Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വൈറ്റിലയില്‍ ഗതാഗതക്കുരുക്ക് മുറുകി; മേല്‍പ്പാലങ്ങള്‍ നിര്‍മ്മിച്ചത് അശാസ്ത്രിയമെന്ന് പൊതുമരാമത്ത്; പുതിയ പ്ലാന്‍ തയാറാക്കുന്നു; കോടികള്‍ നഷ്ടം

20 വര്‍ഷത്തേക്ക് ഗതാഗതക്കുരുക്കെന്ന പരാതിയുണ്ടാകാത്ത വിധം ഒരു മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കി ശാശ്വത പരിഹാരം കാണുന്നതിനാണ് മന്ത്രി നിര്‍ദ്ദേശം നല്‍കിയത്. വൈറ്റില ജംഗ്ഷന്‍ വികസനം പൊതുമരാമത്ത് വകുപ്പിന്റെ പരിഗണനയിലുള്ള വിഷയമായിരുന്നു. കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനുള്ള സമഗ്ര പദ്ധതിയുടെ ഭാഗമായാണ് പൊതുമരാമത്ത് വകുപ്പ് വൈറ്റിലയിലും കുണ്ടന്നൂരിലും മേല്‍പ്പാലങ്ങള്‍ പണിതത്. എന്നാല്‍ ഗതാഗതക്കുരുക്കിന് പൂര്‍ണമായ പരിഹാരമായിരുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2021, 05:54 pm IST
inKerala

കൊച്ചി: വൈറ്റില ജംഗ്ഷനില്‍ നിര്‍മ്മിച്ച മേല്‍പ്പാലങ്ങള്‍ അശാസ്ത്രിയമെന്ന് സമ്മതിച്ച് പൊതുമരാമത്ത്. വൈറ്റില ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനം. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ നടന്ന എറണാകുളം ജില്ലയിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്.  

20 വര്‍ഷത്തേക്ക് ഗതാഗതക്കുരുക്കെന്ന പരാതിയുണ്ടാകാത്ത വിധം ഒരു മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കി ശാശ്വത പരിഹാരം കാണുന്നതിനാണ് മന്ത്രി നിര്‍ദ്ദേശം നല്‍കിയത്.  വൈറ്റില ജംഗ്ഷന്‍ വികസനം പൊതുമരാമത്ത് വകുപ്പിന്റെ പരിഗണനയിലുള്ള വിഷയമായിരുന്നു.  കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനുള്ള സമഗ്ര പദ്ധതിയുടെ ഭാഗമായാണ് പൊതുമരാമത്ത് വകുപ്പ് വൈറ്റിലയിലും കുണ്ടന്നൂരിലും മേല്‍പ്പാലങ്ങള്‍ പണിതത്.  എന്നാല്‍ ഗതാഗതക്കുരുക്കിന് പൂര്‍ണമായ പരിഹാരമായിരുന്നില്ല.  

എന്‍എച്ച്, എന്‍എച്ച്എഐ, ട്രാഫിക്ക് വിംഗ് എന്നിവര്‍ സംയുക്ത സ്ഥലപരിശോധന നടത്തി താല്‍ക്കാലിക പരിഹാരം കാണുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു.  അതോടൊപ്പം ശാശ്വതപരിഹാരത്തിനായി ട്രാഫിക്ക് പഠനം നടത്തി ശാസ്ത്രീയ ഡിസൈന്‍ പ്രകാരം ആവശ്യമെങ്കില്‍ ഭൂമി ഏറ്റെടുത്ത് വിപുലീകരിക്കാനുള്ള നീക്കം ഇപ്പോള്‍ത്തന്നെ തുടങ്ങാനും തീരുമാനിച്ചു.  2019 ല്‍ പൊതുമരാമത്ത് നാഷണല്‍ ഹൈവെവിഭാഗം സമര്‍പ്പിച്ച റിപ്പോര്‍ട്ട് കൂടി പരിഗണിച്ചായിരിക്കും നടപടികള്‍ സ്വീകരിക്കുക. മേല്‍പ്പാലങ്ങള്‍ നിലവില്‍ ഉപയോഗിക്കുന്നവര്‍ പത്തു ശതമാനത്തില്‍ താഴെയാണ്. ഇതോടെ പാലത്തിന്റെ നിര്‍മാണത്തിനായി വിനിയോഗിച്ച കോടികള്‍ ആണ് നഷ്ടമായിരിക്കുന്നത്.  

യോഗത്തില്‍ കൊച്ചി മേയര്‍ അനില്‍കുമാര്‍ എം, ഹൈബി ഈഡന്‍ എംപി, പി ടി തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ സുഹാസ് ഐഎഎസ്, സിറ്റി പോലീസ് കമ്മീഷണര്‍, ആര്‍ടിഒ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Tags: Pinarayi Vijayanമുഹമ്മദ് റിയാസ്vyttila hubമുഹമ്മദ് നഹാസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹവാല ഇടപാട്: മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ എസ്ഐടി നോട്ടീസ്

Kerala

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

Kerala

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

Kerala

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

Kerala

മുൻ മുഖ്യമന്ത്രിക്കും മകൾക്കും മരുമകനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം :- രാജീവ് ചന്ദ്രശേഖർ എംഎൽഎ

പുതിയ വാര്‍ത്തകള്‍

കെഎസ്ആര്‍ടിസിയുടെ കാര്‍ഗോ സര്‍വീസിന് ഫ്ളാഗ് ഓഫ് , അഞ്ചു ട്രക്കുകളുമായി തുടക്കം

ഗ്യാനേഷ് കുമാർ നടത്തിയ തിരഞ്ഞെടുപ്പിലൂടെ മുഖ്യമന്ത്രിയായി ; എന്നിട്ട് സതീശൻ തന്നെ ഗ്യാനേഷിന്റെ രാജിയ്‌ക്കായി സമരം ചെയ്യുന്നത് ഉളുപ്പില്ലായ്‌മ അല്ലേ

സിജെപി കോണ്‍ഗ്രസ് സമരക്കാരുടെ ക്രൂരതകള്‍…ക്ഷമയുടെ നെല്ലിപ്പടി കണ്ട് അവസാന അപേക്ഷയുമായി ദല്‍ഹി പൊലീസ് എസിപി അര്‍ഷദീപ് സിംഗ്

വസ്ത്രധാരണം വ്യക്തിപരമായ ഇഷ്ടം, അതുവഴി അന്തസോ മൂല്യമോ അളക്കാനാവില്ലെന്നും ഹൈക്കോടതി

റഷ്യയും ഉക്രെയ്നും തമ്മിലുള്ള സമാധാന ശ്രമങ്ങളെക്കുറിച്ച് വ്യക്തത വരുത്തി ഇന്ത്യ : സംവാദം മാത്രമാണ് ഏക പോംവഴി എന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ

പ്രധാനമന്ത്രിയാകാൻ നടക്കുന്ന രാഹുൽ യഥാർത്ഥത്തിൽ ഭീരുവാണ് ; ഗുണ്ടകളെ പോലെയാണ് പെരുമാറ്റം ; കെ.ടി. രാമറാവു

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം: കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ കോടതി ഉത്തരവ്

പോപ്പുലര്‍ ഫിനാന്‍സ് ഗ്രൂപ്പുമായി ബന്ധമുള്ള 14 സ്ഥാപനങ്ങള്‍ പൂട്ടാന്‍ കമ്പനി ലോ ട്രൈബ്യൂണല്‍ ഉത്തരവ്

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

അഭിമന്യു വധക്കേസില്‍ രഹസ്യ വിചാരണ വേണമെന്ന ഹര്‍ജി ഹൈക്കോടതിയും തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.