Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ജയ് ശ്രീറാം വിളിക്കാത്തതിന് മുസ്ലിം വൃദ്ധനെ മര്‍ദ്ദിച്ചെന്ന വ്യാജവീഡിയോ: പത്രപ്രവര്‍ത്തക റാണ അയൂബിന് അറസ്റ്റില്‍ നിന്നും താല്‍ക്കാലിക സംരക്ഷണം

ജയ്ശ്രീറാം വിളിക്കാത്തതിന് ഉത്തര്‍ പ്രദേശിലെ ഗാസിയാബാദില്‍ മുസ്ലിം വൃദ്ധനെ ഹിന്ദുയുവാക്കള്‍ മര്‍ദ്ദിച്ചെന്ന വ്യാജവാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്ന കേസില്‍ പത്രപ്രവര്‍ത്തക റാണാ അയൂബിന് നാലാഴ്ചത്തെ സംരക്ഷണം നല്‍കി കോടതി. ബോംബെ ഹൈക്കോടതിയാണ് തിങ്കളാഴ്ച കേസില്‍ വിധി പ്രസ്താവിച്ചത്. ഈ കേസില്‍ ഉത്തര്‍പ്രദേശിലെ ഒരു കോടതിയെ സമീപിക്കാനായി റാണാ അയൂബ് മുന്‍കൂര്‍ജാമ്യം തേടുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2021, 07:29 pm IST
inIndia

മുംബൈ: ജയ്ശ്രീറാം വിളിക്കാത്തതിന് ഉത്തര്‍ പ്രദേശിലെ ഗാസിയാബാദില്‍ മുസ്ലിം വൃദ്ധനെ ഹിന്ദുയുവാക്കള്‍ മര്‍ദ്ദിച്ചെന്ന വ്യാജവാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്ന കേസില്‍ പത്രപ്രവര്‍ത്തക റാണാ അയൂബിന് നാലാഴ്ചത്തെ സംരക്ഷണം നല്‍കി കോടതി. ബോംബെ ഹൈക്കോടതിയാണ് തിങ്കളാഴ്ച കേസില്‍ വിധി പ്രസ്താവിച്ചത്. ഈ കേസില്‍ ഉത്തര്‍പ്രദേശിലെ ഒരു കോടതിയെ സമീപിക്കാനായി റാണാ അയൂബ് മുന്‍കൂര്‍ജാമ്യം തേടുകയായിരുന്നു.

ഗാസിയാബാദിലെ ലോണി ബോര്‍ഡര്‍ പൊലീസാണ് റാണാ അയൂബിനെതിരെ കേസെടുത്തത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 153 (മതകലാപമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പ്രകോപനം സൃഷ്ടിക്കല്‍), 153എ (വിവിധ സംഘങ്ങള്‍ തമ്മില്‍ സ്പര്‍ധ സൃഷ്ടിക്കല്‍), 295എ (മതവികാരം ഇളക്കിവിടുക എന്ന ഉദ്ദേശ്യത്തോടെ മനപൂര്‍വ്വം ദുരുദ്ദേശ്യത്തോടെ പ്രവര്‍ത്തിക്കല്‍), 505 (പൊതു കുഴപ്പം സൃഷ്ടിക്കാനുള്ള പ്രസ്താവനയിറക്കല്‍), 120ബി (കുറ്റകൃത്യം ചെയ്യാനുള്ള ഗൂഡാലോചന) എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

സത്യാവസ്ഥ എന്തെന്ന് പരിശോധിക്കാതെയാണ് ജയ് ശ്രീറാം വിളിക്കാത്തതിന് മുസ്ലിം വൃദ്ധനെ ഹിന്ദു യുവാക്കള്‍ മര്‍ദ്ദിച്ചുവെന്ന വീഡിയോ ട്വിറ്ററിലൂടെ പ്രചരിപ്പിച്ചത്.ഒരു സംഘം ഹിന്ദുക്കള്‍ സൂഫി അബ്ദുല്‍ സമദ് എന്ന വൃദ്ധനെ ആക്രമിച്ചെന്നും താടി മുറിച്ചുമാറ്റിയെന്നും വന്ദേമാതരം, ജയ്ശ്രീറാം എന്നിവ വിളിക്കാന്‍ നിര്‍ബന്ധിച്ചെന്നും പ്രചാരണമുണ്ടായി. വാസ്തവത്തില്‍ ജീവിതപ്രശ്നങ്ങള്‍ തീര്‍ക്കാന്‍ ഉപകരിക്കുമെന്ന് വാഗ്ദാനം ചെയ്ത വൃദ്ധന്‍ വിറ്റ മന്ത്രത്തകിടിന് ഫലം പോരെന്ന് പറഞ്ഞാണ്  ഒരു കൂട്ടം ചെറുപ്പക്കാര്‍ ഈ വൃദ്ധനെ മര്‍ദ്ദിച്ചത്. ആള്‍ട്ട് ന്യൂസ് എന്ന വെബ്സൈറ്റ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറാണ് വ്യാജ ശബ്ദം ചേര്‍ത്ത് ഇതിനെ  ജയ് ശ്രീറാം വിളിക്കാത്തതിന് ഹിന്ദുയുവാക്കള്‍ മര്‍ദ്ദിക്കുന്ന വീഡിയോ ആക്കി മാറ്റിയതെന്ന് പറയപ്പെടുന്നു. ഈ വ്യാജവീഡിയോ ഫേസ് ബുക്ക് ലൈവിലൂടെ സമാജ് വാദി പാര്‍ട്ടിയുടെ നേതാവ്  ഉമേദ് പെഹ്ലവാന്‍ ഇദ്രിസിയും പ്രചരിപ്പിച്ചിരുന്നു. ഇതോടെയാണ് വീഡിയോ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയത്. ഇതില്‍ സമാജ് വാദി പാര്‍ട്ടിനേതാവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മുഹമ്മദ് സുബൈറിനെതിരെയും കേസെടുത്തിട്ടുണ്ട്.  പിന്നീട് മോദി വിരുദ്ധചേരി മുഴുവന്‍ ഈ വീഡിയോ പ്രചരിപ്പിക്കാന്‍ തുടങ്ങി.  

വര്‍ഗീയ സ്വഭാവമുള്ള സമൂഹ വിരുദ്ധ സന്ദേശങ്ങള്‍ വൈറലാകാന്‍ എന്തുകൊണ്ട് ട്വിറ്റര്‍ അനുവദിച്ചു എന്നതാണ് ഗാസിയാബാദ് പൊലീസിന്റെ  ചോദ്യം. സമൂഹത്തില്‍ വിദ്വേഷം വളര്‍ത്തുക എന്ന ഉദ്ദേശ്യത്തോടെ ബിജെപി വിരുദ്ധ പക്ഷക്കാരായ നടി സ്വര ഭാസ്‌കര്‍, കോണ്‍ഗ്രസ് നേതാവ് ഷമാ മുഹമ്മദ് എന്നിവര്‍ ഉള്‍പ്പെടെയുള്ള ഒട്ടേറെപ്പേര്‍  ഈ വീഡിയോ ട്വിറ്റര്‍ വഴി പങ്കുവെച്ചിരുന്നു.  

ഗാസിയാബാദ് പൊലീസ് പിന്നീട് വൃദ്ധനെ മര്‍ദ്ദിച്ച പര്‍വേഷ്, ആരിഫ്, ആദില്‍, മുഷാഹിദ് എന്നിവരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് സത്യാവസ്ഥ പുറത്തായത്. ജൂണ്‍ അഞ്ചിനാണ് ഈ സംഭവം നടന്നതെന്നും തികച്ചും വ്യക്തിപരമായ ഒരു പ്രശ്‌നത്തിന്റെ പേരിലാണ് വൃദ്ധനെ സംഘം മര്‍ദ്ദിച്ചതെന്നും പ്രതികള്‍ വെളിപ്പെടുത്തി.  വാങ്ങുന്നയാളുടെ ഭാവി മാറ്റിമറിക്കും എന്ന് വാഗ്ദാനം ചെയ്ത്  അബ്ദുള്‍ സമദ് സെയ്ഫി വിറ്റ മന്ത്രത്തകിട് ഫലിച്ചില്ലെന്നതിന്റെ പേരിലാണ് ഒരു സംഘം ചെറുപ്പക്കാര്‍ മുസ്ലിം വയോധികനെ മര്‍ദ്ദിച്ചത്. ഇതില്‍ ഹിന്ദുക്കളും മുസ്ലിങ്ങളും ഉണ്ടായിരുന്നു. വൃദ്ധനെ മര്‍ദ്ദിക്കുന്ന യഥാര്‍ത്ഥ വീഡിയോയും പൊലീസ് കണ്ടെടുത്തു.

ഈ കേസില്‍ ട്വിറ്ററിനെതിരെയും കേസെടുത്തിരുന്നു. ഒരാഴ്ചയ്‌ക്കുള്ളില്‍ ലോണി ബോര്‍ഡര്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനായിരുന്നു ട്വിറ്റര്‍ ഇന്ത്യ എംഡി മനീഷ് മഹേശ്വരിയോട് പൊലീസ് ആവശ്യപ്പെട്ടിരുന്നത്.  ചോദ്യം ചെയ്യലിന് വീഡിയോ കാള്‍ വഴി ഹാജരാകാന്‍ അനുവദിക്കണമെന്ന്  തിങ്കളാഴ്ച ട്വിറ്റര്‍ എംഡി യുപി പൊലീസിനോട് അപേക്ഷിച്ചിരുന്നു. എന്നാല്‍ പൊലീസ് ഇതില്‍ തൃപ്തരല്ല.  നേരിട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് വീണ്ടും ട്വിറ്റര്‍ ഇന്ത്യ എംഡിയ്‌ക്ക് നോട്ടീസയയ്‌ക്കാനാണ് പൊലീസ് തീരുമാനം.  

ക്രിമിനല്‍ നിയമം 166ാം വകുപ്പനുസരിച്ചാണ് ട്വിറ്ററിനെതിരെ കേസെടുത്തിരിക്കുന്നത്. എന്തുകൊണ്ട് മതകലാപം ഉണ്ടാക്കാന്‍ സാധ്യതയുള്ള വ്യാജ വാര്‍ത്ത ട്വിറ്ററിലൂടെ പ്രചരിപ്പിക്കാന്‍ അനുവദിച്ചു എന്നതാണ് പൊലീസിന്റെ ചോദ്യം.  

Tags: ഗാസിയാബാദ് മര്‍ദ്ദന കേസ്ഗാസിയാബാദ് മര്‍ദ്ദനക്കേസ്arrestആള്‍ട്ട് ന്യൂസ്മാധ്യമപ്രവര്‍ത്തകര്‍ലോണി മര്‍ദ്ദനകേസ്ട്വിറ്റര്‍റാണ അയൂബ്മനീഷ് മഹേശ്വരിട്വിറ്റര്‍ ഇന്ത്യ എംഡിലോണി സംഭവംഗാസിയാബാദ്സ്വര ഭാസ്‌കര്‍ഷമാ മുഹമ്മദ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

Kerala

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

Kerala

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

Kerala

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

Kerala

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

പുതിയ വാര്‍ത്തകള്‍

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

സ്മിത് മച്ചാർ രാഹുലിന്റെ ആരാധകനെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു , നാണം കെട്ട് കോൺഗ്രസ് ; ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പേര് മാറ്റിയത് തന്നെ ഒൻപത് തവണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.