Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഇടമലക്കുടിയിലേക്ക് ഇടുക്കി എംപിയും വ്‌ളോഗറുംനടത്തിയ യാത്ര വിവാദത്തില്‍, 38.28 മിനിറ്റുള്ള വീഡിയോ ഇതുവരെ കണ്ടത് 2.5 ലക്ഷത്തോളം പേർ

തിങ്കളാഴ്ച വൈകിട്ട് എത്തിയ 38.28 മിനിറ്റുള്ള വീഡിയോ ഇതുവരെ കണ്ടത് 2.5 ലക്ഷത്തോളം പേരാണ്. തങ്ങളുടെ സ്ത്രീകളുടെ അടക്കം ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ കുടി നിവാസികളും പ്രതിഷേധവുമായി രംഗത്തെത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2021, 09:55 am IST
in Idukki
ഇടമലക്കുടിയിലെ ഡീന്‍ കുര്യാക്കോസ് എംപിയുടെ ഒപ്പം സുജിത്ത് ഭക്തന്‍. വിഡിയോ ദൃശ്യത്തില്‍ നിന്ന് പകര്‍ത്തിയത്.

ഇടമലക്കുടിയിലെ ഡീന്‍ കുര്യാക്കോസ് എംപിയുടെ ഒപ്പം സുജിത്ത് ഭക്തന്‍. വിഡിയോ ദൃശ്യത്തില്‍ നിന്ന് പകര്‍ത്തിയത്.

മൂന്നാര്‍: സംസ്ഥാനത്തെ ആദ്യ ഗ്രോതവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയിലേക്ക് ഇടുക്കി എംപിയും യു ടൂബ് വ്‌ളോഗര്‍ സുജിത്ത് ഭക്തനും ചേര്‍ന്ന് നടത്തിയ യാത്ര വിവാദത്തില്‍. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത യാത്രക്ക് പ്രവേശന അനുമതിയുണ്ടായിരുന്നെങ്കിലും വീഡിയോ ചിത്രീകരിക്കാനോ പ്രദര്‍ശിപ്പിക്കാനോ അനുമതി തേടിയിരുന്നില്ല.

തിങ്കളാഴ്ച വൈകിട്ട് എത്തിയ 38.28 മിനിറ്റുള്ള വീഡിയോ ഇതുവരെ കണ്ടത് 2.5 ലക്ഷത്തോളം പേരാണ്. തങ്ങളുടെ സ്ത്രീകളുടെ അടക്കം ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ കുടി നിവാസികളും പ്രതിഷേധവുമായി രംഗത്തെത്തി. സഹായമെന്ന പേരില്‍ ഉല്ലാസ യാത്ര നടത്തി ഇതിന്റെ പേരില്‍ വരുമാനം ഉണ്ടാക്കാനാണ് ശ്രമം നടന്നതെന്നാണ് പരാതി ഉയരുന്നത്.

സംഭവത്തില്‍ പരാതിയെ തുടര്‍ന്ന് മൂന്നാര്‍ പോലീസും വനംവകുപ്പും അന്വേഷണം ആരംഭിച്ചു. അവിടുത്തെ ആളുകള്‍ ദാരിദ്രത്തിലാണെന്ന് വരുത്തി തീര്‍ത്ത് യു ടൂബര്‍ വരുമാനമുണ്ടാക്കാനുള്ള ശ്രമമാണ് നടത്തിയതെന്നാണ് പൊതുവെ ഉയരുന്ന ആക്ഷേപം. ഇടമലക്കുടി ട്രൈബല്‍ സ്‌കൂളിലേക്ക് സ്മാര്‍ട്ട് ക്ലാസിന്റെ ആവശ്യത്തിനായി ടിവിയും അനുബന്ധ ഉപകരണങ്ങളും നല്‍കുവാനും സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്യുവാനുമാണ് സംഘം പോയത്. ഇതിലേക്ക് വേണ്ട ഉപകരണങ്ങള്‍ വാങ്ങി നല്‍കിയതിന്റെ പേരിലാണ് സുജിത്ത് ഇങ്ങോട്ടെക്കെത്തിയത്.

എംപി ഉള്‍പ്പെടെ പത്ത് പേര്‍ പ്രവേശിക്കുമെന്ന് മാത്രമാണ് പറഞ്ഞത്. രാജ്യത്ത് കൊവിഡ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യാത്ത രണ്ട് പഞ്ചായത്തുകളിലൊന്നാണ് ഇടുക്കിയിലെ ഇടമലക്കുടി. സെല്‍ഫ് ക്വാറന്റൈനിലുള്ള ഇവിടേക്ക് അത്യാവശ്യ സര്‍വീസ് അല്ലാതെ മറ്റാര്‍ക്കും പ്രവേശനം അനുവദിക്കാറില്ല. ഇവിടുത്തക്കാര്‍ ആവശ്യങ്ങള്‍ക്ക് മാത്രമാണ് പുറത്തെത്തുന്നത്.

ഇവിടെ എത്തിയ സംഘം ഇങ്ങോട്ടുള്ള വഴി, സ്‌കൂള്‍, കുട്ടികള്‍, ഭക്ഷണം, പരിസരമെല്ലാം ചിത്രീകരിച്ചിട്ടുണ്ട്. വ്‌ളോഗര്‍ കുട്ടികള്‍ക്ക് ബിസ്‌കറ്റ് നല്‍കുന്നതും ദൃശ്യങ്ങളിലുണ്ട്. മുമ്പും അനുമതിയില്ലാത്ത വനഭൂമിയില്‍ ചിത്രീകരണം നടത്തിയതിന് സുജിത്തിനെതിരെ കേസെടുത്തിട്ടുണ്ട്. വിവാദങ്ങളുടെ തോഴനായ യുട്യൂബര്‍ കൂടിയാണ് സുജിത്ത്. പ്രശസ്തി തേടി മാത്രമാണ് ഇത്തരമൊരു സഹായ വീഡിയോ ചെയ്യാനെത്തിയതെന്നാണ് ഇയാള്‍ക്കെതിരെ ഉയരുന്ന ആരോപണം. 

ഉത്തരവാദിത്വം തനിക്കെന്ന് എംപി 
തൊടുപുഴ: ഇടമലക്കുടിയില്‍ യൂട്യൂബറെ അനധികൃതമായി പ്രവേശിപ്പിച്ചെന്ന വിവാദത്തില്‍ പൂര്‍ണ്ണ ഉത്തരവാദിത്വം തനിക്കാണെന്നും, തെറ്റിദ്ധാരണ മൂലമാണ് വിവാദങ്ങളെന്നും അദ്ദേഹം പറഞ്ഞു. ഇടമലക്കുടിയില്‍ വിദ്യാഭ്യാസ സഹായം നല്‍കാമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് താന്‍ വിളിച്ചിട്ടാണ് യൂട്യൂബറായ സുജിത്ത് ഭക്തന്‍ എത്തിയത്. ജനപ്രതിനിധിയെന്ന നിലയില്‍ ഒപ്പം ആരെ കൊണ്ടുപോകണമെന്ന് തനിക്ക് തീരുമാനിക്കാം. കൊവിഡ് പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് സംഘം ഇടമലക്കുടിയിലെത്തിയതെന്നും എംപി കൂട്ടിച്ചേര്‍ത്തു.

സ്മാര്‍ട്ട് ക്ലാസ് വെറും പ്രഹസനം
സ്മാര്‍ട്ട് ക്ലാസിന്റെ ആവശ്യത്തിനായാണ് എംപിയുടെ നേതൃത്വത്തിലുള്ള സംഘം എത്തിയതെന്ന് പറയുമ്പോഴും ഇവിടെ ഇന്റര്‍നെറ്റ് എന്നത് സ്വപ്‌നങ്ങളില്‍ മാത്രമാണ് ഇപ്പോഴുമുള്ളത്. ആകെയുള്ള സാറ്റ്‌ലൈറ്റ് 2ജി ടവര്‍ കാട്ടാനക്കുത്തി നശിപ്പിച്ചു. 24 കുടികളില്‍ 23 ഇടത്തും വൈദ്യുതിയില്ല. ടിവിയും കമ്പ്യൂട്ടറും ലഭിച്ചാലും ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഇല്ലാതെ എങ്ങനെ സ്മാര്‍ട്ട് ക്ലാസ് തുടങ്ങാനാകും. നിലവില്‍ ടിവി മാത്രമാണ് ഇവിടെ പഠനത്തിന് ആശ്രയം. അതേ സമയം മറ്റിടങ്ങളിലെല്ലാം ജിയോ ടവര്‍ സ്ഥാപിക്കാന്‍ ജില്ലാ കളക്ടറുടെ അനുമതി ലഭിച്ചെങ്കിലും ഇടമലക്കുടിയില്‍ ഇതിനും നടപടി എത്തിയിട്ടില്ല. എന്നാല്‍ ഇവിടെ ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഉണ്ടെന്നാണ് എംപി ജന്മഭൂമിയോട് പറഞ്ഞത്. ഇക്കാര്യം തെറ്റാണെന്ന് പഞ്ചായത്ത്-റവന്യൂ അധികൃതര്‍ വ്യക്തമാക്കി.

Tags: tribalVideoidamalakkudy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിര്‍ണാണി ശങ്കുവിനെ സസ്പെന്‍ഡ് ചെയ്തെന്ന് വ്യാജവാര്‍ത്ത ; പരാതിയുമായി മന്ത്രി ബിന്ദു കൃഷ്ണയുടെ ഓഫീസ്

India

മതപരിവര്‍ത്തനത്തിന് താക്കീതായി നയാ ഉല്‍ഗുലാന്‍, ഗോത്രസാംസ്‌കാരിക സംഗമം മഹാകുംഭമായി

Kerala

 വി ഡി സതീശന്റെ ഗുരുവായൂര്‍  സന്ദര്‍ശനം ഭക്തരുടെ ദര്‍ശനം തടസപ്പെടുത്തി,വിലക്കുള്ള സ്ഥലത്ത് വീഡിയോ ചിത്രീകരിച്ച് ഹൈബി ഈഡന്‍- പരാതി നല്‍കി ബി ജെ പി

India

‘ഇന്ത്യന്‍ പൗരന്‍ ടെഹ്റാനില്‍ ചാരവൃത്തിക്ക് അറസ്റ്റില്‍’ ഇന്ത്യാ വിരുദ്ധര്‍ ആഘോഷിച്ച ആ വീഡിയോ വ്യാജം

Kerala

കണ്ണുണ്ടായിട്ടും കണ്ണടച്ചിരിക്കുന്നവര്‍ അറിയാന്‍; ഇതും കേരളത്തിലെ ജീവിതങ്ങളാണ്, നമ്പര്‍ വണ്‍ പ്രഖ്യാപനങ്ങള്‍ക്കും അപ്പുറം ചില സത്യങ്ങൾ

പുതിയ വാര്‍ത്തകള്‍

പായസ വഴിപാട് സമർപ്പിച്ചാൽ ഇതാണ് ഫലം

ഈ മന്ത്രം നിത്യവും ജപിച്ചാൽ രോഗമുക്തിയും , ദേവപ്രീതിയും ; ഭാഗ്യസൂക്തം ചൊല്ലേണ്ടത് ഇങ്ങനെ

ഇന്ത്യന്‍ ഭൂപടത്തില്‍ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുടെ ബാക്കി ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന കോഴിക്കഴുത്തെന്ന് വിശേഷിപ്പിക്കുന്ന സിലിഗുരി (ഇടത്ത്) മോദി മണിപ്പൂരില്‍ പ്രസംഗിക്കുന്നു (വലത്ത്)

ഇനി സിലിഗുരി വെട്ടിമുറിക്കാന്‍ ബംഗ്ലാദേശിനു പോലുമാവില്ല, സിലിഗുരിയിലൂടെ പായും ഇനി ബുള്ളറ്റ് ട്രെയിന്‍

കോണ്‍ട്രാക്ടര്‍മാര്‍ക്കും എഞ്ചനീയര്‍മാര്‍ക്കും താക്കീത് നല്‍കി മേയര്‍ വിവി രാജേഷ്; മരാമത്ത് പണികള്‍ കൃത്യമാകണം

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

പാര്‍ലമെന്‍റില്‍ തൃണമൂല്‍ പിളര്‍ന്നു, 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയ്‌ക്കൊപ്പമെന്ന് കകോലി ഘോഷ്; എന്‍ഡിഎയുടെ എംപിമാര്‍ 300 ആകും

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.