Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

നാവില്‍ രുചിയൂറും ഭക്ഷണം വിളമ്പി മനം കവര്‍ന്ന കോട്ടയത്തെ ബെസ്റ്റോട്ടല്‍ ഓര്‍മ്മയിലേക്ക്; ആഗസ്ത് 31 ന് ഹോട്ടലിന് ഷട്ടര്‍ വീഴും

സാമൂഹിക സാംസ്‌കാരിക രാഷ്‌ട്രീയ രംഗത്തെ പ്രമുഖര്‍ കോട്ടയത്ത് എത്തിയാല്‍ ബെസ്റ്റോട്ടലിലായിരുന്നു ഭക്ഷണം കഴിക്കാന്‍ എത്തിയിരുന്നതും താമസിച്ചിരുന്നതും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2021, 12:15 pm IST
inKottayam

കോട്ടയം: കോട്ടയംകാരുടെ നാവില്‍ രുചികൊണ്ട് കപ്പലോട്ടം നടത്തിയ ബെസ്റ്റോട്ടല്‍ ഓര്‍മ്മയിലേക്ക്. ആറര പതിറ്റാണ്ട് പിന്നിട്ട രുചിപ്പെരുമ ഈ വരുന്ന ആഗസ്ത് 31 മുതല്‍ ഓര്‍മ്മയാകും. എന്നാല്‍ പാടിയും പറഞ്ഞും എഴുതിയും ബെസ്റ്റോട്ടല്‍ നിറഞ്ഞു നില്‍ക്കും.  

ചരിത്രമിങ്ങനെ…  

രഞ്ജി ട്രോഫിയില്‍ തിരുകൊച്ചി ടീമിന്റെ ക്യാപ്റ്റനായിരുന്ന തലശ്ശേരി ക്കാരനായ പി.എം. രാഘവനാണ് ബെസ്റ്റോട്ടല്‍ ആരംഭിച്ചത്. ബേക്കറി ബിസിനസിനായി കോട്ടയത്ത് എത്തിയ രാഘവന്‍ പിന്നീട് സ്‌നേഹപൂര്‍വ്വം ഭക്ഷണം വിളമ്പി കോട്ടയംകാരുടെ മനം കവര്‍ന്ന് ഇവിടുത്തുകാരനായി മാറുകയായിരുന്നു. 1883ല്‍ കേരളത്തില്‍ ആദ്യമായി കേക്ക് നിര്‍മിച്ച മമ്പള്ളി ബാപ്പുവിന്റെ ബന്ധുവായിരുന്നു രാഘവന്റെ അച്ഛന്‍ മമ്പള്ളി ഗോപാലന്‍.  

1944 ലാണ് രാഘവന്‍ ബെസ്റ്റ് ബേക്കറി ആരംഭിക്കുന്നത്. പത്തുവര്‍ഷം കഴിഞ്ഞ് 1954ലാണ് ബെസ്റ്റോട്ടല്‍ ആരംഭിച്ചത്. ബന്ധുവായ പി.എം. അച്യുതനായിരുന്നു രാഘവന് അന്ന് കൂട്ടായത്. അവിടെ ഉണ്ടായിരുന്ന സെന്‍ട്രല്‍ തിയേറ്റര്‍ വില്‍ ക്കുന്നതറിഞ്ഞ രാഘവന്‍ അതു വാങ്ങുകയായിരുന്നു. തിയേറ്ററിന്റെ രൂപം മാറ്റരുതെന്ന ഉടമകളുടെ ആവശ്യം അംഗീകരിച്ച് ഹോട്ടല്‍ സജ്ജമാക്കി. ബാല്‍ ക്കണിയാണ് റെസ്റ്റോറന്റ് ആക്കി മാറ്റിയത്. കൂടാതെ 22 മുറികളും പണിതു.  

ആതിഥ്യപെരുമയറിഞ്ഞ് പ്രമുഖര്‍  

സാമൂഹിക സാംസ്‌കാരിക രാഷ്‌ട്രീയ രംഗത്തെ പ്രമുഖര്‍ കോട്ടയത്ത് എത്തിയാല്‍ ബെസ്റ്റോട്ടലിലായിരുന്നു ഭക്ഷണം കഴിക്കാന്‍ എത്തിയിരുന്നതും താമസിച്ചിരുന്നതും. തകഴിയും വയലാറും എ.കെ.ജിയും ജോണ്‍ എബ്രഹാമും യേശുദാസുമെല്ലാം പലതവണ ബെസ്റ്റോട്ടലില്‍ അതിഥികളായി. ബെസ്റ്റോട്ടലിന്റെ ഏഴാം നമ്പര്‍ മുറിയില്‍ ഇരുന്നാണ് വയലാര്‍ രാമവര്‍മ ബലികുടീരങ്ങളേ… എന്ന ഗാനം എഴുതിയത്. ഒന്‍പതാം നമ്പര്‍ മുറിയിലിരുന്നാണ് തകഴി ശിവശങ്കരപ്പിള്ള നോവല്‍ രണ്ടിടങ്ങഴി എഴുതി പൂര്‍ത്തിയാക്കിയത്.  

എഴുത്തുകാരായ പൊന്‍കുന്നം വര്‍ക്കി, മുട്ടത്ത് വര്‍ക്കി, സംവിധായകരായ ജോണ്‍ ഏബ്രഹാം, പത്മരാജന്‍, അരവിന്ദന്‍, നടീ നടന്മാരായ നസീര്‍, ഷീല, മധു എന്നിവരെല്ലാം ഇവിടുത്തെ ആതിഥ്യം സ്വീകരിച്ചവരാണ്. അന്നൊക്കെ ഗാനഗന്ധര്‍വന്‍ യേശുദാസ് കോട്ടയത്ത് എത്തിയാല്‍ ഇവിടെയായിരുന്നു താമസിച്ചത്. ബില്യാഡ്‌സ്, ടേബിള്‍ ടെന്നിസ് എന്നിവ കളിക്കാനുള്ള സൗകര്യം അന്ന് ഹോട്ടലില്‍ ഉണ്ടായിരുന്നു. ഹിന്ദി ചലച്ചിത്രതാരം ഷമ്മി കപൂര്‍ ഇവിടെ ബില്യാഡ്‌സ് കളിച്ചിട്ടുണ്ട്. ദിലീപ് കുമാര്‍, ബല്‍രാജ് സാഹ്നി, സൈറ ബാനു എന്നിവരും ഹോട്ടലില്‍ താമസിച്ചിട്ടുണ്ട്. പണ്ട് കോട്ടയത്തെ പത്രപ്രവര്‍ത്തകരുടെ സങ്കേതവും ഇവിടെയായിരുന്നു. കത്തിടപാടുകള്‍ മാത്രമുണ്ടായിരുന്ന കാലത്ത് കോട്ടയത്തെ പ്രധാന വിലാസങ്ങളില്‍ ഒന്നായിരുന്നു ബെസ്റ്റോട്ടല്‍. പോസ്റ്റ് ബോക്‌സ് നമ്പര്‍ 2, കോട്ടയം 1 എന്ന വിലാസത്തിലേക്കു പലര്‍ക്കുമുള്ള കത്തുകള്‍ എത്തിയിരുന്നു.  

പ്രശസ്ത ഗായകരായ ജയവിജയന്മാരുടെ വിവാഹ സത്കാരം നടന്നത് ബെസ്റ്റോട്ടലിലായിരുന്നു. ജയന്‍ സരോജിനിയെയും വിജയന്‍ രാജമ്മയെയും ജീവിത സഖികളാക്കിയത് ഒരേ ദിവസമായിരുന്നു. അരുന്ധതി റോയിയുടെ ‘ദ് ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സ്’ എന്ന നോവലില്‍ ബെസ്റ്റോട്ടല്‍ പല സ്ഥലങ്ങളിലും കടന്നു വരുന്നുണ്ട്.  

ഇന്നിപ്പോള്‍…  

ഉടമ എ.പി.എം. ഗോപാലകൃഷ്ണന്‍

വര്‍ഷങ്ങള്‍ കടന്നുപോയി… രുചി വൈവിദ്ധ്യത്തിന്റെ പെരുമ തലമുറ പിന്നിട്ടു. രാഘവന്റെ മകനും കേരള മുന്‍ രഞ്ജി താരവും രഞ്ജി ട്രോഫി മുന്‍ സെലക്ടറുമായ എ.പി.എം. ഗോപാലകൃഷ്ണനും ഭാര്യ ഷീല ഗോപാലകൃഷ്ണനും ചേര്‍ന്ന് ഹോട്ടല്‍ മികച്ച രീതിയില്‍ മുന്നോട്ടു കൊണ്ടുപോയി. കോവിഡും ലോക്ഡൗണും കൊണ്ടുള്ള പ്രതിസന്ധിക്കൊപ്പം ബിസിനസ് മുന്നോട്ടു കൊണ്ടുപോകാന്‍ അടുത്ത തലമുറയില്‍ നിന്നാരും കോട്ടയത്ത് ഇല്ലാത്തതും കാരണം ഹോട്ടലിന് ഷട്ടറിടാന്‍ തീരുമാനിച്ചിരിക്കുകയാണ് ഈ കുടുംബം. ഇവരുടെ മക്കളായ സന്ധ്യ യുഎസിലും സംഗീത കോഴിക്കോടുമാണുള്ളത്.  

ഹോട്ടലിരിക്കുന്ന സ്ഥലം ഒരു ജ്വല്ലറി ഗ്രൂപ്പിനു കൈമാറാനുള്ള നടപടികള്‍ ആരംഭിച്ചതായി എ.പി.എം. ഗോപാലകൃഷ്ണന്‍ ജന്മഭൂമിയോട് പറഞ്ഞു. ബെസ്റ്റോട്ടലിന്റെ പേരു നിലനിര്‍ത്താന്‍ ബെസ്റ്റ് ബേക്കറി ഇതിനു സമീപത്തുതന്നെ തുടരും. ബന്ധു എം.കെ. രവീന്ദ്രനാണ് ബേക്കറി നടത്തുക. നഗരത്തിലുള്ള മറ്റ് മൂന്ന് ബെസ്റ്റ് ബേക്ക്‌സ് ബ്രാഞ്ചുകളിലും  രുചിപ്പെരുമ നിറയും.  

Tags: Hotelkottayam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Kerala

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

Athletics

നടക്കാനിറങ്ങിയ ഹരി ഓടിക്കയറിയത് സ്വര്‍ണ്ണ കൊടുമുടിയില്‍; ഇതുവരെ പങ്കെടുത്തത് 200 ഓളം മത്സരങ്ങളിൽ

Kottayam

ചൂട് കനക്കുന്നു; കോട്ടയത്ത് 35 ഡിഗ്രി വരെ ഉയര്‍ന്ന താപനില, പുറത്തിറങ്ങിയാല്‍ വസ്ത്രങ്ങളില്‍ തീകോരിയിട്ടതു പോലെ

Kerala

കോട്ടയത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച എക്‌സൈസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.