Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ചൈനയില്‍ ഇരുമ്പുമറ; ഡേറ്റ സ്വകാര്യതയുടെ പേരുപറഞ്ഞ് ഭീമന്‍ ടെക് കമ്പനികളെ ചങ്ങലക്കിട്ട് ചൈന; യുഎസ് ബന്ധമുള്ള കമ്പനികളെ ചൈന ഞെരുക്കുന്നു

കോവിഡിന് ശേഷം ലോകക്രമത്തില്‍ ഉണ്ടായ മാറ്റം ചൈനയെ ശക്തമായ ഇരുമ്പുമറ ഉയര്‍ത്താന്‍ പ്രേരിപ്പിക്കുന്നു. യുഎസുമായി ബന്ധമുള്ള ചൈനീസ് കമ്പനികളെ ഡേറ്റ സ്വകാര്യത മുതല്‍ പല പേരുകളില്‍ ചൈനീസ് ഭരണകൂടം ശ്വാസം മുട്ടിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2021, 05:24 pm IST
inBusiness

ഹോങ്കോങ്: കോവിഡിന് ശേഷം ലോകക്രമത്തില്‍ ഉണ്ടായ മാറ്റം ചൈനയെ ശക്തമായ ഇരുമ്പുമറ ഉയര്‍ത്താന്‍ പ്രേരിപ്പിക്കുന്നു. യുഎസുമായി ബന്ധമുള്ള ചൈനീസ് കമ്പനികളെ ഡേറ്റ സ്വകാര്യത മുതല്‍ പല പേരുകളില്‍ ചൈനീസ് ഭരണകൂടം ശ്വാസം മുട്ടിക്കുകയാണ്.

ചൈനയ്‌ക്കെതിരെ യുഎസ് പ്രസിഡന്‍റ് ജോ ബൈഡനും യൂറോപ്യന്‍ രാജ്യങ്ങളും ശക്തമായ നിലപാടെടുത്തതോടെ തിരിച്ചും ശക്തമായ നിലപാടെടുക്കുകയാണ് ചൈന. ചൈനയുടെ ഉള്ളില്‍ നിന്ന് പല രഹസ്യവിവരവും ചോരുന്നെന്ന ഭയം ചൈനയുടെ ഉറക്കം കെടുത്തുകയാണ്. ഇനി ചൈനയുടെ അതിര്‍ത്തിയില്‍ നിന്നും പുറത്തേക്കും പുറത്ത് നിന്ന് ചൈനയിലേക്കും എന്തൊക്കെ വിവരങ്ങള്‍ വരികയും പോവുകയും ചെയ്യുന്നു എന്ന കാര്യം ചൈന അരിച്ചുപെറുക്കി പരിശോധിക്കും. ഇതിന് മുതിരുന്ന കമ്പനികളെ ചൈന പലവിധ നിയമങ്ങളുടെ പേരില്‍ ശ്വാസംമുട്ടിച്ച് കൊല്ലം.

ഏറ്റവുമൊടുവിലത്തെ ഉദാഹരണം മൂന്ന് ചൈനീസ് ഭീമന്‍ ടെക് കമ്പനികളുടെ പതനമാണ്. ദിദി, ഫുള്‍ ട്രക്ക് അലയന്‍സ്, കാന്‍സുന്‍ എന്നീ മൂന്ന് ചൈനീസ് കമ്പനികളുടെ ചിറകരിഞ്ഞിരിക്കുകയാണ് ചൈന.

കഴിഞ്ഞ കുറച്ച് നാളായി വിജയം നേടി മുന്നോട്ട് കുതിച്ചിരുന്ന ആലിബാബ, ടെന്‍സെന്‍റ് തുടങ്ങിയ വന്‍ ടെക് കമ്പനികളുടെ ചിറകരിഞ്ഞുകൊണ്ടിരിക്കുകയായിരുന്നു ചൈന. ആലിബാബയുടെ ഉടമ ജാക്മായ്‌ക്ക് 280 കോടി ഡോളറാണ് പിഴയിട്ടത്. ഇപ്പോള്‍ ഡേറ്റ സ്വകാര്യത എന്ന കാരണം പറഞ്ഞ് ആഗോള തലത്തില്‍, പ്രത്യേകിച്ചു യുഎസില്‍ നിക്ഷേപം നടത്തിയ ടെക് കമ്പനികളെ ശ്വാസം മുട്ടിക്കുകയാണ് ചൈന.

ഏറ്റവുമൊടുവില്‍ കാറുകള്‍ ആപ് വഴി വാടകയ്‌ക്ക് നല്‍കുന്ന ദിദി എന്ന ഓണ്‍ലൈന്‍ കമ്പനിയെ ആരോപണങ്ങളാല്‍ ശ്വാസംമുട്ടിക്കുകയാണ് ചൈനീസ് ഭരണകൂടം. നേരത്തെ ഊബറിനെ ചൈനയില്‍ നിന്നും കെട്ടുകെട്ടിച്ച ചൈനീസ് കമ്പനിയാണ് ദിദി. നിയമങ്ങള്‍ ലംഘിച്ച് വിവരശേഖരണം നടത്തുന്നു എന്നാണ് ചൈനീസ് അധികൃതര്‍ ഇപ്പോള്‍ ദിദിയ്‌ക്ക് എതിരെ തിരിഞ്ഞിരിക്കുന്നത്. ന്യൂയോര്‍ക്ക് ഓഹരി എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തു എന്നതാണ് ദിദിയെ ചൈനയുടെ നോട്ടപ്പുള്ളിയാക്കിയത്. ദിദിയുടെ ഓഹരിവില ഇതോടെ 20 ശതമാനം താഴ്ന്നു. ചൈനയുടെ ഈ നീക്കം മൂലം ദിദിയുടെ വിപണിവില ഏകദേശം 2900 കോടി ഡോളര്‍ തകര്‍ന്നിരിക്കുകയാണ്.

ന്യൂയോര്‍ക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തതിന്റെ പേരില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ അടിയേറ്റ മറ്റ് രണ്ട് ടെക് കമ്പനികളാണ് ഫുള്‍ ട്രക്ക് അലയന്‍സും കാന്‍സുനും. ആദ്യത്തേത്ത് ആപ് വഴി ട്രക്കുകള്‍ വാടകയ്‌ക്ക് നല്‍കുന്ന കമ്പനിയെങ്കില്‍ രണ്ടാമത്തേത് തൊഴിലൊഴിവുകള്‍ ലിസ്റ്റ് ചെയ്യുന്ന കമ്പനിയാണ്. ഈ കമ്പനികളെയും അനധികൃതമായി വിവരശേഖരണം നടത്തുന്നു എന്ന് ആരോപിച്ചാണ് ചൈനീസ് സര്‍ക്കാര്‍ ശ്വാസം മുട്ടിക്കുന്നത്. ഇവയുടെ ഓഹരി വില യഥാക്രമം 11 ശതമാനവും 12 ശതമാനവും തകര്‍ന്നു.

യുഎസ് ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളെ മനപൂര്‍വ്വം വേട്ടയാടുകയാണ് ചൈനീസ് സര്‍ക്കാരെന്ന് സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗവേഷകന്‍ അലക്‌സ് കാപ്രി പറയുന്നു. വിവരം അഥവാ ഡേറ്റ കൂടുതല്‍ തന്ത്രപരമായ ഒന്നായി മാറിയിരിക്കുന്നു. ശക്തമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, അല്‍ഗൊരിതം, മെഷീന്‍ ലേണിംഗ് എന്നിവ ഉപയോഗിക്കുന്നതോടെ ഡേറ്റ കൂടുതല്‍ തന്ത്രപരമായ സ്വത്തായി മാറിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഇത്തരം കമ്പനികള്‍ സൂക്ഷിച്ചിട്ടുള്ള വിവരം ചൈനീസ് ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം എന്നത്തേക്കാളും വിലപ്പെട്ട ഒന്നായി മാറിയിരിക്കുന്നു. ഈ കമ്പനികള്‍ക്ക് യുഎസുമായി ബന്ധമുള്ളതിനാലാണ് ചൈന ഈ ടെക് കമ്പനികളെ വേട്ടയാടുന്നത്. ഈ കമ്പനികളുടെ ഡേറ്റ യുഎസ് താല്‍പര്യങ്ങള്‍ക്കായി ഭാവിയില്‍ ഉപയോഗിക്കപ്പെടുമോ എന്ന ആശങ്കയാണ് ചൈനയ്‌ക്കുള്ളതെന്ന് ഹോങ്കോംഗ് ആധാരമായി പ്രവര്‍ത്തിക്കുന്ന കൈയുവാന്‍ കാപിറ്റലിന്റെ എംഡി ബ്രോക് സില്‍വേഴ്‌സ് പറയുന്നു. യുഎസില്‍ നിന്നും മൂലധനം സമാഹരിച്ച് യുഎസ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തതിനാലാണ് ദിദി, ഫുള്‍ ട്രക്ക് അലയന്‍സ്, കാന്‍സുന്‍ എന്നീ കമ്പനികള്‍ക്ക് നേരെ ചൈനീസ് കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ അന്വേഷണവും നടപടിയും ഉണ്ടായത്.

സൈബര്‍ സ്‌പേസ് നിയന്ത്രിക്കുന്ന ചൈനയുടെ അധികൃതര്‍ ദിദിയെ വ്യക്തിപരമായ വിവരങ്ങള്‍ ശേഖരിക്കുന്നതും ഉപയോഗിക്കുന്നതും ഗൗരവപ്പെട്ട നിയമലംഘനമാണെന്ന് കുറ്റപ്പെടുത്തി ദിദിയെ ആപ് സ്റ്റോറില്‍ നിന്നും നിരോധിച്ചിരിക്കുകയാണ്. ഇനി ഡേറ്റ സുരക്ഷയ്‌ക്ക് പ്രത്യേക ഊന്നല്‍ നല്‍കുമെന്നും അത് ലംഘിക്കുന്നവരോട് അല്‍പം പോലും ക്ഷമിക്കാത്ത നയമായിരിക്കും ചൈന നടപ്പാക്കുകയെന്നും കമ്പനികള്‍ക്ക് മുന്‍കരുതല്‍ നല്‍കിയിട്ടുണ്ട്. ചൈനയുടെ അതിര്‍ത്തിയില്‍ നിന്നും പുറത്തേക്കും പുറത്ത് നിന്ന് ചൈനയിലേക്കും എന്തൊക്കെ വിവരങ്ങള്‍ വരികയും പോവുകയും ചെയ്യുന്നു എന്ന കാര്യം ഇനി ചൈന അരിച്ചുപെറുക്കി പരിശോധിക്കും.

അങ്ങിനെ എല്ലാ ഏകാധിപത്യ കമ്മ്യൂണിസ്റ്റ് രാഷ്‌ട്രങ്ങളെയും പോലെ ചൈനയില്‍ കൂടുതല്‍ കനമുള്ള ഇരുമ്പുമറ ഉയര്‍ന്നുകഴിഞ്ഞു. കമ്മ്യൂണിസ്റ്റ് റഷ്യ ഒരിക്കല്‍ തകര്‍ന്നതുപോലെ ഇത് ചൈനയെയും തകര്‍ക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. 
 

Tags: ചൈനീസ് സെന്‍സര്‍ഷിപ്പ്ഡേറ്റ സ്വകാര്യതടെന്‍ സെന്‍റ്ഐഎസ്ദിദിchinaഫുള്‍ ട്രക്ക് അലയന്‍സ്യുഎസ്കാന്‍സുന്‍ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിjoe bidenജാക്ക് മാആലിബാബചൈന പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)
India

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

India

അഗ്നി5 മിസൈലിന്റെ ഭാരവും പേലോഡ് ഭാരവും വെട്ടിക്കുറച്ച് ഡിആര്‍ഡിഒ; ചൈനയ്‌ക്ക് ആശങ്ക;മിസൈല്‍ 10000 കി.മീ ദൂരേക്ക് കുതിക്കാനാവുമെന്ന് ചൈനീസ് വിദഗ്ധര്‍

News

ചൈന അരുണാചലിൽ കടന്നോ? വ്യാജവാർത്തയെന്ന് ഭാരതം

India

ചൈന പേരുകൾ മാറ്റിക്കൊണ്ടിരുന്നു , പക്ഷേ ഇന്ത്യ അവരുടെ പദ്ധതികളെ താറുമാറാക്കി : അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾ ഔദ്യോഗിക ഭൂപടത്തിൽ ഉൾപ്പെടുത്തി

India

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

മുന്‍ പാക് ആഭ്യന്തര മന്ത്രി ഷെയ്ഖ് റഷീദ് അഹമ്മദ്
(നടുക്ക്) ലഷ്‌കര്‍ ഭീകരര്‍ക്കൊപ്പം

ഭാരതത്തെ തകര്‍ക്കുമെന്ന് ലഷ്‌കര്‍ വേദിയില്‍ മുന്‍ പാക് മന്ത്രി

കണ്ണൂര്‍ ജില്ലയിലെ നാലമ്പലങ്ങള്‍; നീര്‍വേലി ശ്രീരാമസ്വാമി ക്ഷേത്രം

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.