Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കേരള മോഡല്‍ രോഗഗ്രസ്തം

ആരോഗ്യ രംഗത്ത് കൈവരിച്ച നേട്ടങ്ങളാണ് കൊട്ടിഘോഷിക്കപ്പെടുന്ന കേരള മോഡലിന്റെ ഘടകങ്ങളില്‍ ഒന്നായി ഉന്നയിക്കപ്പെടാറുള്ളത്. പതിറ്റാണ്ടുകളായി ഇടതുപക്ഷത്തിന്റെ പ്രചാരണ വിഷയവുമാണിത്. പക്ഷേ പകര്‍ച്ചവ്യാധികളുടെ സ്വന്തം നാടായി കേരളം മാറുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് കേരള മോഡലിന്റെ വക്താക്കള്‍ക്ക് മറുപടിയില്ല. കൊവിഡിനെപ്പോലെ തന്നെ മാരകമായ നിപ വൈറസ് രാജ്യത്ത് ഏറ്റവും കൂടുതല്‍ ബാധിച്ചത് കേരളത്തിലാണ്. മഴക്കാലത്ത് പകര്‍ച്ചപ്പനികളുടെ നാടായി കേരളം മാറുന്നത് പതിവു കാഴ്ചയാണ്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jul 10, 2021, 05:00 am IST
inEditorial

കൊവിഡ് രോഗബാധ വിതയ്‌ക്കുന്ന ആശങ്കയ്‌ക്കിടയില്‍ മലയാളികളുടെ ഉറക്കം കെടുത്തി മരുന്നില്ലാത്ത മറ്റൊരു മാരക രോഗം കൂടി സ്ഥിരീകരിച്ചിരിക്കുന്നു. സംസ്ഥാന അതിര്‍ത്തിയിലുള്ള ഒരു ഗര്‍ഭിണിക്ക് സിക്ക വൈറസ് ബാധിച്ചതിനെത്തുടര്‍ന്ന് പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ പരിശോധനയ്‌ക്കയച്ച 15 പേരില്‍ 14 പേര്‍ക്കും വൈറസ് സ്ഥിരീകരിച്ചത് ഗുരുതരമായ സ്ഥിതി വിശേഷത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. തലസ്ഥാനത്ത് വിവിധയിടങ്ങളില്‍ കഴിയുന്നവരാണ് ഇവരെന്നറിയുമ്പോള്‍ ആശങ്ക ഇരട്ടിക്കുകയാണ്. കാരണം കൂടുതല്‍ ഇടങ്ങളില്‍ ഈ വൈറസ് പടര്‍ന്നിട്ടുണ്ടെന്നു വേണം കരുതാന്‍.  പകല്‍ നേരത്തെ കൊതുകുകള്‍ പരത്തുന്ന ഈ രോഗത്തിന്റെ ലക്ഷണങ്ങളായി കാണുന്നത് പനിയും തലവേദനയും ശരീരത്തിലെ ചുവന്ന പാടുകളുമൊക്കയാണ്. ഗര്‍ഭിണികള്‍ക്ക് സിക്ക രോഗം വന്നാല്‍ ഗര്‍ഭസ്ഥശിശുവിന്റെ തലച്ചോറിനെ ബാധിക്കുമെന്നാണ് ആരോഗ്യവിദഗ്‌ദ്ധര്‍ പറയുന്നത്. രോഗം പലരിലും സ്ഥിരീകരിച്ചതോടെ വേണ്ടത്ര മുന്‍കരുതലുകളെടുത്തിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി പറയുന്നുണ്ടെങ്കിലും ജനങ്ങള്‍ അത് മുഖവിലക്കെടുക്കുന്നില്ല. കൊവിഡ് രോഗവ്യാപനത്തിന്റെ കാര്യത്തില്‍ സത്യാവസ്ഥ മറച്ചുപിടിക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്ന് ഇതിനകം വ്യക്തമായിക്കഴിഞ്ഞതാണല്ലോ.

രാജ്യത്തെ മുഴുവന്‍ ബാധിച്ച കൊവിഡ് രണ്ടാം തരംഗത്തില്‍നിന്ന് പ്രതീക്ഷിക്കുന്ന രീതിയില്‍ പുറത്തുവരാന്‍ കഴിയാത്തത് കേരളത്തിനു മാത്രമാണ്. മൊത്തം രോഗവ്യാപന നിരക്കിന്റെ അഞ്ചിലൊന്നും കേരളത്തിലാണ്. ഒരു മാസമായി രോഗസ്ഥിരീകരണ നിരക്കും മരണനിരക്കും ഉയര്‍ന്നുതന്നെ നില്‍ക്കുന്നു. ജനസംഖ്യാനുപാതം വളരെ കൂടുതലായ ഉത്തര്‍പ്രദേശിനെപ്പോലുള്ള സംസ്ഥാനങ്ങള്‍ക്ക് രോഗവ്യാപന നിരക്ക് ക്രമാനുഗതമായി കുറച്ചുകൊണ്ടുവരാന്‍ കഴിയുമ്പോള്‍ കേരളത്തിന് എന്തുകൊണ്ട് ഇതിനു കഴിയുന്നില്ല എന്ന ചോദ്യം പല കോണുകളില്‍നിന്നും ഉയരുകയാണ്. വാക്‌സിന്‍ ലഭിച്ചവരെക്കാള്‍ മൂന്നിരട്ടി പേര്‍ പുറത്തുനില്‍ക്കുന്നുണ്ട്. രോഗവ്യാപന നിരക്ക് ഇനിയും വര്‍ധിക്കാനുള്ള സാധ്യതയിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്ന് ആരോഗ്യ വിദഗ്‌ദ്ധര്‍ പറയുന്നു. സ്ഥിതി വിശേഷത്തിന്റെ ഗുരുതരാവസ്ഥ കണക്കിലെടുത്തുള്ള പ്രവര്‍ത്തനമല്ല സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് പ്രത്യേകിച്ച് ആരോഗ്യവകുപ്പിന്റെയും മന്ത്രിയുടെയും ഭാഗത്തുനിന്ന് ഉണ്ടാകുന്നത് എന്ന വിമര്‍ശനം ശക്തമാണ്. കൊവിഡ് വ്യാപനനിരക്ക് ഉയര്‍ന്നു തന്നെ നില്‍ക്കുമ്പോള്‍ മദ്യശാലകള്‍ തുറന്നു പ്രവര്‍ത്തിക്കുവാന്‍ അനുവാദം നല്‍കിയ സര്‍ക്കാര്‍ തീരുമാനത്തെ  ഹൈക്കോടതി തന്നെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണല്ലോ.

ആരോഗ്യ രംഗത്ത് കൈവരിച്ച നേട്ടങ്ങളാണ് കൊട്ടിഘോഷിക്കപ്പെടുന്ന കേരള മോഡലിന്റെ ഘടകങ്ങളില്‍ ഒന്നായി ഉന്നയിക്കപ്പെടാറുള്ളത്. പതിറ്റാണ്ടുകളായി ഇടതുപക്ഷത്തിന്റെ പ്രചാരണ വിഷയവുമാണിത്. പക്ഷേ പകര്‍ച്ചവ്യാധികളുടെ സ്വന്തം നാടായി കേരളം മാറുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് കേരള മോഡലിന്റെ വക്താക്കള്‍ക്ക് മറുപടിയില്ല. മാരകമായ നിപ വൈറസ് രാജ്യത്ത് ഏറ്റവും കൂടുതല്‍ ബാധിച്ചത് കേരളത്തിലാണ്. മഴക്കാലത്ത് പകര്‍ച്ചപ്പനികളുടെ നാടായി കേരളം മാറുന്നത് പതിവു കാഴ്ചയാണ്. ആശുപത്രികളായ ആശുപത്രികളെല്ലാം രോഗികളെക്കൊണ്ട് നിറയുകയും ചെയ്യും. ആരോഗ്യ സംവിധാനം കുറ്റമറ്റതാണെങ്കില്‍ ഇങ്ങനെ സംഭവിക്കാന്‍ പാടില്ല. ആശുപത്രികളുടെ എണ്ണത്തിന് കുറവൊന്നുമില്ലെങ്കിലും നമ്മുടെ ആരോഗ്യ സംവിധാനത്തിന് കാര്യമായ അപര്യാപ്തതകളുണ്ടെന്നു വേണം ഇതില്‍നിന്ന് മനസ്സിലാക്കാന്‍. കൊവിഡ് ഇത് പൂര്‍ണമായി പുറത്തുകൊണ്ടുവരികയും ചെയ്തു. രോഗവ്യാപനത്തിന്റെ തുടക്കത്തില്‍ കേരളത്തിന് ഇതൊരു പ്രശ്‌നമല്ലെന്ന നിലയ്‌ക്കാണ് അധികൃതര്‍ പെരുമാറിയത്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന്റെ മെച്ചപ്പെട്ട ആരോഗ്യ സംവിധാനത്തില്‍ അവര്‍ ഊറ്റംകൊണ്ടു. പക്ഷേ എന്താണ് സംഭവിച്ചതെന്ന് ഇപ്പോള്‍ ആരെയും പ്രത്യേകം പറഞ്ഞു മനസ്സിലാക്കേണ്ടതില്ല. പൊള്ളയായ അവകാശവാദങ്ങള്‍ക്കപ്പുറം സംസ്ഥാനത്തെ ആരോഗ്യസംവിധാനത്തിന്റെ കരുത്തും ദൗര്‍ബല്യവും ശരിയായി വിലയിരുത്തപ്പെടണം. പൊതുജനാരോഗ്യം എന്നത് രാഷ്‌ട്രീയത്തിന്റെ ഉല്‍പ്പന്നമല്ല. അത് ശ്രദ്ധാപൂര്‍വം കൈവരിക്കേണ്ടതും നിലനിര്‍ത്തേണ്ടതുമായ നേട്ടമാണ്.

Tags: kerala
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് വന്ദേഭാരത് സ്ലീപ്പര്‍; എലിവേറ്റഡ് ഹൈവേ, അടിപ്പാതകള്‍ക്കും അംഗീകാരം

Kerala

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

Kerala

തൊഴിലില്ലായ്‌മയിലും കേരളം നമ്പര്‍ വണ്‍ 8.9 ശതമാനം; രാജ്യത്ത് യുവാക്കളുടെ തൊഴിലില്ലായ്‌മ കുറഞ്ഞു

Kerala

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

Kerala

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

പുതിയ വാര്‍ത്തകള്‍

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.