Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പൊലീസ് സേനയില്‍ മാത്രമല്ല പൊലീസ് ആസ്ഥാനത്തും ഐഎസ് സ്ലീപ്പര്‍ സെല്ലുകള്‍; വിഷയത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് കെ.സുരേന്ദ്രന്‍

സംസ്ഥാനത്തേക്ക് സിറിയ, ഇറാഖ്, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ ഐസ് സ്വാധീനമുള്ള രാജ്യങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ വരുന്നത് അസ്വഭാവികമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2021, 03:58 pm IST
inKerala

തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎസ്‌ഐഎസ് സാന്നിധ്യമുണ്ടെന്ന ഡിജിപി ലോക്‌നാഥ് ബഹ്‌റയുടെ തുറന്ന് പറച്ചിലില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. കേരളത്തില്‍ ഐഎസ്‌ഐഎസ് റിക്രൂട്ട്‌മെന്റ് ശക്തമാണെന്നും സ്ലീപ്പര്‍ സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ബിജെപി പണ്ടേ പറഞ്ഞതാണ്. അന്ന് സര്‍ക്കാര്‍ അത് ഗൗരവമായി കണ്ടില്ലെന്നും തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ലൗജിഹാദ് ഇല്ലെന്ന് കോടതിയില്‍ സത്യവാങ്മൂലം നല്‍കിയ സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. പടിയിറങ്ങുന്നതിന്റെ തൊട്ടുമുമ്പെങ്കിലും ഡിജിപി സത്യം പറഞ്ഞത് സ്വാഗതാര്‍ഹമാണ്. സംസ്ഥാനത്തേക്ക് സിറിയ, ഇറാഖ്, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ ഐസ് സ്വാധീനമുള്ള രാജ്യങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ വരുന്നത് അസ്വഭാവികമാണ്. 

കേരള സര്‍വ്വകലാശാലയിലേക്ക് മാത്രം 1042 അപേക്ഷകളാണ് ഈ രാജ്യങ്ങളില്‍ നിന്നും വന്നത്. ഈ സംഭവത്തെ പറ്റി സര്‍ക്കാര്‍ ഗൗരവമായി പഠിക്കണം. കേരളത്തിലെ പൊലീസ് സേനയില്‍ മാത്രമല്ല തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്തും ഐഎസ് സാന്നിധ്യമുണ്ടെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. പൊലീസ് ആസ്ഥാനത്ത് നിന്നും ഇമെയില്‍ ചോര്‍ത്തി ഭീകരവാദികള്‍ക്ക് നല്‍കിയ പൊലീസുകാരുള്ള നാടാണിത്. അന്ന് ഭീകരവാദികള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച സബ് ഇന്‍സ്‌പെക്ടര്‍ ഷാജഹാനെ സര്‍വ്വീസില്‍ തിരിച്ചെടുക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്തത്. കൊല്ലത്ത് ഇന്റലിജന്‍സ് ഡിവൈഎസ്പിക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന വാര്‍ത്താ മാദ്ധ്യമങ്ങള്‍ പുറത്തുവിട്ടു. അദ്ദേഹത്തെ സര്‍വ്വീസില്‍ നിന്നും പുറത്താക്കാതെ കോട്ടയത്തേക്ക് സ്ഥലം മാറ്റുകയാണ് ആഭ്യന്തരവകുപ്പ് ചെയ്തത്. കോന്നിയിലും പത്തനാപുരത്തും ഭീകര പരിശീലന ക്യാമ്പുകളും ജലാറ്റിന്‍ സ്റ്റിക്കുകളുടെ ശേഖരങ്ങളും ഉണ്ടായിട്ടും കേരള പൊലീസ് അറിഞ്ഞില്ല. തമിഴ്‌നാട് ക്യൂബ്രാഞ്ചും യുപി പൊലീസും വരേണ്ടി വന്നു കേരളത്തിലെ ഭീകരവാദ ക്യാമ്പുകള്‍ കണ്ടെത്താന്‍. മലയാളത്തിലെ ഒരു വാര്‍ത്താ ചാനലിനെതിരെയും ഒരു റിട്ട.ജഡ്ജി, ഒരു ഐപിഎസ് ഓഫീസര്‍, നാല് പൊതുപ്രവര്‍ത്തകര്‍ എന്നിവര്‍ക്കെതിരെയും ഐഎസ് ഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ട് വന്നിരുന്നു. ഇതില്‍ എന്ത് നടപടിയാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്?

നിരവധി പെണ്‍കുട്ടികളെ തട്ടികൊണ്ടു പോയി ചാക്കും ഉടുത്ത് സിറിയയിലേക്ക് അയക്കുന്നത് കേരളത്തില്‍ തുടരുകയാണ്. ഐഎസ് റിക്രൂട്ട്‌മെന്റിന്റെ പ്രധാന ടൂളായ ലൗജിഹാദിനെ കുറിച്ചുള്ള ഇടത്-വലത് മുന്നണികളുടെ നിലപാട് തിരുത്തണം. കേരളത്തിലെ കൊട്ടേഷന്‍ സംഘങ്ങള്‍ എകെജി സെന്ററിനകത്തായത് കൊണ്ടാണ് അവരെ പിടികൂടാനാവാതെ പോകുന്നത്. ആകാശ് തില്ലങ്കേരി 2014 മുതല്‍ 17 വരെ എകെജി സെന്ററിലെ ജീവനക്കാരനായിരുന്നു. ഷുഹൈബിന്റെ മാത്രമല്ല തിലങ്കേരി വിനീഷിന്റെ കൊലപാതകത്തിന് പിന്നിലും ഇയാളാണ്. കൊട്ടേഷന്‍ സംഘങ്ങളാണ് സിപിഎമ്മിന്റെ പ്രാണവായുവെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് വിവി രാജേഷ്, സംസ്ഥാന സമിതി അംഗം സി.ശിവന്‍കുട്ടി, ജില്ലാ ജനറല്‍സെക്രട്ടറി വെങ്ങാനൂര്‍ സതീഷ് എന്നിവര്‍ പങ്കെടുത്തു.

Tags: Pinarayi Vijayanകെ. സുരേന്ദ്രന്‍ISISലോക്നാഥ് ബഹ്റ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസ്; നിയമോപദേശം കിട്ടിയില്ല, ലഭിച്ചയുടൻ മുഖ്യമന്ത്രിയുമായി വിഷയം ചർച്ച ചെയ്യും: രമേശ് ചെന്നിത്തല

Kerala

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

Kerala

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

Kerala

പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം സമ്മതിച്ച് എം.വി. ഗോവിന്ദന്‍

Kerala

മാസപ്പടി കേസില്‍ സിപിഎമ്മിനെ പരിചയാക്കാന്‍ പിണറായി

പുതിയ വാര്‍ത്തകള്‍

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

ഇന്ത്യൻ പാസ്പോർട്ട് യാത്രയുടെ കാര്യത്തിൽ ദുർബലമാണെന്ന് എനിക്ക് തോന്നുന്നിടത്ത് ഞാൻ പറയും ; എന്റെ മതത്തെ ഒന്നിലും വലിച്ചിഴയ്‌ക്കരുതെന്ന് മാഹിൻ

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

മാഫിയകളും കുറ്റവാളികളും മാധ്യമസ്ഥാപനങ്ങൾ ആരംഭിക്കുന്നത് സമൂഹത്തെ ഉദ്ധരിക്കാനല്ല ; ആന്റോ മാന്യനാകാൻ ശ്രമിച്ച തട്ടിപ്പുകാരൻ

റിപ്പോർട്ടർ ചാനലിൽ നടന്നത് നിയമപരമായ നടപടി; മാധ്യമ അടിയന്തരാവസ്ഥ എന്നത് കള്ള പ്രചരണം: രമേശ് ചെന്നിത്തല

‘ അദ്ദേഹത്തിന്റെ ആദ്യ വിവാഹത്തിൽ മകളുണ്ട് ; കുട്ടികൾ വേണം എന്നതിനോട് എനിക്ക് ഇന്ററസ്റ്റില്ല ‘ ; വരലക്ഷ്മി

വിവാഹത്തിന് ഭക്ഷണം എത്തിച്ചുനൽകാം എന്ന് ഏറ്റ് പണം വാങ്ങി ഭക്ഷണം എത്തിക്കാതെ മുങ്ങിയ കാറ്ററിങ് ഉടമ അറസ്റ്റിൽ, നശിപ്പിച്ചത് നിരവധി വിവാഹങ്ങൾ

തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിച്ചത് പാർട്ടി മോഷണമാണെന്ന് രാഹുൽ ഗാന്ധി

സ്ഥിരമുള്ള വെറ്റില മുറുക്ക് തെളിവായി : സ്‌കൂട്ടറില്‍ കറങ്ങി നടന്ന് പെണ്‍കുട്ടികളെ കടന്നു പിടിച്ച് രക്ഷപ്പെടുന്ന യുവാവ് പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.