിപ്പിച്ച ശേഷം ഇതിനിടയില്‍ തന്നെ കെട്ടി തൂക്കി കൊല്ലുകയായിരുന്നു. ഡിവൈഎഫ്‌ഐ നേതാവായിരുന്ന പ്രതിയെ ആദ്യം പോലീസ് പിടികൂടിയപ്പോള്‍ ഇയാളെ ഇറക്കാനും എംഎല്‍എ ശ്രമിച്ചതായാണ് വിവരം. രാഷ്‌ട്രീയ മുഖപടം ചാര്‍ത്തി പ്രതി കാലങ്ങളായി കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി വരികയായിരുന്നു. ലയത്തിലെ എല്ലാവരോടും സൗഹൃദം നടിച്ചും പാര്‍ട്ടി പരിപാടികളിലും ജനകീയ പ്രവര്‍ത്തനങ്ങളിലും ഓടി നടന്നുമാണ് ഇയാള്‍ ഇത്തരത്തിലുള്ള നീച പ്രവര്‍ത്തിക്ക് കളമൊരുക്കിയത്. ആദ്യം നാട്ടുകാര്‍ പോലും ഇയാളാണ് കൊല നടത്തിയതെന്ന് പറഞ്ഞപ്പോള്‍ വിശ്വസിക്കാതെ പോലീസ് നാടകം കളിക്കുകയാണെന്ന് പറഞ്ഞ് രംഗത്ത് വന്നിരുന്നു.

പീഡനത്തിന് ഇരയായത് 2000ല്‍ അധികം പെണ്‍കുട്ടികള്‍
സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക് പ്രകാരം കഴിഞ്ഞ അഞ്ച് കൊല്ലം കൊണ്ട് 2000ല്‍ അധികം പട്ടികജാതി-വനവാസി പെണ്‍കുട്ടികളാണ് പീഡനത്തിനിരയായത്. മൂന്നാര്‍ ഗുണ്ടുമലയില്‍ കഴിഞ്ഞ വര്‍ഷം 9 വയസുകാരിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു. പോസ്റ്റുമോര്‍ട്ടത്തില്‍ പീഡനം നടന്നതായി കണ്ടെത്തിയെങ്കിലും നാളിതുവരെയും പ്രതിയെ പിടിക്കാന്‍ പറ്റിയിട്ടില്ല. 

വാളയാര്‍   കേസിന് സമാനമായിട്ടാണ് വണ്ടിപ്പെരിയാറിലും കുറ്റവാളിയെ രക്ഷിക്കാന്‍ രാഷ്‌ട്രീയക്കാര്‍ ശ്രമിക്കുന്നത്. വാളിയാറില്‍ പോലീസിനേയും പ്രോസിക്യൂഷനേയും ഉപയോഗിച്ച് അവിടുത്തെ പ്രമുഖ സിപിഎം നേതാക്കളാണ് കേസ് അട്ടിമറിച്ചത്. കോടതി പോലും വിമര്‍ശിച്ച കേസില്‍ അന്നത്തെ ഡിവൈഎസ്പിയെ പ്രമോഷന്‍ നല്‍കി എസ്പി ആക്കിയതും ഇതിനുദാഹരമാണ്. പ്രതികളെ എന്ത് വിലകൊടുത്തും രക്ഷിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. താന്‍ എത്രവലിയ പാപം ചെയ്താലും സര്‍ക്കാര്‍ തന്നെ രക്ഷിക്കുമെന്ന വിശ്വാസമാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ പെരുകാന്‍ കാരണം. വാളയാറില്‍ ശക്തമായ നടപടി എടുത്തിരുന്നുവെങ്കിലും ഈ സംഭവം ആവര്‍ത്തിക്കില്ലായിരുന്നുവെന്ന് പൊതു പ്രവര്‍ത്തകര്‍ പറയുന്നു.

‘നാട്ടുകാര്‍ ആവശ്യപ്പെട്ടപ്പോഴാണ് പോസ്റ്റുമോര്‍ട്ടം ഒഴുവാക്കണമെന്ന് ആവശ്യപ്പെട്ടത്. കുടുംബത്തിന്റെ സംസ്‌കാരത്തിന്റെ ഭാഗമായാണ് ഇത്തരത്തില്‍ നടപടി ഒഴുവാക്കി സംസ്‌കരിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ പിന്നീട് ഗൗരവം മനസിലാക്കി നടപടി തുടരാന്‍ നിര്‍ദേശിച്ചു. പ്രതിക്ക് നിയമം അനുശാസിക്കുന്ന തക്കതായ ശിക്ഷ തന്നെ ലഭിക്കണമെന്നാണ് തന്റെ ആഗ്രഹം’

വാഴൂര്‍ സോമന്‍
പീരുമേട് എംഎല്‍എ

Tags: ലൈംഗിക ദുരുപയോഗംഎംഎല്എവണ്ടിപ്പെരിയാര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പര്‍ദ ധരിച്ച് ലുലു മാളില്‍ സ്ത്രീകളുടെ ശുചിമുറിയില്‍ മൊബൈല്‍ ഫോണില്‍ വീഡിയോ പകര്‍ത്തി; പ്രമുഖ ഐടി സ്ഥാപനത്തിലെ ജീവനക്കാരന്‍ അറസ്റ്റില്‍

Kottayam

വെള്ളച്ചാട്ടം കാണാനെത്തിയ സ്ത്രീകളെ കടന്നുപിടിച്ചു; പോലീസുകാരന്‍ അറസ്റ്റില്‍, പരാതിക്കാരുമായി പോലീസ് ആദ്യം ശ്രമിച്ചത് ഒത്തുതീർപ്പിന്

Kerala

മാത്യു കുഴല്‍നാടന്‍ കളളപ്പണം വെളുപ്പിച്ചെന്ന് സി പി എം; മറുപടി നാളെയെന്ന് എം എല്‍ എ

India

സ്ത്രീ വിരുദ്ധ പരാമര്‍ശവുമായികോണ്‍ഗ്രസ് എംഎല്‍എ; ‘ഞങ്ങളുടെ രാഹുല്‍ജിക്ക് പെണ്‍കുട്ടികളുടെ കുറവില്ല’

ചന്ദ്രന്‍
Thrissur

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; തൃശ്ശൂരിൽ വയോധികന്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

ബിജെപി ദേശിയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്
എല്‍. പദ്മകുമാറിന്റെ വീട് സന്ദര്‍ശിച്ച് ബന്ധുക്കളുമായി സംസാരിക്കുന്നു

എല്‍. പദ്മകുമാറിന്റെ വീട് ബി.എല്‍. സന്തോഷ് സന്ദര്‍ശിച്ചു

മന്ത്രി കെ. മുരളീധരനെതിരെ ഡോക്ടര്‍മാര്‍; സെക്രട്ടറിയുടെ ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്ന് കെജിഎംഒഎ

സംസ്ഥാനത്ത് 15-നും 24-നും ഇടയിൽ പ്രായമുള്ളവരിൽ സ്വവർഗരതി വഴിയുള്ള എച്ച്ഐവി ബാധ കൂടുന്നു

“വേണ്ടതെല്ലാം ചെയ്യും” ; വൃദ്ധസദനത്തിൽ കഴിയുന്ന മോഹൻ ശർമ്മയ്‌ക്ക് താങ്ങായി മോഹൻലാൽ

ഒളിവില്‍ കഴിയുന്ന അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ്

ചൈന പേരുകൾ മാറ്റിക്കൊണ്ടിരുന്നു , പക്ഷേ ഇന്ത്യ അവരുടെ പദ്ധതികളെ താറുമാറാക്കി : അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾ ഔദ്യോഗിക ഭൂപടത്തിൽ ഉൾപ്പെടുത്തി

റോഡ്രിക്കായി സിറ്റിയുടെ വില പേശല്‍; ബാഴ്‌സ മുന്നില്‍ വച്ച തുക പോരെന്ന് ആവശ്യം

ഷർവാണിക ഇന്ത്യൻ ചെസിൽ ചരിത്രം കുറിക്കുന്നു ; 11കാരിക്ക് അപൂർവ റെക്കോഡും ഡബ്ല്യുഎഫ്എം പദവിയും

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

ബുള്‍ഡോസര്‍ ഭരണമുള്ള യുപിയോ ബിഹാറോ അല്ല ഇത്; അര്‍ജുന്‍ ആയങ്കിയെ പിന്തുണച്ച് കൊലക്കേസ് പ്രതി ആകാശ് തില്ലങ്കേരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.